Madhu Muttom

Directions

Madhu Muttom This page is a tribute to the legendary script writer Sri Madhu Muttom, who wrote Manichitrathazh the blockbuster psychological thriller.

A.P. Sridharan Channar of Alummoottil Tharavad: Elder Brother of A.P. UdayabhanuA.P. Sridharan Channar was a prominent f...
09/10/2026

A.P. Sridharan Channar of Alummoottil Tharavad: Elder Brother of A.P. Udayabhanu

A.P. Sridharan Channar was a prominent figure born in 1900 into the wealthy and influential Alummoottil Tharavad. He was the eldest son of Alummoottil Narayani Channatti and Komath Kunjiraman Channar of the renowned Lakshanayil house, a respected figure in the Ezhava community. From an early age, Sridharan faced severe hardships under the authority of his family head. At the age of twenty, he met a tragic fate when he was sentenced to death in a murder case of the very same family head. Despite his short life, he endured numerous conflicts and struggles. Sridharan Channar had three younger siblings—A.P. Chellamma, A.P. Udayabhanu, and A.P. Dakshayani. They held him in high regard and affectionately called him "Kochettan."

1900-ൽ സമ്പത്തും സ്വാധീനവും നിറഞ്ഞ ആലുംമൂട്ടിൽ കുടുംബത്തിൽ ജനിച്ച ഒരു പ്രമുഖ വ്യക്തിയായിരുന്നു എ.പി. ശ്രീധരൻ ചാന്നാർ. ആലുംമൂട്ടിൽ നാരായണി അമ്മയുടെയും ഈഴവ സമൂഹത്തിലെ പ്രമുഖ വ്യക്തിയായ ലക്ഷണയിൽ വീട്ടിൽ കുഞ്ഞുപണിക്കരുടെയും മൂത്ത മകനായിരുന്നു ശ്രീധരൻ. കുട്ടിക്കാലത്ത് തന്നെ തറവാട്ടിലെ കാരണവരിൽ നിന്നും കഠിനമായ പ്രവർത്തികൾ അനുഭവിക്കേണ്ടി വന്ന ശ്രീധരൻ ചാന്നാർ തന്‍റെ ഇരുപതാമത്തെ വയസ്സിൽ അതേ കാരണവരുടെ കൊലപാതകേസ്സിൽ തൂക്കിലേറ്റപ്പെടുകയായിരുന്നു. ഈ ചെറിയ കാലയളവിൽ തന്നെ ധാരാളം സംഘർഷങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. അദ്ദേഹത്തിന് മൂന്ന് ഇളയ സഹോദരങ്ങളുണ്ടായിരുന്നു. എ.പി. ചെല്ലമ്മ, എ.പി. ഉദയഭാനു, എ.പി. ദാക്ഷായണി എന്നിവർ. സഹോദരങ്ങൾ അദ്ദേഹത്തെ ആദരവോടെ കണ്ടിരുന്നു. അവർ സ്നേഹപൂർവ്വം അദ്ദേഹത്തെ കൊച്ചേട്ടൻ എന്ന് വിളിച്ചിരുന്നു.

Madhu Muttom talks about His Journey from Teaching to to the film industry"‘Ennennum Kannettante’ gave me confidence. It...
07/10/2026

Madhu Muttom talks about His Journey from Teaching to to the film industry

"‘Ennennum Kannettante’ gave me confidence. It strengthened my thoughts on the subjects I had in mind. Later, in 1987, I discussed the subject of ‘Kakkothikkavile Appooppan Thadikal’ with Kamal. At that time, I was also busy with my teaching job, a career I pursued for nearly 20 years. When cinema started demanding more of my time, it became difficult to manage both, and eventually, I decided to leave teaching." - This is from an interview he gave to The Indian Express.

“'എന്നെന്നും കണ്ണേട്ടൻ' ശ്രദ്ധ നേടിയപ്പോൾ ആത്മവിശ്വാസമായി. മനസ്സിലുണ്ടായ വിഷയങ്ങൾക്കൊക്കെ അതോടെ കനം വെച്ചു. പിന്നീട് 1987-ലാണ് കമലുമായി 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന സബ്ജെക്റ്റ് സംസാരിക്കുന്നത്. അധ്യാപക ജോലിയുടെ തിരക്കുകളുമുണ്ട് അന്ന്, 20 വർഷത്തോളം ചെയ്ത ജോലിയാണ് അധ്യാപനം. സിനിമയിലേക്ക് വന്ന് തിരക്കായതോടെ രണ്ടും കൂടെ മുന്നോട്ടു കൊണ്ടു പോവുക ബുദ്ധിമുട്ടായി, അതോടെ അധ്യാപനം വിട്ടു.” ഇന്ത്യൻ എക്സ്പ്രസ്സിനായി അദ്ദേഹം കൊടുത്ത ഒരു ഇൻറർവ്യു യിൽ നിന്നും..

06/10/2026

Madhu Muttom: A Writer Who Finds Joy in Creation, Not Fame

"I am not such a great writer. I write whatever comes to me in solitude, seeking joy. Among what I’ve written, some seemed to have potential for cinema, and many used those stories. When they became films, they simply became topics of discussion."

These words from Madhu Muttom are a testament to his utmost humility. Despite achieving significant fame as a writer, he perceives his talent with unrestrained objectivity and views his writing as a personal avenue for joy. His works are profound and rare, yet he moves through his artistic journey without making a spectacle of his achievements. Madhu Muttam is an artist who respects the attention and recognition that his stories-turned-movies have garnered, but he evaluates it without any longing for fame. This distinct approach is what sets him apart.

"ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ല. ഏകാന്തതയില്‍ സന്തോഷത്തിനായി എന്തെല്ലാമോ എഴുതുന്നു. ഞാനെഴുതിയതില്‍ ചിലത് സിനിമയ്ക്ക് സാധ്യതയുള്ളതാണെന്നു തോന്നിയപ്പോള്‍ പലരും ആ കഥകളുപയോഗിച്ചു. അത് സിനിമയായപ്പോള്‍ ചര്‍ച്ചാവിഷയമായെന്നുമാത്രം. "

മധു മുട്ടത്തിന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്‍റെ വിനയത്തിന്‍റെ പരമാവധി തെളിവാണ്. ഒരു എഴുത്തുകാരനായി വലിയ പ്രശസ്തി നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹം തന്‍റെ കഴിവിനെ അഴുതികളില്ലാത്ത വിവേചനത്തോടെ നോക്കുകയും തന്‍റെ എഴുത്തിനെ വ്യക്തിപരമായ സന്തോഷത്തിനുള്ള മാർഗമായി കാണുകയും ചെയ്തു. ആഴമുള്ളതും ദൗർലഭ്യവുമായ എഴുത്തുകൾ , പക്ഷേ അതിനനുസരിച്ച് ആരവമുണ്ടാക്കാതെ നീങ്ങുന്ന ഒരു കലാകാരനാണ് മധു മുട്ടം. അദ്ദേഹത്തിന്റെ കഥകൾ സിനിമകളായി മാറിയതുകൊണ്ടുള്ള ശ്രദ്ധയേയും സ്വീകാര്യതയേയും ബഹുമാനത്തോടെ, എന്നാൽ അതിൽ പ്രശസ്തിക്കുള്ള വ്യാകുലതയില്ലാതെ, വിലയിരുത്തുന്ന സമീപനം അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നു. .

01/10/2026

A. P. Udayabhanu on the Enduring Influence of T. K. Madhavan

“The greatest influence in my life was my editor-uncle, T. K. Madhavan. It was the memory of him that inspired me to enter the field of journalism and eventually become an editor myself. My elder brother, Sekharan Channar, used to say: ‘Bhanukutty should take T. K. as his ideal, not C. O.’ Both of them were Madhavans. One became passionately devoted to public service, while the other became a government official. Both succeeded in their respective fields and in their own ways. But who can truly measure the success and fame of T. K.? Even today, I believe that editor-uncle influenced me deeply, without my even realizing it. To me, editor-uncle still stands as a guide and a heroic figure.”

— A. P. Udayabhanu of Alummoottil Tharavad

"എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തി പത്രാധിപർ ചിറ്റപ്പൻ( ടി കെ മാധവൻ) ആയിരുന്നു. പത്രപ്രവർത്തന രംഗത്ത് കടന്നു വരാനും പത്രാധിപർ ആകാനും എന്നെ പ്രേരിപ്പിച്ചത് പത്രാധിപർ ചിറ്റപ്പൻ എന്ന ഓർമ്മയാണ്. എന്‍റെ ചേട്ടൻ ശേഖരൻ ചാന്നാർ പറയുമായിരുന്നു. ഭാനുക്കുട്ടി ആദർശമായി വയ്ക്കേണ്ടത് ടി.കെ യെ ആണ് സി. ഒ അല്ല എന്ന്. രണ്ടുപേരും മാധവന്മാരായിരുന്നു. ഒരാൾ ജനസേവന വ്യഗ്രനായി തീർന്നു. മറ്റേയാൾ ഉദ്യോഗസ്ഥനായി. രണ്ടുപേരും അവരവരുടെ രംഗങ്ങളിൽ അവരവരുടെ രീതിയിൽ വിജയിച്ചു. എന്നാൽ ടി കെയുടെ വിജയവും പ്രശസ്തിയും ആർക്ക് അളന്ന് തിട്ടപ്പെടുത്താൻ കഴിയും? എന്നെ ഞാൻ അറിയാതെ തന്നെ പത്രാധിപർ ചിറ്റപ്പൻ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. പത്രാധിപർ ചിറ്റപ്പൻ വഴികാട്ടിയും വീര പുരുഷനുമായി നിലകൊള്ളുന്നു. "

__ എ. പി. ഉദയഭാനു , ആലുംമൂട്ടിൽ തറവാട്

Kochu Kunju ChannarAlummoottil Kochu Kunju Channar, the eleventh Karanavar (head) of the Alummoottil family, elevated th...
30/09/2026

Kochu Kunju Channar

Alummoottil Kochu Kunju Channar, the eleventh Karanavar (head) of the Alummoottil family, elevated the family's wealth and prestige to great heights. However, he struggled to maintain unity among the family members and failed to uphold his responsibilities toward them. Despite playing a crucial role in supporting Travancore during its financial struggles, Kochu Kunju Channar showed little consideration for his own family. Notably, he became the first person in Travancore—besides the King and the Diwan—to own a car. However, due to poor maintenance, the car eventually broke down and had to be sold. His extravagant spending and financial decisions were viewed as reckless by the family, who saw them as contributing to the decline of their ancestral wealth. Ultimately, the unchecked expenditures of the Karanavar led to dissatisfaction among the family members, making it difficult for them to accept his leadership.

ആലുമ്മൂട്ടിൽ തറവാട്ടിലെ പതിനൊന്നാമത്തെ കാരണവർ ആയി ചുമതലയേറ്റ ആലുമൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാർ കുടുംബത്തിന്റെ സമ്പത്തും പ്രതാപവും വാനോളം ഉയർത്തിയെങ്കിലും കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്തുവാനും അവരോടുള്ള ഉത്തരവാദിത്വം നടപ്പിലാക്കുവാനും കൊച്ചു കുഞ്ഞു ചാന്നാർക്ക് കഴിഞ്ഞില്ല. തിരുവിതാംകൂറിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഒക്കെ തന്നെയും സർവ്വസഹായം ആയി പ്രവർത്തിച്ചിരുന്ന കൊച്ചു കുഞ്ഞു ചാന്നാർ തന്റെ കുടുംബത്തിലെ ആളുകളെ തീരെയും പരിഗണിച്ചിരുന്നില്ല. രാജാവും ദിവാനും അല്ലാതെ തിരുവിതാംകൂറിൽ ആദ്യമായി കാർ വാങ്ങിയ വ്യക്തി ആലുമ്മൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാർ ആയിരുന്നു. എന്നാൽ വേണ്ട വിധം ഈ കാറിന്റെ അറ്റകുറ്റ പണികൾ നടത്താത്തതിനാൽ അത് കേടായി പോകുകയും വിറ്റു കളയുകയും ചെയ്തു. ഇതൊക്കെ തന്നെയും കുടുംബത്തിലെ സമ്പത്ത് നശിപ്പിക്കുന്ന പ്രവർത്തികളായിട്ടാണ് തറവാട്ടിലെ ആളുകൾ കണ്ടിരുന്നത്. കാരണവരുടെ അധിക ചിലവാക്കലുകൾ കുടുംബത്തിലെ ആർക്കും തന്നെ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

Caste Barriers in Temple Processions: A.P. Udayabhanu's RecollectionsDuring his student days, A.P. Udayabhanu observed t...
30/09/2026

Caste Barriers in Temple Processions: A.P. Udayabhanu's Recollections

During his student days, A.P. Udayabhanu observed that the Parayeduppu processions from temples such as Thalathottu Temple, Mandakkad Temple, and Ramapuram Temple did not enter the Alummoottil Tharavad. As an Ezhava family, Alummoottil was excluded from such processions due to the rigid caste hierarchy prevalent at the time. The idols were carried by two specially appointed Namboothiri priests, and instead of the elaborate ornate umbrellas (muthukuda) typically used in processions, round umbrellas (mei vattakuda) were used . Udayabhanu writes that children from the Alummoottil Tharavad would stand along the roadside to witness the processions, unable to welcome the idols into their Tharavad. These memories illustrate the societal inequalities of the era and the impact of caste discrimination on even the most revered traditions.

ഉദയഭാനു വിദ്യാർത്ഥി ആയിരുന്ന കാലത്ത് തലത്തോട്ട ക്ഷേത്രത്തിലെയും മണ്ടക്കാട്ട് ക്ഷേത്രത്തിലെയും രാമപുരത്ത് ക്ഷേത്രത്തിലെയും പറയെഴുന്നള്ളത് ആലുമ്മൂട്ടിൽ തറവാട്ടിൽ പ്രവേശിക്കുകയില്ലായിരുന്നു. അന്ന് നില നിന്നിരുന്ന ജാതി വ്യവസ്ഥകൾ കാരണം മുന്നോക്ക വിഭാഗത്തിൽ പെട്ടവർ നിർമ്മിച്ച പ്രസ്തുത ക്ഷേത്രങ്ങളിൽ നിന്നും ഈഴവ തറവാടായിരുന്ന ആലുംമൂട്ടിലേക്ക് പ്രവേശിക്കുകയില്ലായിരുന്നു. പ്രത്യേകം നിയോഗിച്ച രണ്ട് നമ്പൂതിരിമാരാണ് ദേവി വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നത്. സാധാ മുത്തു കുടകൾക്ക് പകരം ' മെയ് വട്ടക്കുടകൾ' ആയിരുന്നു എഴുന്നള്ളത്തിന് ഉപയോഗിച്ചിരുന്നത്. അന്ന് ആലുംമൂട്ടിൽ തറവാട്ടിലെ കുട്ടികൾ വഴിയിൽ നിന്നായിരുന്നു പറയെഴുന്നെള്ളത്ത് കണ്ടിരുന്നത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

25/09/2026

Alummoottil T. K. Madhavan: The Visionary Who Reshaped the Course of the SNDP Yogam

T. K. Madhavan was a brilliant karmayogi who transformed the historical direction of the SNDP Yogam. Deeply inspired by the vision and teachings of Sree Narayana Guru, he played an unparalleled role in strengthening the very foundation of this great movement. As the organizational secretary of the Yogam, his work was far more than the duties of a position. It was an unwavering struggle to lead an oppressed people toward self-respect, dignity, and social rights. Through tireless dedication, he transformed the organization into a powerful force for social awakening across Kerala. He was one of the strongest voices behind the Vaikom Satyagraha, and he successfully connected India’s national political movement with Kerala’s social renaissance. T. K. Madhavan was also the key force behind bringing Mahatma Gandhi to Vaikom and introducing the greatness of Guru’s philosophy to the wider world. Although he was born into the wealthy and influential Alummoottil family household, he sacrificed all personal comforts and dedicated his life to expanding the movement from village to village. Overcoming physical hardships and the harsh realities of caste discrimination, he built an organizational structure whose strength continues to inspire generations even today. His extraordinary commitment to the mission he embraced, combined with his fearless leadership and sense of justice, has made T. K. Madhavan an immortal hero in history.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ ഉജ്ജ്വലനായ കർമ്മയോഗിയായിരുന്നു ടി.കെ. മാധവൻ. ശ്രീനാരായണ ഗുരുദേവ ദർശനത്തെ ഹൃദയത്തിലേറ്റിയ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം എന്ന മഹാവൃക്ഷത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. യോഗത്തിന്‍റെ സംഘടനാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേവലം ഒരു പദവി എന്നതിലുപരി, അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ആത്മ ഗൗരവത്തിലേക്കും അവകാശങ്ങളിലേക്കും നയിക്കാനുള്ള അചഞ്ചലമായ പോരാട്ടമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ കരുത്തുറ്റ വക്താവായിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയത്തെ കേരളത്തിലെ നവോത്ഥാന പ്രക്രിയയുമായി കോർത്തിണക്കി. മഹാത്മാഗാന്ധിയെ വൈക്കത്ത് എത്തിക്കുന്നതിനും ഗുരുദേവ ദർശനത്തിന്റെ മാഹാത്മ്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച പ്രധാന ഊർജ്ജം ടി.കെ.മാധവനായിരുന്നു. ആലുമ്മൂട്ടിലെ സമ്പന്നമായ തറവാട്ടുപശ്ചാത്തലത്തിൽ ജനിച്ചെങ്കിലും തന്റെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച്, സംഘടനയെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അദ്ദേഹം ജീവിതം സമർപ്പിച്ചു. ശാരീരിക പ്രയാസങ്ങളെയും ജാതിവിവേചനത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ ആ സംഘടനാ സംവിധാനമാണ് ഇന്നും ഞങ്ങൾക്ക് കരുത്തായി നിലനിൽക്കുന്നത്. താൻ ഏറ്റെടുത്ത ദൗത്യത്തോടുള്ള അത്യപൂർവ്വമായ നീതിപുലർത്തലും അചഞ്ചലമായ നേതൃപാടവവും അദ്ദേഹത്തെ ചരിത്രത്തിലെ അനശ്വരനായ നായകനാക്കി മാറ്റുന്നു.

24/09/2026

Alummoottil Tharavad: The Prestigious Ancestral Home of Writer Madhu Muttom

In AD 1725, King Marthanda Varma seized control of Kayamkulam. Until then, the Alummoottil family had played a crucial role in the military strength of the region. Following the conquest, the military influence of the Alummoottil family diminished. After Marthanda Varma annexed Kayamkulam, an attempt was made to destroy the Alummoottil Meda by setting it on fire. However, this was a period of strong friendship between the British and the Alummoottil family. With the help of British soldiers, the fire was extinguished, saving the Meda from significant destruction. After the collapse of the Odanadu kingdom, the Alummoottil family shifted their focus to trade. By the 1750s, they controlled the majority of the spice trade between Europe and southern Kerala. The family primarily managed the distribution of spices through a sophisticated machinery network, facilitating commerce with both Europeans and Arabs. The Alummoottil family was the highest taxpayer to the Travancore treasury. After the fall of the Kayamkulam kingdom, they played a prominent role as military and economic advisors in Travancore. This powerful and historically significant Ezhava family, steeped in heritage, is the ancestral lineage of Madhu Muttom.

മാർത്താണ്ഡവർമ മഹാരാജാവ് AD 1725-ൽ കായംകുളത്തിൻ്റെ ഭരണം പിടിച്ചെടുത്തു. അക്കാലം വരെയും ആലുംമൂട്ടിൽ കുടുംബം രാജാവിന്‍റെ സൈനിക ശക്തിയിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. AD 1725 നു ശേഷം ആലുംമൂട്ടിൽ കുടുംബത്തിൻ്റെ സൈനിക ശക്തി കുറഞ്ഞു. മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം രാജ്യം പിടിച്ചടക്കിയതിനു പിന്നാലെ ആലുംമൂട്ടിൽ തറവാട് തീ വച്ച് നശിപ്പിക്കാൻ ഒരു ശ്രമം നടത്തി .ബ്രിട്ടീഷുകാരും ആലുംമൂട്ടിൽ കുടുംബക്കാരും തമ്മിൽ വളരെ നല്ലൊരു സൗഹൃദം നിലനിന്നിരുന്ന കാലമായിരുന്നു അത് .ബ്രിട്ടീഷ് പടയാളികളുടെ സഹായത്തോടെ തീ കെടുത്തുകയും വലിയൊരു അപകടത്തിൽ നിന്നു ആലുംമൂട്ടിൽ മേടയെ രക്ഷിക്കുകയും ചെയ്തു .ഓടനാട് സാമ്രാജ്യം തകർന്നതോടെ ആലുംമൂട്ടിൽ കുടുംബം കച്ചവടത്തിലേക്ക് ശ്രദ്ധ തിരിച്ചു.1750-കളിൽ ,യൂറോപ്പിനും തെക്കൻ കേരളത്തിനും ഇടയിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ ഭൂരിഭാഗവും ആലുംമൂട്ടിൽ കുടുംബക്കാരുടെ അധീനതയിലായിരുന്നു. പ്രധാനമായും ആലുംമൂട്ടിൽ തറവാടിൻ്റെ വിതരണ ശൃംഖലയിലെ യന്ത്രസാമഗ്രികൾ വഴിയാണ് യൂറോപ്യന്മാരുമായും അറബികളുമായും വ്യാപാരം നടത്തിയിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. തിരുവിതാംകൂർ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ നികുതി അടച്ചിരുന്നത് ആലുംമൂട്ടിൽ കുടുംബമായിരുന്നു.കായംകുളം രാജ്യത്തെയും ശേഷം തിരുവിതാംകൂറിലെ തന്നെയും പ്രധാന സൈനിക-സാമ്പത്തിക മാർഗ്ഗദർശികളായിരുന്നു ആലുംമൂട്ടിൽ പ്രമാണിമാർ. ഇത്തരത്തിലുള്ള പൈതൃകം നിറഞ്ഞ ഒരു പ്രബലമായ ഈഴവ തറവാട് ആയ ആലുംമൂട്ടിൽ കുടുംബത്തിലെ ഒരു അംഗമാണ് മധു മുട്ടം

Alummoottil A.K. Govindan Channar: A Devoted Disciple and Patron of Sree Narayana GuruAlummoottil A.K. Govindan Channar ...
23/09/2026

Alummoottil A.K. Govindan Channar: A Devoted Disciple and Patron of Sree Narayana Guru

Alummoottil A.K. Govindan Channar was a deeply devoted follower who often accompanied Gurudevan on his travels. He led the construction of the Sree Narayana Shashtipoorthi Memorial Hall and enjoyed the Guru’s affection and respect. During the Guru’s journeys, he and his companions stayed in a building in Madras that was lovingly offered by Alummoottil Channar. The Guru had many devotees in Tamil Nadu as well. Among them was Vallinayakan Pillai, a prominent lawyer from Tirunelveli, who later renounced his legal profession to embrace the life of a sanyasi. In Tamil Nadu, devotees would come to have darshan of the Guru at the very building that Alummoottil Channar had arranged and dedicated for this purpose.

ഗുരുദേവന്‍റെ ദേശസഞ്ചാരത്തിൽ പലപ്പോഴും അനുഗമിച്ചിട്ടുള്ള ഉത്തമനായ സ്വാമി ഭക്തനായിരുന്നു ആലുമൂട്ടിൽ എ.കെ.ഗോവിന്ദൻ ചാന്നാർ. ശ്രീനാരായണ ഷഷ്ടിപൂർത്തി സ്മാരക മന്ദിര നിർമ്മാണത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. ഗുരുദേവനു അദ്ദേഹത്തോട് മതിപ്പും മമതയും ഉണ്ടായിരുന്നു. ആലുംമൂട്ടിൽ ചാന്നാരുടെ സ്നേഹാദര സംഭാവനയായിരുന്ന മദ്രാസിലെ ഒരു കെട്ടിടത്തിൽ ആയിരുന്നു ദേശസഞ്ചാരത്തിനിടയിൽ ഗുരുദേവനും കൂട്ടരും താമസിച്ചിരുന്നത്. തമിഴ്നാട്ടിലും അദ്ദേഹത്തിന് അനേകം ഭക്തന്മാർ ഉണ്ടായിരുന്നു. തിരുനെൽവേലിക്കാരനായിരുന്ന വള്ളിനായകൻ പിള്ള എന്ന പ്രമുഖ അഭിഭാഷകൻ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. പിൽക്കാലത്ത് അഭിഭാഷക വൃത്തി ഉപേക്ഷിച്ച് അദ്ദേഹം സന്യാസിയായി തീർന്നു. തമിഴ്നാട്ടിലെ ഭക്തജനങ്ങൾ ഗുരുദേവനെ ദർശിക്കാൻ എത്തിയിരുന്നത് ആലുമ്മൂട്ടിൽ ചാന്നാർ പണികഴിപ്പിച്ചു കൊടുത്തിരുന്ന കെട്ടിടത്തിലായിരുന്നു.

Madhu Muttam: The Writer Behind Malayalam Cinema’s Iconic StoriesMadhu Muttam is a renowned Malayalam lyricist and scree...
22/09/2026

Madhu Muttam: The Writer Behind Malayalam Cinema’s Iconic Stories

Madhu Muttam is a renowned Malayalam lyricist and screenwriter. He was born on August 1, 1951, in Muttom, a village near Haripad in Alappuzha district. He entered the world of arts by writing and acting in plays. His father was Kunjuppanicker and his mother was Meenakshi Amma. He completed his education at Evoor Primary School, Kayamkulam Government High School, and T.K.M. College, Nangiarkulangara. He later worked as a teacher and began writing for the weekly magazine Kunkumam while working as a teacher. The story Sarppam Thullal, which he published in the magazine, became a turning point in his life. Director Fazil adapted the story for the film Ennennum Kannettante. Madhu later wrote the story for Kakkothikkavile Appooppan Thaadikal, directed by Kamal. Manichitrathazhu, directed by Fazil, was based on a story that Madhu had heard from his mother, who told him about an incident said to have taken place in his ancestral family home in ancient times. Madhu himself wrote the story and screenplay for the film. Manichitrathazhu remains one of the most celebrated films in Malayalam cinema. The song “Varuvaanillarum-ingorunaalum ee vazhi ariyamathennalum” from the film had originally been published by Madhu as a poem in the magazine Malayala Naadu. Following Manichitrathazhu, Madhu wrote the story and screenplay for Bharathan Effect and Kanaakkombathu. He also wrote the story for Bhool Bhulaiyaa, the Hindi remake of Manichitrathazhu.

മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് മധു മുട്ടം.ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത്‌ മുട്ടം എന്ന ഗ്രാമത്തില്‍ 1951 ആഗസ്ത് 1ന് ജനിച്ചു. നാടകമെഴുതിയും അഭിനയിച്ചുമാണ് കലാരംഗത്തേക്ക് വരുന്നത്.പിതാവ് കുഞ്ഞുപ്പണിക്കര്‍. മാതാവ് മീനാക്ഷി അമ്മ. ഏവൂര്‍ പ്രൈമറിസ്‌കൂള്‍, കായംകുളം ഗവ:ഹൈസ്‌കൂള്‍, നങ്ങ്യാര്‍കുളങ്ങര ടി കെ എം കോളേജ് എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു.അദ്ധ്യാപകനായിരിക്കുമ്പോള്‍ കുങ്കുമം വാരികയില്‍ എഴുതാന്‍ തുടങ്ങി.വാരികയിലെഴുതിയ സര്‍പ്പം തുള്ളല്‍ എന്ന കഥയാണ് മധുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വാരികയിലെ കഥയെ അടിസ്ഥാനപ്പെടുത്തി സംവിധായകന്‍ ഫാസില്‍ സിനിമ സംവിധാനം ചെയ്തു.ഫാസില്‍ സംവിധാനം നിര്‍വഹിച്ചതാണ് എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രം. പിന്നീട് കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിന്റെ കഥയെഴുതി.മധുവിന്റെ തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസില്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളചിത്രങ്ങളില്‍ എന്നും മികച്ചു നില്‍ക്കുന്ന ചിത്രമാണ്‌ മണിചിത്രത്താഴ്. മണിച്ചിത്രത്താഴിലെ 'വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു മുന്‍പ് മലയാള നാട് എന്ന വാരികയില്‍ കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു.മണിച്ചിത്രത്താഴിനു ശേഷം ഭരതന്‍ ഇഫക്റ്റ്, കാണാക്കൊമ്പത്ത് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിര്‍വഹിച്ചു.മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂല്‍ബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്.

Address

Thiruvarppu PO · Kottayam
Kottayam

Website

Alerts

Be the first to know and let us send you an email when Madhu Muttom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share