11/11/2017
ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2017 നവംബർ 13 നു “Merit Day 2017” സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ കുസാറ്റ് പരീക്ഷയിൽ വിവിധ വിഭാഗങ്ങളിലായി 17 റാങ്കുകൾ നേടിയ വിദ്യാർഥികളെ ഈ അവസരത്തിൽ അനുമോദിക്കുന്നതാണ്.
ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ജനാബ് ടി.കെ. ഷഹാൽ ഹസ്സൻ മുസലിയാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി
J Mercykutty Amma ഉദ്ഘാടനവും ബഹുമാനപ്പെട്ട എം.പി ശ്രീ Kodikunnil Suresh മുഖ്യ പ്രഭാഷണവും നടത്തുന്നതാണ്. ചടങ്ങിൽ എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീലത.കെയും മെമ്പർ ശ്രീമതി ഗീതാംബികാ രാജനും സന്നിഹിതരായിരിക്കും.
തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾ ഇനി പറയുന്നവരാണ്
ഷാലി.എസ്.എസ് (ബയോമെഡിക്കൽ - I), നവീന.ജി.എസ് (സിവിൽ എഞ്ചിനീയറിംഗ് – I), അഭിഷേക്.യു (ഫുഡ് ടെക്നോളജി - I), മനോജ് ബഷ്യാൽ (മെക്കാനിക്കൽ - I), അക്ഷയ രവീന്ദ്രൻ (ഫുഡ് ടെക്നോളജി – II), പൂജ പുഷ്പൻ (ബയോമെഡിക്കൽ - III), അമൃത.എം.കൈമൾ (ഫുഡ് ടെക്നോളജി – V) അഞ്ജലി പോൾ (ഫുഡ് ടെക്നോളജി - IV), സ്വപ്നാ രാമഭദ്രൻ (ബയോമെഡിക്കൽ - V ), ജിയാ ജെയിംസ് (ഫുഡ് ടെക്നോളജി - V), സോനാ സാറാ എൽദോസ് (ഫുഡ് ടെക്നോളജി - VI ), ഫൗസിയ അബ്ദുൽ സലാം (സിവിൽ എഞ്ചിനീയറിംഗ് - VII), ഫെബ തോമസ് (ഫുഡ് ടെക്നോളജി - VII), ജിഞ്ചു വർഗീസ് (സിവിൽ എഞ്ചിനീയറിംഗ് - VIII), ബീന മേരി (ഫുഡ് ടെക്നോളജി – VIII), എലൈൻ ബിജു ജോസഫ് ( ഫുഡ് ടെക്നോളജി – IX), ജിത്തു ജോൺസൺ (ഫുഡ് ടെക്നോളജി – X)
സംയുക്ത ഖാദിയാ അഭയാനും സി.ഐ.ഐ യും സംയുക്തമായി നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ അഖിലേന്ത്യാ പ്രശ്നോത്തരിയിൽ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫുഡ് ടെക്നോളജി വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ രേഷ്മ കൃഷ്ണനെയും തസ്നിയ മുഹമ്മദിനേയും ഈ അവസരത്തിൽ അനുമോദിക്കുന്നതാണ്.
13@9:30 am