Vattathil Waterfalls Kalladathanni

Vattathil Waterfalls Kalladathanni This is a lesser known waterfall is situated at Kalladathanni near Poredom in Kollam district. It i

21/10/2025
30/07/2024

ഇത് ഇന്നത്തെ വയനാട്
ഇതിനെക്കാൾ ഭീകരമായ ഒരു അവസ്ഥ കൊക്കോട്ട് കോണത്തിനെയും പള്ളിക്കലിനേയും കാത്തിരിക്കുന്നുണ്ട്
ഇത്തിക്കര അർ കല്ലടത്തണ്ണി വട്ടത്തിൽ കടവിൽ വന്ന് 90 ഡിഗ്രി തിരിഞ്ഞ് ആണ് പോകുന്നത് അതിന് കാരണം വല്ലഭൻ കുന്ന് ആണ്
ആ കുന്നിലെ പാറ പൊട്ടിക്കാൻ തകൃതിയായ ശ്രമം നടക്കുന്നു

ഫിസിക്സിന്റെ ലോകം തിരിച്ചറിയുക, അവസരങ്ങളുടെയും                                                                          ...
25/10/2021

ഫിസിക്സിന്റെ ലോകം തിരിച്ചറിയുക, അവസരങ്ങളുടെയും

അടിസ്ഥാനശാസ്ത്ര വിഷയങ്ങളുടെ ഗണത്തിലാണ് ഫിസിക്സിനെ കണക്കാക്കുന്നതെങ്കിലും ആധുനിക സാങ്കേതിക വികാസത്തിന്റെ അടിസ്ഥാനവും സാധ്യതയും കുടികൊള്ളുന്നത് ഫിസിക്സിലെ സിദ്ധാന്തങ്ങളുടെയും തത്വങ്ങളുടെയും അടിത്തറയിലാണ് എന്ന് പറയാം. ഭൗതികശാസ്ത്രം, ഊർജ്ജതന്ത്രം എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഫിസിക്സ് ശാസ്ത്രാഭിനിവേശം,, ഗണിതശാസ്ത്രത്തോടും സംഖ്യകളോടുമുള്ള താല്പര്യം, അപഗ്രഥനയുക്തി എന്നിവയുള്ളവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പ്രധാനപ്പെട്ട കരിയർ മേഖലയാണ്. ദ്രവ്യം, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട താപം, വൈദ്യുതി, കാന്തികത, ശബ്ദം, അറ്റോമിക് സ്ട്രക്ച്ചർ, എയ്‌റോഡൈനാമിക്സ്, മെക്കാനിക്സ് എന്നിങ്ങനെയുള്ള മേഖലകൾ കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ ജീവിതത്തിന്റെ സമഗ്ര മേഖലകളിലും ഫിസിക്സിന്റെ സാന്നിധ്യം ദർശിക്കാനാവും. പുതുകാലത്തെ പരീക്ഷണ, ഗവേഷങ്ങൾ ഫിസിക്സിനെ ദ്രുതഗതിയിൽ വികസിച്ച് കൊണ്ടിരിക്കുന്ന ഒരു കരിയർ മേഖലയാക്കി മാറ്റുന്നു. പ്ലസ്‌ടു തലത്തിൽ സയൻസ് വിഷയങ്ങൾ തിരഞ്ഞെടുത്തവർക്ക് അതിവിപുലമായ കരിയർ സാധ്യതകളാണ് ഫിസിക്സിന്റെ മേഖലയിൽ കാത്തിരിക്കുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബി.എസ്.സി ഫിസിക്സ് എന്ന സാധ്യത കൂടാതെ പ്ലസ്‌ടുവിന് ശേഷം ഫിസിക്‌സും അനുബന്ധ വിഷയങ്ങളും പഠിക്കാവുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ താഴെ കൊടുക്കുന്നു

1) ഐ.ഐ.ടി കാൺപൂർ - 4 വർഷ ബി.എസ്. ഫിസിക്സ് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

2) ഐ.ഐ.എസ്.സി ബാംഗ്ലൂർ - 4 വർഷ ബി.എസ് (റിസർച്ച്) ( പ്രവേശനം കെ.വി.പി.വൈ, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ് ചാനലുകൾ വഴി

3) ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ 3 വർഷ ബി.എസ്.സി ഹോണേഴ്‌സ് മാത്തമാറ്റിക്സ് & ഫിസിക്സ് (പ്രവേശനം എൻട്രൻസ് വഴി)

4) ) ഐ.ഐ.ടി.മദ്രാസ്- 5 വർഷ ബി.എസ്- എം.എസ്. ഡ്യുവൽ ഡിഗ്രി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

4) ഐ.ഐ.ടി. റൂർഖി, ഖരഗ്പൂർ എന്നിവിടങ്ങളിലെ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

5) റൂർഖേല, പട്ന, സൂറത്ത് എന്നീ എൻ.ഐ.ടി കളിലെ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി (പ്രവേശനം ജെ.ഇ.ഇ മെയിൻ വഴി)

7) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഭുവനേശ്വർ), യു.എം.ഡി.എ.ഇ. സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ): 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി: (പ്രവേശനം നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (എൻ.ഇ.എസ്.ടി - നെസ്റ്റ്) വഴി)

😎 തിരുവനന്തപുരം അടക്കമുള്ള ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ): 5 വർഷ ബി.എസ്- എം.എസ്.ഡ്യൂവൽ ഡിഗ്രി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്) - (പ്രവേശനം കെ.വി.പി.വൈ/ജെ.ഇ.ഇ (അഡ്വാൻസ്ഡ്)/ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴി)

9) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ്, 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ ഫോട്ടോണിക്സ് (പ്രവേശനം സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടി-ക്യാറ്റ് വഴി).

10) ഹൈദ്രബാദ്, പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സ് (പ്രവേശനം അതത് സർവ്വകലാശാലകൾ നടത്തുന്ന എൻട്രൻസ് വഴി)

11)ജമ്മു, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന എന്നിവിടങ്ങളിലെ കേന്ദ്ര സർവ്വകലാശാലകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സ് (പ്രവേശനം സി.യു.സി.ഇ.ടി പ്രവേശന പരീക്ഷ വഴി)

12) ഐ.ഐ.ടി ഖരഗ്പൂർ - 5 വർഷ എം.എസ്.സി എക്സ്പ്ലൊറേഷൻ ജിയോ ഫിസിക്സ് ( പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

13) തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുള്ള, 5 വർഷ ബി.ടെക് (എൻജിനീയറിംങ് ഫിസിക്സ്)+ മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി ഡ്യുവൽ ഡിഗ്രി കോഴ്സ് (പ്രവേശനം, ജെ.ഇ.ഇ (അഡ്വാൻസ്ഡ്) റാങ്ക് അടിസ്ഥാനത്തിൽ)

14) ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (കൊൽക്കത്ത): 5 വർഷ ഇന്റഗ്രേറ്റഡ് ബാച്ചലേഴ്സ് - മാസ്റ്റേഴ്സ് സയൻസ് (ഫിസിക്സ് ഉൾപ്പടെ): പ്രവേശനം, അണ്ടർ ഗ്രാജുവേറ്റ് പ്രീ -ഇന്റർവ്യൂ സ്ക്രീസിംഗ് ടെസ്റ്റ് വഴി

15) എൻ.ഐ.ടി കോഴിക്കോട്, ഹാമിർപുർ എന്നിവിടങ്ങളിലെ 4 വർഷ ബി.ടെക് എഞ്ചിനീയറിങ് ഫിസിക്സ്- (പ്രവേശനം ജെ.ഇ.ഇ മെയിൻ വഴി)

16) മദ്രാസ്, ബോംബെ, ദൽഹി അടക്കം 7 ഐ.ഐ.ടികളിലെ - 4 വർഷ ബി.ടെക് എഞ്ചിനീയറിംഗ് ഫിസിക്സ് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

17) ഐ.ഐ.ടി വാരണാസി - 5 വർഷ ബി.ടെക്, എം.ടെക് എഞ്ചിനീയറിങ് ഫിസിക്സ് (ഡ്യുവൽ ഡിഗ്രി-പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

18) എൻ.ഐ.ടി അഗർത്തല - 5 വർഷ ബി.ടെക്, എം.ടെക് എഞ്ചിനീയറിങ് ഫിസിക്സ് (ഡ്യുവൽ ഡിഗ്രി-പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

19) ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്, ധൻബാദ് -5 വർഷ ഇന്റഗ്രേറ്റഡ് എം.ടെക് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

ഇതിനു പുറമെ ഡൽഹി സർവകലാശാലക്ക് കീഴിലുള്ള നിരവധി കോളേജുകൾ, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, അലീഗഢ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ ബി.എസ്.സി ഫിസിക്സ് (ഹോണേഴ്‌സ്) പ്രോഗ്രാം പഠിക്കാൻ അവസരമുണ്ട്.

ഫിസിക്സിലെ ബിരുദം മാത്രം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര ബിരുദത്തിന് മാത്രമായും പ്രമുഖ സ്ഥാപങ്ങളെ ആശ്രയിക്കാവുന്നതാണ്. ജാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി വഴി ഐ.ഐ.ടികളിലെ എം.എസ്.സി, ഐ.ഐ.ടികൾ, ബംഗളുരുവിലെ ഐ.ഐ.എസ്.സി എന്നിവിടങ്ങളിലെ ഇന്റെഗ്രേറ്റഡ് പി.എച്ച്.ഡി എന്നിവക്കും കൂടാതെ ജെസ്റ്റ് എന്നറിയപ്പെടുന്ന ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് വഴി നിരവധി സ്ഥാപങ്ങളിൽ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി ക്ക് പ്രവേശനം തേടാവുന്നതാണ്. ആസ്ട്രോ ഫിസിക്സ്, അസ്ട്രോണമി, ജിയോഫിസിക്സ്, ബയോ ഫിസിക്സ്, മാത്തമാറ്റിക്കൽ ഫിസിക്സ്, ക്വാണ്ടം ഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ്, തിയററ്റിക്കൽ ഫിസിക്സ്, പ്ലാസ്മ ഫിസിക്സ്, ഇലക്ട്രോണിക്സ്, മെറ്റീരിയയോളജി, അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ്, ഓഷ്യാനോഗ്രഫി, കംപ്യൂട്ടേഷണൽ സീസ്മോളജി, സീസ്മോളജിക്കൽ ഫിസിക്സ്, ബയോ ഇൻഫോര്മാറ്റിക്സ്, മിറ്റീരിയോളജി, അക്കൂസ്റ്റിക്സ്, റേഡിയേഷൻ ഫിസിക്സ്, സ്‌പേസ് സയൻസ്, എന്നിങ്ങനെ മേഖലകളിൽ ബിരുദാനന്തര ബിരുദം തിരഞ്ഞെടുക്കാം.

ബിരുദ പഠനത്തിന് ശേഷം വേണമെങ്കിൽ തൊഴിലധിഷ്ഠിതമായ കോഴ്‌സുകൾ തിരഞ്ഞെടുത്ത് തൊഴിൽ മേഖലയിൽ സാധ്യത തേടുന്നതും പരിഗണിക്കാവുന്നതാണ്. കാർഡിയാക് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, മെഡിക്കൽ റെക്കോർഡ്‌സ് സയൻസ്, ന്യൂറോ ടെക്‌നോളജി, സൗണ്ട് എഞ്ചിനീയിറിംഗ് ആൻഡ് ഡിസൈൻ, റേഡിയോ ഐസോടോപ്പ് ടെക്‌നോളജി, ഫൗൺഡ്രി, ഫോർജ് ടെക്‌നോളജി, വി.എൽ.എസ്‌.ഐ ഡിസൈൻ, ബ്രോഡ്കാസ്റ്റ് ടെക്‌നോളജി, ത്രീഡി പ്രിന്റിങ്, പാക്കേജിങ് കോഴ്സ് എന്നിവ ലഭ്യമാണ്. സിഡിറ്റ്(https://www.cdit.org/), സിഡാക്(https://www.cdac.in), നീലിറ്റ്(https://www.nielit.gov.in/), കെൽട്രോൺ(https://keltron.org/), ഐസിടി അക്കാഡമി(http://www.ictacademy.in/), അസാപ്(https://asapkerala.gov.in/) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്‌സുകളും തിരഞ്ഞെടുക്കാവുന്നതാണ്.

എയർ ട്രാഫിക് കൺട്രോൾ (ജൂനിയർ എക്സിക്കുട്ടീവ്), ഫോറൻസിക് ലാബ് അസിസ്റ്റന്റ്, ഫോറൻസിക് അസിസ്റ്റന്റ്, റെയിൽവേ സിഗ്നൽ ടെക്നിഷ്യൻ, ലീഗൽ മെട്രോളജി സീനിയർ ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് ബി.എസ്.സി ഫിസിക്സ് കഴിഞ്ഞവർക്ക് അപേക്ഷ സമർപ്പിക്കാം. കൂടാതെ മറ്റു ബിരുദധാരികൾക്കും അപേക്ഷിക്കാവുന്ന സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കാമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ, സെക്രെട്ടറിയേറ്റ്/കമ്പനി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ട്ടർ പോലീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ, അസിസ്റ്റന്റ് ജെയ്‌ലർ, റേൻജ് ഫോറസ്റ്റ് ഓഫീസർ, ബാങ്കിങ്, ഇൻഷുറൻസ് ഓഫീസർ, ഡിഫൻസ് സർവീസ് തുടങ്ങിയ നിരവധി മേഖലകളിൽ തസ്തികകൾ വേറെയുമുണ്ട്.

ഫിസിക്സ് ബിരുദ പഠനത്തിന് ശേഷം മാറി ചിന്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മാനേജ്‌മെന്റ് പഠനം, നിയമം, സോഷ്യൽ വർക്ക്, ജേർണലിസം, ലൈബ്രറി സയൻസ്, ഇംഗ്ലീഷ്, ട്രാവൽ ആൻഡ് ടൂറിസം, ഹോട്ടൽ മാനേജ്‌മെന്റ്, എം.സി.എ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, തുടങ്ങിയ മേഖലകളിൽ സാധ്യതകൾ കണ്ടെത്താനാവും. ഡിഗ്രി, പിജി പഠനത്തിന് ശേഷം അധ്യാപക പരിശീലനം കൂടി നേടുന്ന മുറക്ക് സ്‌കൂൾ, കോളേജ് തലങ്ങളിൽ അധ്യാപകരേയും ജോലിക്ക് ശ്രമിക്കാവുന്നതാണ്.

എം.എസ്‌.സി പഠനം കഴിഞ്ഞാൽ ഗവേഷണത്തിനോ, കംപ്യൂട്ടേഷണൽ ബയോളജി, നാനോ സയൻസ് ആൻഡ് ടെക്‌നോളജി, ഗ്രീൻ എനർജി ടെക്‌നോളജി, എൻവയോൺമെന്റൽ എൻജിനീയറിങ് പോലുള്ള വിഷയങ്ങളിൽ എം.ടെക് ചെയ്യുകയും ആവാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (ബംഗളുരു), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (മുംബൈ), ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ് (പൂനെ), ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ബെംഗളൂരു), രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബംഗളുരു), ഫിസിക്കൽ റിസർച്ച് ലബോറട്ടറി (അഹമ്മദാബാദ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഭുവനേശ്വർ), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്( കൊൽക്കത്ത), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് (ഭുവനേശ്വർ), ബോസ് ഇൻസ്റ്റിറ്റ്യൂട്ട് (കൊൽക്കത്ത) തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപങ്ങളിൽ സൗകര്യം ഒരുക്കുന്നുണ്ട്. ടോഫെൽ, ഐ.ഇ.എൽ.ടി.എസ്, ജി.ആർ.ഇ എന്നിവയിൽ മികവോടെ വിജയം നേടുന്നവർക്ക് വിദേശരാജ്യങ്ങളിലെ ഗവേഷണ സ്ഥാപങ്ങളിലും പ്രവേശനം തേടാവുന്നതാണ്. ഗവേഷണം ഉദ്ദേശിക്കുന്നില്ലെങ്കിൽ എം.എസ്.സിക്ക് ശേഷം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എസ്.ഐ.ആർ ലാബുകൾ എന്നിവിടങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ജിയോളജിക്കൽ സർവേ ഇന്ത്യയിലെ ജിയോ ഫിസിസ്റ്റ്, അറ്റോമിക ഊർജ്ജ വകുപ്പിലെ സയന്റിഫിക് ഓഫീസർ എന്നീ തസ്തികകളിൽ ജോലിക്കായി ശ്രമിക്കാം.
പി.ടി ഫിറോസ്

06/06/2021

A river cuts through rock, not because of its power, but because of its persistence.” – Jim Watkins 😍😍😍

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀കോവിഡ് 19 രണ്ടാം  തരംഗത്തെ തുടർന്ന്  ഏർപ്പെടുത്തിയിട്ടുള്ള  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്ത...
08/05/2021

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀

കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു.
https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:-

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ് . യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .
പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ് .
അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

ആകാശ ചിത്രം.....Pic Credit  Giri
08/02/2021

ആകാശ ചിത്രം.....
Pic Credit Giri

ശാന്തസുന്ദരം ഈ തീരം....
16/11/2020

ശാന്തസുന്ദരം ഈ തീരം....

08/08/2020

Address

Kalladathanni, Chadayamamgalam-Pallickal Road
Kottarakara
691534

Website

Alerts

Be the first to know and let us send you an email when Vattathil Waterfalls Kalladathanni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share