IQBAL LIBRARY,Thazhathangady

IQBAL  LIBRARY,Thazhathangady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQBAL LIBRARY,Thazhathangady, Library, Kottayam.

അംഗത്വം നൽകിപ്രദേശത്തെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അഖിലകേരള ബാലജന സഖ്യം താഴത്തങ്ങാടി ശാഖയിൽ അംഗത്വം നൽകുന്ന പരിപാടിയുടെ...
28/10/2025

അംഗത്വം നൽകി

പ്രദേശത്തെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അഖിലകേരള ബാലജന സഖ്യം താഴത്തങ്ങാടി ശാഖയിൽ അംഗത്വം നൽകുന്ന പരിപാടിയുടെ ഭാഗമായി GMUP സ്കൂൾ താഴത്തങ്ങാടിയിലെ കുട്ടികൾക്ക് അംഗത്വ വിതരണം നടത്തി.

GMUP സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി. റെനി മോൾ,അദ്ധ്യാപകൻ ശ്രീ. അഖിൽദാസ്, മറ്റ്‌ അധ്യാപകർ,അഖിലകേരള ബാലജന സഖ്യം താഴത്തങ്ങാടി ശാഖ സഹകാരി ശ്രീമതി. സുജ ജയൻ, ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറി ശ്രീ. ഉനൈസ് പാലപ്പറമ്പിൽ, ലൈബ്രറി ഭാരവാഹി ശ്രീമതി. പൂജ ശിവകുമാർ, ശ്രീമതി. രഞ്ജിത വാദ്യാർ, ശ്രീ ഷരീഫ്. പി. പി,ശ്രീ. ജയൻ. കെ. ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

താഴത്തങ്ങാടി മത്സരവള്ളംകളിയോടനുബന്ധിച്ച് "എൻ്റെ താഴത്തങ്ങാടി" കൂട്ടായ്മ, ഇക്ബാൽ പബ്ലിക് ലൈബ്രറി, അഖില കേരള ബാലജനസഖ്യം സം...
26/10/2025

താഴത്തങ്ങാടി മത്സരവള്ളംകളിയോടനുബന്ധിച്ച് "എൻ്റെ താഴത്തങ്ങാടി" കൂട്ടായ്മ, ഇക്ബാൽ പബ്ലിക് ലൈബ്രറി, അഖില കേരള ബാലജനസഖ്യം സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച "ഒറ്റ ചോദ്യം, ഒറ്റ ഉത്തരം" ക്വിസ് മത്സരത്തിൽ വിജയികളായ ഷാനഷരീഫ് രാഹുൽ ഉല്ലാസ് എന്നിവർക്കുള്ള സമ്മാനങ്ങൾ യഥാക്രമം ശ്രീ .ദിലീപ് സർ (ഗവ. കോളജ് കോട്ടയം) ശ്രീ.ഷാവാസ് ഷരീഫ് (സി.എം.എസ്.കോളജ് കോട്ടയം) എന്നിവർ നൽകുകയുണ്ടായി

ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപറമ്പിൽ
ബാലജനസഖ്യം രക്ഷാധികാരി സജിത ലാലു, "എൻ്റെ താഴത്തങ്ങാടി "കൂട്ടായ്മ ചെയർമാൻ ദിലീപ്.റ്റി. കൊച്ചുണ്ണി ലൈബ്രറി ഭാരവാഹി പൂജ, ശ്രീ.ഷരീഫ് പി പി, ശ്രീ. റിസ്വാൻ കെ.മേത്തർ ലൈബ്രറേറിയൻ ഭീമ ഷിഹാബ് എന്നിവർ സന്നിഹിതരായിരുന്നു....



മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കൊച്ചു കൂട്ടുകാർക്കും സ്നേഹാഭിവാദ്യങ്ങൾ....

ദൃശ്യങ്ങളിലൂടെ👇

06/09/2025

മാവേലിയും, അത്തപ്പൂക്കളവും ഒരുക്കി ഇഖ്‌ബാൽ ലൈബ്രറിയുടെ ഓണ സൗഹൃദ സംഗമം.

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നല്ല നാളുകളുമായി ഓണവും....
ഒരു പുഞ്ചിരി പോലും ധർമ്മമാണന്ന് ലോകത്തോട് പഠിപ്പിച്ച മുഹമ്മദ് നബിയുടെ ജന്മദിന ഓർമ്മകളുമായി നബിദിനവും....
പ്രിയപ്പെട്ട അധ്യാപകരെ ഓര്‍ക്കാനും അവര്‍ക്ക് നന്ദി പറയാനുമുള്ള ദിവസമായ അദ്ധ്യാപകദിനവും ...

നന്മകളുടെയും, സ്നേഹം പങ്ക് വെക്കലിന്റെയും, ഒത്തുചേരലിന്റെയും ദിനത്തിൽ ഇഖ്‌ബാൽ ലൈബ്രറി ഒരുക്കിയ സൗഹൃദ സംഗമം നാടിന് പുതിയൊരു അനുഭവമായി.

കുടുംബശ്രീ താഴത്തങ്ങാടി യൂണിറ്റ് ഒരുക്കിയ അത്തപ്പൂക്കളവും,താഴത്തങ്ങാടിയിലെ വിവിധ മസ്ജിദുകൾ ചേർന്ന് നടത്തിയ നബിദിന റാലിയോടൊപ്പം മാവേലിയും, സൗഹൃദ സദസ്സിൽ പങ്കെടുത്തവർ ചേർന്ന് റാലിക്ക് സ്വീകരണവും നൽകി.

"മാനുഷ്യരെല്ലാരും ഒന്നു പോലെ" എന്ന ശീർഷകത്തിൽ നടന്ന സൗഹൃദ സംഗമം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടന കർമ്മം നിർവഹിച്ചു.

നാടിന്റെ സാംസ്കാരിക രംഗത്തും, ഇതുപോലുള്ള സൗഹൃദ സംഗമങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന ഇഖ്‌ബാൽ ലൈബ്രറി ഏറെ പ്രശംസനീയമായ പ്രവർത്തങ്ങളാണ് നടത്തിവരുന്നതെന്ന് ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അഭിപ്രായപ്പെട്ടു.

സംഗമത്തെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച താഴത്തങ്ങാടി മാർ ബസോലിയോസ് ഓർത്തഡോൿസ്‌ പള്ളി വികാരി റവ. ഫാ. പി. എ.ഫിലിപ്പ്,വിശ്വാസത്തിൽ മതങ്ങൾ തമ്മിൽ വ്യത്യസ്തരാണെങ്കിലും,പരസ്പരം സ്നേഹം പങ്ക് വെക്കുന്നതിൽ ആരും വ്യത്യസ്തരല്ല എന്നുള്ളതാണെന്നും,ആഘോഷ വേളകളിലെ ഇത്തരം സംഗമങ്ങൾ സ്നേഹം പങ്ക് വെക്കുന്ന വേദികളാണെന്നും ആശംസകൾ നേർന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.

താഴത്തങ്ങാടിയിൽ ഇഖ്‌ബാൽ ലൈബ്രറി നേതൃത്വം നൽകി മഹത്തായ ഈ സുധിനത്തിൽ നടത്തുന്ന ഈ സംഗമം മികച്ച മാതൃക യാണെന്നും,ഈ നാടിന്റെ സാമൂഹിക-സാംസ്കാരിക മേഖലയിൽ ഇഖ്‌ബാൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ക്ക് എന്നും പിന്തുണ നൽകുന്നവരാണ് തങ്ങളെന്നും, ആശംസകൾ നേർന്നു കൊണ്ട് കോട്ടയം നഗരസഭ വാർഡ് 25 പ്രതിനിധി ശ്രീമതി. ജിഷ ജോഷി, വാർഡ് 23 പ്രതിനിധി ശ്രീ ടോം കോര അഞ്ചേരി എന്നിവർ പറഞ്ഞു.

മതസഹാർദ്ദങ്ങൾക്ക് എന്നും മാതൃകയായ താഴത്തങ്ങാടിയിൽ അതു തുടർന്നും നിലനിർത്താൻ ഇത്തരം സംഗമങ്ങൾക്ക് കഴിയുമെന്ന് ആശംസകൾ അറിയിച്ചു കൊണ്ട് തളിയിൽ മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട്‌ സുഹൃത്ത് ശ്രീ. സതീഷ് ബാബു.ഭാരവാഹി ശ്രീ. സതീശൻ
തിരുമല ശ്രീ വെങ്കിഡേശ്വര സ്വാമി ക്ഷേത്ര സമിതി അധികാരി ശ്രീ. ദിലീപ് കമ്മത്ത്,കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹി ശ്രീ. രാധാകൃഷ്ണൻ.

പൊതുപ്രവർത്തന രംഗത്ത് ഏവർക്കും സുപരിചിതരായ മുൻ കൗൺസിലർമാരായ ശ്രീ. സച്ചിദാനന്ദ നായ്ക്, ശ്രീമതി എലിസബേത്ത്, ശ്രീ. കുഞ്ഞുമോൻ. കെ. മേത്തർ എന്നിവർ സന്നിഹതരായിരുന്നു.

ഇഖ്‌ബാൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളോടൊപ്പം നിൽക്കുന്ന അഡ്വ. ശ്രീനിവാസ പൈ, മുൻ ലൈബ്രറി ഭാരവാഹികളായ ശ്രീ. അസീസ്, ശ്രീ. ഷരീഫ്. പി. പി എന്നിവരും സന്നിഹതരായിരുന്നു.

അത്തപ്പൂക്കളം ഒരുക്കിയ കുടുംബശ്രീ താഴത്തങ്ങാടി യൂണിറ്റ് :
ലൈബ്രറി ഭാരവാഹിയായ പൂജ ശിവകുമാർ,അഖില കേരള ബാലജന സഖ്യം താഴത്തങ്ങാടി ശാഖ സഹകാരി ശ്രീമതി.സജിത ലാലു,ശ്രീമതി.സൂസമ്മ
,ശ്രീമതി.ശാന്തമ്മ,ശ്രീമതി.ഷമീറ നസീർ, ശ്രീമതി.സ്വപ്ന ഇബ്രാഹിംകുട്ടി,ശ്രീമതി. ബീന ഹാഷിം

03/09/2025
"പഞ്ചവടിപ്പാലത്തി" ന്റെ ഓർമ്മകളിലൂടെ....പഞ്ചവടിപ്പാലം അറിയാത്ത മലയാളിയുണ്ടാവില്ല, കാലത്തിന് അതീതമായ കഥയും, കഥാപാത്രങ്ങളു...
20/07/2025

"പഞ്ചവടിപ്പാലത്തി" ന്റെ ഓർമ്മകളിലൂടെ....

പഞ്ചവടിപ്പാലം അറിയാത്ത മലയാളിയുണ്ടാവില്ല, കാലത്തിന് അതീതമായ കഥയും, കഥാപാത്രങ്ങളും,ഒപ്പം കഥാകാരൻ ശ്രീ. വേളൂർ കൃഷ്ണൻകുട്ടിയും....

വേളൂർ കൃഷ്ണൻകുട്ടിയുടെ പ്രശസ്തമായ "പാലം അപകടത്തിൽ" എന്ന കഥ ചലച്ചിത്രമായപ്പോഴുള്ള ഓർമ്മകൾ പങ്കിടുന്നു,അദ്ദേഹത്തിന്റെ പുത്രനും,ഇഖ്‌ബാൽ ലൈബ്രറി അംഗവുമായ വിനോദ് വേളൂർ കൃഷ്‌ണൻകുട്ടി@⁨Vinod Veloor Krishnankutty⁩.

(ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ)

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when IQBAL LIBRARY,Thazhathangady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category