Spc Kottayam

Spc Kottayam STUDENT POLICE CADET PROJECT, KOTTAYAM

29/09/2025

"പ്രതീക്ഷോത്സവം 2025"
============
കോട്ടയം ജില്ലാ പോലീസിലെ സോഷ്യൽ പോലീസിംഗ് വിങ്ങിന്‍റെ കീഴിലുള്ള പ്രോജക്ടായ ഹോപ്പ് പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രതീക്ഷോത്സവം 2025 എന്ന പേരിൽ കോട്ടയം പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പോലീസ് മേധാവി ശ്രീ ഷാഹുൽ ഹമീദ് എ IPS ഉദ്ഘാടനം ചെയ്തു. അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിശ്വനാഥൻ എ.കെ അദ്ധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ വിജയത്തിലെത്താൻ സാധിക്കാതെ പോയവരെയും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും, തുടർപഠനം മുടങ്ങിയവരെയും കൈപിടിച്ചുയർത്തുന്നതിലേക്കായി കേരള പോലീസ് 2017 ൽ ആവിഷ്കരിച്ച പദ്ധതിയാണ് ഹോപ്പ്. ഈ വര്‍ഷം ജില്ലയില്‍ നിന്ന് 136 കുട്ടികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2024-25 അധ്യയനവർഷം സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലകളില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലയായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പദ്ധതിയില്‍ രജിസ്റ്റർ ചെയ്ത 139 പേരിൽ 126 പേർ പരീക്ഷ എഴുതുകയും 93 പേരെ വിജയത്തിൽ എത്തിക്കുവാനും പോയ വര്‍ഷം സാധിച്ചു.
മഹാരാജാസ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ശ്രീ തോമസ്കുട്ടി C O, മഹാരാജാസ് കോളേജ് കോട്ടയം പ്രിൻസിപ്പൽ സുനിത ബാബുരാജ് എ, SPC ADNO ജയകുമാർ ഡി, നൂറോളം വിദ്യര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‍ ലീഗൽ സെൽ സബ് ഇന്‍സ്പെക്ടര്‍ ഗോപകുമാർ എം എസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

01/12/2023
06/11/2023
21/07/2022
05/07/2022

Address

DISTRICT POLICE OFFICE, KOTTAYAM
Kottayam

Website

Alerts

Be the first to know and let us send you an email when Spc Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Spc Kottayam:

Share