Kerala Congress Voice

Kerala Congress Voice ​The Kerala Congress belongs to the farmers and the people, not to an endless cycle of "split and merge" politics.

We serve as a corrective force, demanding accountability from a movement far too often fragmented by opportunism.

കേരള നിയമസഭയിൽ അഭിമാന നിമിഷം! 🌟🎤​നമ്മുടെ പ്രിയപ്പെട്ട അപുവിന് നിയമസഭയിലെ കന്നിപ്രസംഗത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏👏...
02/06/2026

കേരള നിയമസഭയിൽ അഭിമാന നിമിഷം! 🌟🎤
​നമ്മുടെ പ്രിയപ്പെട്ട അപുവിന് നിയമസഭയിലെ കന്നിപ്രസംഗത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏👏
​ജനങ്ങളുടെ ശബ്ദമായി, വികസന കാഴ്ച്ചപ്പാടുകളോടെ മണ്ഡലത്തിന്റെ ആവശ്യങ്ങൾ തികഞ്ഞ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടി സഭയിൽ ഉന്നയിക്കാൻ അപുവിന് കഴിഞ്ഞു. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ആ പ്രസംഗം കേട്ടിരുന്നത്.
​ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ശബ്ദമായി അപുവിന് നിയമസഭയിൽ തിളങ്ങാൻ കഴിയട്ടെ. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് ഈ ജനപ്രതിനിധി പ്രയാണം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെ!
​എല്ലാവിധ ആശംസകളും... കൂടുതൽ കരുത്തോടെ മുന്നോട്ട്! 💪🚀

📢 അധികാര ഗർവ്വിനും അതിർത്തി തർക്കങ്ങൾക്കും മുകളിൽ ജനവികാരം; റെജി ചെറിയാൻ ചെയ്തത് 100% ശരി!​കുട്ടനാട്ടിലെ ജനങ്ങൾ വെള്ളപ്പ...
31/05/2026

📢 അധികാര ഗർവ്വിനും അതിർത്തി തർക്കങ്ങൾക്കും മുകളിൽ ജനവികാരം; റെജി ചെറിയാൻ ചെയ്തത് 100% ശരി!

​കുട്ടനാട്ടിലെ ജനങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിത്താഴുമ്പോൾ കയ്യും കെട്ടി നോക്കിനിൽക്കാൻ ഒരു ജനപ്രതിനിധിക്കാകില്ല. തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച കുട്ടനാട് എം.എൽ.എ റെജി ചെറിയാനെതിരെ മുൻ മന്ത്രി ജി. സുധാകരൻ ഉന്നയിച്ച 'മണ്ഡല അതിർത്തി' വാദങ്ങൾ തികച്ചും ബാലിശവും ജനദ്രോഹപരവുമാണ്

​കാര്യങ്ങൾ ഇത്രയേ ഉള്ളൂ:
​ജനപ്രതിനിധികൾ രാജാക്കന്മാരല്ല: "തന്റെ അനുവാദമില്ലാതെ മണ്ഡലത്തിൽ കയറി" എന്ന് പറഞ്ഞ് പ്രിവിലേജ് കമ്മിറ്റിയെ കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. എം.എൽ.എമാരുടെ മുകളിൽ ആരും 'രാജാവാകാൻ' ശ്രമിക്കേണ്ടതില്ല എന്ന് റെജി ചെറിയാൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്

​മണ്ണുവാരാനല്ല, ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ: റെജി ചെറിയാൻ അവിടെ പോയത് മണ്ണുവാരി കടത്താനല്ല, മറിച്ച് ഔദ്യോഗിക എഞ്ചിനീയർമാരെയും കൂട്ടി കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം കാണാനാണ്. സ്വന്തം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുമ്പോൾ ഏത് അതിർത്തിയും കടന്ന് ജനപ്രതിനിധികൾക്ക് വരാൻ അവകാശമുണ്ട്.

​പഴയ പാർട്ടി ശൈലി ഇവിടെ നടക്കില്ല: ഇപ്പോഴും പഴയ സി.പി.എം ശൈലിയിലാണ് താനെന്ന സുധാകരന്റെ ചിന്താഗതി തിരുത്തേണ്ട കാലം കഴിഞ്ഞു വ്യക്തിപരമായ ആക്ഷേപങ്ങളും 'സമ്പത്തിന്റെ അഹങ്കാരം' എന്ന ലേബലൊട്ടിക്കലും വികസന കാര്യങ്ങളിൽ ഇടപെടുന്ന ഒരു പുതിയ ജനപ്രതിനിധിയെ തളർത്താൻ വേണ്ടിയുള്ള രാഷ്ട്രീയ പാപ്പരത്തം മാത്രമാണ്.

​ജനങ്ങളുടെ കണ്ണീരൊപ്പാൻ അതിർത്തികൾ നോക്കാതെ ഇറങ്ങിത്തിരിച്ച കുട്ടനാടിന്റെ സ്വന്തം എം.എൽ.എ റെജി ചെറിയാന് പൂർണ്ണ പിന്തുണ! 🤝✊

29/05/2026

എറ്റവും പ്രിയപ്പെട്ട നമ്മുടെ ടി.യു. കുരുവിള ചേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു…

കോതമംഗലത്തിന്റെ എംഎൽഎയും മുൻമന്ത്രിയും ആയിരുന്നു പ്രിയപ്പെട്ട കേരള കോൺഗ്രസ് നേതാവ്..
കുടുംബത്തിന്റെയും പാർട്ടിയുടെയും വേദനയിൽ പങ്കുചേരുന്നു..
ആദരാഞ്ജലികൾ 🙏

ആദരാഞ്ജലികൾ... 🖤​കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന പ്രിയ നേതാവ് ടി.യു. ...
29/05/2026

ആദരാഞ്ജലികൾ... 🖤

​കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന പ്രിയ നേതാവ് ടി.യു. കുരുവിള (89) അന്തരിച്ചു.
​ജനങ്ങളോടുള്ള ഊഷ്മളമായ ഇടപെടലുകൾ കൊണ്ട് എപ്പോഴും ജനഹൃദയങ്ങളിൽ ഇടംനേടിയ വ്യക്തിയായിരുന്നു അദ്ദേഹം.

കോതമംഗലത്തിന്റെ വികസന ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജനപ്രതിനിധിയായിരുന്നു. കർഷകരുടെയും സാധാരണക്കാരുടെയും ശബ്ദമായി നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും പ്രത്യേകിച്ച് കേരള കോൺഗ്രസ് പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്.
​അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രിയപ്പെട്ടവരുടെയൂം സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മാസപ്പടിയിൽ മുങ്ങി നാണംകെട്ട് ഇടത് നേതൃത്വം; പിണറായിയെ കണ്ണുംപൂട്ടി ന്യായീകരിക്കുന്ന ജോസ് കെ. മാണിയുടെ ഇരട്ടത്താപ്പ് എന്...
28/05/2026

മാസപ്പടിയിൽ മുങ്ങി നാണംകെട്ട് ഇടത് നേതൃത്വം; പിണറായിയെ കണ്ണുംപൂട്ടി ന്യായീകരിക്കുന്ന ജോസ് കെ. മാണിയുടെ ഇരട്ടത്താപ്പ് എന്തിന്?

​ഇന്ത്യയിൽ ഇതിനുമുമ്പും സാമ്പത്തിക ക്രമക്കേടുകളിൽ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡുകൾ നടന്നിട്ടുണ്ട്. എന്നാൽ ഇന്നലെ കേരളം കണ്ടത് വിവരക്കേടിന്റെയും അക്രമവാസനയുടെയും അങ്ങേയറ്റമാണ്. പൊതുമുതൽ തല്ലിത്തകർക്കാനും ഇ.ഡി ഉദ്യോഗസ്ഥരെ അക്രമിക്കാനും സോഷ്യൽ മീഡിയ വഴിയും ഫേസ്ബുക്കിലൂടെയും കലാപത്തിന് ആഹ്വാനം ചെയ്ത നേതാക്കളും അതിന് ഇറങ്ങിപ്പുറപ്പെട്ട അണികളും ഒന്നു മനസ്സിലാക്കണം—നിങ്ങൾ ഈ തച്ചുടച്ചതൊന്നും പിണറായി വിജയനെ രക്ഷിക്കാൻ വേണ്ടിയല്ല! അണികൾ വീരവാദം മുഴക്കുന്നതുപോലെ പിണറായി വിജയന് ഇവിടെ ഒന്നും സംഭവിച്ചിട്ടുമില്ല, ആർക്കും ഒരു 'തടസ്സവും' വന്നിട്ടില്ല.

​സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലും ബംഗളൂരുവിലുമായി നടത്തിയ വൻ റെയ്ഡുകൾക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. 242 അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.36 കോടി രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്!

തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്ഥിരനിക്ഷേപ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ഈ നടപടി. കണ്ണൂരിലെ പിണറായിയുടെ വീട്, റിയാസിന്റെ മാതാപിതാക്കളുടെ വീട്, സി.എം.ആർ.എൽ ഓഫീസുകൾ എന്നിവിടങ്ങളിലൊക്കെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

​അഴിമതി വീരന്മാരെ വെള്ളപൂശാൻ നടക്കുന്ന ചില ഘടകകക്ഷി നേതാക്കളുടെ ഇരട്ടത്താപ്പും ഇതോടൊപ്പം കൂട്ടിവായിക്കണം. സ്വന്തം പാർട്ടിയിലെ റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അഴിമതിക്കേസ് എടുത്തപ്പോൾ പ്രതിരോധിക്കാൻ പോലും നിൽക്കാതെ കൈമലർത്തിയ ജോസ് കെ. മാണിയാണ് ഇപ്പോൾ പിണറായി വിജയനെയും കുടുംബത്തെയും കണ്ണുംപൂട്ടി ന്യായീകരിച്ച് രംഗത്തെത്തുന്നത്! സ്വന്തം അണിയെയും സഹപ്രവർത്തകനെയും തള്ളിപ്പറയുകയും, വലിയവന്റെ അഴിമതിയെ അന്ധമായി ന്യായീകരിക്കുകയും ചെയ്യുന്ന ഈ നിലപാട് രാഷ്ട്രീയ പാപ്പരത്തമല്ലെങ്കിൽ പിന്നെന്താണ്? കേരള കോൺഗ്രസ് അണികൾ പോലും ഈ ഇരട്ടത്താപ്പ് കണ്ട് മൂക്കത്ത് വിരൽവെക്കുകയാണ്.

​വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് നമ്മൾ കരുതുന്ന ഈ പാർട്ടിയുടെ ഉന്നത നേതാക്കൾ ഇന്നലെ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അണികളെ ഇളക്കിവിട്ട് നടത്തിയ അക്രമങ്ങളും ജനം കാണുന്നുണ്ടായിരുന്നു. സ്വന്തം ബുദ്ധി ഉപയോഗിക്കാതെ, വല്ലവനും വേണ്ടി കൊല്ലാനും കൊള്ളയടിക്കാനും ഇറങ്ങുന്ന അണികൾ ഒന്നു ഓർക്കുക: ഈ അക്രമങ്ങൾ വഴി ഉണ്ടായ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ നികത്തേണ്ടത് സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നല്ല. കലാപത്തിന് ആഹ്വാനം ചെയ്തവരിൽ നിന്നും, അതിന് കൈയും മെയ്യും മറന്ന് ഇറങ്ങിയ അക്രമികളിൽ നിന്നും തന്നെ ഇത് ഈടാക്കണം! നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ, അക്രമം കൊണ്ട് അതിനെ തടയാമെന്ന് കരുതുന്നത് വിവരക്കേടാണ്.

അർഹിച്ച പദവി, ജനപ്രിയ നായകന്! 💥​കേരള നിയമസഭയുടെ പുതിയ ഗവൺമെന്റ് ചീഫ് വിപ്പായി നിയമിതനായ നമ്മുടെ പ്രിയ ജനനായകൻ ശ്രീ. അപു ...
25/05/2026

അർഹിച്ച പദവി, ജനപ്രിയ നായകന്! 💥

​കേരള നിയമസഭയുടെ പുതിയ ഗവൺമെന്റ് ചീഫ് വിപ്പായി നിയമിതനായ നമ്മുടെ പ്രിയ ജനനായകൻ ശ്രീ. അപു ജോൺ ജോസഫ് എം.എൽ.എയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ! 💐✨

​എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന, നാടിന്റെ വികസനത്തിനായി ഓടിനടക്കുന്ന പ്രിയ നേതാവിന് ലഭിച്ച ഈ വൻ അംഗീകാരം നമ്മൾക്കേവർക്കും അഭിമാന നിമിഷമാണ്. ഈ പുതിയ ദൗത്യത്തിലൂടെ നാടിന് കൂടുതൽ നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ!

​🤝 എന്നും ജനങ്ങൾക്കൊപ്പം... ജനപ്രിയ നായകൻ!

25/05/2026

കേരള ഗവൺമെൻറ് ചീഫ് വിപ്പായി തിരഞ്ഞെടുക്കപ്പെട്ട ശ്രി അപു ജോൺ ജോസഫിന് അഭിനന്ദനങ്ങൾ..

24/05/2026

ഇന്ധന വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി.

ഫ്രാൻസിസ് ജോർജ് എം. പി.

കോട്ടയം :-പെട്രോൾ, ഡീസൽ വിലയിൽ കേന്ദ്ര സർക്കാർ വരുത്തിയ വർദ്ധനവ് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു.

സ്വകാര്യ എണ്ണക്കമ്പനികളെ വഴി വിട്ട് സഹായിക്കുന്ന ഈ തീരുമാനം രാജ്യത്ത് എല്ലാ മേഖകളെയും പ്രതികൂലമായി ബാധിക്കും. നിർമ്മാണ മേഖലയിലെ വസ്തുക്കൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വലിയ തോതിൽ വില വർദ്ധനവ് ഉണ്ടാകും.ഇത് മൂലം നിർമ്മാണ മേഖല സ്തംഭിക്കുകയും കുടുംബ ബജറ്റ് തകരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് വില വർദ്ധിപ്പിക്കാതിരുന്ന ബി ജെപി സർക്കാർ ഇപ്പോൾ വില വർദ്ധിപ്പിച്ചതിലൂടെ അവരുടെ തനിനിറം പുറത്ത് വന്നിരിക്കുകയാണ്.
ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

24/05/2026

ജോസ് ഇനി ആ ഒരു വഴി മാത്രം.... കിട്ടിയാൽ ഊട്ടി 😂

24/05/2026

Apu john joseph MLA യുടെ ഇടപെടൽ പ്രതീക്ഷിക്കുന്നു 🔥

Address

Kottayam

Website

Alerts

Be the first to know and let us send you an email when Kerala Congress Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share