15/06/2025
വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ്, എയ്ഡഡ് വിഭാഗത്തിൽപെട്ട മുഴുവൻ എൽ.പി സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും SSLC,+2, പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുകയും, മറ്റ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുകയും ചെയ്ത കുട്ടികളെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 18 വർഷം മുൻപ് DYFI വെള്ളാവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടിയാണ് "പഠനമികവിന് ഒരു സ്നേഹസമ്മാനം".
ഇക്കൊല്ലത്തെ പഠനോപകരണ വിതരണം മുഴുവൻ വാർഡുകളിലും ഗ്രാമോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു. ഒപ്പം SSLC,+2 , മറ്റ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അതത് വാർഡുകളിൽ ആദരിക്കുകയും ചെയ്തു.
കോത്തലപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ മണിമല ഗവൺമെന്റ് എൽ.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ്, കുട ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും സ്‌കൂളിലേക്ക് ഫാനുകളും വാങ്ങി നൽകി.
മേഖലാതല പഠനോപകരണ വിതരണവും SSLC, +2 പരീക്ഷകളിൽ നമ്മുടെ പഞ്ചായത്തിലെ സ്‌കൂളുകളിൽ പഠിച്ചു മുഴുവൻ വിഷയങ്ങളിലും A+ വാങ്ങിയ കുട്ടികളെ ആദരിക്കലും കർദിനാൾ പടിയറ സ്കൂൾ ഹാളിൽ നടന്നു.
DYFI കോട്ടയം ജില്ലാ കമ്മറ്റി അംഗം സ. റിനോഷ് രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഷാമില ഷാജി, മേഖല സെക്രട്ടറി അരവിന്ദ് കെ അനിൽ, പ്രസിഡന്റ് അശോകൻ, സി പി ഐ (എം) വാഴൂർ ഏരിയ കമ്മറ്റി അംഗം ശ്രീജിത്ത് വെള്ളാവൂർ, കണ്ണൻ ഈ എസ് എന്നിവർ സംസാരിച്ചു..
പരിപാടിയിൽ ഈ വർഷം ആകെ 1638 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും ഉന്നത വിജയം നേടിയ 216 കുട്ടികളെ ആദരിക്കുന്നതിനും കഴിഞ്ഞു..