KSU NSS College Nilamel

KSU NSS College Nilamel KSU was established in 30 may 1957 and it becomes the largest students organisation in Kerala throug

We strongly stand in support of Kummil Shameer and firmly condemn any form of violence or intimidation in politics.Democ...
17/02/2026

We strongly stand in support of Kummil Shameer and firmly condemn any form of violence or intimidation in politics.
Democracy is built on debate, disagreement, and the will of the people — not on threats, attacks, or fear. If there are political differences, they must be addressed politically and legally, not through violence or attempted harm.
Targeting an elected representative who works for the people is an attack on the democratic values of the entire community. The people of Kummil have given their verdict, and that mandate must be respected.
We stand for: ✔ Peaceful political engagement
✔ Protection of democratic rights
✔ Rule of law and justice
✔ Safety of public representatives
Let politics remain about policies and people — not provocation and violence. Democracy must prevail.

പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളേ,

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുമ്മിളിലെ CPIM സോഷ്യൽ മീഡിയ ഹാൻഡ്‌ലുകൾ നമ്മുടെ പ്രിയപ്പെട്ടവനും, കുമ്മിൾ ടൗൺ വാർഡ് മെമ്പറുമായ കുമ്മിൾ ഷമീറിന് നേരെ അക്രമത്തിനുള്ള പോർവിളികൾ നടത്തുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ..

ഇത് വെറും പ്രചാരണമല്ല —
മൂന്നു തവണ നമ്മുടെ മെമ്പറെ വാഹനം കൊണ്ട് ഇടിച്ചിടുവാൻ ശ്രമം നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് മുതൽ ഷമീറിന് നേരെ കൊലവിളി മുഴക്കുകയും, വധശ്രമം ഉൾപ്പെടെയുള്ള ഗൗരവമുള്ള സംഭവങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.
ഇതിനെതിരെ ഡിജിപിയ്ക്ക് ഉൾപ്പെടെ ഷമീർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു കാര്യമായ നടപടിയും ഉണ്ടായിട്ടില്ല. അതുമാത്രമല്ല, ഇപ്പോഴും സിപിഎം, DYFI പ്രവർത്തകർ പല രീതികളിലും മെമ്പറെ കായികമായി നേരിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പരാജയത്തിന്റെ ക്ഷീണം മാറ്റാനായി പലവിധ ആരോപണങ്ങളും സ്വയം പറഞ്ഞ് ആശ്വാസം കണ്ടെത്തുകയാണ് അവർ. എന്നാൽ അതും മതിയാകാതെ, ഇപ്പോൾ തുറന്ന കൊലവിളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

ഇങ്ങനെ ഉള്ള പ്രവർത്തനങ്ങൾ ചെയ്യുന്നവരോടായി ഒരു കാര്യം വ്യക്തമായി പറയട്ടെ —
അക്രമത്തിലൂടെ നമ്മുടെ കൂട്ടത്തിലെ ഒരാളെ ഇല്ലാതാക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾ അതിനെ ചെറുത്തുനിൽക്കാൻ തെരുവിലിറങ്ങും.
കാൽച്ചുവട്ടിലെ മണ്ണ് നിങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടാണ് ഒലിച്ച് പോയത് എന്ന് ഇപ്പോഴും മനസ്സിലാക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.
ജനങ്ങൾക്ക് വേണ്ടി അവരോടൊപ്പം നിന്നതിന്റെ ഫലമാണ് ഇന്ന് കുമ്മിൾ പഞ്ചായത്ത് കോൺഗ്രസ് ഭരിക്കുന്നത്. ആ ജനവിശ്വാസം നേടിയ ഒരാളെ ലക്ഷ്യമിട്ട് അക്രമിക്കാൻ ശ്രമിക്കുന്നുവെങ്കിൽ, പാർട്ടിയും പ്രവർത്തകരും ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു ചേർന്ന് അതിനെ ശക്തമായി ചെറുക്കും.
ജനങ്ങൾക്ക് വേണ്ടി നിൽക്കുന്നവനെ നിങ്ങൾക്ക് നേരിടാൻ കഴിവുണ്ടെങ്കിൽ —
അത് രാഷ്ട്രീയമായി നേരിടുക. ജനങ്ങളുടെ വിധി അംഗീകരിക്കുക.
നമ്മുടെ നിലപാട് വ്യക്തമാണ്:
✔ അക്രമ രാഷ്ട്രീയത്തിനെതിരെ ഉറച്ച പ്രതിഷേധം
✔ ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം
✔ നിയമപരമായ നീതിക്കായി പോരാട്ടം
✔ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കൽ
ഭീഷണികളാൽ നമ്മെ മൗനത്തിലാക്കാൻ സാധിക്കില്ല.
ജനങ്ങളാണ് ശക്തി. ജനാധിപത്യമാണ് നമ്മുടെ ആയുധം.
ജനാധിപത്യം ജയിക്കട്ടെ. സമാധാനം നിലനില്ക്കട്ടെ.🇭🇺

UDF Keralam 🧡🤍💚
10/11/2025

UDF Keralam 🧡🤍💚

Address

NSS College Nilamel
Kottarakkara
POSTCODE

Telephone

+917902781634

Website

Alerts

Be the first to know and let us send you an email when KSU NSS College Nilamel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share