Kottayam Collector

Kottayam Collector District Administration Kottayam
(490)

പ്രിയപ്പെട്ടവരേ.... നമ്മുടെ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് നടപടികൾ സുഗമവും സമാധാനപരവുമായി പൂർത്തിയായിരിക്കുന...
10/04/2026

പ്രിയപ്പെട്ടവരേ....

നമ്മുടെ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് നടപടികൾ സുഗമവും സമാധാനപരവുമായി പൂർത്തിയായിരിക്കുന്നു.

തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിൽ നേരിട്ടും അല്ലാതെയും പ്രവർത്തിച്ച എല്ലാവർക്കും ജനാധിപത്യ മഹോത്സവത്തിൽ പങ്കാളികളായ ഓരോ വോട്ടർമാർക്കും നന്ദി അറിയിക്കുന്നു.

ആദ്യഘട്ട തയ്യാറെടുപ്പുകളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള പ്രവർത്തനങ്ങളിലും വിവിധ തലങ്ങളിൽ നിരവധി ഉദ്യോഗസ്ഥർ അപ്പണ ബോധത്തോടെ രാപ്പകൽ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥാനാർത്ഥികളും വോട്ടർ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായവരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനങ്ങൾ അറിയേണ്ടതെല്ലാം കൃത്യമായി അറിയിച്ചിരുന്ന മാധ്യമപ്രവർത്തകരുമെല്ലാം നമ്മുടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്വന്തം ചുമതലകൾ കൃത്യമായി നിർവഹിക്കുകയുണ്ടായി.

എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.

നന്ദി... കോട്ടയം

Employees who managed the differently-abled friendly model polling booth in Kottayam district have achieved success in t...
09/04/2026

Employees who managed the differently-abled friendly model polling booth in Kottayam district have achieved success in the election as well, overcoming challenges just as they do in their professional lives.

M.A. Binu, who is completely visually impaired, served as the Presiding Officer at Booth No. 95 at Thirunakkara, Kottayam.
Along with Binu, a teacher at Vayala Government School, four more differently-abled staff members were part of the election duty at this booth.

During a visit to the booth, they expressed their happiness at being entrusted with responsibility and the confidence placed in their abilities........

ജോലിയിലെന്ന പോലെ തെരഞ്ഞെടുപ്പിലും വെല്ലുവിളികളെ അതിജീവിച്ച് വിജയം വരിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ ഭിന്നശേഷി സൗഹൃദ മാതൃകാ പോളിംഗ് ബൂത്ത് നിയന്ത്രിച്ച ജീവനക്കാർ.

കോട്ടയം തിരുനക്കര പുതിയ തൃക്കോവിലിനു സമീപമുള്ള അങ്കണവാടിയിലെ 95-ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ പൂര്‍ണമായും കാഴ്ച്ച വെല്ലുവിളി നേരിടുന്ന എം.എം ബിനുവായിരുന്നു. വയലാ ഗവണ്മെന്‍റ് സ്‌കൂളിലെ അധ്യാപകനായ ബിനുവിനൊപ്പം ഭിന്നേഷിക്കാരായ നാലുപേര്‍കൂടി ഈ ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിനിടെ ബൂത്ത് സന്ദർശിച്ചപ്പോൾ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം തങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിച്ചതിൻ്റെ സന്തോഷമാണ് അവർ പങ്കുവച്ചത് .

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വെള്ളൂര്‍ ഗവണ്‍മെന്റ് ടി.എച്ച്.എസില്‍ ഒരുക്കിയ പിങ്ക് പോളിംഗ് ബൂത്തിലെ കാഴ്ച്ചകള്‍. വനിതക...
09/04/2026

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വെള്ളൂര്‍ ഗവണ്‍മെന്റ് ടി.എച്ച്.എസില്‍ ഒരുക്കിയ പിങ്ക് പോളിംഗ് ബൂത്തിലെ കാഴ്ച്ചകള്‍. വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ഓരോ പിങ്ക് ബൂത്തുകളാണ് എല്ലാ മണ്ഡലങ്ങളിലും സജ്ജീകരിച്ചത്..........................
Scenes from the Pink Polling Booth set up at Velloor Government T.H.S in the Puthuppally constituency. Each constituency has such Pink Booths, managed entirely by women staff.

09/04/2026

PWD-friendly polling booth at St. Antony’s School, Aanakkal, in Poonjar constituency.............................
പുഞ്ഞാര്‍ നിയോജക മണ്ധലത്തിലെ ആനക്കല്ല് സെന്‍റ് ആന്‍റണീസ് സ്കൂളിലെ ഭിന്നശേഷി സൗഹൃദ പോളിംഗ് ബൂത്ത്.

All polling booths in Kottayam district are operating in strict compliance with green protocol for the Assembly election...
09/04/2026

All polling booths in Kottayam district are operating in strict compliance with green protocol for the Assembly elections. Green booths have been set up under the leadership of the District Election Department, the Suchitwa Mission, and local self-government institutions, with the support of Haritha Karma Sena members and officials. Bins have been arranged in all booths for segregated waste collection.

Plastic bottles have been completely avoided for drinking water, and water kiosks have been installed instead. The use of paper plates and paper cups has also been avoided in the booths. Booths have been decorated using eco-friendly materials such as palm leaves, coconut leaves, bamboo, and mats.

The services of the Haritha Karma Sena have also been ensured. Biodegradable waste generated at the booths will be processed through waste management systems, while non-biodegradable waste will be handed over to authorised agencies................

നിയമസഭാ തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളും ഹരിത ചട്ടം കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെയും ശുചിത്വ മിഷന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഹരിത ബൂത്തുകള്‍ തയ്യാറാക്കിയത്. എല്ലാ ബൂത്തുകളിലും മാലിന്യം തരംതിരിച്ചു ശേഖരിക്കാന്‍ ബിന്നുകള്‍ ക്രമീകരിച്ചു.

കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായി ഒഴിവാക്കി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. ബൂത്തുകളില്‍ പേപ്പര്‍ പ്ലേറ്റുകളും പേപ്പര്‍ ഗ്ലാസുകളും ഒഴിവാക്കി. ഓല, പനയോല, മുള, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ബൂത്തുകള്‍ അലങ്കരിച്ചു.

ഹരിതകര്‍മ സേനയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ബൂത്തുകളിലെ ജൈവ മാലിന്യങ്ങള്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ മുഖേന സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും.

09/04/2026

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ കളക്ടറേറ്റിലെ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂമിൽ തൽസമയം നിരീക്ഷിച്ചുവരുന്നു. ഇതിനായി കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ 30 സ്ക്രീനുകളും എല്‍.ഇ.ഡി വാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബൂത്തുകളുടെ ഉള്ളിലെയും പുറത്തെയും ദൃശങ്ങൾ കൃത്യമായ ഇടവേളയിൽ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് . വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ നിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ഈ ക്രമീകരണം.
ജില്ലാ തെര‍ഞ്ഞെടുപ്പ് ഓഫീസറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകരും പോളിംഗ് നടപടികള്‍ ഈ കേന്ദ്രത്തില്‍നിന്ന് വീക്ഷിക്കുന്നുണ്ട്. നിയോജക മണ്ഡലം തലത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലും പ്രത്യേക വെബ് കാസ്റ്റിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

കോട്ടയം മുട്ടന്പലം പി.എസ്.സി ഓഫീസിലെ  79-ാം നന്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.
09/04/2026

കോട്ടയം മുട്ടന്പലം പി.എസ്.സി ഓഫീസിലെ 79-ാം നന്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.

08/04/2026
All preparations for the Assembly election in Kottayam district have been completed. Officials who collected polling mat...
08/04/2026

All preparations for the Assembly election in Kottayam district have been completed. Officials who collected polling materials from the distribution centres this morning have already set up their respective booths.

Polling will be held tomorrow (April 9) from 7 a.m. to 6 p.m. at 1,791 polling stations across the district. Comprehensive arrangements have been made to ensure a free, fair, and peaceful election in accordance with the guidelines of the Election Commission of India.

As part of the election process, extensive programmes were conducted across the district under the SVEEP initiative to raise awareness among all sections of society about the importance of voting. Kottayam, which takes pride in its 100 percent literacy, is also aiming to set a new benchmark in voter turnout. The cooperation of every voter is essential to achieve this goal.

All eligible voters are therefore earnestly urged to cast their vote without fail. Please also encourage your family members and friends to exercise their franchise.

Best wishes to all polling officials, staff at various levels, and volunteers associated with the election for a successful polling day....................
കോട്ടയം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നു രാവിലെ വിതരണ കേന്ദ്രങ്ങളില്‍നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ സജ്ജമാക്കിക്കഴിഞ്ഞു.

നാളെ(ഏപ്രില്‍ ഒന്‍പത്) രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ ജില്ലയിലെ 1791 കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് സ്വതന്ത്രവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ വിഭാഗം ജനങ്ങളെയും വോട്ടിന്‍റെ വിലയെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ചത്. 100 ശതമാനം സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന കോട്ടയത്തെ വോട്ടിംഗ് ശതമാനത്തിലും പുതിയ ചരിത്രത്തിലേക്ക് നയിക്കാനുള്ള പരിശ്രമം വിജയിപ്പിക്കുന്നതിന് ഓരോ വോട്ടറുടെയും സഹകരണം വേണ്ടതുണ്ട്. അതുകൊണ്ട് ഉറപ്പായും വോട്ടു ചെയ്യുക. ഉറ്റവരും സുഹൃത്തുക്കളും വോട്ടു ചെയ്യുന്നു എന്ന് ഉറപ്പാക്കുക.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവനക്കാര്‍ക്കും വോളണ്ടിര്‍മാര്‍ക്കും മികച്ചൊരു തെരഞ്ഞെടുപ്പ് ദിനം ആശംസിക്കുന്നു.

08/04/2026
വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി പാത്താമുട്ടം സെൻ്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ സംഘടിപ്പിച്...
08/04/2026

വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി പാത്താമുട്ടം സെൻ്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച ജെൻ സി കാൻഡിൽ വാക്ക്

08/04/2026

നാളെയാണ് നാളെ..

Make your vote count, Make your voice heard..

Address

District Collectorate, Collectorate P. O.
Kottayam
686002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914812562201

Website

Alerts

Be the first to know and let us send you an email when Kottayam Collector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kottayam Collector:

Share