19/03/2025
സുനിതാ വില്യംസ് എന്ന ധീര വനിത ഭൂമിയില്‍ തിരിച്ചെത്തി
--------------------------------------------------
ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം........................................................
മാനവരാശിക്കും ഭാവിലെ ബഹിരാകാശ ഗവേഷണത്തിനും ഉപകാരപ്രദമായ ഒരുപാട് നേട്ടങ്ങള്‍ ഈ യാത്രയില്‍ ഉണ്ടായിട്ടുണ്ട്. മൈക്രോ ഗ്രാവിറ്റിയില്‍ മാത്രം നടത്താന്‍ പറ്റുന്ന ചില പരീക്ഷണങ്ങള്‍ ഉണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബഹിരാകാശ നടത്തമാണ്. വിപുലമായ പരിശീലനവും കൃത്യതയും ആവശ്യമുള്ളതാണ് സ്പേസ് വോക്ക്. ഐഎസ്എസിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ഇത് അധികവും ആവശ്യമായി വരുന്നത്.ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസ് ഈ യാത്രയില്‍ സ്വന്തമാക്കി.
വിവിധ പര്യടനങ്ങളിലെ 9 ബഹിരാകാശ നടത്തങ്ങളിലായി സുനിത ആകെ 62 മണിക്കൂറും 6 മിനിറ്റും സ്പേസ് വോക്ക് നടത്തി. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും സ്പേസ് വോക്ക് നടത്തിയ ഇതിഹാസ യാത്രിക പെഗ്ഗി വിന്‍സ്റ്റണിന്റെ (നാസ) റെക്കോര്‍ഡാണ് സുനിത മറികടന്നത്.
ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് സഹായകമാകുന്ന,
ബഹിരാകാശ മെഡിസിന്, റോബോട്ടിക്സ്,
മെറ്റീരിയല്‍ സയന്‍സ്
തുടങ്ങിയ ഗവേഷണങ്ങളിലും ശാസ്ത്രീയ പരീക്ഷണങ്ങളിലും ഇവര്‍ പങ്കെടുത്തു. കൂടാതെ, ദീര്‍ഘകാല താമസത്തിനിടയില്‍ സ്റ്റേഷന് സംവിധാനങ്ങള്‍ തകരാറുകളില്ലാതെ നിലനിര്‍ത്തുന്നതിലും അതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിലും സുനിത നിര്‍ണായക പങ്ക് വഹിച്ചു.
അതിനുമൊക്കെ പുറമെ, റോഡിലൂടെ സ്കൂട്ടറില്‍ പോകുമ്പോള്‍ ഒരു ടയറ് പഞ്ചറായാല്‍ പേടിച്ചു നിലവിളിക്കുന്ന സ്ത്രീകളുള്ള ഈ നാട്ടില്‍ , തിരിച്ചു വരുമോ എന്നറിയാതെ ശൂന്യാകാശത്തിന്റെ അനന്തതയില്‍ കുടുങ്ങി പോയപ്പോള്‍ ഒട്ടും ഭയപ്പെടാതെ ആത്മവിശ്വാസത്തോടെയുള്ള അവരുടെ പുഞ്ചിരിയും, ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല എന്ന കൂളായുള്ള സംസാരവും, ചങ്കുറപ്പും, ആ ഒരു സാഹചര്യത്തെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഉപയോഗിച്ച നിശ്ചയധാര്‍ട്യവും, മനസിന്റെ ഇച്ഛാശക്തിയും ഈ നാട്ടിലെ ഓരോ പെണ്കുട്ടികളിലേയ്ക്കും പകര്‍ന്നു നല്കപ്പെടേണ്ട ഒന്നാണ്.
അഭിമാനത്തോടെ വരവേൽക്കാം ഈ ഭാരതീയ സ്ത്രീയെ❤️