27/12/2025
നേതാവ്,
പദവികൾ കൊണ്ടറിയപ്പെടുന്ന പലർക്കിടയിൽ കാലാന്തരങ്ങളോളം നിശബ്ദ സേവനത്തിലൂടെ തിരിച്ചറിയപ്പെടുന്ന നന്നേ ചുരുക്കം ചിലരുണ്ട്...
ഉത്തരവാദിത്വങ്ങളെ, തന്നിലർപ്പിക്കപ്പെടുന്ന വിശ്വാസങ്ങളെ കടമകളായി, കർത്തവ്യങ്ങളായി ശിരസ്സിലേറ്റി നിസ്സ്വാർത്ഥ സേവനമേകിപ്പോരുന്ന അപൂർവ്വം ചിലരുണ്ട്...
അളവറിഞ്ഞ് സംസാരിക്കുന്ന, സിദ്ധാന്തങ്ങളിൽ അടിയുറച്ച, മൂല്യബോധമുള്ള, സർവ്വസമ്മതരായ ചിലരുണ്ട്...
സ്വജീവിതം സന്ദേശമാക്കി, വിഭജനകാലത്തെ സമന്വയ നായകരാവുന്ന, സമാധാനത്തിൻ്റെ ശബ്ദമാകുന്ന,
ചരിത്രമറിയുന്ന, ചരിത്രം സൃഷ്ടിച്ച് നിശബ്ദരായി തുടരുന്ന ചിലരുണ്ട്.
മേല്പറഞ്ഞ മൂല്യങ്ങളുള്ള, രാഷ്ട്രീയ ജീവിതത്തെ സേവന രേഖയാക്കിമാറ്റിയ, ശാന്തനായ, സ്തര്യമുള്ള ഒരു നേതാവിനെക്കുറിച്ചാണ് ചോദ്യമെങ്കിൽ കോട്ടയത്തിന് ഒരേയൊരു ഉത്തരമുണ്ട്.
പ്രിയപ്പെട്ട അഡ്വ. സി ബി ചേനപ്പാടി!
കോട്ടയത്തിൻ്റെ സിബിച്ചേട്ടൻ...
സംഘടനയിൽ ചേർന്ന് നിന്ന് വളർന്ന, സംഘടനയോട് നിഷ്ഠ പുലർത്തിയ പരാജയത്തിൻ്റെ പരീക്ഷണ കാലത്തും കൂടുതൽ ഉറച്ച് പൊരുതിയ എളിയ പ്രവർത്തകൻ.
അർഹതയാണ്, കഴിവാണ് അംഗീകാരത്തിൻ്റെ മാനദണ്ഡമെങ്കിൽ കാലം സാക്ഷി, കോട്ടയത്തിൻ്റെ ഡി.സി.സി പ്രസിഡൻ്റ് പദം അദ്ദേഹത്തിൻ്റെ അർഹതയാണ്.
ഇത് ഒരു ചരിത്രപരമായ സംഘടനാ തീരുമാനം മാത്രമായിരിക്കില്ല, മറിച്ച് ഒരു സന്ദേശമായിരിക്കും,
പാർട്ടി പ്രതിബദ്ധതയെ മാനിക്കുന്നുവെന്ന്,
തീവ്രാനുഭവങ്ങളുടെ തീച്ചൂളകൾ കടന്നവരെ നേതൃസ്ഥാനത്ത് അനിവാര്യമാണെന്ന്,
അഖണ്ഡത ഇന്നിൻ്റെ സത്യാനന്തര കാലത്തും അംഗീകരിക്കപ്പെടുമെന്ന്...
പ്രിയ നേതാവ്...
മുന്നിൽ നിന്ന് നയിക്കുക!
ഹൃദയമറിഞ്ഞ്,
നീതിപൂർവ്വം,
നിസ്വാർത്ഥമായി...
വിശ്വാസപൂർവ്വം,
ജോയിസ് കൊറ്റത്തിൽ