Dyfi Railway

Dyfi Railway റെയിൽവേ ക്രോസ് യൂണിറ്റ്

08/10/2023

Dyfi മൂലവട്ടം മേഖല സമ്മേളനം

കേരളം,🔥നൂറാണ്ടിന്റെ പാരമ്പ്യര്യം ഉള്ള മലയാള പത്രങ്ങൾ ?🔥വിവേകം എന്നത് തൊട്ടു തീണ്ടിയിട്ടില്ല.⚫മുരുകന് കാറോടിക്കാനറിയില്ലത...
09/06/2023

കേരളം,
🔥നൂറാണ്ടിന്റെ പാരമ്പ്യര്യം ഉള്ള മലയാള പത്രങ്ങൾ ?
🔥വിവേകം എന്നത് തൊട്ടു തീണ്ടിയിട്ടില്ല.
⚫മുരുകന് കാറോടിക്കാനറിയില്ലത്രെ!
⚫സൈക്കിൾ ഓടിക്കുന്ന മുരുകന് ക്യാമറ നോട്ടീസ്!
🔥വായനക്കാരന്റെ ചോര തിളയ്ക്കണം.
സർക്കരിനെതിരെ

പിന്നെ തെറിയായി ;
🔥"അൽ ഖേരളം " "മരുമോൻ"
"ഇരട്ട ചങ്കൻ" .......
🔥വ്യക്തി ഹത്യയല്ലാതെ ഒന്നും കയ്യിലില്ല !

ശരിയാണോ?,,
🟣മുരുകന് സ്വന്തം പേരിൽ കാറില്ലേ ? ഉണ്ട്,,
🟣അത് ആര് ഓടിക്കുന്നു ? മകൻ,,,
🟣അപ്പോ നോട്ടീസ് മകനല്ലേ കൊടുക്കേണ്ടത്,,,, ആണോ??? അല്ല!
🔥കാറ് ഉടമയായ മുരുകന് നോട്ടീസ് കിട്ടിയതിന് മാതൃഭൂമിക്കെന്താ?
🔥 അത് വെട്ടി ഒട്ടിക്കുന്നവനോ?
🔥ഇടത് വിരോധം!

ജോർജ്. കെ.പി.

ഇത് മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്ത. ⭕ 56 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത് പത്തനംതിട്ട നിരണം പഞ്ചായത്ത് പ്...
09/06/2023

ഇത് മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്ത.

⭕ 56 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത് പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡണ്ടാണ്.

⭕ ഈ വാർത്ത മുഴുവൻ ഒന്ന് വായിച്ചു നോക്കൂ. നിരണം പഞ്ചായത്ത് പ്രസിഡണ്ട് ഏത് രാഷ്ട്രീയ പാർട്ടിക്കാരനാണെന്ന് വാർത്തയിൽ എവിടെ എങ്കിലും കാണുന്നുണ്ടോ..❓

ഇല്ല അല്ലെ... ❓😐

⭕ എന്നാൽ, അദ്ദേഹം സ്വതന്ത്രനായി ജയിച്ച തൊന്നുമല്ല. അസ്സൽ കോൺസുകാരൻ മാത്രമല്ല, കോൺഗ്രസ് നേതാവ് കൂടിയാണ്. എന്നിട്ടും മാമാ മാധ്യമങ്ങൾ അത് മൂടി വെച്ചു.

⭕ ഇതേ മാതൃഭൂമിയാണ് SFI യിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു വിദ്യാർത്ഥിനി നടത്തിയ തട്ടിപ്പിന് SFI യെ പഴി ചാരി ഒന്നാം പേജിൽ മൂന്ന്, നാല് ദിവസങ്ങളായി വാർത നൽകുന്നത്. ആ വിദ്യാർത്ഥിനിയെ SFI നേതാവ് എന്നാണ് ഇപ്പോഴും മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് . അവർ SFI യിൽ പ്രവർത്തിച്ച കാലത്തല്ല ഈ തട്ടിപ്പ് അവർ നടത്തിയത് എന്നോർക്കണം.

⭕ എന്നാൽ, 56 ലക്ഷം തട്ടിയ പഞ്ചായത്ത് പ്രസിഡണ്ട് ഇപ്പോഴും കോൺഗ്രസ് നേതാവായിട്ടും വാർത്തകളിൽ കോൺഗ്രസ് എന്ന വാക്കേയില്ല.

⭕ ഇതാണ് നമ്മുടെ നമ്മുടെ നാട്ടിലെ മാമാ മാധ്യമങ്ങളുടെ നിഷ്പക്ഷത..
വാർത്തകൾ തിരിച്ചറിയാനുള്ള 'മാധ്യമ' സാക്ഷരത കൂടി നാം നേടേണ്ടതുണ്ട്.

ഇവരെ നമ്മൾ തുറന്ന് കാണിക്കും..‼️

കേരളത്തിലെ ഒരു മുൻ മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തു !!!അദ്ദേഹത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളെ അറസ്റ്റ് ചെയ്...
09/06/2023

കേരളത്തിലെ ഒരു മുൻ മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തു !!!
അദ്ദേഹത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളെ അറസ്റ്റ് ചെയ്തു !!

കുരുക്ക് മുറുകുന്നില്ല.. ബ്രേക്കിംഗ് ന്യൂസുകൾ ഇല്ല.. മാരത്തൺ ചർച്ചകൾ ഇല്ല.. ഞരമ്പുകൾ മുറുകുന്ന ലൈവ് റിപ്പോർട്ടിങ്ങുകൾ ഇല്ല.. ഒബി വാനുകളുടെ ചേസിങ് ഇല്ല..

കേരളം ഒന്നാം സ്ഥാനത്ത് ഭക്ഷ്യസുരക്ഷാ സൂചികയിൽ .. കേരളം 6 സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത്...പിണറായി സർക്കാർ...
07/06/2023

കേരളം ഒന്നാം സ്ഥാനത്ത് ഭക്ഷ്യസുരക്ഷാ സൂചികയിൽ .. കേരളം 6 സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത്...
പിണറായി സർക്കാർ...

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നാളെ ഉദ്ഘാടനം ചെയ്യുകയാണ്. പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന  ഈരാറ്റുപേട്ട- വാ...
06/06/2023

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നാളെ ഉദ്ഘാടനം ചെയ്യുകയാണ്. പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നു.

അടിയന്തിര പ്രാധാന്യത്തോടെ റോഡ് നവീകരണത്തിനായി 19.9 കോടി രൂപയുടെ ഭരണാനുമതി നൽകി. ആദ്യ കരാറിൽ പ്രവൃത്തി മുന്നോട്ട് പോകാതെ വന്നപ്പോൾ കരാർ റദ്ദാക്കി. രണ്ടാമതും ടെൻഡർ ചെയ്തു പ്രവൃത്തി പുനരാരംഭിച്ചു.

നിരവധി തടസ്സങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. തുടർച്ചയായ ഇടപെടലിൽ ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായി.

സഹകരിച്ച എല്ലാവർക്കും നന്ദി. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നു.

മുഹമ്മദ്‌ റിയാസ്.





ശരിക്കും മലയാള മനോരമയുടെ പ്രശ്നം എന്താണ്❓ മനോരമ ലേഖകന്റെ നിരാശ പോലും വാർത്തയായ സന്ദർഭം മൈക്ക് തകരാറിലായപ്പോഴും മുഖ്യമന്ത...
23/05/2023

ശരിക്കും മലയാള മനോരമയുടെ പ്രശ്നം എന്താണ്❓

മനോരമ ലേഖകന്റെ നിരാശ പോലും വാർത്തയായ സന്ദർഭം

മൈക്ക് തകരാറിലായപ്പോഴും മുഖ്യമന്ത്രി പ്രസംഗo തുടർന്നത് നിരാശയിലാക്കി

നമ്മൾ കേരളത്തിലെ ഓരോ ആളുകളും ചോദിക്കേണ്ട ചോദ്യമാണിത്.

ഇന്നലെ കോട്ടയത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ മൈക്ക് കേടായി, പകരം വയർലസ് മൈക്കുമായി വന്ന ഓപ്പറേറ്റർ മുഖ്യമന്ത്രിയുടെ കൈയ്യിൽ കൊടുക്കാൻ ശ്രമിച്ചപ്പോൾ ഉള്ള ഒരു മൊമൻ്റ് ആണ് മനോരമ ഇന്നലെ കേരളത്തിൽ മുഴുവൻ അച്ചടിച്ച ഈ ഫോട്ടോ!!!

അതിൻ്റെ തൊട്ട് പിന്നാലെ മറ്റൊരു ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോയാണ് പോസ്റ്റിനൊപ്പം ചേർത്തിട്ടുള്ളത്. ഈ രണ്ട് ഫോട്ടോയും എന്തായാലും മനോരമ ഫോട്ടോഗ്രാഫറുടെ കൈയ്യിൽ കാണും എന്ന് 101 % ഉറപ്പാണ്. എന്നാൽ അതിൽ നിന്നും മുഖ്യമന്ത്രി ചിരിക്കാത്ത ഫോട്ടോ മാത്രമേ കൊടുക്കൂ എന്ന എഡിറ്റോറിയൽ പോളിസി മാത്രമേ മനോരമ നടപ്പാക്കൂ.

ചിരിക്കുന്ന ഒരു ഫോട്ടോ കൊടുക്കാൻ പേടിയുള്ള മനോരമ സർക്കാരിൻ്റെ നേട്ടങ്ങൾ ഒന്നും തന്നെ ജനങ്ങളിൽ എത്തിക്കില്ല എന്ന് സാമാന്യയുക്തിയുള്ള മനുഷ്യർക്ക് മനസിലാവും എന്ന കാര്യം മനോരമ ഇടയ്ക്ക് ഓർക്കുന്നത് നന്നാവും.

ലൈഫിൽ വിരിഞ്ഞ പുഞ്ചിരികളിലേക്ക് 174 കുടുംബങ്ങൾ കൂടി...❤️30 കോടി നിർമ്മാണച്ചെലവിൽ ഇടുക്കി,  കണ്ണൂർ, കൊല്ലം,കോട്ടയം എന്നിവ...
07/04/2023

ലൈഫിൽ വിരിഞ്ഞ പുഞ്ചിരികളിലേക്ക് 174 കുടുംബങ്ങൾ കൂടി...❤️

30 കോടി നിർമ്മാണച്ചെലവിൽ ഇടുക്കി, കണ്ണൂർ, കൊല്ലം,കോട്ടയം എന്നിവിടങ്ങളിൽ നിർമ്മിച്ച 4 ഭവന സമുച്ചയങ്ങളിലായി 174 ഫ്ലാറ്റുകൾ നാളെ മുഖ്യമന്ത്രി 174 കുടുംബങ്ങൾക്കായി സമർപ്പിക്കുന്നു...

#𝐋𝐞𝐟𝐭𝐀𝐥𝐭𝐞𝐫𝐧𝐚𝐭𝐢𝐯𝐞 🚩
Kerala Government

16/05/2022

9 മേല്‍പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു..
ലെവല്‍ ക്രോസുകളില്ലാത്ത കേരളം..

ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സ്വപ്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ പുരോഗതിയാണ് ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു.

ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് ഇവ നിര്‍മ്മിക്കുന്നത്. കേരളത്തിലാദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണ് നിര്‍മ്മിക്കുന്നത്.

കൊടുവള്ളി, തനൂര്‍ - തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിംഗ് അവസാനഘട്ടത്തിലാണ്. ചേളാരി - ചെട്ടിപ്പടി മേല്‍പാലത്തിന്‍റെ പുതുക്കിയ അലൈന്‍മെന്‍റിന് റെയില്‍വെയുടെ അനുമതി ലഭിക്കാനുണ്ട്.

ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 6 മേല്‍പാലങ്ങളാണുള്ളത്. ഇതില്‍ ഫറോക്ക് റെയില്‍വെ മേല്‍പാലത്തിന്‍റെ പ്രവൃത്തി ആരംഭിച്ചു. കാരിത്താസ്, മുളന്തുരുത്തി മേല്‍പാലങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.

ബാക്കിയുള്ള റെയില്‍വെ പാലങ്ങളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍, റെയില്‍വെയുടെ അംഗീകാരം ലഭ്യമാക്കല്‍, അലൈന്‍മെന്‍റ് നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

27/04/2022

Address

Kottayam

Website

Alerts

Be the first to know and let us send you an email when Dyfi Railway posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share