CPI Kottayam DC

CPI Kottayam DC Official Face Book Page of CPI Kottayam District Council. verified

”കുടിലുകളിൽ, കൂരകളിൽകൺമണി പോൽ സൂക്ഷിച്ചജനമുന്നണി നേതാവാണച്ചുതമേനോൻ”1948ലെ കല്‍ക്കത്താ തീസിസിന്റെ പ്രയാസകരമായ കാലഘട്ടത്തി...
16/08/2026

”കുടിലുകളിൽ, കൂരകളിൽ
കൺമണി പോൽ സൂക്ഷിച്ച
ജനമുന്നണി നേതാവാണച്ചുതമേനോൻ”
1948ലെ കല്‍ക്കത്താ തീസിസിന്റെ പ്രയാസകരമായ കാലഘട്ടത്തിൽ കൊടിയ യാതനകളുടെയും മർദനങ്ങളുടെയും മുമ്പിൽ പതറാതെ പാർട്ടിയെ നയിച്ച നേതാവിനെപ്പറ്റി പൊൻകുന്നം ദാമോദരൻ രചിച്ച വരികളാണിത്. സി അച്യുതമേനോൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 35 വർഷങ്ങൾ പൂര്‍ത്തിയാകുന്നു. അദ്ദേഹം ജീവിച്ചിരിക്കുകയും സാമൂഹ്യപരിവർത്തനത്തിനായി പോരാടുകയും ചെയ്ത കാലഘട്ടത്തിൽ നിന്ന് കേരളവും രാജ്യവും ലോകവും വലിയ തോതില്‍ മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. എന്നിരിക്കിലും കേരളം നിലനിൽക്കുന്ന കാലത്തോളം ഓർമ്മിക്കപ്പെടുന്ന അപൂർവവ്യക്തിത്വങ്ങളിലൊന്ന് സഖാവ് അച്യുതമേനോനായിരിക്കുമെന്നത് നിസ്തർക്കമാണ്.
തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേർതിരിഞ്ഞ് കിടന്ന മലയാളികളുടെ ഈ മാതൃഭൂമിയിൽ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യപഥികരായി കടന്നുവന്നവർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും എത്തി. അവരുടെ ലക്ഷ്യബോധമാർന്ന പ്രവർത്തനങ്ങളാണ് ആധുനിക കേരളം കെട്ടിപ്പടുത്തത്. ജാതി വിവേചനം അവസാനിപ്പിക്കുകയും ജന്മിത്വത്തിന്റെ തായ്‌വേരറുക്കുകയും ചെയ്തത്. അവർ ഇക്കാലത്തെ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത വിധമുള്ള ശാരീരികവും വൈകാരികവുമായ ക്ലേശങ്ങൾ സഹിച്ചു. ആ പാതകളിലൂടെയെല്ലാം കടന്നുവന്ന അച്യുതമേനോൻ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചത് സർഗാത്മകമായ ഭരണ മികവുകൊണ്ടും ദീർഘവീക്ഷണ പടുത്വമുള്ള രാജ്യതന്ത്രജ്ഞത കൊണ്ടുമായിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഒന്നാം റാങ്കും നിയമബിരുദവും നേടി അഭിഭാഷകനായി പേരെടുത്തുവരവെയാണ് കോൺഗ്രസിലൂടെയും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലൂടെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. വിവരണാതീതമായ യാതനകളായിരുന്നു അന്നത്തെ പൊതുപ്രവർത്തനം.
ഒളിവിൽ കഴിയവേ പ്രസവിച്ച് കിടക്കുന്ന ഭാര്യയെയോ മതിയായ ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞിനെയോ കാണാൻ കഴിയാതെ പോയി അച്യുതമേനോന്. പാർട്ടിയുടെ തിരുക്കൊച്ചി ഘടകത്തിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം ഐക്യകേരളപ്പിറവിയോടെ കേരള സംസ്ഥാന ഘടകം സെക്രട്ടറിയായി. 1957 മുതൽ 1959 വരെയുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് (കുറച്ചു കാലം ആഭ്യന്തരവകുപ്പും) കൈകാര്യം ചെയ്തു. വിമോചന സമരത്തെ തുടർന്ന് ആ മന്ത്രിസഭയെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതിന് ശേഷവും സെക്രട്ടറിയുടെ ചുമതല 1968 വരെ അദ്ദേഹം വഹിച്ചു. കമ്മ്യൂണിസ്റ്റ് അധികാരലബ്ധിയും പിരിച്ചുവിടലും 1964ലെ ഭിന്നിപ്പും എല്ലാം കൊണ്ട് സംഭവബഹുലമായ കാലത്ത് കാറിലും കോളിലും ഉലയാതെ കാക്കുന്ന കപ്പിത്താനെപ്പോലെ അച്യുതമേനോൻ കേരളത്തിലെ പാർട്ടിയെ നയിച്ചു. ഐക്യകേരളം ഔപചാരികമായി പിറവിയെടുക്കുന്നതിന് മുമ്പുതന്നെ കേരളത്തിലെ പാർട്ടി സംസ്ഥാനഘടകം തൃശൂരിൽ ചേർന്ന സമ്മേളനത്തിൽ രൂപം കൊണ്ടു. ആ സമ്മേളനത്തിൽ ഭാവികേരളം എങ്ങനെയാകണം എന്നതുസംബന്ധിച്ച് അച്യുതമേനോൻ എഴുതി അവതരിപ്പിച്ച രേഖയാണ് ‘ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാൻ’.
ആ രേഖ തന്നെയാണ് 1957ലെ പ്രഥമ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടന പത്രികയായി മാറിയത്. കാർഷികബന്ധ ബില്ലും വിദ്യാഭ്യാസബന്ധ ബില്ലുമടക്കമുള്ള ചരിത്രനിയമങ്ങൾ അവതരിപ്പിച്ചത് ആ മാനിഫെസ്റ്റോയുടെ അടിത്തറയിന്മേലാണ്. കാർഷിക പരിഷ്ക്കരണ ബിൽ തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട മന്ത്രിസഭാ സമിതിയെ നയിച്ചതും അദ്ദേഹം തന്നെ. തുടർന്നുണ്ടായ രാഷ്ട്രീയ — ഭരണ അസ്ഥിരത മൂലം ഭൂപരിഷ്കരണ നിയമം പാസാക്കാൻ പിന്നീട് വന്ന സർക്കാരുകൾക്കൊന്നും കഴിഞ്ഞില്ല. 1969ൽ അധികാരത്തിൽ വന്ന അച്യുതമേനോൻ മന്ത്രിസഭയ്ക്കാണ് കേരളത്തിൽ ജന്മിത്തം എന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള ചരിത്ര നിയോഗം പൂർത്തീകരിക്കാൻ കഴിഞ്ഞത്. പലർക്കും അംഗീകരിക്കാൻ വൈമുഖ്യമുണ്ടെങ്കിലും നീതിബോധമുള്ള ചരിത്രത്തിന് ആ യാഥാർത്ഥ്യത്തെ ഒരിക്കലും നിഷേധിക്കാൻ കഴിയുകയില്ല. 1969 മുതൽ ഏഴരപ്പതിറ്റാണ്ടുകാലം ഭരണാധികാരി എന്ന നിലയിൽ അച്യുതമേനോൻ കേരളത്തിന് നൽകിയ നിസ്തുല സംഭാവനകൾ അദ്ദേഹത്തെ ഈ സംസ്ഥാനത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രി എന്ന അംഗീകാരത്തിന് അർഹനാക്കുന്നവയാണ്. സാമൂഹ്യ നീതിയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ച ഒരു സമൂഹം രൂപപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും ഭരണകൂടത്തിന്റെ വികസന‑ക്ഷേമ സംവിധാനങ്ങൾ എഴുപതുകളുടെ തുടക്കത്തിലും ശൈശവാവസ്ഥയിലായിരുന്നു എന്നതാണ് വാസ്തവം.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന ക്ഷേമപദ്ധതികള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍, വ്യവസായ, വൈദ്യുതോല്പാദന മേഖലകള്‍ എന്നിവയെല്ലാം ചേർന്നതാണ് കേരളത്തിന്റെ ഭാവി വളർച്ചയെന്ന് അച്യുതമേനോൻ ദീർഘദർശനം ചെയ്തു. രാഷ്ട്രീയം മറന്ന വികസന നയമായിരുന്നില്ല സഖാവിന്റേത്. സാമൂഹ്യനീതിയുടെയും വർഗപക്ഷപാതത്തിന്റെയും മൗലിക രാഷ്ട്രീയത്തിൽ ആ കമ്മ്യൂണിസ്റ്റ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. സംസ്ഥാനത്തെ ഭവനരഹിതരായ മനുഷ്യർക്ക് വേണ്ടി ലക്ഷംവീട് ഭവന നിർമ്മാണ പദ്ധതി രാജ്യത്തുതന്നെ ഇത്തരത്തിൽ ആദ്യത്തെ സംരംഭമായിരുന്നു. സേവനത്തിൽ നിന്നും പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി നൽകുന്നതിന് വേണ്ടി രാജ്യത്ത് ആദ്യമായി ഒരുനിയമം കേരളത്തിലാണ് നടപ്പിൽ വന്നത്. ശ്രദ്ധേയമായ മറ്റൊന്ന് ‌കർഷകത്തൊഴിലാളി നിയമമാണ്. സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷത്തിലൊരിക്കൽ വേതന പരിഷ്കരണം എന്ന തത്വം ആവിഷ്കരിക്കപ്പെട്ടതും അക്കാലത്തുതന്നെ. സർക്കാർ സർവീസിലെ ദളിത് പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ സ്പെഷ്യൽ റിക്രൂട്ടമെന്റും ഡയറക്ട് റിക്രൂട്ട്മെന്റും ഏർപ്പെടുത്തിയത് അദ്ദേഹമാണ്. കക്ഷി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിമാഹാത്മ്യത്തിനുമേൽ കരിനിഴൽ വീഴിക്കുന്നത് നാമെത്രയോ കാണുന്നു. എന്നാൽ മറ്റൊരു നേതാവിനും ലഭിക്കാത്ത സ്നേഹബഹുമാനങ്ങൾ കേരളത്തിലെ ജനങ്ങൾ അച്യുതമേനോന് നൽകി.
1964ൽ പാർട്ടിയിലുണ്ടായ നിർഭാഗ്യകരമായ ഭിന്നിപ്പ് പ്രസ്ഥാനത്തിനും വർഗ ബഹുജനമുന്നേറ്റങ്ങൾക്കും പാർലമെന്ററി സ്വാധീനത്തിനുമെല്ലാം ഏല്പിച്ച പരിക്കുകളെപ്പറ്റി മറ്റെന്നത്തെക്കാളും നാമിന്ന് ബോധവാന്മാരാണ്. വിഭിന്ന ചേരികളിലുള്ളവരുടെ ഉജ്വലമായ സംഭാവനകളെ അംഗീകരിക്കാനുള്ള വൈമുഖ്യം ഭിന്നിപ്പെന്ന വ്യാധിയുടെ പ്രകടലക്ഷണങ്ങളിൽ ഒന്നാണ്. ആ രോഗത്തെ ‘സ്‌പ്ലിറ്റ് സിൻഡ്രോം’ എന്ന് വിളിക്കാമോ? എന്തായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്റെ ദീർഘ പ്രയാണത്തിൽ ആ രോഗം ദുരിതങ്ങളും ദൗർബല്യങ്ങളും അല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. ഭിന്നിപ്പാനന്തര ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയ ചിത്രം മാർക്സിസ്റ്റ് കാഴ്ചപ്പാടിയിൽ പഠിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ഇക്കാര്യം ബോധ്യമാകും. അച്യുതമേനോന്റെ അതുല്യമായ നേട്ടങ്ങളെ അവഗണിക്കാനും തമസ്കരിക്കാനുമുള്ള പ്രവണതകൾ പല ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതും ഇതേ രോഗലക്ഷണങ്ങളെത്തന്നെ ഓർമ്മിപ്പിക്കുന്നവയാണ്. എന്നാൽ അതൊന്നും ആ യശസ്സിൽ ചെറുപോറൽ പോലും ഏല്പിച്ചിട്ടില്ലെന്ന് നാം ഇന്ന് തിരിച്ചറിയുന്നുണ്ട്.
അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിൽ നിന്നും ഉദയം ചെയ്ത ആശയങ്ങളും സ്ഥാപനങ്ങളും കാലോചിതമായി വളരുകയും വികസിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കലാണ് അദ്ദേഹത്തിന് നൽകാനുള്ള ഉചിതമായ സ്മരണാജ്ഞലി. വർഗീയഫാസിസം അതിന്റെ എല്ലാ പൊയ്മുഖങ്ങളും ഒന്നൊന്നായി അഴിച്ചുമാറ്റുന്ന കാലത്താണ് നാം അച്യുതമേനോനെ സ്മരിക്കുന്നത്. ചൂഷക വർഗത്തിലെ ഏറ്റവും പ്രതിലോമ വിഭാഗങ്ങൾ പോറ്റിവളർത്തുന്ന രാഷ്ട്രീയ വിപത്താണ് ഫാസിസം. അതിനെ ചെറുത്തു തോല്പിക്കാനുള്ള സമരത്തിന്റെ വിലപ്പെട്ട പാഠങ്ങൾ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിലെ ഇടതുപക്ഷ ശക്തികൾക്കും ധാരാളമായുണ്ട്. വിശാലമായ ജനകീയ ഐക്യം എന്ന സന്ദേശമാണ് തൊഴിലാളി വർഗത്തിനും അതിന്റെ രാഷ്ട്രീയത്തിനും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ അനുഭവങ്ങൾ നൽകുന്നത്. ആ സമരത്തിന്റെ അനുഭവങ്ങളുടെയും പാളിച്ചകളുടെയും പാഠങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വേണ്ടുവോളമുണ്ട്. അച്യുതമേനോനെ വിലയിരുത്തുമ്പോൾ അടിയന്തരാവസ്ഥ എന്ന് മാത്രം വിളിച്ചു പറയുന്നവർ ആ കാലയളവിലെ രാഷ്ട്രീയ സങ്കീർണതകളുടെ ആഴവും പരപ്പും ഉൾക്കൊള്ളാൻ കഴിയാത്തവരാണ്. സിൻഡിക്കേറ്റ് കോൺഗ്രസും ജനസംഘവും സ്വതന്ത്ര പാർട്ടിയും അടക്കമുള്ള തീവ്രവലതുപക്ഷം നടത്തിയ രാഷ്ട്രീയ ഇടപെടലുകളും അന്നത്തെ സാർവദേശീയ സംഭവവികാസങ്ങളും എല്ലാം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. അതിലെല്ലാം സജീവമായ പങ്കുവഹിച്ച നേതാവായിരുന്നു അച്യുതമേനോൻ.
അടിയന്തരാവസ്ഥയെ പിന്തുണച്ച രാഷ്ട്രീയ സമീപനം തെറ്റായിരുന്നു എന്ന് പ്രഖ്യാപിച്ച, ഭട്ടിൻഡയിൽ ചേർന്ന സിപിഐയുടെ 11-ാം പാർട്ടി കോൺഗ്രസിലും അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ചു. സ്വയം വിമർശനപരമായ അത്തരം ചർച്ചകൾ സിപിഐഎമ്മിലും അക്കാലയളവിൽ നടന്നു എന്നത് യാദൃച്ഛികം അല്ല. അതിന്റെ ഫലമായാണ് ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ, ജലന്ധറിൽ ചേർന്ന സിപിഐഎമ്മിന്റെ 10-ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. ഈ രാഷ്ട്രീയ തിരിച്ചറിവുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ ബദൽ എന്ന രാഷ്ട്രീയ ആശയം ഉയർത്തിപ്പിടിക്കാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തീരുമാനിച്ചത്. അവിടം കൊണ്ട് അവസാനിക്കുന്ന കടമകളല്ല ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ മുമ്പിലുള്ളത്. ‘നമ്മുടെ രാജ്യത്ത് ഫാസിസം എന്നെങ്കിലും പിടിമുറുക്കുമെങ്കിൽ അത് ഭൂരിപക്ഷ വർഗീയതയുടെ അടിത്തറയിൽ ഊന്നി ആയിരിക്കും’ എന്ന സഖാവ് അജയ ഘോഷിന്റെ വാക്കുകൾ സത്യമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അത്തരമൊരു കാലത്തെ രാഷ്ട്രീയ കടമകൾ പൂർത്തീകരിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആശയപരമായും സംഘടനാപരമായും എത്രയോ കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു.
1975ലേത് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ആയിരുന്നെങ്കിൽ അതിനെക്കാൾ ഭീകരമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത്. പാർലമെന്റിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെ യും നീതിന്യായ വ്യവസ്ഥയെയും എല്ലാം നോക്കുകുത്തിയാക്കി മാറ്റി സ്വന്തം സാമ്പത്തിക രാഷ്ട്രീയ അജണ്ട നാടിനുമേൽ അടിച്ചേല്പിക്കുവാനാണ് ആർഎസ്എസ് നയിക്കുന്ന തീവ്രവലതുപക്ഷം കരുക്കൾ നീക്കുന്നത്. മാർക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും ശരിയാംവണ്ണം ഉൾക്കൊണ്ട് ഈ വെല്ലുവിളികൾക്കു മുമ്പിൽ സ്വീകരിക്കുന്ന സമീപനങ്ങളായിരിക്കും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്. മാർക്സിസത്തെ മനുഷ്യത്വത്തിലൂന്നിയ വിപ്ലവ ശാസ്ത്രമായി കണ്ട അച്യുതമേനോന്റെ സ്മരണ ഇത്തരുണത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അഗാധമായ അന്വേഷണങ്ങൾക്കും തെളിമയാർന്ന കണ്ടെത്തലുകൾക്കും ആ സ്മരണ നമുക്ക് വഴികാട്ടട്ടെ.

 #മാറ്റം  #അനിവാര്യം #റെയിൽവേ  #സ്റ്റേഷൻ  #മാർച്ച്.സെപ്തംബർ ഒന്നിന് CPI നടത്തുന്ന ഡൽഹി മാർച്ചിനെ പ്രതിരോധിക്കാനുള്ള കേന്...
14/08/2026

#മാറ്റം #അനിവാര്യം
#റെയിൽവേ #സ്റ്റേഷൻ #മാർച്ച്.
സെപ്തംബർ ഒന്നിന് CPI നടത്തുന്ന ഡൽഹി മാർച്ചിനെ പ്രതിരോധിക്കാനുള്ള കേന്ദ്ര സർക്കാർ പിൻതുടരുന്ന ഫാസിസ്റ്റ് നയത്തിനെതിരെ CPI കോട്ടയം ജില്ലാ കൗൺസിൽ നടത്തിയ കോട്ടയം റെയിൽവേസ്റ്റേഷൻ മാർച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ: C K ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

13/08/2026
01/08/2026

ലോക്ഭവൻ മാർച്ച്

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ വിവിധ മേഖലകളിലെ പ്രതിസന്ധി അത്യന്തം രൂക്ഷമാകുന്നതാണ് നാം ...
31/07/2026

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ വിവിധ മേഖലകളിലെ പ്രതിസന്ധി അത്യന്തം രൂക്ഷമാകുന്നതാണ് നാം കണ്ടത്. തൊഴിലില്ലായ്മയും വിലക്കയറ്റവും തടയുമെന്നും തൊഴിലാളികളുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും ആദിവാസി, ദളിത് വിഭാഗങ്ങളുടെയും ദുരിതങ്ങള്‍ പരിഹരിക്കുമെന്നും വാഗ്ദാനം നല്‍കിയാണ് 2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി അധികാരത്തില്‍ വന്നത്. അധികാരത്തിലെത്തിയ ശേഷം വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിസ്മരിച്ച്, രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അജണ്ട നടപ്പിലാക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവന്നത്.
മത-ജാതി-ഗോത്ര, ദേശാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ചും വിദ്വേഷം ആളിക്കത്തിച്ചും രാജ്യത്തെ മതനിരപേക്ഷതയും, ജനാധിപത്യ ബോധവും ദുര്‍ബലപ്പെടുത്തി തങ്ങളുടെ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സംരക്ഷണം ഇല്ലാതാക്കുന്നു. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ സങ്കല്പങ്ങളില്‍ നിന്നും ഭരണകൂടം വ്യതിചലിക്കുന്നു. ഭരണഘടന തന്നെ മാറ്റിയെഴുതാന്‍, പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതിനായി കുതികാല്‍വെട്ട് രാഷ്ട്രീയം നടപ്പിലാക്കുന്നു.
എത്ര കോടി രൂപ നല്‍കിയും എംപിമാരെ വിലയ്ക്കുവാങ്ങുക, പാര്‍ട്ടികളെ പിളര്‍ക്കുക ഇങ്ങനെ തങ്ങളുടെ ലക്ഷ്യം കാണുന്നതിനായി എന്ത് ഹീനമാര്‍ഗങ്ങളും സ്വീകരിക്കാന്‍ നരേന്ദ്ര മോഡി - അമിത്‌ ഷാ നേതൃത്വം മടി കാണിക്കുന്നില്ല. ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും നോക്കുകുത്തിയാക്കി മാറ്റിക്കഴിഞ്ഞു. ഭരണഘടനയുടെ നാലാമത്തെ തൂണായ മാധ്യമങ്ങളെ ഇരുമ്പുചങ്ങലയ്ക്കിട്ട് പൂട്ടിയിരിക്കുകയാണ്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കല്‍ത്തുറുങ്കിലാണുള്ളത്. വിയോജിക്കുന്നവരെ അര്‍ബന്‍ മാവോയിസ്റ്റുകളാക്കി വിചാരണകള്‍ ഒന്നും ഇല്ലാതെ തുറുങ്കില്‍ അടയ്ക്കുന്നു.
മാവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച്, ആദിവാസികളെ ഉന്മൂലനം ചെയ്യുകയാണ്. വനപ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് കോടി രൂപ വിലമതിപ്പുള്ള ധാതുക്കള്‍ കെെവശപ്പെടുത്താന്‍, ആദിവാസി ജനവിഭാഗങ്ങളെ വനങ്ങളില്‍ നിന്നും ആട്ടിയോടിക്കുന്നു. പ്രതിഷേധിക്കുന്നവരെ മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് വെടിവച്ചുകൊല്ലുന്നു. മതന്യൂനപക്ഷങ്ങള്‍‍ക്ക് എതിരായി കലാപങ്ങള്‍ സൃഷ്ടിക്കുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അവകാശങ്ങള്‍ നിഷേധിച്ച് പീഡിപ്പിക്കുന്നു. തൊഴിലാളികള്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ എല്ലാം കവര്‍ന്നെടുക്കുന്നു.
വനിതാസംവരണം സ്ത്രീകളുടെ നിരന്തരമായ ആവശ്യമാണ്. അതിനെതിരായ നീക്കങ്ങള്‍ നടത്തുന്നു. ജനാധിപത്യ സമൂഹത്തെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ അട്ടിമറി നടത്തുന്നു. വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി സമരരംഗത്തുവന്ന വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെ തെരുവുകളില്‍ ഭീകരമായി മര്‍ദിച്ചത് സമീപകാലത്തുണ്ടായ സംഭവങ്ങളാണ്.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി അതിശക്തമായ സമരങ്ങളാണ്‌‍ രാജ്യത്തെ വിവിധ വിഭാഗം ജനങ്ങള്‍ നടത്തുന്നത്. തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, വനിതകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മാധ്യമരംഗത്തുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍, റിട്ടയര്‍ ചെയ്ത അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥര്‍, ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ ഉത്തരവാദിത്തം നിര്‍വഹിച്ചവര്‍ എല്ലാം കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായി രംഗത്തുവരുന്നു.
രാജ്യത്തിന്റെ സംരക്ഷണമാണ് പ്രധാനം എന്ന് മനസിലാക്കിയ വിവിധ വിഭാഗം ജനങ്ങള്‍ ശക്തമായ പോരാട്ടത്തിലാണ്. പരീക്ഷാ ക്രമക്കേടില്‍ ദുരിതം അനുഭവിച്ച പുതുതലമുറയിലെ വിദ്യാര്‍ത്ഥികളുടെ ധീരോദാത്തമായ സമരം രാജ്യം കണ്ടു. ഭരണകൂടം വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി. കര്‍ഷകര്‍ സംഘടിതമായി, ഒരുമിച്ച് രംഗത്തുവന്നപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നയം തന്നെ പിന്‍വലിച്ചതും രാജ്യം കണ്ടതാണ്. ജനകീയ ഐക്യം ശക്തിപ്പെട്ടാല്‍, ജനങ്ങളുടെ പ്രതിരോധം ഉയര്‍ന്നാല്‍, ജനവിരുദ്ധ നയങ്ങളില്‍ നിന്നും പിന്‍വാങ്ങേണ്ടിവരുമെന്നതാണ് വിദ്യാര്‍ത്ഥികളും, കര്‍ഷകരും നടത്തിയ സമരത്തിലെ പാഠം.
പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും ചെറുത്തുനില്പും കൂടുതല്‍ ശക്തിപ്പെടേണ്ട കാലമാണിത്. അതിനായി എല്ലാവിഭാഗം ജനങ്ങളും രംഗത്തുവരണം. ബദലാവ് സരൂരി ഹെ - മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തുവരാന്‍ സിപിഐ ദേശീയകൗണ്‍സില്‍ ആഹ്വാനം നല്‍കിയത് ഏറെ ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി 2026 സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ എത്താനാണ് സിപിഐ ആഹ്വാനം ചെയ്തത്.
സമരത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഓഗസ്റ്റ് ആറ് മുതല്‍ 14 വരെ രാജ്യവ്യാപകമായി പദയാത്രയ്ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. വിലക്കയറ്റം തടയുക, യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, ദേശീയമായി പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടന്‍ നടപ്പിലാക്കുക, താങ്ങുവിലയ്ക്ക് നിയമപരമായി ഗ്യാരന്റി നല്‍കുക, തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പേപ്പര്‍ ബാലറ്റ് പുനഃസ്ഥാപിക്കുക, ആദിവാസി, ദളിത് ജനവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുക, അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് സിപിഐ പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.
വിലക്കയറ്റം ദുഃസഹമാണ്. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 10 ശതമാനത്തിലധികം വില വര്‍ധിക്കുന്നതാണ് രാജ്യം കാണുന്നത്. 2014ല്‍ 70 രൂപയില്‍ താഴെയായിരുന്ന പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലെത്തി. പാചകവാതകത്തിന് (എല്‍പിജി സിലിണ്ടര്‍) 400 രൂപ ഉണ്ടായിരുന്നത് 1,000 കടന്നു. വെെദ്യുതി ചാര്‍ജ് 10% വരെ ഓരോ വര്‍ഷവും വര്‍ധിക്കുന്നു.
വിദ്യാഭ്യാസ മേഖലയില്‍ ചെലവ് കുത്തനെ വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍. സാധാരണക്കാര്‍ക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ആരോഗ്യമേഖലയിലെ ചെലവ് ഇതിനകം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. പൊതു ആരോഗ്യ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകുകയാണ്. ആരോഗ്യമേഖല വന്‍കിടക്കാര്‍ക്ക് കെെമാറുന്നു. സാധാരണക്കാര്‍ക്ക് ചികിത്സാസൗകര്യം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുന്നത്. മരുന്നുകളുടെയും ലബോറട്ടറി പരിശോധനകളുടെയും നിരക്കുകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. അവശ്യമരുന്നുകളുടെയെല്ലാം വില താങ്ങാന്‍ കഴിയാത്തവിധം വര്‍ധിക്കുകയാണ്. കോര്‍പറേറ്റ് കമ്പനികളാണ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖല നിയന്ത്രിക്കുന്നത്.
സേവനമേഖലകളിലെല്ലാം ജനങ്ങളുടെ മേല്‍ കൂടുതല്‍ ബാധ്യത അടിച്ചേല്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യവുമുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴില്ലായ്മയും ഗ്രാമീണതലത്തിലുള്ള തൊഴിലില്ലായ്മയും വര്‍ധിക്കുന്നു. കൈത്തൊഴില്‍ മേഖലകളില്‍ നിന്നും സംഘടിത തൊഴില്‍ മേഖലകളില്‍ നിന്നും പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കു പോലും ചുരുങ്ങിയ കൂലിക്ക് ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും പദ്ധതികള്‍ ഒന്നും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കോര്‍പറേറ്റ് മൂലധനശക്തികളുടെ താല്പര്യം സംരക്ഷിക്കുന്ന നയം മാത്രമാണ് തൊഴില്‍ മേഖലയില്‍ നടപ്പിലാകുന്നത്.
ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു. ഈ മേഖല ആഗോള – സ്വകാര്യ വമ്പന്മാര്‍ കയ്യടക്കുകയാണ്. രാജ്യത്തെ ആശുപത്രികളിലെ ഏകദേശം 70% കിടക്കകളും സ്വകാര്യ ആശുപത്രികളിലാണ്. കേവലം 30% കിടക്കകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ് സ്വകാര്യ ആശുപത്രികള്‍. സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്തുന്നില്ല. ഗ്രാമീണ ആശുപത്രികളെ പൂര്‍ണമായും അവഗണിക്കുന്നു.
ആഗോള സ്വകാര്യ ഭീമന്മാര്‍ ഇന്ത്യയിലെ ആരോഗ്യമേഖലയിലും ഇടപെട്ടു തുടങ്ങി. കേരളത്തിലെ പ്രധാന ആശുപത്രികളിലെ ഭൂരിപക്ഷം ഷെയര്‍ ആഗോള ഭീമന്മാര്‍ക്കാണ്. പണം നിക്ഷേപിക്കാനും കൂടുതല്‍ ലാഭമുണ്ടാക്കുവാനും ആശുപത്രികളെ അവര്‍ ഉപയോഗിക്കുന്നു. അതിനെ താലോലിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പൊതു ആരോഗ്യമേഖലയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങളുമില്ല. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ വിഷയമാണിത്.
ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളാണ്. ജനാധിപത്യ സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട പങ്ക് ലഭിക്കുന്നില്ല. ഇതിന് പരിഹാരം കാണുന്നതിനാണ് പാര്‍ലമെന്റിലും നിയമസഭകളിലും വനിതാ സംവരണം എന്ന ആവശ്യം ഉയര്‍ന്നുവന്നത്. സമുന്നതയായ കമ്മ്യൂണിസ്റ്റ് നേതാവും ലോ‌ക്‌സഭാ അംഗവുമായിരുന്ന ഗീതാ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സമിതി വനിതാ സംവരണം സംബന്ധമായ റിപ്പോര്‍ട്ട് നല്‍കിയിട്ട് നിരവധി വര്‍ഷങ്ങളായെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മോഡി സര്‍ക്കാര്‍ സംഘ്പരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ താല്പര്യത്തിനായി സംവരണം അട്ടിമറിക്കാനുള്ള നീക്കം നടത്തുകയാണ്.
കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തണമെന്ന ആവശ്യം നിരവധി വര്‍ഷക്കാലമായി രാജ്യത്ത് ഉയരുന്നുണ്ട്. കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം രാജ്യം ശ്രദ്ധിച്ചതാണ്. കര്‍ഷകര്‍ കൃഷി ചെയ്യുന്നത്, അവര്‍ക്ക് ജീവിക്കാനുള്ള വരുമാനം കൂടി ലഭിക്കുന്നതിനാണ്. എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള അളവില്‍‍ വിളകള്‍ക്ക് ആദായകരമായ വില നിശ്ചയിക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. വിദേശരാജ്യങ്ങളിലെ കാര്‍ഷികോല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വരുന്നതോടെ രാജ്യത്തെ കര്‍ഷകര്‍ക്ക് മത്സരിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
പുതിയ തൊഴില്‍ കോഡിലൂടെ സംഘടിക്കുവാനുള്ള അവകാശം പോലും തൊഴിലാളികള്‍ക്ക് ഇല്ലാതാകുന്നു. സ്ഥിരം തൊഴില്‍ ഇല്ല. ഹയര്‍ ആന്റ് ഫയര്‍ എന്ന തൊഴില്‍ രീതി നടപ്പിലാക്കുന്നു. തൊഴില്‍ സമയം വര്‍ധിപ്പിക്കുന്നു. സമരത്തിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം തൊഴില്‍ കോഡിലൂടെ ഇല്ലാതാകുന്നു. വ്യവസായിക തൊഴില്‍ മേഖല ആഗോള - ദേശീയ കുത്തകകള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്.
തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് മോഡി അധികാരത്തില്‍ വന്നതുമുതല്‍ നടപ്പിലാക്കുന്നത്. എസ്ഐആറിലൂടെ അഞ്ച് കോടി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കംചെയ്തു. വോട്ടിങ് മെഷിനുകള്‍ കൂട്ടത്തോടെ കത്തിച്ച സംഭവം പശ്ചിമബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിഎമ്മിലൂടെ വോട്ടിങ് അട്ടിമറി നടത്തിയത് നിരവധി വിദഗ്ധര്‍ ഇതിനകം ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെല്ലാം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് മെഷിനിലൂടെ വോട്ടിങ്ങില്‍ അട്ടിമറി നടത്താന്‍ കഴിയും എന്നതുകൊണ്ടാണ് ആ രാജ്യങ്ങള്‍ പേപ്പര്‍ ബാലറ്റ് സമ്പ്രദായം സ്വീകരിച്ചത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വോട്ടിങ് മെഷീനിലൂടെ എല്ലാറ്റിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രമേഖല വ്യക്തമാക്കുന്നത്. എത്രയും പെട്ടെന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റിലേക്ക് മാറണമെന്നാണ് സിപിഐ നിലപാട്.
ആദിവാസി - ദളിത് വിഭാഗങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവര്‍ക്കെതിരെ കൊടും ക്രൂരതകളാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. വിദ്യാഭ്യാസപരമായി അവരെ ഉയര്‍ത്തിക്കൊണ്ടുവരണം. അവരും രാജ്യത്തിന്റെ മക്കളാണ് എന്ന് നരേന്ദ്ര മോഡി - അമിത് ഷാ ഭരണനേതൃത്വം കാണണം.
ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടമാണ് സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വനിതകളും യുവാക്കളും വിദ്യാര്‍ത്ഥികളും ഗ്രാമീണതലത്തില്‍ ദുരിതം അനുഭവിക്കുന്ന ദളിത് - ആദിവാസി വിഭാഗങ്ങളും ഇടത്തരക്കാരും ധനികരും അധ്യാപകരും ചിന്തകരും എല്ലാമായ ജനങ്ങള്‍ അന്ന് ഡല്‍ഹിയില്‍ എത്തിച്ചേരും. മാറ്റം അനിവാര്യം എന്ന മുദ്രാവാക്യമാണ് അവര്‍ ഒന്നിച്ചുയര്‍ത്തുക.
കേരളത്തില്‍ നിന്നും 22ബോഗികളുള്ള സ്പെ­ഷ്യല്‍ ട്രെയിന്‍ പുറപ്പെടും. സംസ്ഥാനത്ത് നിന്നുള്ള 2000ത്തിലധികം പ്രവര്‍ത്തകര്‍ ഓഗസ്റ്റ് 29നാണ് യാത്ര തിരിക്കുക. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദയാത്രകളും പ്രചാരണ യോഗവും നടത്തും. ബദലാവ് സരൂരി ഹെ - മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം രാജ്യത്തുടനീളം ഉയര്‍ന്നുകഴിഞ്ഞു.

27/07/2026

PKV ജന്മശദാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനതല ഉത്ഘാടനം

മുൻ മുഖ്യമന്ത്രിയും സിപിഐ ദേശീയ നേതാവുമായിരുന്ന പി കെ വി യുടെ  ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം  CPI ദേശീയ ജനറ...
26/07/2026

മുൻ മുഖ്യമന്ത്രിയും സിപിഐ ദേശീയ നേതാവുമായിരുന്ന പി കെ വി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം CPI ദേശീയ ജനറൽ സെക്രട്ടറി ഡി രാജ നാളെ ജൂലൈ 27ന് എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യും

ജൂലൈ 16സഖാവ് എൻ ഇ ബാലറാം ദിനംപാർട്ടി ജില്ലാ കേന്ദ്രത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ: സി.കെ ശശിധരൻ പതാക ഉയർത്തി. ജില്...
16/07/2026

ജൂലൈ 16
സഖാവ് എൻ ഇ ബാലറാം ദിനം
പാർട്ടി ജില്ലാ കേന്ദ്രത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ: സി.കെ ശശിധരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി അഡ്വ വി കെ. സന്തോഷ് കുമാർ സഖാവ് എൻ ഇ ബാലറാമിനെ
അനുസ്മരിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ–സാമൂഹ്യ–സാഹിത്യ മണ്ഡലങ്ങളിൽ അരനൂറ്റാണ്ടിലേറെക്കാലം വ്യക്തിമുദ്ര പതിപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് എൻ. ഇ. ബാലറാം
വിദ്യാർത്ഥിയായിരിക്കെ ഭാരതീയ പൈതൃകങ്ങളിലും ആത്മീയതയിലും ആകൃഷ്ടനായ സഖാവ് സംസ്കൃതത്തിലും വേദേതിഹാസങ്ങളിലും അസാമാന്യമായ പാണ്ഡിത്യം നേടിയിരുന്നു. പിന്നീട് ആത്മീയവഴി ഉപേക്ഷിച്ച് ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാർക്സിയൻ തത്ത്വശാസ്ത്രം അനുശാസിക്കുന്ന വിധത്തിൽ സത്യം സ്ഥാപിച്ചെടുക്കാനുള്ള പ്രത്യയശാസ്ത്ര സമരത്തിൽ വ്യാപൃതനാവുകയായിരുന്നു.
മനുഷ്യരാശിക്ക് സർവലൗകിക വീക്ഷണം പ്രദാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് തത്ത്വചിന്തയെ സാമൂഹ്യ മുന്നേറ്റങ്ങളെ രൂപപ്പെടുത്താനും സാമൂഹ്യാവശ്യകതകൾ നിറവേറ്റാനുമുള്ള സമരമാക്കി മാറ്റിയ ദാർശനികനായ വിപ്ലവകാരിയായിരുന്നു ബാലറാം.
1936-ൽ ദേശീയപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച സഖാവ്, 1939-ൽ പിണറായിയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര പ്രസിദ്ധമായ സമ്മേളനത്തിൽ മുഖ്യസംഘാടകനായി പ്രവർത്തിക്കുകയും തുടർന്ന് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ധീരോദാത്തമായ നേതൃത്വം നൽകുകയും ചെയ്തു.
1948-ൽ പാർട്ടി നിരോധിക്കപ്പെട്ട ഘട്ടത്തിലും ഒളിവുജീവിതത്തിലൂടെ സാമൂഹ്യ–രാഷ്ട്രീയ സാഹചര്യങ്ങളെ ആഴത്തിൽ വിലയിരുത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ നയരൂപവത്കരണത്തിൽ മുഖ്യപങ്ക് വഹിക്കാൻ സഖാവിന് കഴിഞ്ഞു.
1957-ലും 1960-ലും 1970-ലും നിയമസഭാംഗമായിരുന്ന അദ്ദേഹം ഒന്നാം അച്യുതമേനോൻ സർക്കാരിൽ വ്യവസായ, വാർത്താവിതരണ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചു. മാർക്സിസത്തെക്കുറിച്ചുള്ള ആഴമേറിയ ചിന്തയും പാണ്ഡിത്യവും ഭരണരംഗത്തും മാതൃകാപരവും അനുകരണീയവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സഖാവിനെ പ്രാപ്തനാക്കി. തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും ഗുണകരമായ നിരവധി തീരുമാനങ്ങളാണ് മന്ത്രിയായിരിക്കെ അദ്ദേഹം കൈക്കൊണ്ടത്.
ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന സഖാവ്, മരണസമയത്ത് പാർട്ടി ദേശീയ കൗൺസിൽ അംഗവും രാജ്യസഭാംഗവുമായിരുന്നു.
ചരിത്രം, രാഷ്ട്രീയം, തത്ത്വചിന്ത, സംസ്കാരം, സാഹിത്യം, മതം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടിയ അദ്ദേഹം വസ്തുനിഷ്ഠമായ വീക്ഷണത്തോടെ അവയെ സമീപിക്കുകയും നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. തന്റെ സർഗസിദ്ധികൾ പാർട്ടിക്കും സമൂഹത്തിനും വേണ്ടി നിരന്തരം ഉപയോഗിച്ച അദ്ദേഹം മുതലാളിത്തത്തിന്റെയും ഫാസിസത്തിന്റെയും ഉപജാപങ്ങൾക്കെതിരെ ദീർഘവീക്ഷണത്തോടെയും ധീരതയോടെയും പ്രതിരോധം തീർത്തു.
പ്രിയ സഖാവ് എൻ. ഇ. ബാലറാമിന്റെ ഓർമ്മകൾക്ക് മരണമില്ല.

മാറ്റം അനിവാര്യം'ബദലാവ് സരൂരി ഹേ'ജനലക്ഷങ്ങളുടെ ഡൽഹി മാർച്ച്സപ്‌തംബർ 1
14/07/2026

മാറ്റം അനിവാര്യം
'ബദലാവ് സരൂരി ഹേ'

ജനലക്ഷങ്ങളുടെ
ഡൽഹി മാർച്ച്
സപ്‌തംബർ 1

Address

Kottayam

Alerts

Be the first to know and let us send you an email when CPI Kottayam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share