07/02/2025
ജില്ലാക്യാമ്പ് 8-ന്..........
കേരള കോൺഗ്രസ് ഇടുക്കി ജില്ലാ ക്യാമ്പ് 08.02.2025 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ചെറുതോണി ടൗൺ ഹാളിൽ നടത്തപ്പെടുന്നു..... ...
10.20ന് മുൻപായി 200 രൂപ ക്യാമ്പ് ഫീസ് നൽകി രജിസ്ട്രേഷൻ നടത്തി ബാഡ്ജ് ധരിച്ച് ഹാളിൽ പ്രവേശിക്കണം. 10.30 -ന് ഉദ്ഘാടന സമ്മേളനം 11.30 - ന് പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ടുമാർ റിപ്പോർട്ടവതരണം. 12.30 -ന് പോഷക സംഘടനകളുടെ ജില്ലാ പ്രസിഡണ്ടുമാർ റിപ്പോർട്ടവതരണം. 1.00 ന് രാഷ്ട്രീയ ചർച്ചകൾ 1.30 - ന് ഭക്ഷണം. 2.00- ന് പൊതു ചർച്ചകൾ 2.45-ന് അവലോകനം. 3.00 - ന്‌പ്രമേയങ്ങൾ 3.20-ന് തീരുമാനങ്ങൾ അറിയിക്കൽ 3.30-ന് സമാപനം, ചായ.....................................................
പാർട്ടി മണ്ഡലം പ്രസിഡണ്ടുമാർ, ജില്ലാക്കമ്മറ്റിയംഗങ്ങൾ, നിയോജകമണ്ഡലം - ജില്ലാ ഭാരവാഹികൾ, സംസ്ഥാനകമ്മറ്റിയംഗങ്ങൾ, പോഷക സംഘടനകളുടെ സംസ്ഥാന-ജില്ലാ ഭാരവാഹികൾ , നിയോജക മണ്ഡലം പ്രസിഡണ്ടുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങൾ, ജില്ലാ- ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് മെമ്പറൻമാർ, സഹകരണബാങ്ക് പ്രസിഡണ്ടുമാർ. വൈസ് പ്രസിഡണ്ടുമാർ, ആപ് കോസ് പ്രസിഡണ്ടുമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്........... ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, മണ്ഡലം കൺവൻഷനുകൾ, പോഷക സംഘടനകളുടെ പുന:സംഘടനകൾ, സമരങ്ങൾ, കേരളാ കോൺഗ്രസ് വജ്ര ജൂബിലിയാഘോഷങ്ങൾ...... ചർച്ചകൾ നടക്കും...... ബഹു.പി.ജെ.ജോസഫ്‌സാർ ഉൾപ്പെടെ എല്ലാ സംസ്ഥാന നേതാക്കളും ക്യാമ്പിൽ പങ്കെടുക്കുന്നു............