19/07/2025
ശ്രീ. രാഹുൽ മാങ്കൂട്ടത്തിൽ താങ്കളുടെ ഒരു ഫേസ്ബുക് പോസ്റ്റ് ഇന്നലെ കാണാൻ ഇടയായി. സഖാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ 2000 വീടെവിടെ എന്ന ചോദ്യത്തിനുള്ള മറുപടി. ദാ പിടിച്ചോ
2019ലെ തൃശൂർ സമ്മേളനത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 1947 വീടുകൾ നിലവിൽ പൂർത്തീകരിച്ച് നൽകി. കാസർകോട് 87, കണ്ണൂർ 265, വയനാട് 54, കോഴിക്കോട് 305, മലപ്പുറം 169, പാലക്കാട് 132, തൃശൂർ 165, എറണാകുളം 184, ഇടുക്കി 48, കോട്ടയം 157, പത്തനംതിട്ട 52, ആലപ്പുഴ 127, കൊല്ലം 82, തിരുവനന്തപുരം 120 എന്നിങ്ങനെയാണ് വീട് പൂർത്തീകരിച്ച് നൽകിയ കണക്ക്.
ഇനി KPCC ഒരു 1000 വീട് വെച്ചുകൊടുക്കും എന്ന് പറഞ്ഞ് പണം പിരിച്ചിരുന്നു. നേതാക്കൾ വീട് വെച്ചതല്ലാതെ ഏതെങ്കിലും ഒരു സാധാരണ കാരന് നിങ്ങൾ വീട് വെച്ച് കൊടുത്തോ?
അതിന്റെ കൂടെ അല്ലെ വയനാട് ചൂരൽമല ദുരന്ത സമയത്തെ പ്രഖ്യാപിച്ച
രാഹുൽ ഗാന്ധി -100 വീട്
കെപിസിസി -100 വീട്
സിദ്ധരാമയ്യ (കർണാടക) -100 വീട്
യൂത്ത് കോൺഗ്രസ് -30 വീട്
അൻവർ സാദത് MLA -10 വീട്
ആകെ വീട് : 340 വീട്
ഇപ്പോൾ നേതാക്കൾ പറയുന്ന കണക്ക് അനുസരിച്ച് 100+100+100+30+10 = ഇമ്മിണി വലിയ 100.
ഈ വീടിന്റെ കണക്ക് പോലെ ആണ് നിങ്ങളുടെ പിരിവും. പലവഴിക്ക് കോടികൾ കിട്ടി. ഒരു മണ്ഡലത്തിൽ നിന്നും പിരിക്കാൻ തീരുമാനിച്ചത് 2.5 ലക്ഷം (140*2.5 ലക്ഷം =3.5 കോടി). ഒരു വീടിനു യൂത്ത് കോണ്ഗ്രസ് ചിലവഴിക്കുന്ന തുക 8 ലക്ഷം (30*8 ലക്ഷം = 2.4 കോടി ). ബാക്കി 1.1 കോടി.
ആകെ 88 ലക്ഷം മാത്രേ കിട്ടിയുള്ളൂ എന്ന് ജൂനിയർ കോണ്ഗ്രസ്സും കിറിക്കിട്ട് കുത്തിയാൽ പോലും വാ തുറക്കില്ല എന്ന് സീനിയർ കോൺഗ്രസ്സും.
ഭരണം കയ്യിൽ ഇല്ലാത്തതിനാൽ ഭരണത്തിൽ കയ്യിട്ട് വാരാൻ പറ്റില്ല. പകരം മരണത്തിൽ കയ്യിട്ട് വാരുകയാണ്.
ഇവരുടെ വീട് പ്രതീക്ഷിക്കുന്നു സാധാരണകാരൻ ഇനി കോൺഗ്രസുകാരോട് വീടെവിടെ എന്ന് ചോതിച്ചാൽ കിട്ടുന്ന മറുപടി ആണ് രസം
"വീട് അണ്ണൻ തരും 😎"