04/09/2021
🪔പുതിയ പ്രഭാതം കണി കണ്ടുണരാൻ :
പ്രസാദ് ബാലകൃഷ്ണൻ നായർ എന്ന ബി.പ്രസാദ്, കേരളപേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് സ്പെഷൽ ഓഫീസർ ....
അഭിനന്ദനങ്ങൾ ! ആശംസകൾ !!
കേന്ദ്ര പൊതുമേഖലയിൽ പ്രവർത്തിച്ച വെള്ളൂർ , ഹിന്ദുസ്ഥാൻ നൂസ്പ്രിന്റ് ലിമിറ്റഡ് എന്ന സ്ഥാപനം കേരള ഗവണ്മേന്റ് ഏറ്റെടുത്ത് കേരളപേപ്പർ പ്രൊഡട്‌ക്സ് ലിമിറ്റഡ് എന്ന സ്ഥാപനമായിമാറി ....
പ്രസ്തുത സ്ഥാപനത്തിന്റെ സെപ്ഷ്യൽ ഓഫീസറായി ബി.പ്രസാദ് സർ നിയമിതനായിരിക്കുന്നു ...
ഞങ്ങളുടെ സ്ഥാപനത്തിൽ വർഷങ്ങളോളം പ്രവത്തിച്ച് കഴിവ് തെളിയിച്ച ഞങ്ങളുടെ പ്രയപ്പെട്ട പ്രസാദ് സർ അതിന് തികച്ചും അർഹൻ ,
ആ തീരുമാനത്തോട് ആർക്കും വിയോജിപ്പിക്കുകാണില്ല ....
അതാണ് പ്രസാദ് സർ ....
എൻജിനീയറായി കമ്പിനിയിൽ ജോലി ചെയ്യുന്നതിനിടയിൽ കാമ്പസ് പ്രവേശനത്തിലൂടെ ഐ.ഐ.എമ്മിൽ നിന്നുള്ള ബിരുദ സമ്പാദനത്തിനു ശേഷം
എച്ച്.എൻ.എൽ. വിട്ട പ്രസാദ് സർ 12 വർഷക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രവർത്തനരഹിതമായിക്കിടക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ നേതൃത്വം നൽകുന്നതിന്റെ ചുമതല ഏല്ക്കുന്നത് .....
തീർച്ചയായും സർ ന് അതിന് കഴിയും ....
എൻജിനീയറിംഗ് രംഗത്തെ അറിവ്, നേതൃത്വപാടവം , കമ്യൂണിക്കേഷൻ സ്കിൽ, സൗമ്യമായ പെരുമാറ്റം, "ലെയ്സൺ വർക്കിനുള്ള " കഴിവ്, ഏകോപനം അങ്ങനെ അങ്ങനെ പോകുന്നു ആ ഗുണഗണങ്ങൾ ...
HNL -ൽ പ്രവർത്തിച്ച കാലമത്രയും ഒരു എൻജിനീയർ മാത്രമായിരുന്നില്ല പ്രസാദ് എന്ന വ്യക്തി .....
ആ കാലഘട്ടത്തിൽ പ്രസാദ് എന്ന വ്യക്തിയുടെ കൈയ്യൊപ്പു പതിയാത്ത ഒരു വിശേഷപ്പെട്ട കാര്യവും , ആഘോഷവും( ചടങ്ങും) എച്ച്.എൻ.എൽ -ൽ നടന്നിട്ടില്ല എന്നതാണ് വാസ്തവം ...
അത് HNL day ആകട്ടെ, ഔദ്യോഗിക പരിപാടികളാകട്ടേ , മറ്റ് ഏത് ആഘോഷങ്ങളാകട്ടെ..
ഒന്നും അങ്ങോട്ട് ചെന്ന് ആവശ്യപ്പെടുന്നതോ
ഇടിച്ചു കേറി ഏറ്റെടുക്കുന്നതോ അല്ല :
ഓരോ കാലഘട്ടത്തിലേയും മാനേജ്മെന്റ് തലപ്പത്തുള്ളവർ / അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവർ ഏല്പിക്കുന്നതും ...
(ഇതൊക്കെ ചെയ്യുന്നകാര്യം ആരും അറിയണമെന്നു താല്പര്യവുമില്ല, പലരും അറിയുന്നുമില്ല ...)
ന്യൂസ് പ്രിന്റ് സന്ദേശ് എന്ന നമ്മുടെ ഹൗസ് മാഗസിൻ...
ആരാണോ പി.ആർ -ൽ ഇരിക്കുന്നത് അവരായിരുന്നു അതിന്റെ എഡിറ്റർ അതായിരുന്നു പതിവും കീഴ് വഴക്കവും ...
പ്രസാദ് സർ നെ എഡിറ്ററും പബ്ലിഷറുമാക്കി ആ കീഴ് വഴക്കവും ലംഘിച്ചു ....
മലയാള ഭാഷയും വളരെ നന്നായിട്ടു വഴങ്ങിയിരുന്ന, മലയാള സാഹിത്യത്തെക്കുറിച്ചും നല്ല അവഗാഹം ...
അസിസ്റ്റന്റ് എൻജിനീയറായിട്ട് ജോലി ചെയ്യുമ്പോൾത്തന്നെ ഓഫീസേഴ്സ് ക്ലബ്ബിന്റെ സെക്രട്ടറിയാകുക
(അന്നൊക്കെ സീനിയർ ഓഫീസർമാരായിരുന്നു സെക്രട്ടറിമാർ )
ഇനി വർക്കിന്റെ കാര്യത്തിലും പ്രഗത്ഭൻ .
ഒരു മുഷിപ്പുമില്ലാതെ ആരേയും ബോദ്ധ്യപ്പെടുത്താനല്ലാതെ ജോലി ചെയ്യുന്നതിലും താല്പര്യം :
ഏവർക്കും അറിയാവുന്നത്...
എങ്കിലും ....
2000 ജൂലൈ 14- നാണ് നമ്മുടെ ഡി - ഇങ്കിംഗ് പ്ലാന്റിന് തറക്കല്ലിടുന്നത്
കമ്മീഷൻ ചെയ്യുന്നത് 2002 ഡിസംബർ 11-ാം തീയതിയും ഉദ്ഘാടനം ചെയ്തത് ഏപ്രിൽ 4 നും ....
ഈ കാലഘട്ടത്തിൽ രാപകൽ ഭേദമന്യേ ഇതിനു വേണ്ടി ജോലിയെടുത്തത് ഓർമ്മയിലുണ്ട് ....
കൂടാതെ 2002 മേയ് മാസത്തിൽ പേപ്പർ മെഷീനും പൾപ്പ് മില്ലുകളും DCSഉം QCS ഉം (Distributed Control System & Quality Control System) ആക്കുന്നതിന്റെ പ്രവർത്തനവും ...
(ഇത്തരുണത്തിൽ ഇതേ പോലെ പ്രവർത്തിച്ച കെ.ജി. മനോജ് സർ നെ നാം ഓർക്കേണ്ടതുണ്ട്🙏 വേദനയോടെ സ്മരിക്കുന്നു )
വിവിധങ്ങളായ ആഘോഷ പരിപാടികളിൽ ഒപ്പം പ്രവൃത്തിക്കാൻ എനിക്കും അവസരമുണ്ടായിട്ടുണ്ട്.
അപ്പോഴൊക്കെയും പ്രായത്തിൽ കവിഞ്ഞ പക്വതയും ഇച്ഛാശക്തിയും പ്രകടമായിട്ടുണ്ട്.
നന്മയുടെ വെളിച്ചത്തിലേക്കുള്ള ഈ പ്രയാണത്തിൽ എല്ലാ ആശംസകളും നേരുന്നു ....
കടപ്പാട്..
Vijayan Newsprint Nagar 4/9/2021