Public Library Olassa

Public Library Olassa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Public Library Olassa, Library, Public Library Olassa, Olassa po, Kottayam.

19/06/2021

ഇന്നു വായനാ ദിനമാണ്. കേവലം പുസ്തക വായനയുടെ മാഹാത്മ്യം പങ്കു വയ്ക്കാനുള്ള ഒരു ദിവസമല്ല ഇത്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിപ്ലവത്തിന് ഊർജ്ജവും ദിശാബോധവും പകർന്ന ധൈഷണികാന്വേഷണങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണീ ദിനം. ജാതി വിവേചനത്തിൻ്റേയും ജന്മിത്വത്തിൻ്റേയും ദരിദ്രവും ഇരുൾ നിറഞ്ഞതുമായ നാളുകളിൽ നിന്നും ഇന്നു നമ്മൾ കാണുന്ന മാനവികതയുടെ കൊടുക്കൂറ പാറുന്ന കേരള മാതൃകയിലേക്കുള്ള യാത്രയിൽ മലയാളിക്ക് കരുത്തു പകരാൻ വായനാശീലത്തിനു സാധിച്ചിട്ടുണ്ട്. വായനയെ നീതിരഹിതമായ ഒരു വ്യവസ്ഥിതിയിൽ നിന്നുമുള്ള വിമോചനത്തിൻ്റെ ആയുധമാക്കിയ ജനതയാണ് നാം. അതിനെ കൂടുതൽ മൂർച്ചപ്പെടുത്തിക്കൊണ്ട് ഇന്നത്തെ കാലത്തിൻ്റെ വെല്ലുവിളികളെ മനസ്സിലാക്കാനും മറികടക്കാനും നമുക്ക് സാധിക്കണം. അതിനാവശ്യമായ പരിശ്രമങ്ങൾ ആലോചനാവിഷയമാകേണ്ട ഒരു ദിവസം കൂടിയാകണം വായനാ ദിനം.

കേരള ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമുള്ള അത്തരമൊരു പരിശ്രമമായിരുന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമ ദിനമാണ് നമ്മൾ വായനാ ദിനമായി ആചരിക്കുന്നത്. കേരള സമൂഹത്തെ വായനയോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ചുപോരുന്ന പങ്ക് നിസ്തുലമാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും, നാടിന് അക്ഷരവെളിച്ചം പകരുന്ന ഒരു ഗ്രന്ഥശാലയെങ്കിലുമുണ്ടാകും. ഇവയൊന്നും സ്ഥാപിച്ചത് സര്‍ക്കാരുകളുടെ മുന്‍കൈയിലല്ല. ഓരോ പ്രദേശത്തെയും പുരോഗമന ചിന്താഗതിക്കാരും ചെറുപ്പക്കാരുമാണ് ഇവയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. തത്ഫലമായി വായനയെ വർഗഭേദമന്യേ ജനകീയവൽക്കരിക്കുക എന്ന മഹത് ലക്ഷ്യം നിറവേറ്റാൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു സാധിച്ചു.

കോവിഡ്കാലം നാടിന്റെ സമസ്തമേഖലയെയും പലതരത്തിലാണ് ബാധിച്ചത്. ഗ്രന്ഥശാലാപ്രസ്ഥാനവും ഇതില്‍ നിന്നും മുക്തമായിരുന്നില്ല. എങ്കിലും ചില ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് നാട്ടില്‍ വായനയുടെ വസന്തകാലം നിലനിര്‍ത്താന്‍ ഗ്രന്ഥശാലകള്‍ക്കായി എന്നത് സന്തോഷംപകരുന്ന കാര്യമാണ്. ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പുസ്തകങ്ങളെത്തിക്കുക വഴി രോഗബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും മാനസിക പിരിമുറുക്കം കുറയ്ക്കാനും, മലയാളിയുടെ വായനാശീലത്തില്‍ വിടവുവരാതെ നോക്കാനും ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കു സാധിച്ചു. അഭിമാനകരമായ കാര്യമാണിത്.

നമ്മുടെ നാട്ടിലെ ഏറ്റവും ജനകീയമായ സാംസ്‌കാരിക കേന്ദ്രങ്ങളായി ഇന്ന് ഗ്രന്ഥശാലകള്‍ മാറിയിട്ടുണ്ട്. കേവലം പുസ്തകവിതരണ കേന്ദ്രങ്ങള്‍ മാത്രമല്ല ഇന്നവ. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റംവരുത്താനും കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് ഇന്ന് കഴിയുന്നുണ്ട്. പുസ്തക ഡിജിറ്റലൈസേഷന്‍, ഇ-വായനാ കോര്‍ണര്‍, തുടങ്ങി കാലാനുസൃതമായ പല മാറ്റങ്ങളും നമ്മുടെ ഗ്രന്ഥശാലകളില്‍ വന്നിട്ടുണ്ട്. പുതിയ സാഹചര്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുമ്പോഴല്ല, അവയെക്കൂടി പ്രയോജനപ്പെടുത്തി വായനയെ ജനകീയവത്ക്കരിക്കുമ്പോഴാണ് ഗ്രന്ഥശാലാ പ്രവര്‍ത്തനം സാര്‍ത്ഥകമാകുന്നത്.

വായനാ ദിനത്തിനു പുറമേ, സംസ്ഥാന സര്‍ക്കാര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാപക്ഷാചരണം കൂടി സംഘടിപ്പിക്കുകയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ രണ്ടു വ്യക്തിത്വങ്ങളുടെ ഓര്‍മകള്‍ നിലനിര്‍ത്തും വിധമാണ് ഈ പരിപാടി നടത്തുന്നത്. പി. എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് തുടങ്ങി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സെക്രട്ടറിയായ ഐ. വി. ദാസിൻ്റെ ജന്മദിനമായ ജൂലൈ 7 വരെ നീളുന്നതാണത്. നിരവധി ക്രിയാത്മക പ്രവർത്തനങ്ങൾ അതിൻ്റെ ഭാഗമായി നടപ്പാക്കപ്പെടും.

പുസ്തക വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. മനുഷ്യസ്നേഹവും സമത്വവും സന്തോഷവും നിറഞ്ഞ ലോകത്തിലേക്കുള്ള മാർഗത്തിൽ നമുക്കതു കരുത്തു പകരട്ടെ. എല്ലാവർക്കും ഹൃദയപൂർവം വായനാ ദിന ആശംസകൾ നേരുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി

16/11/2020

സ്വന്തം​ ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് ​ആ​ർ​ക്കും​ ​എ​ഴു​താ​നാ​വി​ല്ല​ല്ലോ.​ ​എ​ന്നാ​ൽ​ ​ത​ന്റെ​ ​ ജ​ന​ന​ത്തെ​....

15/11/2020

മലയാളത്തിന്റെ നാടകാചാര്യന്‍ എന്‍ എന്‍ പിള്ള വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു. ഓര്‍മ്മകള്‍ പങ്കുവെ.....

ഒളശ്ശ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ (27.10.2020) വയലാർ അനുസ്മരണം. ഇതിനോടനുബന്ധിച്ച്,  വയലാർ കവിതാലാപനം ഗൂഗിൾ മീറ്റ് ...
27/10/2020

ഒളശ്ശ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ (27.10.2020) വയലാർ അനുസ്മരണം. ഇതിനോടനുബന്ധിച്ച്, വയലാർ കവിതാലാപനം ഗൂഗിൾ മീറ്റ് വഴി 3 pm ന് ആരംഭിക്കും.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ
ലിങ്കിൽ കയറി ask to join click ചെയ്യുക.

ലിങ്ക് താഴെ കൊടുക്കുന്നു.👇
https://meet.google.com/bzs-eijj-mwe

16/08/2020
15/07/2020
06/07/2020
30/06/2020
ഇന്ന് വായനാ ദിനം. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വാ...
19/06/2020

ഇന്ന് വായനാ ദിനം. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.
വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖച്ഛായ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയില്‍ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.

വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. ചെറുപ്പകാലം മുതല്‍ക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1909 മാര്‍ച്ച് ഒന്നിനാണ് പി.എന്‍ പണിക്കര്‍ ജനിച്ചത്. തന്റെ പതിനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

സാക്ഷരതയ്ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്ക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും പിഎന്‍ പണിക്കരുടെ പ്രവര്‍ത്തന ഫലമായാണ്. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാല സംഘത്തിന്റേയും സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്റെ പ്രധാന്യം കുറയുന്നില്ല. വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം മനസിലാക്കി വായിച്ചു വളരാം എന്ന പ്രതിജ്ഞയോടെ നമുക്കോരുത്തര്‍ക്കും വായനാ ദിനം ആചരിക്കാം.

ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്‌ളോറന്‍സ് നൈറ്റിംഗലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്‌സസ് ദിനമ...
12/05/2020

ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്‌ളോറന്‍സ് നൈറ്റിംഗലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. Nurses a voice to Lead Nursing the world to Health' എന്നതാണ് ഈ വര്‍ഷത്തെ തീം.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലോകമെമ്പാടും ഇന്ന് നഴ്‌സസ് ദിനം ആചരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തനം എന്നത് കൂട്ടായ പ്രവര്‍ത്തനമാണ്. ഈ കോവിഡ്-19 പ്രതിരോധത്തിലും കൂട്ടായ പ്രവര്‍ത്തനമാണ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുന്നത്. ഇതില്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്.വാക്കുകള്‍ക്ക് അതീതമായി ലോകം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. എങ്കിലും എന്തും നേരിടാനുള്ള ധൈര്യത്തോടെ മുന്നണി പോരാളികളായി നഴ്‌സുമാര്‍ അണിനിരക്കുന്നു.

ഏപ്രില്‍ 23 ലോകപുസ്തകദിനം. പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശ നിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy...
23/04/2020

ഏപ്രില്‍ 23 ലോകപുസ്തകദിനം.

പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശ നിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.

എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്‌സ്പിയര്‍, മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995 ലെ യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തു. ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴുള്ളത്.

ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. നമ്മുടെ വായനശാലകള്‍ പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ അവസത്തില്‍ എടുത്തു പറയേണ്ടതാണ്.

പുസ്തകങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്. അവ മനുഷ്യരെ ഒരുമിപ്പിക്കുന്നു. ലോകസംസ്‌കാരത്തെ വ്യാപനംചെയ്യുന്നത് അവയിലൂടെയാണ്. മനുഷ്യടെ സ്വപ്നങ്ങളെ ഭാവികാലത്തിനുപകാരപ്പെടാന്‍ പാകത്തില്‍ വിതരണം ചെയ്യുന്നത് വായനയിലൂടെയാണ്. ഗ്രന്ഥങ്ങള്‍ക്കുള്ള ഇത്തരം കഴിവുകള്‍ പുസ്തകദിനത്തില്‍ അംഗീകരിക്കപ്പെടുന്നു.

ജൂണ്‍ 19ന് ആരംഭിക്കുന്ന വായനാവാരത്തിലെ പോലെ ഗ്രന്ഥപാരായണ ശീലമുണ്ടാക്കാനുള്ള പരിപാടികളാണ് പുസ്തകദിനത്തിലുമുള്ളത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന എഴുത്തുകാരെ ബഹുമാനിക്കുന്നത് ഈ ദിനാചരണത്തിന്റെ ഭാഗമായാണ്.

ഏപ്രില്‍ 23 പുസ്തകദിനമായതിനു ചില കാരണങ്ങളുണ്ട്…

സ്‌പെയിന്‍കാര്‍ ഏപ്രില്‍ 23 റോസാപ്പൂദിനമായി ആചരിച്ചിരുന്നു. പുസ്തകങ്ങള്‍ കൈമാറിയാണവര്‍ അന്നത്തെ ദിവസം സ്‌നേഹബഹുമാനങ്ങള്‍ പകുത്തിരുന്നത്. 1616 ഏപ്രില്‍ 23ന് വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ മിഗ്വല്‍ഡി സെര്‍വാന്റസിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം അവര്‍ റോസാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറാന്‍ തുടങ്ങി. പുസ്തകങ്ങള്‍ ശേഖരിക്കുന്നതും കൈമാറുന്നതും ഉയര്‍ന്ന സാംസ്‌കാരികതയുടെയും സഹിഷ്ണുതയുടെയും ലക്ഷണമാണ്.

സ്‌പെയിന്‍കാരുടെ പുസ്തകപ്രേമത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് യുനെസ്‌കോ പുസ്തകദിനാചരണത്തിന് തുടക്കമിട്ടത്. 1616 ഏപ്രില്‍ 23നാണ് ഷേക്‌സ്പിയര്‍ മരിച്ചത്. മറ്റൊരു ഏപ്രില്‍ 23നാണ് അദ്ദേഹം ജനിച്ചതെന്നും കരുതുന്നു. അതും ഈ ദിവസത്തെ പ്രിയപ്പെട്ടതാക്കുന്നു.

വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തകപ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, ലൈബ്രറികള്‍, പുസ്തകക്കടകള്‍ എന്നിവകളോട് കാണിക്കേണ്ട പരിഗണനയുടെ ആവശ്യകതയെക്കുറിച്ചും ലോക പുസ്തകദിനം നമ്മളെ ഓര്‍മിപ്പിക്കുന്നു.

Address

Public Library Olassa, Olassa Po
Kottayam
686014

Alerts

Be the first to know and let us send you an email when Public Library Olassa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Public Library Olassa:

Share

Category