23/01/2026
ജോസ് കെ മാണിയുമായി അടുക്കുന്ന സിറോ മലബാർ സഭ
🔼 കേരളത്തിലെ മാറിയ സാഹചര്യത്തിൽ സിറോ മലബാർ സഭ ജോസ് കെ മാണിയുമായി വീണ്ടും അടുക്കുന്നു.75 വയസ് കഴിഞ്ഞ 1500 കർഷകരെ ആദരിക്കുന്ന ഇൻഫാമിന്റെ ചടങ്ങിൽ നാല് മെത്രന്മാരോടൊപ്പം ഏക രാഷ്ട്രീയ നേതാവ് ആയി ജോസ് കെ മാണിയെ ആണ് സഭ വിളിച്ചത്. മാർ മാത്യു അറക്കൽ, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, ചങ്ങനാശ്ശേരി അതിരൂപത മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഉദ്ഘാടകൻ ആയി ആണ് ജോസ് കെ മാണി എത്തിയത്. കോട്ടയത്തു നിരവധി ക്രിസ്ത്യൻ നേതാക്കൾ കോൺഗ്രസിലും ബിജെപി യിലും ഉള്ളപ്പോൾ ജോസ് കെ മാണിയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ വലിയ രാഷ്ട്രീയ പ്രധാന്യവും സന്ദേശവും ഉണ്ട്.
🔼 ഇടത് മുന്നണി സർക്കാരുമായി നിരവധി വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുള്ള സീറോ മലബാർ സഭ, എന്നാൽ ആ വിഷയങ്ങളിൽ ഒന്നും കോൺഗ്രസ് നേതാക്കളോ മറ്റു യുഡിഫ് നേതാക്കളോ പ്രതികരിക്കുകയോ അനുഭവം പ്രകടിപ്പിക്കുകയോ ചെയ്യാത്തതിൽ അതീവ നിരാശർ ആണ് . ചങ്ങനാശ്ശേരി അതിരൂപത കഴിഞ്ഞ ദിവസം പാസാക്കിയ അതിരൂപത പ്രമേയേതിൽ ജെ.ബി. കമ്മീഷൻ റിപ്പോർട്ട്, ന്യുനപക്ഷ സ്കോളർഷിപ്പ്, മുന്നൊക്ക സംവരണ വിഷയങ്ങളിൽ യുഡിഫ് ന്റെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടിട്ട് യുഡിഫ് നേതാക്കൾ ആരും തന്നെ അനുകൂലമായ മറുപടി പറഞ്ഞില്ല എന്ന് മാത്രം അല്ല ആ വിഷയം അഡ്രസ്സ് ചെയ്തത് പോലുമില്ല. ഇതിൽ സഭ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സഭ കളുടെ വലിയ പിന്തുണ കിട്ടിയത് നിയമ സഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നാണ് യുഡിഫ് ന്റെ പ്രതീക്ഷ.
🔼 എന്നാൽ വെറുതെ അങ്ങ് വോട്ട് കൊടുക്കാൻ തങ്ങൾ തയ്യാറല്ല എന്നാണ് സഭ നേതൃത്വം പറയുന്നത് . സഭ ഉന്നയിച്ച വിഷയങ്ങളിൽ ശക്തവും ഉറച്ചതും ആയ പിന്തുണ പരസ്യം ആയി പ്രഖ്യാപിക്കണം. അങ്ങെനെ സുവ്യക്തം ആയ ധാരണയോടെ മുന്നോട്ട് പോകാം ഇതാണ് സഭയുടെ യുഡിഫ് നോടുള്ള നിലപാട്. ന്യുനപക്ഷ സ്കോളർഷിപ്പ്, മുന്നോക്ക സംവരണ വിഷയങ്ങളിൽ സീറോ മലബാർ സഭ നിലപാടിനു വിരുദ്ധമായ നിലപാട് ആണ് യുഡിഫ് ലെ മുഖ്യ ഘടക കക്ഷി ആയ മുസ്ലിം ലീഗ് നു ഉള്ളത്. മാത്രം അല്ല VT ബെൽറാം നെ പ്പോലുള്ള കോൺഗ്രസ് നേതാക്കൾക്കും ഇതേ അഭിപ്രായം ആണ്. അവരൊക്കെ ഇത് പരസ്യം ആയി പറഞ്ഞിട്ടുള്ളതും ആണ്. ഇതാണ് പരസ്യ പ്രതികരണത്തിന് യുഡിഫ് നും കോൺഗ്രസ് പാർട്ടിക്കും ഉള്ള തടസം. യുഡിഫ് ലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് യാതൊരു വോയിസ് പവറും ഇല്ല എന്നുള്ളത് സഭ നേതൃത്വത്തിന് മനസിലായിട്ടും ഉണ്ട്. അവർക്ക് മുസ്ലിം ലീഗ് നിലപാടിനെ ചോദ്യം ചെയ്യാൻ ധൈര്യവും ഇല്ല. ദിവസവും മീഡിയയെ കാണുന്ന വി ഡി സതീശൻ തങ്ങൾ ഉയർത്തിയ വിഷയങ്ങളെ അവഗണിക്കുന്നത് സഭ കാണുന്നുണ്ട്. അവിടെ ആണ് കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എം നുള്ള പ്രസക്തി വീണ്ടും ക്രൈസ്തവ സഭകൾ മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് നാല് മെത്രന്മാർ പങ്കെടുത്ത 1500 കർഷകരെ ആദരിക്കുന്ന ചടങ്ങിൽ ജോസ് കെ മാണി ഉദ്‌ഘാടകൻ ആയതിന്റെ സംഗത്യം നോക്കിക്കാണേണ്ടത്.
🔼 കേരളത്തിൽ വലിയ മുന്നേറ്റത്തിന് ക്രിസ്ത്യൻ സഭകളുടെ വലിയ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. അതു കോട്ടയം ജില്ല യിൽ പാലാ കാഞ്ഞിരപ്പള്ളി മേഖലയിൽ തങ്ങൾക്ക് അനുകൂലം ആയി വരും എന്നാണ് അവർ കരുതുന്നത്. ജോർജ് കുര്യൻ, ഷോൺ ജോർജ് എന്നിവരെ ആണ് അവർ ഇവിടങ്ങളിൽ മുന്നിൽ നിർത്തുന്നത്. എന്നാൽ കേന്ദ്ര മന്ത്രി ആയ ജോർജ് കുര്യനെയും ഷോൺ ജോർജ് നെയും സഭ ഈ ചടങ്ങിൽ അവഗണിച്ചത് അവർക്ക് വലിയ വില കേരളത്തിൽ സഭ കൊടുക്കുന്നില്ല എന്നതിന്റെ വ്യക്തം ആയ സൂചന ആണ്. കേരളത്തിനു വെളിയിൽ ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരെ ഉള്ള ആക്രമണങ്ങളിൽ ഇരട്ടത്താപ് ആണ് ബിജെപി യിലെ ക്രിസ്ത്യൻ നേതാക്കൾ ക്കു ഉള്ളത്. സംഘ പരിവാർ സംഘടന കളുടെ സ്വഭാവം ജനറ്റിക് ആണ്. അത് ഒരിക്കലും മാറാൻ പോകുന്നില്ല. രണ്ട് വള്ളത്തിൽ കാൽ ചവിട്ടി ഉള്ള ജോർജ് കുര്യന്റെയും ഷോണിന്റെയും തുഴച്ചിൽ സഭ നന്നായി മനസ്സിലാകുന്നുണ്ട്.
🔼 കേരള രാഷ്ട്രീയത്തിൽ സഭക്ക് 100% സ്വാധീനം ചെലുത്താൻ കഴിയുന്ന ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എം ആണെന്ന് സഭയിലെ നിരവധി വൈദികർക്കും മെത്രന്മാർക്കും അഭിപ്രായം ഉണ്ട്. സഭ ഉന്നയിച്ച വിഷയങ്ങളിൽ ജോസ് കെ മാണി എപ്പോഴും ഉറച്ച പിന്തുണ നൽകിയിട്ടും ഉണ്ട്. NSS ഉം SNDP യും ഇപ്പോൾ ഉയർത്തിയ പല പ്രശ്നങ്ങളും ക്രിസ്ത്യൻ സഭ മുന്നേ തന്നെ ഉയർത്തിയിട്ടും ഉണ്ട്. മാറിയ സാഹചര്യത്തിൽ NSS - SNDP ഐക്യം സഭയും നിരീക്ഷിക്കുന്നുണ്ട്. ഏത് സമുദായ നേതാവിനും വളരെ എളുപ്പം ആക്സസ് ജോസ് കെ മാണിയും ആയി സാധ്യം ആണ്. തലയിൽ മുണ്ടിട്ടോ പാതിരാതിയിലോ ആരുടെ അടുത്തും പോകേണ്ട സാഹചര്യം അദ്ദേഹം ഉണ്ടാക്കിയിട്ടുമില്ല.
🔼 കേരളത്തിൽ ഇടത് സർക്കാർ ആകട്ടെ പരമാവധി കാര്യങ്ങളിൽ ക്രിസ്ത്യൻ സഭ കളുടെ ആവശ്യം പരിഗണിച്ചിട്ടുണ്ട്. എന്നിട്ടും അതു സമുദായ അംഗങ്ങൾക്കിടയിൽ പ്രചരിക്കാത്തത് സഭ യും ആയി അടുത്ത് പ്രവർത്തിക്കുന്നചില മീഡിയ കളിലെ ചിലരുടെ പ്രിത്യേക രാഷ്ട്രീയ താല്പര്യം ആണ് എന്ന് സഭക്കുള്ളിൽ തന്നെ വിമർശനം ഉണ്ട് . കത്തോലിക്ക സഭ യുടെ പ്രഖ്യാപിത നിലപാട് ആയ പ്രൊ ലൈഫ് നു വിരുദ്ധമായ തരത്തിൽ, കേരളത്തിലെ ഒരു യുവ MLA ക്കു നേരെ വന്ന ആരോപണത്തിൽ ആ നേതാവിനു അനുകൂലമായ വിധത്തിൽ ദീപികയിൽ റീൽ വീഡിയോ വന്നത് ക്രിസ്ത്യൻ വിശ്വാസികളെ ഞെട്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ സഭക്ക് ഉള്ളിൽ പ്രവർത്തിക്കുന്ന, എന്നാൽ സഭ യുടെ വിഷയങ്ങളിൽ അനുകൂല നിലപാട് എടുക്കാതെ ഒളിച്ചോടുന്നവർക്ക് തങ്ങളുടെ സ്വാർത്ഥ രാഷ്ട്രീയ നിലപാട് അനുസരിച്ചു ഫ്രീ ആയി പിന്തുണ കൊടുക്കുന്നവർക്ക് ഒരു ചുട്ട മറുപടി കൂടി ആണ് ഇൻഫാമിന്റെ കർഷക സമ്മേളനത്തിൽ ജോസ് കെ മാണിയെ ഉദ്‌ഘാടകൻ ആയി എത്തിച്ചതിലൂടെ സഭ നൽകിയത്.