നമ്മുടെ സ്വന്തം പൂവത്തിളപ്പ് Poovathilappu

  • Home
  • India
  • Kottayam
  • നമ്മുടെ സ്വന്തം പൂവത്തിളപ്പ് Poovathilappu

നമ്മുടെ സ്വന്തം പൂവത്തിളപ്പ്  Poovathilappu പൂവത്തിളപ്പിനെ ഫേസ്ബുക്ക് വഴി എല്ലാ? Everything about poovathilappu + live updates + Entertainment +News

17/03/2025

പള്ളിക്കത്തോട് പോലീസ് കഞ്ചാവും ആയി യുവാവിനെ അറസ്റ്റ് ചെയ്തു.

എന്തുകൊണ്ട് kseb ഓഫീസ് അകലക്കുന്നത്തേയ്ക്ക്??1.  കെഎസ്ഇബി സെക്ഷൻ ഓഫീസിന്റെ മധ്യഭാഗമായ പൂവത്തിളപ്പിൽ ബോർഡ് കെട്ടിടം വാടകയ...
29/08/2024

എന്തുകൊണ്ട് kseb ഓഫീസ് അകലക്കുന്നത്തേയ്ക്ക്??

1. കെഎസ്ഇബി സെക്ഷൻ ഓഫീസിന്റെ മധ്യഭാഗമായ പൂവത്തിളപ്പിൽ ബോർഡ് കെട്ടിടം വാടകയ്ക്ക് എടുത്ത് കരാർ വെച്ച് ഉടമ പണി പൂർത്തിയാക്കിയിരിക്കുന്നു.

2. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ബലക്ഷയം ആണെന്ന് കാണിച്ചു കൊണ്ട് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുള്ളതാണ്, ഓഫീസിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ പള്ളിക്കത്തോട്ടിൽ കണ്ടെത്താൻ സാധിക്കാത്തതിനാലാ ണ് പൂവത്തിളപ്പിൽ വാടകയ്ക്ക് എടുത്തത്.

3. യാത്ര സൗകര്യമില്ലാത്ത മുക്കാലി ഭാഗത്തേക്ക് മാറ്റാനാണ് പഞ്ചായത്ത് സ്ഥലം കാണിച്ചു കൊടുത്തിരിക്കുന്നത്, ഈ സെക്ഷന്റെ ഏത് ഭാഗത്തുള്ളവർക്കും വളരെ സൗകര്യപ്രദമായി എത്തിച്ചേരാൻ യാത്രാസൗകര്യമുള്ളതും പാർക്കിംഗ് സൗകര്യമുള്ളതുമായ സ്ഥലമാണ് പൂവത്തിളപ്പിലെ ഈ കെട്ടിടം.
4. ആരംഭകാലത്ത് യഥാർത്ഥമായും ഈ ഓഫീസ് അനുവദിച്ചിരുന്നത് അകലക്കുന്നതായിരുന്നു, എന്നാൽ പള്ളിക്കത്തോട്ടിലേയ്ക്ക് കൊണ്ടുപോയതാണ് . ഈ ഓഫീസിന്റെ യഥാർത്ഥ അവകാശികൾ എന്നും അകലക്കുന്നംകാർ തന്നെയാണ്.
5. ഈ സെക്ഷൻ ഓഫീസിന്റെ 60 ശതമാനത്തിൽ അധികം ഭൂപ്രദേശവും അകലകുന്നം പഞ്ചായത്തിന്റെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്, ആയതിനാൽ പൂവത്തിളപ്പിലെ ഈ കെട്ടിടം ഉപഭോക്താക്കൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും.
6. അടിയന്തര സാഹചര്യത്തിൽ അഥവാ അപകട സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് അതിവേഗം ഏത് പ്രദേശത്തേക്കും എത്തിച്ചേരുവാൻ പൂവത്തിളപ്പിൽ നിന്ന് ആണെകിൽ വളരെയധികം സൗകര്യപ്രദമാണ്.
7. ഇത്തരം ഓഫീസുകൾക്ക് പഞ്ചായത്തുകളുടെ അതിർവരമ്പുകൾ നോക്കേണ്ട ആവശ്യമില്ല.
8. ഈ ഓഫീസ് തിരിച്ച് പൂവത്തിളപ്പിൽ തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഭരണസമിതി അംഗങ്ങൾ, സർവ്വ രാഷ്ട്രീയ പ്രതിനിധികൾക്കും നാട്ടുകാർക്കും അഭിവാദ്യങ്ങൾ.

22/08/2024
നമ്മുടെ സ്വന്തം പൂവത്തിളപ്പ്  Poovathilappu
17/08/2024

നമ്മുടെ സ്വന്തം പൂവത്തിളപ്പ് Poovathilappu

സ്കൂൾ പ്രവേശനോത്സവം 2024 അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾക്ക് സ്വാഗതം 😍😍😍😍Photos From Holy Family LPS Holy Familylps Man...
03/06/2024

സ്കൂൾ പ്രവേശനോത്സവം 2024 അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾക്ക് സ്വാഗതം 😍😍😍😍

Photos From Holy Family LPS Holy Familylps Manalumkal ..

Photos Courtesy Aneesh Valavan

SMYM ചിറ്റാർ യൂണിറ്റ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന 17,18 തീയതികളിൽ നടത്തപെടുന്നു.ഒന്നാം സമ്മാനം *Dhridam...
13/05/2024

SMYM ചിറ്റാർ യൂണിറ്റ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന 17,18 തീയതികളിൽ നടത്തപെടുന്നു.

ഒന്നാം സമ്മാനം
*Dhridam Builders പാലാ*
സ്പോൺസർ ചെയ്യുന്ന 5001 രൂപയും കൂടാതെ ട്രോഫിയും..

പള്ളിക്കത്തോടിനു സിനിമയുടെ  കാഴ്ചകൾ വീണ്ടും സമ്മാനിച്ചതാണ് അഞ്ജനി സിനിമ. അവിടെ നല്ല സിനിമകൾ വരുന്നതും എല്ലാവർക്കും ആസ്വദ...
03/03/2024

പള്ളിക്കത്തോടിനു സിനിമയുടെ കാഴ്ചകൾ വീണ്ടും സമ്മാനിച്ചതാണ് അഞ്ജനി സിനിമ. അവിടെ നല്ല സിനിമകൾ വരുന്നതും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നതും നല്ല കാര്യം.
എന്നാൽ ഓരോ ഷോയും കഴിയുമ്പോൾ ഉണ്ടാക്കുന്ന തിരക്കുകൾ പള്ളിക്കത്തോടിനെ നിച്ഛലം ആക്കുന്നു. വേറെ അവശ്യങ്ങൾക്ക് പോകുന്നവർ പോലും അതിൽ പെട്ടു പോകേണ്ടി വരുന്നു. അതിനു ഒരു പരിഹാരം ആയിട്ട് കൂടുതൽ പാർക്കിംഗ് സ്പേസ് നൽകുകയോ തിരക്ക് നിയന്ത്രക്കിക്കാൻ ആളുകളെ ഏർപ്പെടുത്തുകയോ ചെയ്യണം.
അല്ലേൽ രണ്ടു ഷോയുടെ ഇടയിൽ ഉള്ള സമയം കുട്ടണം. ഇറങ്ങി പോകുന്നവരും കയറി വരുന്നവരും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റാതെ കിടക്കുന്നതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം


വലിയൊരു അപകടത്തിലേക്ക് വാതിൽ തുറന്നു പൂവത്തിളപ്പ്..⚠️⚠️⚠️പൂവത്തിളപ്പിലേക്ക് പുതിയ റോഡ് കൂടി വന്നതോടെ ജംഗ്ഷൻ ഒരു അപകടകെണി...
25/02/2024

വലിയൊരു അപകടത്തിലേക്ക് വാതിൽ തുറന്നു പൂവത്തിളപ്പ്..⚠️⚠️⚠️

പൂവത്തിളപ്പിലേക്ക് പുതിയ റോഡ് കൂടി വന്നതോടെ ജംഗ്ഷൻ ഒരു അപകടകെണി ആയി മാറിക്കൊണ്ടിരിക്കുന്നു. ഭാഗ്യംകൊണ്ടോ, തലനാരിഴക്കോ ആണ് പല അപകടകളും ഒഴിവായി പോകുന്നത്.
ജംഗ്ഷനിലെ അപകടകരമായ വളവും, ദിശ ബോർഡുകളുടെ അഭാവവും കൂടുതൽ അപകടകരമാക്കുന്നു.

പാലായിൽ നിന്നും വരുന്ന വണ്ടികൾ പള്ളിക്കത്തോട് വഴി മനസിലാവാതെ തറകുന്നു വഴിയിലേക്ക് ആശയം കുഴപ്പം മൂലം കയറുന്നതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്.
വലിയൊരു അപകടം ഉണ്ടാകുന്നതിനു മുൻപേ വേണ്ട നടപടികൾ എടുക്കുമെന്ന് കരുതുന്നു. കാരണം ആ വഴി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നമ്മൾ ആണ്. അപകട സാധ്യതയും നമുക്ക് ആണ് കൂടുതൽ. Hope for the best

19/02/2024

ഒരു കഥ പറയട്ടെ.
ഒരു കുഞ്ഞു കഥ..
അല്ല.. ഒരു കുഞ്ഞു മനുഷ്യൻ പറഞ്ഞ വലിയ കഥ. ഗിന്നസ് പക്രു എന്ന കോട്ടയംക്കാരന്റെ കഥ. സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പരിപാടിക്ക് ഇടയിൽ തനിക്ക് ഉണ്ടായ വേദനജനകമായ ഒരു സംഭവം പക്രു പറയുന്നുണ്ട്. നിർഭാഗ്യം എന്നു പറയട്ടെ... അതിലെ മെയിൻ കഥാപാത്രം പള്ളിക്കത്തോടും ആനിക്കടുമാണ്. കവിഭാവനയിൽ പറയുവാണേൽ "രണ്ടു നാടിന്റെ കുടിപകയിൽ എരിഞ്ഞു പോയ ഒരു പാവം പയ്യന്റെ കഥ" തന്റെ സ്കൂൾ ജീവിതത്തിൽ സംഭവിച്ച കാര്യം അദ്ദേഹം ഇപ്പോഴും ഓർത്തിരിക്കുന്നുവെങ്കിൽ അതിനു മാത്രം വേദന ഈ സംഭവം കാരണമായിട്ടുണ്ട്.
ആ ചെറിയ മനുഷ്യന്റെ മുൻപിൽ നമ്മൾ അതിലും ചെറുതായിപ്പോയ നിമിഷം. കലയും കായികവും ഒരേപോലെ സ്നേഹിക്കുന്ന നമ്മുടെ മണ്ണിൽ ഉണ്ടായ ഒരിക്കലും ഓർക്കാൻ പാടില്ലാത്ത സംഭവം. ചില ചരിത്രങ്ങൾ ആവർത്തിക്കപ്പെടാതെ ഇരിക്കാൻ ഉള്ളതാണ്. അത് പോലെ ആക്കട്ടെ ഇതും. പക്രൂനോട് ഒരുപാട് സ്നേഹം മാത്രം. നമ്മുടെ നാടിനോടും. ❤️

💯
13/02/2024

💯

കരുതലായി കേരള പോലീസ്പള്ളിക്കത്തോട് - പൂവത്തിളപ്പ് റോഡിൽ ചെളികുഴിയിൽ നിന്നും കയറ്റം കയറി വരുന്ന വളവിൽ അപകടകാരമായി റോഡിൽ മ...
26/11/2023

കരുതലായി കേരള പോലീസ്

പള്ളിക്കത്തോട് - പൂവത്തിളപ്പ് റോഡിൽ ചെളികുഴിയിൽ നിന്നും കയറ്റം കയറി വരുന്ന വളവിൽ അപകടകാരമായി റോഡിൽ മരം വീണു കിടക്കുന്നു. രാത്രിയിലെ ടർഫിലെ കളിയും കഴിഞ്ഞു വരുന്ന വഴി തലനാരിഴക്ക് അപകടം ഉണ്ടാകാതെ രക്ഷപെട്ടു. ആ നിമിഷം തന്നെ അപകടവസ്ഥ തിരിച്ചറിഞ്ഞു പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയുകയും, വളവിൽ ആയത് കൊണ്ട് വരുന്ന വണ്ടികൾക്ക് അപകട മുന്നറിയിപ്പ് നൽകി നിൽക്കുകയും ചെയ്‌തു.
വിളിച്ചു ഉടനെ തന്നെ സ്ഥലത്ത് എത്തിയ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ വിനോദ് സാർ, അതിന്റെ പുറകെ എത്തിയ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ എന്നിവർ സമയോചിതമായി ഇടപെട്ടു. ഉടനെ തന്നെ പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്‌സിനെ വിളിക്കുകയും അവർ വരുന്ന വരെ യുവാക്കളും വിനോദ് സാറും റോഡിൽ വരുന്നവർക്ക് മുന്നറിയിപ്പ് നൽകി അവിടെ നിലയുറപ്പിക്കുകയും ചെയ്തു.

#പള്ളിക്കത്തോട്




#കോട്ടയം

Address

Kottayam
686 001

Telephone

9995432776

Website

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം പൂവത്തിളപ്പ് Poovathilappu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share