Hitam India

Hitam India Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hitam India, Social service, Kottayam.

HITAM is conceptualised with the core value of elevating the existence of human beings through honest, intensive and collaborative processes that have a far-reaching impact on the earthlings and the earth.

13/04/2020

ഭാരതീയ സങ്കല്പത്തിൽ ഭൂമി മാതാവാണ്... നമ്മൾ മക്കളും. നമ്മുടെ അമ്മയെ സംരക്ഷിക്കേണ്ട കടമ നമ്മിലല്ലാതെ വേറെ ആരിലാണ് ഉണ്ടാവേണ്ടത് ?

പ്രകൃതിയിൽ നടക്കുന്ന അമിത ചൂഷണങ്ങളെപ്പറ്റി പ്രകൃതി തന്നെ മുന്നറിയിപ്പ് തന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അത് കണ്ടില്ല എന്നു നടിക്കാതെ തന്നാലാവും വിധം നാം ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു...

നമ്മുടെ ചെറിയ കാൽവെപ്പിലൂടെ അത് വലിയ ഒരു മുന്നേറ്റമാകുവാനും, അങ്ങനെ വരും തലമുറയ്ക്ക് നല്ല ഒരു ഭാവി കെട്ടിപ്പടുക്കുവാനും നമുക്ക് ഒന്നിച്ച് കൈകോർക്കാം !!!

ഇതിനായി ഒരുമിച്ചു നിലകൊള്ളാൻ ഈ പുതുവത്സരത്തിൽ എല്ലാ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം പ്രാർത്ഥിക്കാം ...🙏

🙏 "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"🙏

ഇപ്പോളത്തെ അവസ്ഥയിൽ നിന്നും ഒരു മാറ്റം ഉണ്ടായി നമ്മൾക്കു പുറത്തേക്കു ഇറങ്ങാൻ ഉടൻ തന്നെ സാധ്യമാകട്ടെ എന്ന് പ്രതീക്ഷിക്കുന...
11/04/2020

ഇപ്പോളത്തെ അവസ്ഥയിൽ നിന്നും ഒരു മാറ്റം ഉണ്ടായി നമ്മൾക്കു പുറത്തേക്കു ഇറങ്ങാൻ ഉടൻ തന്നെ സാധ്യമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു !!! 🙏

1 . റോഡരുകിലേക്കു ചപ്പുചവറുകൾ ഉപേക്ഷിക്കരുത്...
2 . മാലിന്യങ്ങൾ പുഴകളിലേക്കു ഒഴുകി വിടരുത് ...
3 . പ്ലാസ്റ്റിക് ബോട്ടിലുകൾ ഭൂമിയിലോ, പുഴകളിലോ വലിച്ചെറിയരുത് ...
4 . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക...
5 . ചപ്പു ചവറുകൾ അവ നിർദ്ദേശിച്ചിരിക്കുന്ന ഇടങ്ങളിൽ നിക്ഷേപിക്കുക

ഇതുപോലെ ഒരു അവസരം ഇനി ലഭിക്കില്ല. നമ്മുടെ പുതു തലമുറക്കും, ഇനി ജനിക്കാൻ പോകുന്ന തലമുറകൾക്കും വേണ്ടി ഈ ശീലം നമ്മുക്ക് തുടങ്ങി വെക്കാം...🙏

07/04/2020

Did you know, "microplastics (plastic beads less than 5 mm in size) used in personal care products such as facial cleansers and toothpaste etc, are major contaminants of the environment and food chain" ?

05/04/2020
03/04/2020

21 ദിവസം കഴിയുമ്പോൾ ഭൂമിയിൽ ഒരുപാടു നല്ല മാറ്റങ്ങൾ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കിക്കുന്നു, ശുദ്ധമായ വായു, ശുദ്ധമായ ജലാശയങ്ങൾ, വൃത്തിയായ പാതയോരങ്ങൾ അങ്ങനെ പലതും. ദൈനം ദിന ജീവിതത്തിൽ നമ്മൾ കടന്നു പോകുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും വന്നിരിക്കുന്ന ഈ മാറ്റം അത് നമ്മൾ മനസ് തുറന്നു ഒന്ന് ആസ്വദിക്കുകയാണെങ്കിൽ, ഇതുപോലെ നമ്മുടെ ഭൂമിയെ എന്നും കാത്തുസൂക്ഷിക്കുവാൻ കഴിയട്ടെ എന്ന് ആശിച്ചുപോകും. നിർഭാഗ്യവശാൽ, നമ്മളുടെ തിരക്ക് ഉള്ള ജീവിതസാഹചര്യങ്ങളിൽ ഇത് എത്ര മാത്രം പാലിക്കാൻ സാധിക്കും എന്ന് സംശയം ഉണ്ട്. എന്നിരുന്നാലും ഈ കൈവന്ന അവസരം അത് നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. 21 ദിവസം പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ നമ്മളുടെ മനസിനും ശരീരത്തിനും സാധ്യമാകുമെന്ന് നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, നമ്മളെക്കൊണ്ടു സാധ്യമാകുന്ന ഒരു കാര്യമാണ് "ഭൂമി, ആകാശം, വായു. ജലം എന്നിവ മലിനപ്പെടുത്തുന്ന ഒരു പ്രവർത്തിയും എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല" എന്നത്. മറ്റുള്ള എല്ലാം ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കുവാൻ കാണിച്ച ഈ മനോ ബലത്തിന്റെ നൂറിൽ ഒരു അംശം മതി ഇത് സാധ്യമാക്കാൻ...

"ഞാൻ, ഇനി ചപ്പു ചവറുകൾ, പ്ലാസ്റ്റിക് എന്നിവ കത്തിച്ചു വായൂ മലിനപ്പെടുത്തില്ല..."
"ഞാൻ, ഇനി മാലിന്യങ്ങൾ ഭൂമിയിലും, പുഴകളിലും കൊണ്ട് തള്ളില്ല..."

ഒരു വീട്ടമ്മ ഇത് തീരുമാനിച്ചാൽ ആ വീടും പരിസരവുമാണ് ശുദ്ധമാകുന്നത് , ഒരു ഭക്ഷണശാല ഉടമ ഇത് വിചാരിച്ചാൽ ആ ഒരു സ്ഥാപനവും അതിനോട് ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളും ആണ് ശുദ്ധമാകുന്നത്, ഒരു പലചരക്കു കടക്കാരൻ ഇത് തീരുമാനിച്ചാൽ ആ കടയും അതിനു ചുറ്റും ഉള്ള ഇടവും ആണ് ശുദ്ധമാകുന്നത്. ഇത് പോലെ ഓരോ വ്യക്തിയും അവരുടെ കർമ്മ മണ്ഡലങ്ങളിൽ ഇത് പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ വരുന്ന മാറ്റം നമ്മൾക്ക് ഊഹിക്കാൻ സാധിക്കുന്നതിലും മുകളിലാകും.

കുട്ടികളോട് പറഞ്ഞു മനസ്സിൽ ആക്കുക, "പരിസരം വൃത്തി ആയി സൂക്ഷിക്കുന്നത് നമ്മുടെ ഉത്തരവാദിത്തം ആണ് അതിൽ നിങ്ങളും ഒരു പങ്കാളി ആണ്". ഈ സാഹചര്യത്തിൽ കുട്ടികളുൾടെ മനസ്സിൽ ഈ ഒരു ചിന്തക്ക് വലിയ സ്ഥാനമുണ്ട്. വിദ്യാലയങ്ങളിൽ പോകാൻ സാധിയ്ക്കാതെ വീട്ടിൽ ഇരിക്കുന്ന്ന ഒരു അവസ്ഥ, അല്ലെങ്കിൽ വെളിയിൽ ഇറങ്ങി ഒന്നു കളിയ്ക്കാൻ കൂടി പറ്റാത്ത അവസ്ഥ. ഈ അവസ്ഥയുടെ കാര്യഗൗരവം അത് കുട്ടികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. മാതാപിതാക്കൾ ഈ പറഞ്ഞ കാര്യത്തിന്റെ ഗൗരവം മനസ്സിൽ ആക്കി ചെറു തലമുറകളിൽ നിന്നും ഇതിനു തുടക്കം കുറിക്കുമെന്നു പ്രതീക്ഷിക്കുന്നു.🙏🙏🙏

28/03/2020

മഴ പെയ്യുമ്പോൾ ഭൂമിയിലേക്ക്‌ വീഴുന്ന ജലം അത് ഭൂരിഭാഗവും ഭൂമിയിലേക്ക്‌ തന്നെ താണു പോകുകയും ബാക്കി വരുന്നവ ഒലിച്ചു തൊട്ടടുത്ത് ഉള്ള കുളങ്ങളിലേക്കും, പുഴകളിലേക്കും, പാടങ്ങളിലേക്കും മറ്റും പോകുകയും ആയിരുന്നെല്ലോ ചെയ്തിരുന്നത്. പണ്ട് കാലത്തേ ഭവനങ്ങളിൽ മുറ്റം ശ്രദ്ധിച്ചാൽ അറിയാം, അവ കോൺക്രീറ്റ് ഇട്ടു ടൈൽ പതിച്ചു മോടിപിടിപ്പിച്ചവ ആയിരുന്നില്ല. പകരം വൃത്തിയായ മണലും, ചരലും എല്ലാം കൊണ്ട് നിറഞ്ഞവയായിരുന്നു. ചുറ്റുപാടും ഉള്ള കിണറുകളിലേക്കും, കുളങ്ങളിലേക്കും മറ്റും ജലം മഴക്കാലത്ത് എത്തിച്ചേർന്നിരുന്നത് ഇതുവഴിയാണ്.

നിങ്ങളിൽ പലർക്കും ഓർമയുണ്ടാകും, പണ്ട് മഴക്കാലം തുടങ്ങി കഴിയുമ്പോൾ ആദ്യം കിണറുകളിൽ വെള്ളം കൂടാൻ തുടങ്ങും, പിന്നീട് അടുത്തുള്ള കുളങ്ങളിൽ വെള്ളം നിറഞ്ഞു കൂടുന്നത് കാണാം, പിന്നീട് പുഴകളിൽ ജലം കൂടുന്നത് കാണാം... ഇന്ന് ഒരു രാത്രി മഴ പെയ്തു കഴിഞ്ഞാൽ പിറ്റേന്ന് രാവിലെ ഈ പറയുന്ന എല്ലാ സ്ഥലങ്ങളും ജലം കൊണ്ട് നിറഞ്ഞിരിക്കുന്നു. വീടുകളിൽ നിന്നും ഒഴുക്കി വിടുന്ന ജലം നേരിട്ട് വന്നു നിറഞ്ഞിരിക്കുന്നു, ഭൂമിയുടെ അടിത്തട്ടിലുടല്ലാതെ നിറയുന്ന ഈ പ്രതിഭാസം മനുഷ്യ നിർമിതിയുടെ പിഴവ് കൊണ്ടുണ്ടായതാണ്. ജലത്തിന്റെ സഞ്ചാരപാത അടച്ചു മോഡി പിടിപ്പിച്ചതിന്റെ ഭാഗമായി ഉണ്ടായ ഭവിഷത്ത്‌ ആണ് .

കോൺക്രീറ്റ് ടൈലുകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലം മറച്ചു മോടിപിടിപ്പിച്ച് ഇട്ടിരിക്കുന്ന മുറ്റങ്ങൾ ആണ് ഇന്ന് ഒട്ടു മിക്ക ഭവനങ്ങളിലും കണ്ടു വരുന്നത്, ഇതിലേക്ക് വീഴുന്ന ജലം ഒലിച്ചു വഴിയിലേൽക്കു പോകുന്ന സംവിധാനത്തിൽ ക്രമീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. പല ഭാവനങ്ങളിൽ നിന്നും ഇങ്ങനെ പുറം തള്ളുന്ന ജലം അത് ഉയർന്ന പ്രദേശങ്ങളിൽ നിന്നും കുത്തിയൊലിച്ചു പോകുന്നതിന്റെ ഭാഗമായി ഉണ്ടായ പ്രശനങ്ങൾ നമ്മൾ കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി കണ്ടു വരുന്നത്.

പുതിയ ഭവനങ്ങൾ വെക്കുന്നവർ മുറ്റം ഉണ്ടാക്കുന്ന സമയത്തു ഇതിനെ കുറിച്ച് ആലോചിച്ചു വേണ്ടപോലെ പ്രവർത്തിക്കുക, അതുപോലെ ഇപ്പോൾ ടൈൽസ് ഇട്ടു മുറ്റവും പരിസരവും മറച്ചിരിക്കുന്നവർ എങ്ങനെ മുറ്റത്തു വീഴുന്ന ജലം അത് ഭുമിലേക്കു ഇറക്കിവിടാൻ പറ്റും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ടൈലുകൾ ഇളക്കിക്കളയുന്നതു പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുള്ള സ്ഥിതിക്ക് ഭൂമിയിലേക്ക്‌ വീഴുന്ന മഴവെള്ളം കിണറുകളുടെ ഭാഗത്തേക്കെങ്കിലും തിരിച്ചു വിടാൻ ഉള്ള ചെറിയ മാർഗങ്ങൾ ചെയ്തു വെക്കുന്നത് നന്നായിരിക്കും.

പുറത്തേക്കു ഇറങ്ങാൻ കഴിയാതെ ഇരിക്കുന്ന ഈ അവസരത്തിൽ, നിങ്ങളുടെ സ്ഥലത്തു വീഴുന്ന മഴവെള്ളം അത് നിങ്ങൾ കഴിവതും റോഡ് കളിലേക്കു ഒഴുക്കി കളയാതെ, സ്വന്തം ഭൂമിയിലേക്ക്‌ ഇറങ്ങി പോകുവാൻ ഉള്ള മാർഗങ്ങൾ ആലോചിച്ചു വെക്കുകയോ, നടപ്പിലാക്കുകയോ ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഇനി ഒരു പ്രളയം അതും ഈ കോറോണക്ക് ശേഷം, അത് നമ്മൾക്ക് താങ്ങാൻ പറ്റുന്നതിലും മുകളിലാകും, മഴക്കാലം തുടങ്ങിയിട്ട് ചിന്തിക്കേണ്ട കാര്യം അല്ല ഇത്.

ചെറിയ ചെറിയ മാറ്റങ്ങൾ ആണ് പിന്നീട് ഒരു വലിയ മാറ്റത്തിന്റെ ഉറവിടമായിത്തീരുന്നത്. കേവലം ഒരു വൈറസ്സാണ് ഈ ലോകം മുഴുവൻ ഇപ്പൊ ഭീതിയിൽലാഴ്ത്തിക്കൊണ്ടിരിക്കുന്നതിന്റെ മൂല കാരണം. അങ്ങനെ ചിന്തിക്കുമ്പോൾ കേവലം ഒരു ഭവനത്തിൽ നിന്നും തുടങ്ങുന്ന ഒരു മാറ്റമാകും നാളെ കേരളം മുഴുവൻ ഒരു മാറ്റത്തിലേക്കു നയിക്കുന്നെ, നിങ്ങൾ എല്ലാവരും ഇതിൽ പങ്കാളികൾ ആണ്. എല്ലാവർക്കും ഒരുമിച്ചു നിന്ന് ഇത് സാധ്യമാക്കിയാൽ ഉണ്ടാകുന്ന ഗുണം അത് നമ്മുടെ കേരളത്തിന് തന്നെ ആണ്.

നമുക്ക് ഒരുമിച്ചു ശക്തരായി നിലകൊള്ളാം !!!

27/03/2020

ഒരു നല്ല യുവ തലമുറയെ വാർത്തെടുക്കാൻ ഈ കൊറോണ കാലയളവിൽ ലഭിച്ച അനുഭവങൾ എല്ലാര്ക്കും ഉപയോഗമാകും എന്ന് വിശ്വസിക്കുന്നു.

ധർമത്തെ കാത്തുസൂക്ഷിക്കുന്ന, നിയമത്തെ ബഹുമാനിക്കുന്ന , കുടുബത്തിനും സമൂഹത്തിനും മുതൽക്കൂട്ടായി നിലനിൽക്കുന്ന ഒരു പറ്റം യൂവാക്കളെ വളർത്തി കൊണ്ട് വരുന്നതിന്റെ ആവശ്യം മനസ്സിൽ ആക്കിയ സ്ഥിതിക്ക്, മടങ്ങി വരൂ നമ്മുടെ പൂർവികർ നമ്മൾക്ക് വേണ്ടി സൃഷ്ട്ടിച്ച നല്ല ആചാരങ്ങൾ പാലിക്കുവാനും സംരക്ഷിച്ചു പകർന്നു നൽകുവാനും.

വിഷമകാലം അകന്നു, നല്ല വിചാരങ്ങളും , ശീലങ്ങളും , കരുണയും , സന്മനസ്സും , സ്‌നേഹവും നിറഞ്ഞ ഒരു പുതിയ അന്തരീക്ഷത്തിലേക്കു ചുവടു വെക്കുവാനായി അണിചേരാം ...

നമുക്ക് ഒരുമിച്ചു ശക്തരായി നിലകൊള്ളാം !!!

24/03/2020

വനങ്ങൾ ധാരാളം ഉണ്ടായിരുന്നപ്പോൾ പക്ഷികളിൽ നിന്നും പകരുന്ന അസുഖങ്ങൾ കുറവായിരുന്നു...

ഇന്ന് വനങ്ങൾ കുറഞ്ഞു വന്നപ്പോൾ പകർച്ച വ്യാധികൾ കൂടിവന്നു...

കാടുകളിൽ കഴിയേണ്ട ജീവികൾ നാട്ടിലേക്ക് ഇറങ്ങിയതിന്റെ പരിവർത്തനം .

നിങ്ങളുടെ ജീവിതത്തിലെ വിശേഷ ദിവസങ്ങളിൽ ഒരു മരം നട്ടു ഭൂമിയെ സംരക്ഷിക്കൂ !!!

വനസംരക്ഷണം ....

22/03/2020

തിരക്കുകൾക്കിടയിൽ അല്പം ഒന്ന് ആലോചിക്കുകയും ലേശം സമയം കണ്ടെത്തി നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന വളരെ എളുപ്പവും, എങ്കിൽ മനുഷ്യനും ഭൂമിക്കും, ജീവജാലങ്ങൾക്കും വിലയേറിയതുമായ കാര്യങ്ങൾ അത് നമ്മൾക്ക് ഒരുമിച്ചു ചെയ്തു കൂടെ ?

കോറോണക്ക് എതിരെ നാം എല്ലാം ഒറ്റകെട്ടായി നിലകൊള്ളുന്ന ഈ അവസരത്തിൽ, ഈ കൈവന്ന മനസ്സാന്നിധ്യം അത് കാത്തുസൂക്ഷിച്ചു ഇനി ഉള്ള നാളുകൾ അത് നമ്മുക്ക് ആപത്തു ഉണ്ടാക്കുന്ന അത് ഏതുമായിക്കോട്ടെ അത് പൂർണമായും ഉപേക്ഷിച്ചു മനുഷ്യരാശിക്ക് പുതിയ ഉർണർവും ഉന്മേഷവും നൽകി നമ്മുക്ക് എല്ലാർക്കും ഒറ്റകെട്ടായി മുന്നേറാം.

നമ്മുടെ ചുറ്റുപാടും ഉള്ള ജീവജാലങ്ങളെ സ്നേഹിക്കുക, ശരീരവും മനസും വൃത്തിയായി സൂക്ഷിക്കുക, നമ്മളുടെ വീടും, പരിസരവും നമ്മളെ കൊണ്ട് കഴിയുന്ന പോലെ വൃത്തി ആയി സൂക്ഷിക്കുക, മറ്റുള്ളവർക്കും അന്തരീക്ഷത്തിനു മോശമായി ഭാവിക്കുന്ന ഒരു പ്രവർത്തികളും ചെയ്യാതെ ഇരിക്കുക.

ഇന്ന് നമ്മൾ എല്ലാവരും വീടിനുള്ളിൽ ഇരുന്നു, വായു മലിനീകരണവും, അതുപോലെ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നതും എല്ലാം നന്നേ കുറവുള്ള ഒരു ദിനം. ഈ അന്തരീക്ഷത്തിൽ നിന്നും കൊറോണായ ഇല്ലാണ്ടാക്കാൻ നമ്മൾ ഇന്ന് എടുത്ത ഈ തീരുമാനത്തോടൊപ്പം "ഭൂമിയും , വായുവും, ജലവും, മനുഷ്യരാശിയും, മറ്റുള്ള എല്ലാ ജീവജാലങ്ങളും കേടുപാടുണ്ടാകാതെ ഇനി മുതൽ ഞങ്ങൾ കാത്തു സൂക്ഷിച്ചു കൊള്ളാം" എന്ന് കൂടി ഒരു പ്രതിജ്ഞ മനസ്സിൽ എടുത്താൽ, അത് മാത്രം മതി നമ്മൾക്ക് നല്ല ഒരു നാളേക്ക് വേണ്ടി. ഈ എടുക്കുന്ന തീരുമാനം അത് ബ്രേക്ക് ചെയ്യാതെ ഇരിക്കുന്നതിലാണ് നമ്മുടെ ഭാവി. അത് കണ്ടറിഞ്ഞു എല്ലാരും ഒറ്റകെട്ടായി ഒരു നല്ല നാളെക്കായി ഒരുമിക്കണം.

മനുഷ്യനെ കൊണ്ട് സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് നമ്മൾ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് ഇരിക്കുന്ന ഈ അവസരത്തിൽ, നമ്മൾക്ക് ചെയ്യ്യാൻ സാധിക്കുന്ന ചെറിയതും വലുതുമായ എല്ലാ നല്ല കാര്യങ്ങൾക്കും ഒരുമിച്ചു നിൽക്കാം ...

TOGETHER, WE WILL STAND STRONGER !!!🙏🙏🙏

22/03/2020

ആസ്‌തമ രഹിതമാക്കുവാൻ "വായു"വിന് വേണ്ടി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ...

കോളറ രഹിതമാക്കുവാൻ "ജല"ത്തിനു വേണ്ടി നിങ്ങള്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ...

നിങ്ങൾ ജീവിക്കുന്ന നഗരത്തിലെ ചൂട് കുറക്കാൻ "ഭൂമി"ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ...

വഴിയരുകിൽ കാണുന്ന ആരോരുമില്ലാത്ത "ജീവി"കളെ പോറ്റാൻ നിങ്ങള്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ...

നിങ്ങൾ എന്തെങ്കിലും ചെയ്യുമോ ...?

Address

Kottayam
686101

Telephone

+918590035747

Website

Alerts

Be the first to know and let us send you an email when Hitam India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Hitam India:

Share

Category