27/07/2021
ഒളിമ്പിക്സ് ഐക്യദീപം തെളിയിച്ചു.
കോട്ടയം: എഐവൈഎഫ് കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളിമ്പിക്സ് ഐക്യദീപം തെളിയിച്ചു.കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു .സംസ്ഥാന
ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അമൃതാ രാജേഷിനെയും യൂണിവേഴ്സിറ്റി ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ദേവിശ്രീക്കും യോഗം അഭിനനന്ദനങ്ങൾ അറിയിച്ചു. ഇരുവരും സഹോദരിമാരാണ്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി. പ്രദീപ് , സി പി ഐ മണ്ഡലം സെക്രട്ടറി റ്റി.സി ബിനോയ് എന്നിവർ സഹോദരിമാരായ ഗുസ്തി താരങ്ങൾക്ക് ഉപഹാരം നൽകി ആദരിച്ചു. എ ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് രാജീവ് എം.ജി. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ശരത് മണിമല, മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. പ്രവീൺ, വിനീത് , എ.ഐ.എസ്.എഫ് നേതാക്കളായ ഷാജോ , നന്ദു ജോസഫ് തുടങ്ങിയവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങളായ അനീഷ് ആനത്താനം, സന്തോഷ് കൃഷ്ണൻ , സുനീഷ് , മനോജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവർത്തകർ മെഴുകുതിരികൾ തെളിയിച്ച് ഒളിംബിക്സ് മാമാങ്കത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.