29/11/2025
LEAP കേരളയുടെ ഭാഗമായി പാട്ടു പാടി വോട്ട് ചയ്യാം എന്ന ഇലക്ഷൻ പ്രചാരണ പരിപാടി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കോരുത്തോട് പഞ്ചായത്തിലെ 3-ആം വാർഡായ കൊമ്പുകുത്തിയിൽ വച്ച് നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. ബിനു ജോൺ,അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രീ ഷറഫ്. പി. ഹംസ, ശ്രീമതി ശ്രീലേഖ സി, ജൂനിയർ സൂപ്രണ്ട് സന്ദീപ് പി സദൻ,കോരുത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രജനിമോൾ ടി ഡി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സിയാദ് സി പി ഹെഡ് ക്ലാർക്ക് ശ്രീമതി.ആയിഷ ബീഗം എന്നിവരുടെ ആഭിമുഖ്യത്തിൽ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ പരിപാടി ഉദ്ഘാടനം ച്യ്തു . വോട്ടിങ്ങിന്റെ പ്രധാന്യത്തെ കുറിച്ചും സമ്മതിദാന അവകാശത്തെ പറ്റിയും AD. ഷറഫ് പി ഹംസ സംസാരിച്ചു. പോളിങ് ബൂത്തിൽ വോട്ട് ചെയ്യേണ്ടത് ഏത് രീതിയിൽ ആണ്. വോട്ടിംഗ് സമയം തുടങ്ങിയവ AD. ശ്രീ ലേഖ മാഡം വിശദീകരിച്ചു. സമ്മതിധാന അവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ AD. ശ്രീലേഖ ചൊല്ലിക്കൊടുത്തു.
കൊമ്പുക്കുത്തി ഊര് മൂപ്പൻ വിശ്വാനാഥൻ ഒത്തുചേർന്നവരെ പ്രതിനിധികരിച്ചു സംസാരിച്ചു. പാട്ടു പാടി വോട്ട് ചയ്യാം എന്ന പരിപാടി ആഘോഷമാക്കി ക്രീയേറ്റീവ് ഹട്ട് പ്രധിനിധി കൃഷ്ണ നാടൻ പാട്ട് ആലപിച്ചു. കൊമ്പുകുത്തി നിവാസികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്ന് ഉറപ്പ് നൽകി. SIR നേ കുറിച്ചുള്ള സംശയങ്ങൾക്ക് ജൂനിയർ സൂപ്പർന്റെണ്ട് ശ്രീ. സന്ദീപ് പി സദൻ വിശദീകരണം നൽകി. ആർ ജി എസ് എ ഡിസ്ട്രിക്റ്റ് പ്രൊജക്റ്റ് മാനേജർ , കോർഡിനേറ്റർമാർ, ശുചിത്വ മിഷൻ RP എന്നിവർ പരിപാടിയിൽ പക്കെടുത്തു.