MTI

MTI The official page of MTI YouTube Channel. Please like this page for attractive and thrilling travel experiences, videos and pictures.

A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs online on facebook and youtube. Also please find us on youtube on www.youtube.com/c/movietravelinfo

If you are planning to visit Kottayam/Kumarakom for House Boats and Shikkara boats please contact us on the contact no.

17/03/2026
https://youtu.be/JsZjqchzANc?si=6UPloJZNkC05ieCEചിന്നാർ ഫോറസ്റ്റ് ക്യാമ്പ് I മറയൂരും ,കാന്തളൂരും രണ്ടുദിവസം 30 അംഗങ്ങൾ ഒ...
08/10/2025

https://youtu.be/JsZjqchzANc?si=6UPloJZNkC05ieCE

ചിന്നാർ ഫോറസ്റ്റ് ക്യാമ്പ് I മറയൂരും ,കാന്തളൂരും

രണ്ടുദിവസം 30 അംഗങ്ങൾ ഒരുമിച്ചു ചിന്നാറിൽ ,യാത്രയിലെ കാഴ്ചകളും ചിന്നാർ ക്യാമ്പിന്റെ വിശേഷങ്ങളും

ചോട്ടാ മത്ക (CM )- കടുവകളുടെ രാജാവ് .ചെറുത്തു നിൽപ്പിന്റെ അവസാന വാക്ക് , തടോബാ അന്തേരി നാഷണൽ പാർക്കിന്റെ ബഫർ സോണുൾപ്പെടെ...
18/09/2025

ചോട്ടാ മത്ക (CM )- കടുവകളുടെ രാജാവ് .

ചെറുത്തു നിൽപ്പിന്റെ അവസാന വാക്ക് , തടോബാ അന്തേരി നാഷണൽ പാർക്കിന്റെ ബഫർ സോണുൾപ്പെടെ അടക്കി ഭരിക്കുന്ന ഇന്ത്യയിലെ കടുവകളുടെ രാജാവ് ..
ചോട്ടി താരയുടെയും മഡ്കസ്കറിന്റെയും പുത്രൻ ,ഇന്നുള്ള തടോബായിലെ കടുവകളിൽ ഭൂരിഭാഗം കടുവകളുടെയും അപ്പൻ ,ലോകം ഉറ്റുനോക്കുന്ന കടുവകളുടെ രാജാവ്

തന്റെ ടെറിട്ടറിയിൽ കയറുന്നവൻ തന്റെ ജീവന് ഉൾപ്പെടെ ഭീഷണി ആകും എന്നു ഉത്തമ ബോധ്യമുള്ളവന്റെ ചെറുത്തുനില്പിൽ ഇല്ലാതായത് എണ്ണം പറഞ്ഞ അഞ്ചു ആൺ കടുവകളാണ് .അവസാനത്തെ ടെറിട്ടറി യുദ്ധം നടന്നത് ബ്രഹ്മ എന്ന ടൈഗറും ആയാണ് വലിയ ആക്രമണങ്ങൾക്കു ഒടുവിൽ സി എം ബ്രഹ്മയെ കീഴടക്കി വധിച്ചു . ആക്രമണങ്ങളിൽ സി എമ്മിന്റ കാലിനു ആഴത്തിൽ പരുക്കേറ്റു ,പരുക്കുമായി ജീവിതത്തിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ചോട്ടാ മത്കയെ ചികിൽസിച്ചു ഭേദമാക്കിയില്ലയെങ്കിലും അവനെ കൂട്ടിലടക്കുവാൻ ഉള്ള തീരുമാനത്തോട് പൂർണമായി വിയോജിക്കുന്നു . മരണത്തിലേക്ക് വിടുന്നതാണു ഇതിലും ഭേദം എന്നു വേദനയോടെ ഓർക്കുകയാണ് . ഗോർവാഡ സൂവിലെക്കു മാറ്റുവാനുള്ള ഫോറെസ്റ്റ് അധികൃതരുടെ തീരുമാനം തീർത്തും കുറ്റകരമാണ്

ഓരോ ദിവസവും വരുന്ന അപ്ഡേറ്റുകൾ നോക്കികൊണ്ട്‌ ആയിരങ്ങൾ കാത്തിരുന്നത് അവന്റെ തിരിച്ചുവരവ് ആഗ്രഹിച്ചാണ് , എന്നാൽ വലിയ തിരിച്ചടികൾ ആണ് ഉണ്ടായിരിക്കുന്നു . ചികിത്സ നൽകി അവനെ കാട്ടിലേക്ക് തിരിച്ചു വിടേണ്ടതിനു പകരം കൂട്ടിലടക്കുവാനാണ് തീരുമാനം എന്നു അറിയുന്നു . കാരണം പറയുന്നത് അവന്റെ പല്ലുകൾ പോയി ഇരപിടിക്കുവാൻ ഇനിയും cm നു സാധിക്കില്ല എന്നതാണ് . കഴിഞ്ഞ ദിവസം വരെ വന്ന അവന്റെ ചിത്രങ്ങളിലും വിഡിയോകളിലും അവന്റെ പല്ലുകൾക്ക് ഒരു ക്ഷതവും സംഭവിച്ചിരുന്നില്ല . മുടന്തൻ ന്യായങ്ങൾ പറഞ്ഞു അവനെ ഇല്ലാതാകുന്നതിൽ കൂടെ മഹാരാഷ്ട്ര ഗവൺമെന്റുകളുടെ കച്ചവട താല്പര്യങ്ങൾ കൂടെ ഉണ്ട് എന്നു അറിയാൻ സാധിക്കുന്നു . വൈൽഡ് ലൈഫ് കാഴ്ചകൾ കാണിച്ചു കോടികൾ സമ്പാദിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രധാന കാഴ്ച കടുവകൾ ആണ് . തടോബാ നാഷണൽ പാർക്കിലെ അഞ്ചു കടുവകൾ ഇവൻ കാരണം ഇല്ലാതായതുൾപ്പെടെ ഉള്ള കാര്യങ്ങളും ചോട്ടാ മത്ക എന്ന കടുവയെ പൂട്ടുവാൻ കാരണങ്ങൾ ആയി പറയപ്പെടുന്നു .

നീതിയുടെ വൃത്തികേട്ട ഭാവങ്ങൾ തന്നെയാണ് കടുവകളുടെ രാജാവ് ഇന്ന് നേരിടുന്നത് . കാടിനെ അടക്കിഭരിക്കുന്നവന്റെ നിവൃത്തികേട്‌ കൂടിയാണ് ഇത് . മനുഷ്യന്റെ സ്വാർത്ഥ താൽപര്യങ്ങളിൽ ഒരു മിണ്ടാപ്രാണി കൂടെ ഇല്ലാതാകുന്നു എന്ന സത്യം വേദനയോടെ ഓർക്കുന്നു .ചെറുത്തുനിൽപ്പിന്റെ ആ സുന്ദര രൂപം അഴിക്കുള്ളിൽ ആവാതിരിക്കട്ടെ.

ജുബികരിക്കാടൻ





18/09/2025

സഞ്ചാരം ക്യാമ്പ്

ചിന്നാറിലെ പക്ഷി രാജൻ - ക്രസ്റ്റഡ് ഹാൾക് ഈഗിൾ
18/09/2025

ചിന്നാറിലെ പക്ഷി രാജൻ - ക്രസ്റ്റഡ് ഹാൾക് ഈഗിൾ

MTI - സഞ്ചാരം ടീമിന്റെ ചിന്നാർ , തൂവാനം ക്യാമ്പും, ട്രെക്കിങ്ങും സെപ്റ്റംബർ 13 ,14 തീയതികളിൽ ചിന്നാർ വൈൽഡ് ലൈഫ് സാഞ്ചറിയ...
15/09/2025

MTI - സഞ്ചാരം ടീമിന്റെ ചിന്നാർ , തൂവാനം ക്യാമ്പും, ട്രെക്കിങ്ങും സെപ്റ്റംബർ 13 ,14 തീയതികളിൽ ചിന്നാർ വൈൽഡ് ലൈഫ് സാഞ്ചറിയൽ സംഘടിപ്പിച്ചിരുന്നു .ക്യാമ്പിൽ 30 നു അടുത്ത് ആളുകൾ പങ്കെടുത്തു . 13 നു ഉച്ചയോടെ എല്ലാവരും ക്യാമ്പിൽ എത്തിച്ചേരുകയും വൈകുനേരം വാച്ച് ടവറിലേക്കു ട്രെക്കിങ്ങ് നടത്തുകയും വൈകിട്ട് ഏവരും ഒത്തുചേർന്നു ഫോറെസ്റ്റ് ഓഫീസർ മുനീർ സാർ ഒരു ക്ലാസ് എടുക്കുകയും ടീം മെമ്പർ മനീഷ് ഏവർക്കും സ്വാഗതം അറിയിക്കുകയും ചെയ്തു . 14 നു രാവിലെ തൂവാനം വാട്ടർ ഫാൾസിലേക്കു ഒരു ട്രക്കിങ് നടത്തുകയും ഉച്ചയോടെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു . 13 ,14 തീയതികളിൽ വനത്തിൽ കൂടെ അവരവരുടെ വാഹനത്തിൽ ഉള്ള ഡ്രൈവും വന്യജീവി കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യുവാനും അവസരം ഒരുക്കിയിരുന്നു .ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള ടീം അംഗങ്ങൾ പങ്കെടുത്തത് പ്രത്യേക ശ്രദ്ധ നേടി മറയൂരും കാന്തലൂരും ഉൾപ്പെടെ ഉള്ള സ്ഥലങ്ങൾ അവർ സന്ദർശിച്ചാണ് മടങ്ങിയത് . ചെറുതും വലുതുമായി ഗ്രൂപ്പ് പ്രവർത്തനത്തിൽ പങ്കെടുത്ത ഏവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു . മൂന്നാർ DFO ഹരികൃഷ്ണൻ സാർ , ദേവികുളം DFO സ്റ്റെബിൻ സാർ ,ഫോറെസ്റ്റ് ഉദ്യോഗസ്ഥരായ , ജോബി , മായാ ,മുനീർ , ചിന്നാറിലെയും , തൂവാനത്തെയും മറ്റു സ്റ്റാഫുകളോടും പങ്കെടുത്ത ഏവരോടും ഉള്ള നന്ദിയും , സ്നേഹവും അറിയിക്കുന്നു .

ജൂബി കരിക്കാടൻ
MTI -സഞ്ചാരം

In January 2022, villagers in Madhya Pradesh, India, held a ceremonial funeral for Collarwali, a wild tigress who lived ...
10/09/2025

In January 2022, villagers in Madhya Pradesh, India, held a ceremonial funeral for Collarwali, a wild tigress who lived among them for 16 years without attacking any residents. She was known as the “Queen of Pench” and also as “Super Tiger Mom” for giving birth to 29 cubs in eight litters.

The ceremony included tribal rituals, flowers, a white sheet, and a wooden pyre. It was led by a woman from the local community, who lit the fire as a sign of respect. Collarwali was the first tigress in the reserve to wear a tracking collar, allowing her behavior to be studied. She died of natural causes, and her legacy is recognized as vital to the recovery of the tiger population in the region.








Address

Thirunakkara
Kottayam
686001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

00919747320851

Alerts

Be the first to know and let us send you an email when MTI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share