Dyfî പൗവ്വത്തു കവല യൂണിറ്റ് കമ്മറ്റി

  • Home
  • India
  • Kottayam
  • Dyfî പൗവ്വത്തു കവല യൂണിറ്റ് കമ്മറ്റി

Dyfî പൗവ്വത്തു കവല യൂണിറ്റ് കമ്മറ്റി official page of DYFI pouwathu kavala unit committee...


unit prisident - sreejith
unit secretary - Manu kilirickal

 #ഹൃദയപൂർവ്വം_DYFI  #വയറെരിയുന്നവരുടെ_മിഴി #നനയാതിരിക്കാൻ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ DYFI ത...
01/05/2023

#ഹൃദയപൂർവ്വം_DYFI
#വയറെരിയുന്നവരുടെ_മിഴി
#നനയാതിരിക്കാൻ
ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ DYFI തെക്കേത്തുകവല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. മുൻകാലങ്ങളിലേതു പോലെ തന്നെ പൊതിച്ചോർ തന്നു സഹകരിച്ച നല്ലവരായ വീട്ടുകാർക്കും. വണ്ടി വിട്ടു തന്ന രാഹുൽ പുതുവയിലിനും, ഇതുമായി സഹകരിച്ച നല്ലവരായ എല്ലാവർക്കും , DYFI സഖാക്കൾക്കും ഹൃദയത്തോട് ചേർത്ത് നന്ദി അറിയിക്കുന്നു

2020-2021 S. S. L. C. പരീക്ഷയിൽ Full A+ കരസ്തമാക്കിയ Arya sunesh,ശിവാനന്ദ മുകേഷിനും അഭിനന്ദനങ്ങൾ..  പൗവ്വത്തുകവല യൂണിറ്റ...
15/07/2021

2020-2021 S. S. L. C. പരീക്ഷയിൽ Full A+ കരസ്തമാക്കിയ Arya sunesh,ശിവാനന്ദ മുകേഷിനും അഭിനന്ദനങ്ങൾ..

പൗവ്വത്തുകവല യൂണിറ്റ് കമ്മിറ്റി

03/06/2021
സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ  നടത്തിയ 'റീസൈക്കിള്‍ കേരള' ക്യാമ്പയിനെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടനിലെ  ദിനപത്രമായ മോണിംഗ് ...
24/08/2020

സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ നടത്തിയ 'റീസൈക്കിള്‍ കേരള' ക്യാമ്പയിനെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ മോണിംഗ് സ്റ്റാര്‍ ലേഖനം പ്രസിദ്ധീകരിച്ചു. കേരളത്തിലെ യുവ കമ്മ്യൂണിസ്റ്റുകള്‍ വ്യത്യസ്തമായ ക്യാമ്പയിനിലൂടെ 1.2 ദശലക്ഷം പൗണ്ട് ശേഖരിച്ചു എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ ലേഖനം റീസൈക്കിള്‍ കേരളയെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്.

ന്യൂസ് പേപ്പറുകളും കുപ്പികളുമടക്കം ശേഖരിച്ച് പണം കണ്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഫ്‌ഐ നല്‍കിയ സംഭാവനയെ പത്രം മാതൃകാപരമായ പ്രവര്‍ത്തനമായി വിലയിരുത്തി. ഫുട്‌ബോള്‍ താരം സികെ വിനീത് തന്റെ ജഴ്‌സി ലേലത്തിന് വച്ചതും മാധ്യമം പരാമര്‍ശിച്ചു.

മോണിംഗ് സ്റ്റാര്‍ ലേഖനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.ക്ഷേമ പെന്‍ഷന്‍, വീടില്ലാത്തവര്‍ക്ക് വീട്, ഹരിത കേരളം പദ്ധതി എന്നിവയെല്ലാം വാര്‍ത്തയില്‍ എടുത്തുപറയുന്നു.

ലോക്ഡൗണ്‍ സമയത്ത് കുട്ടികള്‍ക്ക് വീട്ടില്‍ ഭക്ഷണമെത്തിച്ചതടക്കമുള്ള കോവിഡ് കാലത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടികളെയാകെ ദിനപത്രം പ്രശംസിച്ചു
https://www.deshabhimani.com/news/kerala/recycle-kerala-british-daily/890779

കോഴിക്കോട്> കോഴിക്കോട് ബാലുശ്ശേരിയില്‍  ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പട്ടികജാതി കുടുംബത്തിന് വിവാഹം നിഷേ...
21/08/2020

കോഴിക്കോട്> കോഴിക്കോട് ബാലുശ്ശേരിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പട്ടികജാതി കുടുംബത്തിന് വിവാഹം നിഷേധിച്ചു. തുടര്‍ന്ന് സിപിഐ എം ഇടപെട്ട് വായനശാല വിവാഹവേദിയാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വീടിനടുത്ത കൂമുള്ളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് പട്ടികജാതികുടുംബത്തിലെ യുവതിയുടെ വിവാഹം നിഷേധിച്ചത്.


Read more: https://www.deshabhimani.com/news/kerala/rss-temple-dalit-marriage-cpim/890363

"എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട് "ഇതൊരു ബാപ്പയുടെ നിലവിളിയാണ്. കഠാരയുടെ മൂർച്ചയാൽ നിലച്ചുപോയ ഈ നിലവിളി ശബ്ദം ച...
20/08/2020

"എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട് "

ഇതൊരു ബാപ്പയുടെ നിലവിളിയാണ്.
കഠാരയുടെ മൂർച്ചയാൽ നിലച്ചുപോയ ഈ നിലവിളി ശബ്ദം ചാനലുകളുടെ അന്തിചർച്ചക്ക് വിഷയമാകില്ല.
കാരണം ഈ ബാപ്പ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്.
സഖാവ് സിയാദ്.

ക്വാറൻറ്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ച് മടങ്ങുന്നതിനിടെ വളരെ നിഷ്ഠൂരമായി
സിയാദിനെ കൊലപ്പെടുത്തിയത് കോൺഗ്രസാണ്.

1948ൽ കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം നടത്തിയ അതേ കോൺഗ്രസ് തന്നെ.

കേരളത്തിൽ ഇന്നുവരേ ഒരേയൊരു മനുഷ്യൻ മാത്രമാണ് MLA ആയിരിക്കുമ്പോൾ കൊല്ലപ്പെട്ടത്.
അത് സഖാവ് കുഞ്ഞാലിയാണ്.
ഇന്ന് സിയാദിനെ കൊന്നതും അന്ന് കുഞ്ഞാലിയെ കൊന്ന അതേ കോൺഗ്രസ് തന്നെ.

കേരളത്തിൽ മാത്രം എത്രയെത്ര മനുഷ്യരെ കമ്മ്യൂണിസ്റ്റുകാരനായി എന്ന ഒറ്റക്കാരണത്താൽ ഈ കോൺഗ്രസ് കൊന്നു തള്ളിയിട്ടുണ്ട്.
അക്കമിട്ട് നിരത്താൻ മുതിരുന്നില്ല.

ആരും ഒരു കാരണം കൊണ്ടും കൊല്ലപ്പെടാൻ പാടില്ല.

ഹനീഫ,മധു,ലാൽജി..
ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസുകാർ തന്നെ കൊലപ്പെടുത്തിയ കോൺഗ്രസുകാരാണിവർ.
പാർട്ടിയിലെ സഹപ്രവർത്തകനെ ഗ്രൂപ്പ് പോരിന്റെ പേരിൽ കൊലപ്പെടുത്താൻ ആഹ്വാനം നൽകുന്ന മനസ്സുകൾക്ക് കോവിഡ് സന്നദ്ധ പ്രവർത്തനത്തിൽ വ്യാപൃതനായ ഒരു കമ്മ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തുവാൻ നിർദേശം നൽകാനാകും എന്നതിൽ അത്ഭുതമില്ല.

അഹിംസാവാദികളുടെ നേതൃത്വമേ
നിങ്ങളുടെ മനസ്സ് അപാരം തന്നെ!

ക്രിമിനലുകളേയും ക്വട്ടേഷൻസംഘങ്ങളേയും
ആർ.എസ്.എസിനേയും പോപ്പുലർ ഫ്രണ്ടിനേയും മുസ്ലീംലീഗ് ഗുണ്ടകളേയും സഖാക്കളെ വക വരുത്തുന്നതിന് എന്നും പ്രോത്സാഹിപ്പിക്കുന്നവരാണ് ഈ 'അഹിംസാവാദികളായ' കോൺഗ്രസ് നേതൃത്വം.

ചീമേനിയിൽ സഖാക്കളെ ചുട്ടുകൊന്നതിനെ പോലും ന്യായീകരിക്കുവാൻ മടി കാണിക്കാത്ത ചില മാധ്യമങ്ങൾ

"എന്നെ കൊല്ലല്ലേ, എനിക്ക് രണ്ട് മക്കളുണ്ട്"

എന്ന നിലവിളി കേട്ടുകൊള്ളണമെന്നില്ല.
കാരണം സിയാദ് ഒരു സഖാവാണ്.
പക്ഷെ,അന്തിചർച്ചകളല്ല കേരളത്തിന്റെ മനസ്സിനെയും ചിന്തയെയും നിയന്ത്രിക്കുന്നത്.

ലാൽസലാം സഖാവേ..

മഴക്കെടുതി കനക്കുന്നു. ഉരുൾപ്പൊട്ടലിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. നാശനഷ്ടം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്...
07/08/2020

മഴക്കെടുതി കനക്കുന്നു. ഉരുൾപ്പൊട്ടലിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. നാശനഷ്ടം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് ഡിവൈഎഫ്ഐ എല്ലാ പിന്തുണയും ഉറപ്പ്‌ നൽകുന്നു.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനും അവർക്ക് അടിയന്തിര ആശ്വാസം എത്തിക്കാനും ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങും.

ദുരന്തമേഖലയിൽ രക്ഷാ പ്രവർത്തനത്തിനും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തിക്കും.
ദുരന്തം നേരിടുന്ന ജില്ലകളിലെ എല്ലാ ഡിവൈഎഫ്ഐ പ്രവർത്തകരും ഈ ദൗത്യത്തിൽ അണിനിരക്കണം.

 ഞാനില്ല ആ 130 കോടിയിൽ...💪💪
06/08/2020


ഞാനില്ല ആ 130 കോടിയിൽ...💪💪

രാത്രി ചർച്ചയ്ക്ക് ക്ഷണിച്ചു വരുത്തുന്ന അതിഥികളെ ആക്ഷേപിച്ചും വായിൽ തോന്നുന്ന നുണകൾ വിളിച്ചു പറഞ്ഞും ഏഷ്യാനെറ്റ് ചാനൽ നട...
24/07/2020

രാത്രി ചർച്ചയ്ക്ക് ക്ഷണിച്ചു വരുത്തുന്ന അതിഥികളെ ആക്ഷേപിച്ചും വായിൽ തോന്നുന്ന നുണകൾ വിളിച്ചു പറഞ്ഞും ഏഷ്യാനെറ്റ് ചാനൽ നടത്തിവന്ന ന്യൂസ് അവർ എന്ന പ്രൈം ടൈം ചർച്ചയിൽ സിപിഐ(എം) പ്രതിനിധികൾ ഇനിമുതൽ പങ്കെടുക്കേണ്ട എന്ന തീരുമാനം ഏഷ്യാനെറ്റ് ചാനലിന് ഉള്ളിലും പുറത്തും വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നു. വിനു വി ജോൺ എന്ന അവതാരകൻ മര്യാദയില്ലാത്ത ധാർമികത ഇല്ലാത്ത മാധ്യമ പ്രവർത്തനം നടത്തിയതിന്റെ ഫലമായിട്ടാണ് സിപിഐ(എം) ഏഷ്യാനെറ്റ് ചർച്ചകളിൽ പ്രതിനിധികളെ അയയ്ക്കണ്ട എന്ന് തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ഏഷ്യാനെറ്റ് ഉയർത്തിക്കൊണ്ടു വന്ന നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്ന സൽപേര് ഇല്ലാതാക്കിയത് വിനു വി ജോണിന്റെ അധാർമിക മാധ്യമ പ്രവർത്തന ശൈലി ആണെന്നാണ് ഏഷ്യാനെറ്റിൽ ഉയരുന്ന വിമർശനം . ടി എൻ ഗോപകുമാറിനെ പോലെ ഉന്നത മാധ്യമ ധർമ്മം പുലർത്തിയിരുന്ന ഒരാൾ നയിച്ച ഏഷ്യാനെറ്റ് ന്യൂസ് കേവലം സംഘപരിവാർ ജിഹ്വയായി അധപതിക്കുന്നതായാണ് ഏഷ്യാനെറ്റിലെ തന്നെ ഒരു കൂട്ടം ജേണലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം മലയാള ചാനൽ മേഖല കടുത്ത മത്സരം നേരിടുന്ന ഘട്ടത്തിൽ സുപ്രധാന ചർച്ചാ പരിപാടിയിൽ ഭരണകക്ഷിയിൽ പെട്ട പ്രതിനിധികൾ ഇല്ലാതെ പോകുന്നത് ന്യൂസ് അവർ റേറ്റിംഗും ചാനൽ റേറ്റിംഗും താഴോട്ട് കൊണ്ടു പോകും എന്നാണ് വിലയിരുത്തൽ. കേവലം ഒരു വർഷം മാത്രം പ്രായമുള്ള 24ന്യൂസ് ഇതിനോടകം യുവാക്കളുടെ പ്രീതി പിടിച്ചുപറ്റി, കഴിഞ്ഞ വാരത്തിൽ അടക്കം ഒന്നാമതെത്തിയിരുന്നു. 20 മുതൽ 35 വയസ് പ്രായം വരെ ഉള്ളവർ 24 ന്യൂസ് ആണ് കാണുന്നത് എന്നാണ് പുതിയ റേറ്റിംഗ് കാണിക്കുന്നത്. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റും 24ഉം തമ്മിൽ ചെറിയ വ്യത്യാസം മാത്രം നിലനിൽക്കേ വീണ്ടും ഏഷ്യാനെറ്റ് റേറ്റിങ്ങിൽ താഴോട്ടു പോകുന്നത് പരസ്യവരുമാനത്തെ സാരമായി ബാധിക്കുമെന്ന് മാനേജ്മെൻറ് കണക്കുകൂട്ടുന്നു. വിനു വി ജോണിന്റെ നിരുത്തരവാദപരമായ മാധ്യമപ്രവർത്തനത്തിന്റെ ഫലമാണ് ഇത് എന്നാണ് മാനേജ്മെൻറ് വിലയിരുത്തൽ. ചർച്ചയിൽ മാത്രമല്ല ന്യൂസ് ഡെസ്കിലും ഏകാധിപതിയെപ്പോലെ പെരുമാറുന്ന വിനു വി ജോൺ അവിടെ ജോലി ചെയ്യുന്ന മറ്റു മാധ്യമപ്രവർത്തകരുടെ തൊഴിലിന് പോലും ഭീഷണി ആയിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം ഏഷ്യാനെറ്റ് ചാനലിൽ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ റേറ്റിംഗിൽ താഴോട്ട് പോവുകയും പരസ്യ വരുമാനം കുറയുകയും ചെയ്തതോടെ സീനിയർ ജേർണലിസ്റ്റുകളുടെ അടക്കം തൊഴിലിന് തന്നെ അത് ഭീഷണി ഉയർത്തും എന്നാണ് കണക്കുകൂട്ടൽ.
എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും ഏതുവിധേനയും തനിക്ക് താല്പര്യം ഉള്ള ഇഷ്ടക്കാരെ ചർച്ചയിൽ പങ്കെടുപ്പിച്ച് സി പി എം പ്രതിനിധികളായി എത്തുന്നവരെ ആക്ഷേപിച്ചും, അഭിപ്രായം രേഖപ്പെടുത്താൻ അനുവദിക്കാതെ തടസ്സപ്പെടുത്തുകയും ചെയ്ത്, ചർച്ച മുന്നോട്ടു കൊണ്ടുപോകാമെന്ന വിനു വി ജോണിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത് എന്നാണ് മാധ്യമനിരീക്ഷകരുടെ വിലയിരുത്തൽ.

മുമ്പ് പലതവണ വിനുവിന്റെ ഇത്തരത്തിലുള്ള അധാർമിക മാധ്യമപ്രവർത്തനത്തിന് എതിരെ ഏഷ്യാനെറ്റ് ചാനലിൽ നിന്നും മാനേജ്മെന്റിന്റെ ഉള്ളിൽനിന്നും വിമർശനമുയർന്നിരുന്നു. എന്നാൽ അന്നൊന്നും നേരിടാത്ത വലിയ ഭീഷണിയാണ് ഇപ്പോൾ ഏഷ്യാനെറ്റ് നേരിടുന്നത്. എന്നതു കൊണ്ടുതന്നെ വിനു വി ജോണിനെ മാറ്റിനിർത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ചിന്തയാണ് ചാനലുകളിൽ പലരും പങ്കുവെക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ് വേളയിലും പിന്നീട് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും നിക്ഷിപ്ത താല്പര്യം മുൻനിർത്തി വാർത്തകളെ വളച്ചൊടിച്ച് അവതരിപ്പിച്ചതും ചർച്ചകൾ നടത്തിയതിലും വിനുവിന്റെ പങ്കു വലുതാണ്.അന്നൊക്കെ ഇത്തരം പ്രവർത്തികൾക്ക് ഏഷ്യാനെറ്റ് ചാനലും അവിടുത്തെ മാധ്യമപ്രവർത്തകരുംവലിയതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.ഉപ തെരെഞ്ഞെടുപ്പ് വേളയിൽ ചാനൽ സർവേ എന്ന പേരിൽ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ വിപരീതം ആയതോടെ പലരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വിമർശനമായി എത്തുന്നവരെ അധിക്ഷേപിക്കുന്ന സമീപനമാണ് അന്ന് വിനു വി ജോണും ഏഷ്യാനെറ്റും സ്വീകരിച്ചത്.

എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ യഥാർത്ഥ വസ്തുതയിൽ നിന്ന് ചർച്ചകളെ വഴിതിരിച്ചുവിടാൻ ഏഷ്യാനെറ്റും വിനു വി ജോണും കാണിക്കുന്ന താല്പര്യം ഗൂഢലക്ഷ്യത്തോടെ ആണെന്ന് പ്രേക്ഷകർക്കും സംശയം തോന്നിതുടങ്ങിയിരിക്കുന്നു. അതിനു കാരണമായി പറയുന്നത് ഒരു കേന്ദ്ര സഹമന്ത്രിയും വിനു വി ജോണും തമ്മിലുള്ള അടുപ്പമാണ്. അദ്ദേഹം ഒരിക്കൽ സത്യാഗ്രഹം കിടന്നപ്പോൾ സന്ദർശിച്ചു, കൈകൊടുത്തു ട്വിറ്ററിൽ ഫോട്ടോ ഷെയർ ചെയ്ത ആളാണ് ഏഷ്യനെറ്റിലെ വിനു വി ജോൺ. ഇരുവരും തമ്മിലുള്ള അടുപ്പം തലസ്ഥാനത്ത് പാട്ടാണ്. ഇതേ നേതാവാണ് സ്വർണക്കടത്തിൽ ആദ്യം തന്നെ അത് ഡിപ്ലോമാറ്റിക് ബാഗ് അല്ല എന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ വിനു വി ജോൺ നയിക്കുന്ന ഏകപക്ഷീയമായ ന്യൂസ് അവർ ചർച്ചകൾ സ്വർണക്കടത്ത് കേസിൽ ആരെയോ രക്ഷിക്കാൻ ആണെന്ന സംശയവും ഉയർന്നിട്ടുണ്ട്.ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുതിർന്ന ബിജെപി നേതാവിന് പ്രസ് റീലീസ് തയ്യാറാക്കി നൽകുന്നതിലും നിക്ഷ്പക്ഷത നടിക്കുന്ന ഇത്തരം ചില മാധ്യമ പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് സൂചന.

എന്തായാലും വരും ദിവസങ്ങൾ ഏഷ്യാനെറ്റിന് നിർണായകമാണ്.
ചാനൽ എന്ന നിലയിൽ റേറ്റിംഗ് താഴോട്ട് പോകുന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വരും. ഒരുപക്ഷേ വിനുവിന് അടക്കം തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇതിനോടകം വിവിധ മാർഗങ്ങളിൽ കൂടിയും ഉപജാപക പ്രവർത്തനങ്ങളിൽ കൂടിയും വലിയ സമ്പാദ്യം ഉള്ള അവതാരകർക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നാണ് മാധ്യമപ്രവർത്തകാരുടെ ഇടയിലെ അടക്കം പറച്ചിൽ. എന്നാൽ അവിടുത്തെ സാധാരണ മാധ്യമപ്രവർത്തകരെ ഇത് ബാധിക്കുക എന്നത് പലരും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട ക്രെഡിബിലിറ്റി തിരിച്ചുപിടിക്കാൻ മാനേജ്മെൻറ് ഇടപെടണമെന്നാണ് ഏഷ്യാനെറ്റ് വിടാൻ മടിയുള്ള ഒരു വിഭാഗം ജേർണലിസ്റ്റുകൾ ആവശ്യപ്പെടുന്നത്. എന്നാൽ ബിജെപി നേതാവായ ചാനൽ മുതലാളിക്കും ആർഎസ്എസിനും താല്പര്യമുള്ള വിനു വി ജോണിനെ മാറ്റി നിർത്തി മുന്നോട്ടുപോകാൻ മാനേജ്മെൻറ് തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്. രാജ്യസഭ അംഗമായ ചാനൽ മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ഓണ്ലൈനിന്റെയും, യൂട്യൂബ് ചാനലിന്റെയും വ്യൂവർഷിപ്പ് കുത്തനെ ഇടിഞ്ഞത് ചെറിയ കാര്യമായി കാണാൻ മാനേജ്മെന്റ് തയ്യാറായാൽ വലിയ തിരിച്ചടി ആയിരിക്കും ഏഷ്യാനെറ്റ് നേരിടാൻ പോകുന്നത്.....

26/06/2020
ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റം; കോൺഗ്രസ്സ് നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനകരം; ഡിവൈഎഫ്ഐ കെപിസിസി പ്രസിഡന്റിനെ ...
20/06/2020

ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റം; കോൺഗ്രസ്സ് നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനകരം; ഡിവൈഎഫ്ഐ

കെപിസിസി പ്രസിഡന്റിനെ ഫേസ്‌ബുക്കിൽ വിമർശിച്ചതിന്റെ പേരിൽ സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റ ശ്രമം സാംസ്‌കാരിക കേരളത്തിന് അത്യധികം അപമാനകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്സ് വ്യക്തിഹത്യ നടത്തുകയാണ്. തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല.

അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി പിന്തുടർന്ന് ആക്രമിക്കുന്ന രീതി കെപിസിസി പ്രസിഡന്റ് ഉപേക്ഷിക്കണം. കെപിസിസി പ്രസിഡന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് എത്തിയ ക്രിമിനൽ സംഘമാണ് സജീഷിനെതിരായ അക്രമം നടത്തിയത്. കോൺഗ്രസ്സിന്റെ ജില്ലാനേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അക്രമം അരങ്ങേറിയത്. കേരളം ലോകത്തോടൊപ്പം ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ആ പ്രതിരോധത്തിനൊപ്പം നില്ക്കാൻ താല്പര്യമില്ലെന്ന കോൺഗ്രസ്സ് നിലപാട് ജനം തിരിച്ചറിയും. ലിനിയുടെ ഭർത്താവിനെ തടയുകയും ആരോഗ്യ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത മുഴുവൻ പേരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

13/06/2020

്ച്
ചിറക്കടവ് ഗ്രാമപഞ്ചായത്ത് 11 വാർഡിൽ 3 വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനാവശ്യമായ TV #തെക്കേത്തുകവല_മേഖല_കമ്മിറ്റിക്ക് വേണ്ടി CPIM ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ് നായർ കൈമാറി. ജില്ലാ ജോ. സെക്രട്ടറി B സുരേഷ്‌കുമാർ, CPIM ചെറുവള്ളി ലോക്കൽ സെക്രട്ടറി അഡ്വ. D ബൈജു ചെറുവള്ളി ബ്രാഞ്ച് സെക്രട്ടറി AJ ഗിരീഷ് , DYFI മേഖല സെക്രട്ടറി ജയരാജ്‌, പ്രസിഡന്റ്‌ അജു, ജോ.സെക്രട്ടറി ശ്രീജിത്ത്‌, വൈസ് പ്രസിഡന്റ്‌ രമേഷ് തുടങ്ങിയവർ പങ്കെടുത്തു

Address

MC Rd
Kottayam
686008

Website

Alerts

Be the first to know and let us send you an email when Dyfî പൗവ്വത്തു കവല യൂണിറ്റ് കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share