CPIMVilloonni Branch

CPIMVilloonni Branch Villoonni Branch - Arpookara LC

സ. ഇഎംഎസ് ദിനം മാർച്ച് 19
19/03/2022

സ. ഇഎംഎസ് ദിനം മാർച്ച് 19

സ. ഇഎംഎസ് ദിനം - മാർച്ച് 19നവകേരള ശില്പിക്ക് ഒരുപിടി  രക്തപുഷ്പങ്ങൾ🌹🌹🌹🌹
19/03/2022

സ. ഇഎംഎസ് ദിനം - മാർച്ച് 19
നവകേരള ശില്പിക്ക് ഒരുപിടി
രക്തപുഷ്പങ്ങൾ🌹🌹🌹🌹

19/11/2021
06/11/2020
28/10/2020

ജനങ്ങളെ ബാധിക്കുന്ന വാർത്തകളെ തമസ്കരിക്കുകയും നിസ്സാരസംഭവങ്ങളെ സെൻസേഷണലൈസ് ചെയ്ത് പെരുപ്പിക്കുകയും വ്യാജവാർത്തകൾ ഒരാവർത്തി പോലും ചിന്തിക്കാതെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ മാധ്യമങ്ങൾ നിറവേറ്റുന്ന ധർമ്മമെന്തെന്ന ചോദ്യമുയരുകയാണ്. രാജ്യത്തിൻ്റെ സാമ്പത്തികാവസ്ഥ കുത്തനെ താഴോട്ട് പതിക്കുന്നു, കോവിഡിനെത്തുടർന്ന് രാജ്യത്തുടനീളം തൊഴിലില്ലായ്മ വർധിക്കുന്നു. കോവിഡിൻ്റെ മറവിൽ തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങളും കർഷകവിരുദ്ധ കാർഷിക ബില്ലുകളും പാസാക്കുന്നു. ഇതിനെതിരെ കോടിക്കണക്കിന് തൊഴിലാളികളും കർഷകരും സമരം ചെയ്യുന്നു. എന്നാൽ മാധ്യമങ്ങൾ ഇതിനെയൊക്കെ തമസ്കരിക്കുകയോ സ്ക്രോളുകളിലൊതുക്കുകയോ ചെയ്യുന്നു.

ഇൻ്റർനെറ്റിൽ ഒന്ന് അന്വേഷിച്ചാൽ കണ്ടെത്താവുന്ന കളവുകൾ കൂടി സൂചനകൾ എന്ന പേരിൽ മാധ്യമങ്ങൾ വാർത്തകളാക്കുന്നു. വിളിച്ചുചോദിച്ചാൽ മനസിലാക്കാവുന്ന വസ്തുതകളെ ആ രീതിയിൽ സമീപിക്കാതെ അസത്യവാർത്തകൾ സങ്കോചം കൂടാതെ തന്നെ പ്രസിദ്ധീകരിക്കുന്നു. ഈ രീതിയിൽ ഒരുവിഭാഗം മാധ്യമങ്ങളും അവർക്ക് സഹായം നൽകുന്ന കോർപ്പറേറ്റുകളും പ്രതിപക്ഷവും ചേർന്ന് കേരളത്തിൽ സൃഷ്ടിക്കുന്ന പിന്തിരിപ്പൻ പൊതുബോധ നിർമ്മാണത്തെ തുറന്നു കാണിച്ച് ജനകീയ പ്രതിഷേധം ഉയർത്തുകയാണ് സിപിഐ എം. നവംബർ ഒന്നിന് നടക്കുന്ന 'മാധ്യമ നുണകൾക്കെതിരെ ജനകീയ കൂട്ടായ്മ' എന്ന പരിപാടി വിജയിപ്പിക്കുക.

22/10/2020

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകൾ സർക്കാർ നിർദ്ദേശത്തെ തുടർന്നു ഗണ്യമായ തോതിൽ കുറച്ചു. ആർ.ടി.പി.സി.ആർ പരിശോധന 2750 രൂപയിൽ നിന്നും 2100 രൂപയായി കുറച്ചു. 3000 രൂപ ചെലവ് വന്നിരുന്ന ട്രൂനാറ്റ് പരിശോധനയുടെ പുതിയ നിരക്കും 2100 രൂപയായി കുറച്ചിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിനു നിശ്ചയിച്ചിരുന്ന 625 രൂപ നിരക്ക് തുടരുന്നതായിരിക്കും. ജീൻ എക്സ്പേർട്ട് പരിശോധനയ്ക്ക് 2500 രൂപയായിരിക്കും ചെലവ് വരിക.

15/10/2020

ഒന്നാം ലോകയുദ്ധത്തിനുമുമ്പ്‌ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ 1920കളുടെ ആദ്യമായിരുന്നു കമ്മ്യൂണിസ്റ്റുകാരായി മാറിയത്. പരസ്പരം സമ്പർക്കം പുലർത്തിയിരുന്ന രണ്ടു ഘടകം അവരെ സ്വാധീനിച്ചിരുന്നു: ഒന്നാമത്, ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ഒന്നാം ലോകയുദ്ധത്തിന്റെ കാലത്തും അതിന് തൊട്ടുമുമ്പും മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന സമരത്തിന്റെ അനുഭവം.

രണ്ടാമത്, ലോകമാസകലമുള്ള വിപ്ലവകാരികളെ എന്നപോലെ ഇന്ത്യൻ വിപ്ലവകാരികളെയും 1917 നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം ആവേശം കൊള്ളിച്ചു. ഒട്ടേറെ ഇന്ത്യൻ വിപ്ലവകാരികൾ ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ നാട്ടിലേക്ക് ഏറെക്കുറെ ഒരു തീർഥയാത്രതന്നെ നടത്തി. ബുദ്ധിമുട്ട് നിറഞ്ഞ ഇത്തരമൊരു സംരംഭം ഏറ്റെടുക്കാത്തവർ ബോംബെയിലും കൽക്കത്തയിലും മദ്രാസിലും യുപി, പഞ്ചാബ് മേഖലയിലും ചെറിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി.

നിരവധി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും മറ്റും പോയി പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളെയും റഷ്യൻ വിപ്ലവം സ്വാധീനിച്ചു. അവരിൽ ചിലർ താഷ്‌കന്റ്‌ (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനം) എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന്‌ മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്‌. എം എൻ റോയ്‌, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ഇന്ത്യക്ക് പുറത്തുവച്ചാണ് രൂപീകരിക്കപ്പെട്ടതെങ്കിലും നാട്ടിലുള്ള നിരവധി യുവ ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഈ പുതിയ സംഘടന ഒരുപാട് കാര്യങ്ങൾ ചെയ്തു. സ്വന്തം നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരുടെ നിരവധി കൊച്ചുകൊച്ചു ഗ്രൂപ്പുകൾക്ക് മാർക്സിസം-ലെനിനിസത്തിൽ ആദ്യമായി സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകിയത് ആ സംഘടനയായിരുന്നു. അതുകൊണ്ട് ‘‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ആയി മാറിയതിന്റെ ആദ്യ അടിത്തറയായി താഷ്‌കന്റ് കമ്മിറ്റിയെ കണക്കാക്കാവുന്നതാണ്.

എന്നാൽ, ഇതിന് ഒരു പ്രധാന പോരായ്മയുണ്ട്. താഷ്‌കന്റ് കമ്മിറ്റി സ്വയം കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന് വിളിക്കുന്നുണ്ടെങ്കിലും അത്‌ പ്രവർത്തിച്ചിരുന്നത്, അതിന്റെ ഓഫീസ് രാജ്യത്തിനുപുറത്തായിരുന്നു. ഈ കാരണത്താൽ, ഇന്ത്യൻ കമ്യൂണിസ്റ്റുകാരിൽ ഒരു വിഭാഗം താഷ്കന്റിൽ രൂപീകരിക്കപ്പെട്ട സംഘടനയെ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറയായി കണക്കാക്കിയിരുന്നില്ല. ആയതിനാൽ, അവർ യുപിയിലെ കാൺപുർ നഗരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ പരസ്യമായ ഒരു സമ്മേളനം ചേരാൻ തീരുമാനിച്ചു. അങ്ങനെ കാൺപുരിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരിക്കുകയുമുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ ഇതാണ് യഥാർഥത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറ; കാരണം ഇത് രൂപീകരിക്കപ്പെട്ടതും പ്രവർത്തിച്ചതും രാജ്യത്തിനുള്ളിലാണ്.’’ എന്ന് സ.‌ ഇഎംഎസ്‌ എഴുതി.

ഒക്ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവം ലോകത്തെങ്ങുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികളെയും സ്വാധീനിച്ചു. ബർലിനിൽ വീരേന്ദ്രനാഥ ചതോപാധ്യായും അമേരിക്കയിലെ ഗദർപാർടിക്കാരും ബോൾഷെവിക്കുകളുമായി ബന്ധം വയ്‌ക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഖിലാഫത്ത്‌ പ്രസ്ഥാനക്കാർ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടരണമെന്ന പക്ഷക്കാരായിരുന്നു. അതിൽ ചിലർ പോരാട്ടം തുടരാനായി അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയി. അവിടെനിന്ന്‌ പലരും താഷ്‌കന്റിലേക്ക്‌ എത്തി. ഈ മുഹാജിറുകളെ സോവിയറ്റ്‌ അധികൃതർ സ്വീകരിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം തുടരാൻ അവരെ സഹായിക്കുകയും ചെയ്‌തു. കമ്യൂണിസ്‌റ്റ്‌ പാർടിയുമായും ബോൾഷെവിക്ക്‌‌ വിപ്ലവകാരികളുമായി ബന്ധപ്പെട്ട ഇവരിൽ 25 പേർ കമ്യൂണിസം പഠിക്കാനായി മോസ്‌കോയിലെ കമ്യൂണിസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ഈസ്‌റ്റിൽ ചേർന്നു. കമ്യൂണിസ്‌റ്റ്‌ ഇന്റർനാഷനിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം എൻ റോയ്‌ ഏഷ്യാറ്റിക്ക്‌ ബ്യൂറോയുടെ ചുമതലക്കാരനായി താഷ്‌കന്റിലെത്തി. മുഹാജിറുകൾക്കിടയിൽ പ്രവർത്തിക്കാൻ ഇത്‌ റോയിക്ക്‌ അവസരം നൽകി. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകി ബ്രിട്ടീഷ്‌ വിരുദ്ധസമരം തുടരാൻ ഉത്‌സുകരായിരുന്നു ഈ മുഹാജിറുകൾ. ഇതേ ഘട്ടത്തിൽ തന്നെയാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും ഇന്തോ ചൈന കമ്യൂണിസ്‌റ്റ്‌ പാർടിയും രൂപംകൊണ്ടത്‌.

താഷ്‌കന്റിലെ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്റെ ലഭ്യമായ രേഖകൾ അനുസരിച്ച്‌ രണ്ട്‌ യോഗമാണ്‌ ചേർന്നിട്ടുള്ളത്‌. 1920 ഡിസംബർ 15ന്റെ യോഗത്തിന്റെ മിനിട്‌സ്‌ അനുസരിച്ച്‌ മൂന്നുപേരെ പുതുതായി കാൻഡിഡേറ്റ്‌ മെമ്പർമാരായി പാർടിയിൽ ഉൾപ്പെടുത്തി. അബ്‌ദുൾ ആദേർ സെഹ്‌റായി, മസൂദ്‌ അലി ഷാ കാസി, അക്‌ബർഷാ എന്നിവരായിരുന്നു അത്‌. ഈ ഘട്ടത്തിലാണ്‌ ബർലിനിലുള്ള വീരേന്ദ്ര നാഥ്‌ ചതോപാധ്യായയും മറ്റും മോസ്‌കോയിലെത്തി കൊമിന്റേണുമായി ചർച്ച നടത്തിയത്‌. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം എന്നതായിരുന്നു അവരുടെ പദ്ധതി. എം എൻ റോയ്‌ ഗ്രൂപ്പിനെ കമ്യൂണിസ്റ്റ്‌ പാർടിയായി അംഗീകാരം നൽകുന്നതിനെയും ചതോപാധ്യായ എതിർത്തു. എന്നാൽ, എല്ലാ വിഭാഗത്തിന്റെയും വീക്ഷണങ്ങൾ കേട്ടശേഷം കൊമിന്റേൺ താഷ്‌കന്റിലെ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ അംഗീകാരം നൽകി. എന്നാൽ, താഷ്‌കന്റിലെ ഈ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ ഒരു പരിപാടി ഉണ്ടായിരുന്നില്ല. എങ്കിലും കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ സമിതിക്ക്‌ കഴിഞ്ഞു.

13/10/2020

ഇ എം എസ് അക്കാദമി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ പ്രഭാഷണ പരമ്പരയിൽ രണ്ടാമത്തെ വിഷയമായ "വ്യവസായ രംഗത്തെ സർക്കാരിൻ്റെ ഇടപെടൽ", സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ സ. ഇ പി ജയരാജൻ കൈകാര്യം ചെയ്യും. സിപിഐ എം കേരള ഫേസ്ബുക്ക് പേജിലും സിപിഐ എം കേരള യുട്യൂബ് ചാനലിലും പ്രഭാഷണം തത്സമയം ലഭ്യമാകും.

Address

Kottayam
Kottayam
686008

Website

Alerts

Be the first to know and let us send you an email when CPIMVilloonni Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share