04/06/2026
സംസ്ഥാനത്തെ ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ചും നാല് വരി സംസാരിക്കാൻ അറിയാത്ത..
ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നത് നോക്കി വായിച്ച് മാത്രം ശീലമുള്ള..
സംസ്ഥാനം കടന്ന് പോവുന്ന അപകടാവസ്ഥയെക്കുറിച്ച് ബോധമില്ലാത്ത ഒരാൾ മുഖ്യമന്ത്രിയും...
കൃത്യമായ ,അറിവും,വിവരവും വിഷനുമുള്ള പ്രതിപക്ഷ നേതാവുമാണ് നമുക്കുള്ളതെന്ന്..
ജനം പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയാക്കി..
മുഖ്യമന്ത്രി ആയിരുന്നയാളെ പ്രതിപക്ഷ നേതാവുമാക്കി..
കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ ഗുരുതരമായ പ്രതിസന്ധിയിൽ ആണെന്നും..
മിസ് മാനേജ്മെൻ്റിൻ്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ധനകാര്യ വകുപ്പിലെന്നും..
കിഫ്ബി സർക്കാറിന് ബാധ്യതയാവുന്ന വെള്ളാനയാണെന്നും വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്..
കൂടാതെ..
എങ്ങനെ കേരളം ഭരിക്കണം എന്നും..
എങ്ങനെ ധനകാര്യ വകുപ്പ് മാനേജ് ചെയ്യണം എന്നും അയാളിലുള്ള വിഷൻ അയാൾ പങ്കു വെച്ചിട്ടുണ്ട്..
ജനം അയാളെ തിരിച്ചറിഞ്ഞ് വിജയിപ്പിച്ച് അധികാരത്തിലേറ്റിയപ്പോൾ..
അയാൾ പറഞ്ഞ വാക്കുകൾ വിഴുങ്ങാതെ,സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പൂർണാർത്ഥത്തിൽ ധന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്ന വെല്ലുവിളി ഏറ്റെടുത്തു..
ധനകാര്യ വകുപ്പ് ഏറ്റെടുത്ത് അയാൾ ഇന്ന് കേരളത്തിൻ്റെ സാമ്പത്തികാവസ്‌ഥയെക്കുറിച്ച് ധവള പത്രം നിയമസഭയിൽ വെച്ചിട്ടുണ്ട്..
നിങ്ങളൊരു സാമ്പത്തിക വിദഗ്ധൻ ആവേണ്ടതില്ല , താളം തെറ്റാതെ ഒരു കുടുംബ ബഡ്ജറ്റിനെ കൊണ്ടു പോവുന്നയാൾ ആണെങ്കിൽ പോലും വി ഡി പറയുന്നത് മനസ്സിലാക്കാൻ സാധിക്കും..
എത്ര ഗുരുതരമാണ് കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ എന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന കണക്കുകൾ..
കഴിഞ്ഞ സർക്കാറിൻ്റെ മിസ് മാനേജ്മെൻ്റിനെക്കുറിച്ചുള്ള കുറിക്ക് കൊള്ളുന്ന കണക്കുകൾ..
ഒന്നും ഒളിക്കാൻ ഇല്ലാത്ത യാഥാർത്ഥ്യങ്ങൾ..
ശരിക്കും നിയമസഭയിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയിട്ടുണ്ടാവും പിണറായിക്കും , ബാലഗോപാലിനും..
നിയമസഭയിലും , അത് കഴിഞ്ഞ് മീഡിയകളോടും എല്ലാ ചോദ്യങ്ങൾക്കും കണക്കുകൾ സഹിതമുള്ള മറുപടികൾ..
കേരള ചരിത്രത്തിൽ കേരള സാമ്പത്തികാവസ്ഥയെ ഇത്ര കൃത്യമായി തിരിച്ചറിഞ്ഞ , ബോധ്യപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയുണ്ടാവില്ല..
അയാൾ മുഖ്യമന്ത്രിയാണ്..ധനമന്ത്രിയാണ്..
അയാൾ എന്താണ് ജനങ്ങളോട് പറഞ്ഞത് അത് നടപ്പിലാക്കാനുള്ള അവസരമാണ്..
അതിൽ അയാൾ വിജയിച്ചാൽ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന പദവിക്ക് അയാൾ അർഹനാകും..
എവിടെ ഇരുന്നാലും പത്ത് കൊല്ലം തികയ്ക്കാറുള്ള പിണറായിക്ക് പ്രതിപക്ഷ നേതാവായും പത്ത് കൊല്ലം തികയ്ക്കാനുള്ള അവസരവും ലഭിക്കും..