കുടമാളൂര്

കുടമാളൂര് about in KUDAMALOOR.. Kudamaloor, is a small rural town in Kottayam district. It is very close to the Kottayam town. It was ruled by the Chembakasseril kings.

The place where the palace of kings once stood is now the present residence of the royal family. The village is a fine example of typical Kerala Nalukettu architecture and many temples. Kudamalloor Devi Temple is famous for its murals. The Vasudevapuram Temple is an ancient shrine situated which was built specially for the ladies of Kudamaloor Chempakassery Madom. Kudamaloor is also famous for the

exponents of folklore arts. Kathakali Yogam and Sopanam Kalavedi & Research Center are the institutions which promote folklore arts and Kathakali. Kudamaloor Janardanan is well known for his masterful control of the bamboo flute. Kudamaloor is also famous for the St. Mary's Forane Church under the Archdiocese of Changanassery in Central Kerala. It was built under the patronage of the Chembakasseril king. This church draws thousands of pilgrims from all over, irrespective of caste or creed. Kudamaloor is also famous as the birth place of Saint Alphonsa.The saint was baptized at the St. Mary's Forane Church .Kudamaloor also gains acclaim as it is in Aymanam Panchayat, the home town of the booker prize winner Arundhathi Roy..

04/07/2024

#വാസുദേവപുരം_ശ്രീകൃഷ്ണ_ക്ഷേത്രം_കുടമാളൂർ

ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന വാസുദേവപുരം ശ്രീകൃഷ്ണ
ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാം...

അക്ഷര നഗരിയായ കോട്ടയത്തുനിന്നും അഞ്ചു കിലോമീറ്റർ അകലെ കുടയംപടിവഴി മെഡിക്കൽ കോളേജിലേക്കുള്ള റോഡിലാണ് കുടമാളൂർ ഗ്രാമം അവിടെയാണ് പ്രശസ്തമായ വാസുദേവപുരം ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ കുടമാളൂർ ഗ്രാമത്തിൻറെ ഐശ്വര്യത്തിൻറെ പ്രതീകമായും ആധ്യാത്മിക തിലകക്കുറിയായും പരിലസിക്കുന്ന പുണ്യക്ഷേത്രമാണ് കുടമാളൂർ വാസുദേവപുരം ശ്രീ കൃഷ്ണ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിന്നും ബ്രാഹ്മ മുഹൂർത്തത്തിൽ ഉയർന്നു കേൾക്കുന്ന ശംഖനാദ ധ്വനിയുടെ ഓംകാര സ്വരം ഗ്രാമവാസികളുടെ ഉണർത്തുപാട്ടാണ്. ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ പണിതീർത്തിട്ടുള്ള ക്ഷേത്രം ഗുരുവായൂരപ്പൻറെ ചൈതന്യമുൾക്കൊണ്ട് നിറഞ്ഞു നിൽക്കുന്നു. തത്വ ശാസ്ത്ര വിധിപ്രകാരമുള്ള ക്ഷേത്രങ്ങളിൽ ഉത്തമസ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രം ഭക്തരുടെ മനം കുളിർപ്പിക്കുന്ന ദേവസ്ഥാനമാണ്.
ഈ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുമ്പോൾ അനർവചനീയമായൊരു ആനന്ദമാണ് ഭക്തർക്ക് അനുഭവപ്പെടുന്നത്. ഉപദേവന്മാരാരും ഇല്ലാത്ത പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. കലയും സാഹിത്യവും ചരിത്രവും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന കോട്ടയം ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ കുടമാളൂരിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രം. കഥകളിയുടെ ഈറ്റില്ലമായ കുടമാളൂരിൽ കഥകളി ഈ ക്ഷേത്രത്തിലെ പ്രധാന ചടങ്ങ് തന്നെയാണ്. ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ഭക്തവത്സലനാണ് ശ്രീകോവിലിൽ കുടികൊള്ളുന്ന ചതുർബാഹുവായ ശ്രീ ഭഗവാൻ നിത്യേന അഞ്ച് പൂജകളും ശ്രീബലിയും നടക്കുന്നതിനാൽ ദർശന പുണ്യം തേടി അന്യദേശങ്ങളിൽനിന്നും നിരവധി ഭക്ത ജനങ്ങളാണ് ഇവിടെ എത്തുന്നത്. മറ്റുക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി രണ്ട് താന്ത്രിക ആചാര്യന്മാരാണ് ഇവിടെയുള്ളത്. സാധാരണ ക്ഷേത്രങ്ങളിൽ കിഴക്കേ ഗോപുര നടക്കാണ് പ്രാധാന്യം ഏറെയുള്ളത് എന്നാൽ ഈ ക്ഷേത്രത്തിൽ വടക്കേ ഗോപുരനടക്കാണ് കൂടുതൽ പ്രാധാന്യം. ഇതിൻറെ മുഖ്യ കാരണം ചെമ്പകശ്ശേരി രാജാവിൻറെ കൊട്ടാരം ക്ഷേത്രത്തിൻറെ വടക്കേ നടയിൽ ആയിരുന്നു എന്നതും ഈ ക്ഷേത്രം പണികഴിപ്പിച്ചത് ചെമ്പകശ്ശേരി രാജാവായിരുന്നു എന്നതും കാരണമാകുന്നു.

കുംഭമാസത്തിലെ ചോതി നാളി ൽ കൊടിയേറി തിരുവോണനാളിൽ ആറാട്ടോട് കൂടിയാണ് ക്ഷേത്രോത്സവം ആഘോഷിക്കുന്നത്. . വൈശാഖമാസത്തിൽ നടത്തിവരുന്ന ഭാഗവത സപ്താഹം ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും ക്ഷേത്രത്തിലെ പ്രധാന വിശേഷമായി സമുചിതമായി ആഘോഷിക്കുന്നു. 14-ാം നൂറ്റാണ്ടിൻറെ അവസാന ഘട്ടത്തിലാണ് ക്ഷേത്രനിർമ്മാണം പൂർത്തീകരിച്ചതെന്ന് കരുതപ്പെടുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ തൃക്കൊടിമരത്തിനും അതിൻറെതായ പ്രാധാന്യം ഏറെയുണ്ട്. ക്ഷേത്രത്തിലുണ്ടായിരുന്ന കൊടിമരം ജീർണ്ണിച്ചുപോയതിനെത്തുടർന്ന് 6-11-1141 ൽ പുതിയ കൊടിമരം സ്ഥാപിക്കുകയും പഴയ കൊടിമരത്തിൻറെ പഞ്ചലോഹ നിർമ്മിതമായ പറകൾ തന്നെയാണ് പുതിയ കൊടിമരത്തിന് ഉപയോഗിച്ചിരിക്കുന്നത് ഈ പറകളുടെ ഉൾവശത്ത് ദേവനാരായണ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ഉയരം കൂടിയ കൊടിമരം മറ്റുക്ഷേത്രങ്ങളിൽ അപൂർവ്വമാണ് വാസുദേവപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ താന്ത്രിക അവകാശം രണ്ട് കുടുംബങ്ങൾക്കാണ് എന്നുള്ളത് ഇവിടുത്തെ പ്രത്യേകതയാണ്. മനയത്തായ് ഇല്ലത്തിനും കടയക്കോൽ ഇല്ലത്തിനുമാണ് ഈ ക്ഷേത്രത്തിലെ താന്ത്രിക അവകാശം. ഓരോ വർഷം ഇടവിട്ട് ഇവർ ക്ഷേത്രകർമ്മങ്ങൾ അനുഷ്ഠിച്ചുപോരുന്നു. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്നത് പൗരാണികമായ നമ്മുടെ സംസ്കാരങ്ങളും ഗ്രന്ഥങ്ങളുമൊക്കെ പഠിപ്പിക്കുവാനുള്ള പല പദ്ധതികളും ക്ഷേത്രഭാരവാഹികൾ ആവിഷ്കാരിച്ചു പോരുന്നു. വളരെ ഊർജ്ജസ്വലയുള്ള ക്ഷേത്ര ഭരണ കമ്മിറ്റിയാണ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നത്. കഥകളി ആചാര്യനായിരുന്ന കുടമാളൂർ കരുണാകരൻ നായർ, കഥകളി നടനായിരുന്ന കുടമാളൂർ അപ്പുക്കുട്ടൻ, പുല്ലാങ്കുഴൽ വിദഗ്ദ്ധനായിരുന്ന കുടമാളൂർ ജനാർദ്ദനൻ എന്നിവരെക്കൊണ്ട് സമ്പന്നമായിരുന്നു കുടമാളൂർ ഗ്രാമം.

13/04/2023
09/04/2023

കാലം സാക്ഷി ചരിത്രം സാക്ഷി...

07/04/2023
06/04/2023
05/04/2023
04/04/2023

അഭിമാന നിമിഷം
©️ Stephen Nedumpally

Address

Kottayam
686017

Website

Alerts

Be the first to know and let us send you an email when കുടമാളൂര് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share