District Industries Centre, Kottayam

District Industries Centre, Kottayam District Industries Centre (DIC) is the District Level Office of the Department of Industries and Commerce, Government of Kerala.

DIC is engaged in the implementation of schemes related to the promotion of MSME Sector in the State.

16/12/2021

ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ സാധ്യതകളും, നവീന സാങ്കേതിക വിദ്യകളും, മെഷിനറികളും അടുത്തറിയാം.
പ്രവേശനം സൗജന്യം..

04/12/2021

വ്യവസായ വാണിജ്യ വകുപ്പ് നടത്തി വരുന്ന "കേരള അഗ്രോ ഫുഡ് പ്രോ" യുടെ 2021 എഡിഷൻ തിരുവനന്തപുരത്ത് തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ ഡിസംബർ 17ന് ആരംഭിക്കും.
കേരളത്തിൻ്റെ 14 ജില്ലകളിൽ നിന്നുള്ള കാർഷിക-ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഉത്പാദകരിൽ നിന്നും നേരിട്ട് വാങ്ങുന്നതിനും ഉത്പന്നങ്ങൾ പരിചയപ്പെടുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഓരോ ജില്ലയിൽ നിന്നുള്ള തനത് "ഒരു ജില്ല ഒരു ഉത്പന്നങ്ങൾ" (One District One Products) ക്ക് പ്രത്യേക സ്റ്റാളുകൾ ഉണ്ടാവും.
മെഷിനറി ഉത്പാദകരുടേയും, സാങ്കേതിക സ്ഥാപനങ്ങളുടേയും സ്റ്റാളുകൾ സംരംഭകരാകാൻ തയ്യാറെടുക്കുന്നവർക്ക് പ്രയോജനം ചെയ്യും.
നൂതന സാങ്കേതിക വിദ്യകളെ കുറിച്ചും, കോവിഡിനാന്തര കാലത്തെ ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങളുടെ സാധ്യതകളെ കുറിച്ചും മേളയോട് അനുബന്ധിച്ച് സെമിനാറുകൾ നടക്കും.

01/08/2020

കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കഴിഞ്ഞ മൂന്ന് നാല് വർഷത്തെ പെർഫോമൻസ്.
ഇത് കൈവരിക്കാൻ സഹകരിച്ച എല്ലാ സഹ പ്രവർത്തകർക്കും നന്ദി അറിയിച്ചു കൊള്ളുന്നു.

ജനറൽ മാനേജർ

PERFORMANCE 2019-20
01/08/2020

PERFORMANCE 2019-20

31/07/2020
29/07/2020

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി'
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക.

കോവിഡ് മാഹാമാരി സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമൂലം ചെറുകിട സംരംഭകരിലും സ്റ്റാര്‍ട്ടപ്പുകളിലും കനത്ത പ്രതിസന്ധി രൂപപ്പെട്ടു.

വ്യാപാര മേഖലയിലെ അടച്ചുപൂട്ടല്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഇതെല്ലാം കാരണം തദ്ദേശീയ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത ഉയര്‍ന്നു വന്നിട്ടുണ്ട്. പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും, വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുമുണ്ട്.

മൂലധനത്തിന്‍റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അതിന് പരിഹാരം എന്നനിലയില്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.

'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി' എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുവാനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിന്‍റെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നല്‍കുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

ഇതിനുപുറമേ നിലവിലെ സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികള്‍ കൂടി തുടങ്ങുകയാണ്.

1. പ്രവര്‍ത്തന മൂലധന വായ്പ: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.

2. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.

3. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്‍റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികള്‍ക്കും 2 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

( ബഹു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനത്തില്‍ നിന്നും )

https://www.facebook.com/298515573825400/posts/1241408762869405/
27/07/2020

https://www.facebook.com/298515573825400/posts/1241408762869405/

എറണാകുളം തൈക്കൂടത്ത് ഒരു സംരംഭം അധികൃതര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഓരോ സംരംഭകനും അറിയേണ്ടതുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ വ്യവസായം തുടങ്ങാന്‍ അനുവദിക്കുന്ന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനും നിക്ഷേപകര്‍ക്ക് ധനനഷ്ടം സംഭവിക്കാതിരിക്കാനും ഇതു സഹായിക്കും.
കേരളത്തെ ഒരു സമ്പൂര്‍ണ്ണ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട് പുരോഗമനപരമായ ഒട്ടേറെ നടപടികളാണ് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചത്. നിക്ഷേപം തുടങ്ങാന്‍ ഒരു കാലതാമസവും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് മുന്‍കൂര്‍ അനുമതിയില്ലാതെ സംരംഭം തുടങ്ങാന്‍ അനുവദിക്കുന്ന 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്റ്റ് 2019'- കൊണ്ടുവന്നത്. ചുവപ്പുനാടയും അഴിമതിയും പുര്‍ണ്ണമായും ഇല്ലാതാക്കാന്‍ വ്യവസായ ലൈസന്‍സുകളും മറ്റ് അനുമതികളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കെസ്വിഫ്റ്റ് എന്ന ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി. എട്ടു മാസം മുമ്പ് നിലവില്‍വന്ന നിയമപ്രകാരം രണ്ടായിരത്തിലധികം പേര്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങി.
മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപം നടത്താം എന്നതിന്റെ അര്‍ത്ഥം ഒരു നിയമവും പാലിക്കേണ്ട എന്നല്ല. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമവും പാലിച്ചു മാത്രമേ നിക്ഷേപം തുടങ്ങാന്‍ പാടുള്ളൂ. മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ നിയമപ്രകാരം, തുടങ്ങാന്‍ പോകുന്ന സംരംഭത്തെക്കുറിച്ച് വ്യക്തമാക്കി ഒരു സത്യവാങ്മൂലം നല്‍കിയാല്‍ അനുമതി കെസ്വിഫ്റ്റ് വഴി ഓണ്‍ലൈനായി ലഭ്യമാകും. നിയമങ്ങള്‍ പാലിക്കാതെ സംരംഭം തുടങ്ങിയാല്‍ അത് സംരംഭകന് ദോഷമാകും. ഉദാഹരണത്തിന്, തണ്ണീര്‍ത്തട സംരക്ഷണ നിയമം മറികടക്കാന്‍ കഴിയില്ലെന്ന് പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമങ്ങള്‍ക്കും വിധേയമായതിനാല്‍ തീരദേശം, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവയെ നിയമം തൊടുന്നില്ല. നിയമങ്ങള്‍ പാലിക്കുക എന്നത് പണംമുടക്കുന്ന സംരംഭകന്റെ ഉത്തരവാദിത്തമാണ്. അത്തരം കാര്യങ്ങളില്‍ ഒരു ധാര്‍മ്മികത പാലിക്കാന്‍ നിക്ഷേപകന്‍ തയ്യാറാകണം.
തൈക്കൂടത്തെ സംരംഭകന്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്. മീറ്റ് കീമ (മാംസം അരച്ച് പപ്പ്‌സ് അടക്കമുള്ള പലഹാരങ്ങളില്‍ ഉപയോഗിക്കാന്‍ തയ്യാറാക്കല്‍) ആണ് ഉല്‍പ്പന്നമെന്നാണ് അനുമതിക്കായി നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിച്ചത്. എന്നാല്‍, പന്നി, പോത്ത്, കാള, ആട്, കോഴി എന്നിവയുടെ അറവും വില്‍പ്പനയുമാണ് ഇവിടെ നടത്തിയത്. അതോടെ തന്നെ നിയമം അനുസരിച്ച് കെസ്വഫ്റ്റ് പ്രകാരം ലഭിച്ച അനുമതി അസാധുവായി. റോഡരികിലെ ചെറിയ കെട്ടിടത്തില്‍ മാലിന്യസംസ്‌കരണത്തിന് സംവിധാനമില്ല. മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കുകയായിരുന്നു. നിക്ഷേപകരെ പിന്തുണയ്ക്കാന്‍ കൊണ്ടുവന്ന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത അനുവദിക്കാനാകില്ല. ഇത്തരത്തില്‍ വഞ്ചന കാണിക്കുന്നവര്‍ മാന്യമായി സംരംഭം നടത്തുന്നവര്‍ക്കു പോലും ചീത്തപ്പേരുണ്ടാക്കും.
വ്യവസായ, ബിസിനസ് സമൂഹത്തെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണ് ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. അവരുടെ ഏതു പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്രിയാത്മകമായ ഇടപെടലിന് ഗവണ്‍മെന്റ് സദാ സന്നദ്ധമാണ്. നല്ല മനസോടെ നാടിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ നിക്ഷേപരംഗം സമാനതകളില്ലാത്ത അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പ്രതിബദ്ധതയോടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന എല്‍ ഡി എഫിന്റെ സുവ്യക്തമായ നയം പുതിയ നിയമത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ആ നിയമം നല്‍കുന്ന സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നിക്ഷേപകര്‍ തയ്യാറാകണം.

25.07.2020 ശനിയാഴ്ച്ച വൈക്കം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറോട് ‌ കൂടി കോട്ടയം ജില്ലയിലെ അഞ്ച് ...
27/07/2020

25.07.2020 ശനിയാഴ്ച്ച വൈക്കം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറോട് ‌ കൂടി കോട്ടയം ജില്ലയിലെ അഞ്ച് താലൂക്കുകളുടെയും ആദ്യ ഘട്ട സെമിനാറുകൾ പൂർത്തിയായിരിക്കുകയാണ് . കഴിഞ്ഞ അഞ്ച് ശനിയാഴ്ചകളിലും നടന്ന ഓൺലൈൻ സെമിനാറുകളിൽ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിയ വിശിഷ്ടാതിഥികൾക്കും ക്ളാസുകൾ നയിച്ച ഫാക്കൽറ്റികൾക്കും പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു കൊള്ളുന്നു.

ഓരോ വെബ്ബിനാറും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ നടത്തുവാൻ ടീം വർക്കോടുകൂടി സഹകരിച്ച ജില്ലാ വ്യവസായ കേന്ദ്രത്തിലെയും താലൂക്ക് വ്യവസായ ഓഫീസുകളിലെയും എല്ലാ ഉദ്യോഗസ്ഥർക്കും അതോടൊപ്പം മറ്റ് ജില്ലകളിൽ നിന്നും പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

ജനറൽ മാനേജർ

കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ  നേതൃത്വത്തിൽ  അഞ്ചാമത്തെ വെബ്ബിനാർ  25.07.2020 ശനിയാഴ്ച്ച, വൈക്കം താലൂക്ക് വ്യവ...
25/07/2020

കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ അഞ്ചാമത്തെ വെബ്ബിനാർ 25.07.2020 ശനിയാഴ്ച്ച, വൈക്കം താലൂക്ക് വ്യവസായ ഓഫീസ് മുഖേന സംഘടിപ്പിച്ചു. "നിക്ഷേപക സൗഹൃദ കേരളം - കോവിഡിന് ശേഷം (പദ്ധതികളും , ആനുകൂല്യങ്ങളും ,നിയമനിർമാണവും )" എന്ന വിഷയത്തെ ആസ്പദമാക്കി ഗൂഗിൾ മീറ്റ് പ്ലാറ്റഫോമിൽ നടത്തിയ പ്രസ്തുത പ്രോഗ്രാമിൽ വകുപ്പു തല ഉദ്യോഗസ്ഥർ ഉൾപ്പടെ ആകെ 114 പേർ പങ്കെടുത്തു.

കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ. രാജീവ് ജി. യുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രോഗ്രാം കൈത്തറി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ ടി ഒ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു, വ്യവസായ വികസന ഓഫീസർ ശ്രീ രാജേഷ് കെ കെ സ്വാഗതവും എ ഡി ഐ ഒ ശ്രീ അനീഷ് മാനുവൽ നന്ദിയും രേഖപ്പെടുത്തി.

ആദ്യ സെഷൻ പ്രശസ്ത സംരഭ പരിശീലകൻ ശ്രീ സുധീർ ബാബുവിന്റേതായിരുന്നു. ഏത് സംരംഭം എങ്ങനെ തെരഞ്ഞെടുക്കാം എന്നും സംരഭം തുടങ്ങുന്നതിന് ചെയ്യേണ്ട കാര്യങ്ങളും ലളിതമായ രീതിയിൽ അദ്ദേഹം വിവരിച്ചു. തുടർന്ന് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ വ്യവസായ വികസന ഓഫിസർ ‍ശ്രീ. ബി. പ്രേംലാൽ, വ്യവസായ വകുപ്പ് , മറ്റു വിവിധ വകുപ്പുകളുടെ പദ്‌ധതികൾ , നിലവിലെ നിയമ ഭേദഗതികൾ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായി സംസാരിച്ചു.
തുടർന്ന് ടി പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾകു മറുപടി പറഞ്ഞു.
1.50നു വെബിനാർ അവസാനിച്ചു.

Rajeev Gopi Lorance MathewPrem Lal B

Address

Kottayam
686001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+914812573259

Alerts

Be the first to know and let us send you an email when District Industries Centre, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Industries Centre, Kottayam:

Share