07/07/2022
എ.ഐ.എസ്.എഫ് അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു.
കോട്ടയം:സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുവാൻ നിയമ നിർമ്മാണം നടത്തുക, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന വിദ്യാഭാസ നയം രൂപീകരിക്കുക,
സർവ്വകലാശാലകളിൽ ഫീസ് ഏകീകരിക്കുക, ഗവേഷക ഫെലോഷിപ്പുകൾ വർദ്ധിപ്പിക്കുക,റസിഡൻഷ്യൽ ക്യാമ്പസ്സുകൾ ആരംഭിക്കുക,കലോത്സവമാനുവൽ പരിഷ്ക്കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി സർക്കാരിന് സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചു.മാർച്ച് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി നിഖിൽ ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് റനീഷ് കാരിമറ്റം തുടങ്ങിയവർ അഭിവാദ്യം ചെയ്തു.ജില്ലാ ജോ.സെക്രട്ടറി ശ്രീലക്ഷ്മി,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഖിൽ കെ.യു ,കിരൺ രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജോ,ആകാശ്, അശ്വിൻ അംബേദ്ക്കർ,സ്നേഹിതൻ,വിഷ്ണുപ്രിയ,ശരത് സാജു, അമൽ സോജി, ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.