WIM Kottayam District

WIM Kottayam District Women India Movement Kottayam District Official Page

+2,  വി എച്ച് എസ് ഇ  വിജയികൾക്ക് അഭിനന്ദനങ്ങൾ
26/05/2026

+2, വി എച്ച് എസ് ഇ വിജയികൾക്ക് അഭിനന്ദനങ്ങൾ

GOVT. H.S.S THEKKENADA VAIKOM
16/05/2026

GOVT. H.S.S
THEKKENADA
VAIKOM

*ഹിജാബ് നിരോധനം പിൻവലിച്ചത് സ്വാഗതാർഹം -  വിമൻ ഇന്ത്യ മൂവ്‌മെന്റ്* *സുപ്രീം കോടതിയിലെ ഔദ്യോഗിക നടപടികൾ അടിയന്തരമായി പൂർത...
16/05/2026

*ഹിജാബ് നിരോധനം പിൻവലിച്ചത് സ്വാഗതാർഹം - വിമൻ ഇന്ത്യ മൂവ്‌മെന്റ്*
*സുപ്രീം കോടതിയിലെ ഔദ്യോഗിക നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം*
​ ഹിജാബ് നിരോധനം പിൻവലിക്കാനുള്ള കർണാടക സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് വിമൻ ഇന്ത്യ മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഷാഹിദ തസ്നിം. പെൺകുട്ടികളുടെ വിദ്യാഭ്യാസം, മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെ മാനിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും, നിരന്തരമായ നിയമപോരാട്ടങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും വിജയമാണിതെന്നും അവർ പ്രസ്താവിച്ചു.
​തങ്ങളുടെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന ഉറപ്പോടെ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ, മൂന്ന് വർഷത്തോളമായി സ്ത്രീവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് നേരെ മുഖംതിരിഞ്ഞു നിൽക്കുകയായിരുന്നു. വൈകിയാണെങ്കിലും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന ഈ തീരുമാനം സ്വാഗതാർഹമാണ്.
​ഹിജാബ് നിരോധനം കാരണം ആയിരക്കണക്കിന് പെൺകുട്ടികൾക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. ഹിജാബ് നിരോധനത്തിനെതിരെ വിമൻ ഇന്ത്യ മൂവ്‌മെന്റ് ശക്തവും നിരന്തരവുമായ പോരാട്ടമാണ് നടത്തിയത്.
​എന്നിരുന്നാലും, ഈ വിഷയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ, ആവശ്യമായ നിയമനടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും, മുൻ സർക്കാർ പുറപ്പെടുവിച്ച ഹിജാബ് നിരോധന ഉത്തരവ് ഔദ്യോഗികമായി പിൻവലിച്ച വിവരം കോടതിയെ അറിയിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
​"ഹിജാബ് ധരിക്കുക എന്നത് സ്ത്രീകളുടെ ഭരണഘടനാപരവും മതപരവും വ്യക്തിപരവുമായ അവകാശങ്ങളുടെ ഭാഗമാണെന്നും അതിന്റെ പേരിൽ ഒരു പെൺകുട്ടിക്കും വിദ്യാഭ്യാസം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്" എന്നും അവർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസവും അവകാശങ്ങളും സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
​ഈ വിഷയത്തിൽ വ്യക്തവും വേഗതയേറിയതുമായ നടപടികൾ സ്വീകരിക്കാനും പെൺകുട്ടികളുടെ അവകാശങ്ങളും അന്തസ്സും പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഷാഹിദ തസ്നിം സർക്കാരിനോട് ആവശ്യപ്പെട്ടു.-

എസ്എസ്എൽസി വിജയികൾക്ക് അഭിനന്ദനങ്ങൾ
15/05/2026

എസ്എസ്എൽസി
വിജയികൾക്ക്
അഭിനന്ദനങ്ങൾ

*ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ തുല്യനീതി ഉറപ്പാക്കാന്‍ കഴിയൂ: യാസ്മിന്‍ ഇസ് ലാം*                   ...
01/05/2026

*ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ തുല്യനീതി ഉറപ്പാക്കാന്‍ കഴിയൂ: യാസ്മിന്‍ ഇസ് ലാം*
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ തുല്യനീതി ഉറപ്പാക്കാന്‍ കഴിയൂ എന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ അധ്യക്ഷ യാസ്മിന്‍ ഇസ് ലാം. റോഷന്‍ ഖാത്തൂന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍, കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു. നീതി തേടി ഗ്രാമത്തലവന്‍ കുമാരി ദേവിയെ സമീപിച്ച ബിഹാറിലെ മധുബാനി സ്വദേശിനി റോഷന്‍ ഖാത്തൂനെ, കുമാരി ദേവിയുടെ മകന്‍ മഗ്‌നു സിംഗും സംഘവും ചേര്‍ന്ന് തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റമദാന്‍ നോമ്പ് അനുഷ്ഠിച്ചിരുന്ന റോഷന്‍ ഖാത്തൂന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍, മൂത്രം കലര്‍ത്തിയ മദ്യം ബലമായി കുടിപ്പിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അവര്‍ അഞ്ച് ദിവസം മരണത്തോട് മല്ലിട്ട് ഒടുവില്‍ ചികിത്സ ഫലിക്കാതെ മരണപ്പെടുകയായിരുന്നു.
വ്യക്തമായ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പ്രതികള്‍ക്കെതിരെ ഗൗരവകരമായ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ പോലീസ് പരാജയപ്പെടുകയും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയുമായിരുന്നു. ഇതിന്റെ ഫലമായാണ് പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത്. നിയമത്തിലെ പഴുതുകളിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുമ്പോള്‍ അത് നീതി നിഷേധത്തിലേക്കാണ് നയിക്കുന്നത്. ഇത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കുന്നതിന് തുല്യമാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ സര്‍ക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്തം. റോഷന്‍ ഖാത്തൂന്റെ കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ജാമ്യം ലഭിച്ചിറങ്ങിയ പ്രതി മഗ്‌നു സിംഗിനെ ഹാരമണിയിച്ച് സ്വീകരിച്ചത് അങ്ങേയറ്റം ക്രൂരമായ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രതിയുടെയും ഇരയുടെയും മതപരമായ പശ്ചാത്തലം നോക്കി കേസുകളുടെ ഗൗരവം വിലയിരുത്തുന്ന പ്രവണത മാറേണ്ടതുണ്ടെന്നും യാസ്മിന്‍ ഇസ് ലാം കൂട്ടിച്ചേര്‍ത്തു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് BDS ബിരുദം നേടി നാടിന് അഭിമാനമായി മാറിയ ഡോ. നിതിയ സതീശന് വിമൻ ഇന്ത്യാ മൂവ്...
27/04/2026

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് BDS ബിരുദം നേടി നാടിന് അഭിമാനമായി മാറിയ ഡോ. നിതിയ സതീശന് വിമൻ ഇന്ത്യാ മൂവ്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ മൊമെന്റം നൽകി അനുമോദിച്ചു.
മണ്ഡലം സെക്രട്ടറി ശോഭ പ്രഹളാദൻ, ബ്രാഞ്ച് പ്രസിഡന്റ്‌ റഹ്മത്ത് മനാഫ്, ജെസ്‌ന നവാസ് തുടങ്ങിയവർ സമീപം.

21/04/2026
*വനിതാ സംവരണ ഭേദഗതി ബില്‍ തള്ളിയത് സ്വാഗതാര്‍ഹം;*                                                                       ...
21/04/2026

*വനിതാ സംവരണ ഭേദഗതി ബില്‍ തള്ളിയത് സ്വാഗതാര്‍ഹം;*
സമഗ്രമായ വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
വനിതാ സംവരണ ഭേദഗതി ബില്‍ (131ാം ഭേദഗതി) - 2026 ലോകസഭയില്‍ പരാജയപ്പെട്ടത് സ്വാഗതാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം. നിര്‍ദ്ദിഷ്ട മണ്ഡല പുനര്‍നിര്‍ണ്ണയം (delimitation) തുല്യമായ പ്രാതിനിധ്യത്തെക്കുറിച്ച് ഗൗരവതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സ്ത്രീ ശാക്തീകരണമെന്ന പ്രധാന വിഷയത്തെ അഭിസംബോധന ചെയ്യുന്നതിന് പകരം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജനശ്രദ്ധ നേടാനും, ഭരണകൂടത്തെ സ്ത്രീ അവകാശങ്ങളുടെ കാവല്‍ക്കാരായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമായാണ് ഇതിനെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണക്കാക്കുന്നത്.
വനിതാ സംവരണത്തെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായോ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായോ ബന്ധിപ്പിച്ച് അനിശ്ചിതത്വത്തിലാക്കാനോ നടപടിക്രമങ്ങള്‍ നീട്ടിവെക്കാനോ പാടില്ല. വനിതാ പ്രാതിനിധ്യത്തിനായുള്ള ദീര്‍ഘകാലമായുള്ള ആവശ്യം, നടപ്പാക്കല്‍ വൈകിപ്പിക്കാന്‍ സാധ്യതയുള്ള നിബന്ധനകളില്ലാതെ സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകണം.
ഇന്ത്യയുടെ സാമൂഹിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന രീതിയില്‍, ഒ.ബി.സി (OBC), ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് അര്‍ത്ഥവത്തായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണം. കൂടാതെ, ഒ.ബി.സി സ്ത്രീകള്‍ക്ക് ഉപസംവരണവും, ന്യൂനപക്ഷ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും, തീരുമാനങ്ങള്‍ എടുക്കുന്ന എല്ലാ തലങ്ങളിലും ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ ആഭ്യന്തര ക്വാട്ടയും ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ സ്ത്രീകള്‍ക്കും സമയബന്ധിതവും സമഗ്രവും അര്‍ത്ഥവത്തായതുമായ നീതി ഉറപ്പാക്കുന്ന ഒരു ചട്ടക്കൂടിനായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിലകൊള്ളുമെന്നും യാസ്മിന്‍ ഇസ് ലാം വ്യക്തമാക്കി.

പൊള്ളാച്ചി വാല്‍പ്പാറയില്‍ വിനോദയാത്രാ സംഘത്തിന്റെ ടെംപോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതു പേര്‍ മരണപ്പെട്ട സംഭവം അങ...
18/04/2026

പൊള്ളാച്ചി വാല്‍പ്പാറയില്‍ വിനോദയാത്രാ സംഘത്തിന്റെ ടെംപോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതു പേര്‍ മരണപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജകമാണ്.
*അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് പ്രാര്‍ത്ഥനകളോടെ വിട*

Address

Kottayam

Website

Alerts

Be the first to know and let us send you an email when WIM Kottayam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share