24/03/2021
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കുടിവെള്ളം പാഴാക്കരുത്
കോട്ടയം മുനിസിപ്പാലിറ്റി 14 ആം വാർഡിലെ കൗൺസിലർ മോളിക്കുട്ടി മുമ്പാകെ ബോധിപ്പിക്കുന്നു..,
ഈ വാർഡിന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്നു പ്രദേശത്തു കഴിഞ്ഞ ഡിസംബർ മാസം ഒരു പരാധി നൽകിയിരുന്നു. മുനിസിപ്പാലിറ്റിയുടെ കുടിവെള്ള പൈപ്പ് തകർന്നു വെള്ളം ഒരു കിണറിൽ എത്തിചേരുകയും അതുവഴി ആ കിണർ നിറഞ്ഞൊഴുകുകയും ചെയ്യുന്നത് സംബന്ധിച്ചു.
ഈ പരാതി താങ്കൾ നേരിട്ട് കണ്ടറിഞ്ഞു ബോധ്യപ്പെട്ടിട്ടുള്ളതാണെന്നു ആ പ്രദേശവാസികളും സ്ഥലത്തിൻറെ ഉടമയും അറിയിച്ചിട്ടുണ്ട്.
കൂടാതെ അതിന് തക്ക പരിഹാര മാർഗം താങ്കൾ നൽകാമെന്നു വാഗ്ദാനം കൊടുത്തിട്ടുണ്ടായിരുന്നു. അത് മറന്നു എന്നുണ്ടോ..? 🙄🙄🙄
ഈ കിണർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും എത്ര ഉയരത്തിൽ ആണെന്ന് മനസിലാക്കുവാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് സാധിക്കും.
അങ്ങനെ ആണെങ്കിൽ ആ കിണർ നിറഞ്ഞൊഴുകണം എങ്കിൽ എത്രമാത്രം ഘനയടി കുടിവെള്ളം ആവിശ്യമായി വരും..? ചിന്തിക്കേണ്ടതുണ്ട്..!
ഇത് കുടിവെള്ളം ആണ്. എത്രയോ പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാതെ പോകുന്ന അവസ്ഥയുണ്ട്. പലരും കുടിവെള്ളം കിട്ടാതെ ദൂരേക്ക് പോകുന്നു മുണ്ട്. മറ്റുളള ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്തെ ഈ കൗൺസിലർ മനസിലാക്കുന്നില്ല..?😥😥
അതോ, പക്ഷേഭേദമോ..? 😡
ഇനി മാർച്ച് മാസത്തോടെ കുടിവെള്ളത്തിന്റെ ആവിശ്യം ഇരട്ടിക്കും.
അന്നും ഈ അവസ്ഥ അല്ലെങ്കിൽ ഇതിനേക്കാൾ മോശമാകുന്നതിന് താങ്കൾ വഴി ഒരുക്കുകയാണോ..? 😓😓😓
നിലവിൽ തകർന്നു കിടക്കുന്ന ആ കുടിവെള്ള പൈപ്പിന് പരിഹാരം കണ്ടെത്തി മറ്റൊരു ഗുണനിലവാരം ഉള്ള പൈപ്പ് വെച്ചു തരേണ്ടത് ആരുടെ കർത്തവ്യം ആണ്..? മുനിസിപ്പാലിറ്റി 14 ആം വാർഡ് കൗൺസിലർ ആയ താങ്കളുടേതല്ലേ..?
പൈപ്പ് പൊട്ടൽ ഉള്ള ഭാഗത്ത് മാത്രം കോൺക്രീറ്റ് ഫില്ല് ചെയ്യുന്നത് അത് വെളിയിൽ അറിയാതിരിക്കാൻ ആണോ?
അല്ലെങ്കിൽ ആ വഴി മുഴുവനുമായി കോൺക്രീറ്റ് ചെയ്യണം ഇത് പൈപ്പ് പൊട്ടൽ ഉള്ള ഭാഗത്ത് മാത്രം കോൺക്രീറ്റ് ഇടുന്നത് അത് എന്തിന് ഉത്തരം നൽകും...
കൊണ്ടു എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്..? ശുദ്ധ വിവരമില്ലായ്മ അല്ലാതെ എന്താണത്..?
ഒരു കൗൺസിലറിൽ നിന്നും ഇതാണോ ജനങ്ങൾ പ്രതീക്ഷിക്കുന്നത്..?
ജനങ്ങൾക്ക് ആവിശ്യം അവരുടെ അത്യാവശ്യം നിറവേറ്റുന്ന സമർദനായ നേതാവിനെയാണ്, അതിനാണ് അയാളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതും.. ഇങ്ങനെ ഒരു പ്രശ്ന പരിഹാരം കൗൺസിലറിൽ നിന്നും ഒട്ടും പ്രതീക്ഷിക്കുന്നില്ല. ഇനിയും ഇതിന് തക്കതായ പരിഹാരം ഉണ്ടായില്ല എങ്കിൽ .....
വെള്ളത്തിന് ഫോഴ്സ് ഇല്ലാത്തതിന് ആരും വാർഡ് കൗൺസിലർ അടുത്ത പരാതി പറയരുത് ഈ പറയുന്ന കിണറ്റിൽ വന്നു നോക്കിയാൽ മതി കവിഞ്ഞൊഴുകി പോകുന്നത് കാണാം
എന്ന്,
പ്രദേശവാസികൾ