Dyfi Vakathanam South Mekhala

Dyfi Vakathanam South Mekhala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi Vakathanam South Mekhala, Political organisation, vakathanam, Kottayam.

Permanently closed.
ഡൽഹിയുടെ തെരുവിൽ ഒരു മണിപ്പൂരി പെൺകുട്ടി ഡിവൈഎഫ്ഐ ബാനർ പിടിച്ചു നിൽക്കുന്ന കാഴ്ച, മറ്റേത് അവസരത്തിൽ ആണെങ്കിലും ഒരു പക്ഷെ...
22/07/2023

ഡൽഹിയുടെ തെരുവിൽ ഒരു മണിപ്പൂരി പെൺകുട്ടി ഡിവൈഎഫ്ഐ ബാനർ പിടിച്ചു നിൽക്കുന്ന കാഴ്ച, മറ്റേത് അവസരത്തിൽ ആണെങ്കിലും ഒരു പക്ഷെ സന്തോഷം നൽകിയേക്കുമായിരുന്നു ഈ കാഴ്ച. മണിപ്പൂരിൽ നിന്നും വന്ന് ഡൽഹിയിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയാണ്. നിരവധി ആളുകൾക്ക് സ്വന്തം നാട്ടിൽ ജീവനും മാനവും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു അനിശ്ചിതത്വത്തിൽ ആകുമ്പോൾ, ഡിവൈഎഫ്ഐ എന്നൊക്കെ ജീവിതത്തിൽ തന്നെ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത നിരവധി ആളുകൾ, സ്വന്തപ്പെട്ടവർ നടുറോഡിൽ നഗ്നരാക്കപ്പെട്ട്, ബലാൽക്കാരം ചെയ്യപ്പെടുന്ന സമയത്ത് കയിലെന്തുന്നത് ഡിവൈഎഫ്ഐ യൂടെ കൊടിയും ബാനറും ആണ്. സ്വന്തം നാട്ടിലേക്ക് എന്നു തിരികേ പോകാൻ കഴിയും എന്ന് പോലും നിശ്ചയമില്ലാത്ത സമയത്ത് പോലും ഇതുപോലെ നൂറുകണക്കിന് ആളുകളാണ് ഈ സംഘടനയുടെ കൊടിക്കീഴിൽ അണിനിരക്കുന്നത്. ഒരു നാടിനെ ഒന്നാകെ കലാപത്തിലലേക്ക് തള്ളിവിടുമ്പോഴും മൗനം കൊണ്ട് അതിനെ അശീർവദിക്കുന്ന സംഘപരിവാർ അനുകൂല ഭരണകക്ഷിക്കേതിരെ പ്രതിഷേധം ഉയർത്താൻ ആളുകൾ വിശ്വസിക്കുന്നത് ഡിവൈഎഫ്ഐ എന്ന സംഘടനെയെ ആണ്. ഇതിലുണ്ട് ഞങ്ങൾ പറയുന്ന രാഷ്ട്രീയത്തിൽ ഈ നാട്ടിലെ ജനങ്ങൾക്കുള്ള വിശ്വാസം. ആമസോൺ കാടുകളിൽ തീ കത്തുമ്പോൾ ഇവിടെ വെള്ളം കോരുന്നവർ എന്നാണ് പൊതുവെ

ഡി.വൈ.എഫ്.ഐ വാകത്താനം സൗത്ത് മേഖലയിലെ ഞാലിയാകുഴി യൂണിറ്റ് സമ്മേളനം പുതുപ്പള്ളി ബ്ലോക്ക് കമ്മറ്റി അംഗം ഷിനു പോൾ ഉദ്ഘാടനം ...
19/07/2023

ഡി.വൈ.എഫ്.ഐ വാകത്താനം സൗത്ത് മേഖലയിലെ ഞാലിയാകുഴി യൂണിറ്റ് സമ്മേളനം പുതുപ്പള്ളി ബ്ലോക്ക് കമ്മറ്റി അംഗം ഷിനു പോൾ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ആൽബിൻ സാം അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അരുൺ കെ കെ പ്രവർത്തന റിപ്പോർട്ടും മേഖലാ പ്രസിഡന്റ് അരുൺലാൽ എസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറർ മാണി പി.ഈപ്പൻ, വൈസ്.പ്രസിഡന്റ് വിശാഖ് പി.ആർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
ദീപു റജി (പ്രസിഡന്റ്), അഭിജിത്ത് ഇ.എം (വൈസ്.പ്രസിഡന്റ്),
അലൻ ജോൺസൺ (സെക്രട്ടറി), നിബു ജോയ് ( ജോ.സെക്രട്ടറി)

അഭിവാദ്യങ്ങൾ...
19/07/2023

അഭിവാദ്യങ്ങൾ...

 ികണ്ഠപുരം യൂണിറ്റ് സമ്മേളനം DYFI ബ്ലോക്ക് പ്രസിഡൻ്റ് സിജിത്ത്കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് അനന്ദു ബ...
27/06/2023

ികണ്ഠപുരം യൂണിറ്റ് സമ്മേളനം DYFI ബ്ലോക്ക് പ്രസിഡൻ്റ് സിജിത്ത്കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് അനന്ദു ബാബു അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അഖിൽ തമ്പി പ്രവർത്തന റിപ്പോർട്ടും മേഖലാ പ്രസിഡൻ്റ് അരുൺലാൽ എസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ വൈസ്.പ്രസിഡൻ്റ് വിശാഖ് പി.ആർ, ആൽബിൻ സാം എന്നിവർ പങ്കെടുത്തു. അഭിജിത്ത് സുധാകരൻ സ്വാഗതവും ജെഫിൻ ജോസ് നന്ദിയും പറഞ്ഞു.

ഭാരവാസികൾ: അരവിന്ദ് പി.ആർ (പ്രസിഡൻ്റ്)
അഭിജിത്ത് സുധാകരൻ, ലിൻസ് ലാലു (വൈസ്.പ്രസിഡൻ്റുമാർ)

അഖിൽ തമ്പി (സെക്രട്ടറി),
ജെഫിൻ ജോസ്, ഹരിക്കുട്ടൻ (ജോ.സെക്രട്ടറിമാർ)

 ിച്ചനാട്ടുകുളം യൂണിറ്റ് സമ്മേളനം DYFI ബ്ലോക്ക് വൈസ്.പ്രസിഡൻ്റ് മനു പി മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കിങ്ങിണ...
27/06/2023

ിച്ചനാട്ടുകുളം യൂണിറ്റ് സമ്മേളനം DYFI ബ്ലോക്ക് വൈസ്.പ്രസിഡൻ്റ് മനു പി മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കിങ്ങിണി എ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി രൂപക്ക് രാജു പ്രവർത്തന റിപ്പോർട്ടും മേഖലാ സെക്രട്ടറി ഷിനു പോൾ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മറ്റി അംഗം സുനിത ടി.എസ് പങ്കെടുത്തു. ജിൻസൺ ബാബു സ്വാഗതവും ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

ഭാരവാസികൾ:
കിങ്ങിണി എ (പ്രസിഡൻ്റ്)
ഷിബിൻ ജോസ്, നിഖിൽ c മധു (വൈസ്.പ്രസിഡൻ്റുമാർ)

രൂപക്ക് രാജു (സെക്രട്ടറി),
അശ്വതി അനീഷ്, ജിൻസൺ ബാബു (ജോ.സെക്രട്ടറിമാർ)

ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിൽ പ്രചരിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ വ്യാജ വാർത്ത തള്ളിക്കളയുകമനോരമ ഓൺലൈൻ പ്ര...
01/04/2023

ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിൽ പ്രചരിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ വ്യാജ വാർത്ത തള്ളിക്കളയുക

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജുമായുള്ള ദീർഘമായ അഭിമുഖത്തിൽ നിന്നും ചില ഭാഗങ്ങൾ അടർത്തിയെടുത്തു നിർമ്മിച്ച വ്യാജ വാർത്ത വഴി ഡി.വൈ.എഫ്.ഐ യെ അപകീർത്തിപ്പെടുത്താനുള്ള റിപ്പോർട്ടർ ചാനലിന്റെ ശ്രമങ്ങൾ തള്ളിക്കളയുക. 'മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നവർക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാട് എടുക്കാൻ കഴിയില്ലേ' എന്ന ചോദ്യത്തിന് മാസ്സ് മെമ്പർഷിപ്പ് ചെയ്യുന്ന ഒരു സംഘടനാ എന്ന നിലയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സമയത്ത് അത്തരം പരിശോധനകൾ പ്രായോഗികമല്ല എന്നും എന്നാൽ സംഘടനയിൽ അംഗമായി പ്രവർത്തകരായി കഴിഞ്ഞാൽ അത്തരം ശീലങ്ങൾ ഉള്ളവരെ തിരുത്തുന്ന നിലപാടാണ് ഡി.വൈ.എഫ്.ഐക്ക് ഉള്ളതെന്നുമാണ് സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞത്. ഇതിനെയാണ് മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നവർക്ക് അംഗത്വം കൊടുക്കുന്നതിന് തടസ്സമില്ല എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു എന്ന തലക്കെട്ടോടെ റിപ്പോർട്ടർ പ്രചരിപ്പിക്കുന്നത്.

സംസ്ഥാനത്തു മാസങ്ങളോളമായി "ജനകീയ കവചം' എന്ന പേരിൽ ക്യാമ്പയിനുകളും " ലഹരിയാകാം കളിയിടങ്ങളോട് " എന്ന പേരിൽ കായിക മത്സരങ്ങളും സംഘടിപ്പിച്ചുകൊണ്ട് ലഹരിക്ക് എതിരെ ഡി.വൈ.എഫ് ഐ ശക്തമായി പ്രവർത്തിക്കുന്നുണ്ട് എന്നും ആ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞിരുന്നു. അതായത് ലഹരി വ്യാപനത്തിനെതിരെയുള്ള ഡി.വൈ.എഫ്.ഐ യുടെ നിലപാട് യാതൊരു സംശയവും ഇല്ലാത്തവിധം വ്യക്തമാകുന്നതായിരുന്നു പ്രസ്തുത അഭിമുഖത്തിലെ മറുപടി. എന്നിട്ടും പൊതു മധ്യത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് റിപ്പോർട്ടർ ഓൺലൈൻ വ്യാജവാർത്ത ചമച്ചത്.

റേറ്റിംഗിന് വേണ്ടിയും
രാഷ്ട്രീയ താൽപര്യം മുൻനിർത്തിയും വ്യാജ വാർത്തകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന
മാധ്യമ പ്രവർത്തനം
സമൂഹത്തിന് അപകടമാണെന്നും
DYFI സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്താവിച്ചു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ    ജ്വലിക്കുന്ന ഏടായ വൈക്കം സത്യഗ്രഹം നൂറാം വർഷത്തിലേക്ക്.വൈക്കം ക്ഷേത്രത്തിന്റെ വഴിയ...
31/03/2023

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ വൈക്കം സത്യഗ്രഹം നൂറാം വർഷത്തിലേക്ക്.
വൈക്കം ക്ഷേത്രത്തിന്റെ വഴിയിലൂടെ അവർണ ജനവിഭാഗത്തിന് വഴി നടക്കാൻ അനുവദിക്കാത്തതിനെതിരെ 1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 603 ദിവസങ്ങളിലായാണ് സമരം നടന്നത്.

അയിത്തത്തിനും അനാചാരത്തിനും
എതിരായി നടന്ന
സാമൂഹ്യ മുന്നേറ്റത്തിന്റെ
തീഷ്ണമായ ഒരധ്യായമാണ്
വൈക്കം സത്യാഗ്രഹം.

ആ ഉജ്ജ്വല സമരത്തിന്റെ
ഓർമ്മയിൽ.

കേരളത്തിലെ സ്ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ  നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിൻറെ രാഷ്ട്രീയ സം...
28/03/2023

കേരളത്തിലെ സ്ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിൻറെ രാഷ്ട്രീയ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്താവന അപലപനീയവും ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്തതും ആണ്.
400 കോടി രൂപയുടെ അഴിമതിയാരോപണത്തിന്റെ പാപഭാരം പേറുന്ന സുരേന്ദ്രൻ സ്വന്തം മകനെ പിൻവാതിലിലൂടെ നിയമിച്ച
അഴിമതിയുടെ ദുഷിച്ച ആൾരൂപമാണ്. അങ്ങനെ
അഴിമതിയിൽ മുങ്ങിയ
സുരേന്ദ്രന്റെ വാക്കുകൾ പൊതുവിൽ കേരളത്തോടുള്ള ബി ജെ പിയുടെ അവജ്ഞയിൽ നിന്നു വന്നതും വിശിഷ്യാ സ്ത്രീകളോടുള്ള അവരുടെ കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണ്. കെ.സുരേന്ദ്രന്റെ ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകൾ തെരുവ് പട്ടിയുടെ കുരയെക്കാൾ വലിയ അസ്വസ്ഥതയാണ് ജനങ്ങൾക്കുണ്ടാക്കുന്നത്.
ഇത്രയും നിന്ദ്യമായ വാക്കുകൾ സ്ത്രീകൾക്കെതിരെ ഉപയോഗിച്ച സുരേന്ദ്രൻ സംസ്കാരമില്ലാത്ത ഒരു രാഷ്ട്രീയ മാലിന്യമാണ്. സുരേന്ദ്രന്റെ ഈ സ്ത്രീവിരുദ്ധ പദപ്രയോഗത്തിനെതിരെ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുന്നു.
സ്ത്രീത്വത്തെ അവഹേളിച്ച
സുരേന്ദ്രനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ അറിയിച്ചു.

27/03/2023
ഡി വൈ എഫ് ഐ  പ്രവർത്തന ഫണ്ട് വിജയിപ്പിക്കുക
25/03/2023

ഡി വൈ എഫ് ഐ പ്രവർത്തന ഫണ്ട് വിജയിപ്പിക്കുക

Address

Vakathanam
Kottayam

Website

Alerts

Be the first to know and let us send you an email when Dyfi Vakathanam South Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi Vakathanam South Mekhala:

Share