12/06/2026
വൃദ്ധരായ അധ്യാപകർക്ക് താമസിക്കാനൊരിടം
തിരുവനന്തപുരം പേട്ട റയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ചുമിനിറ്റ് നടന്നെത്താവുന്ന ദൂരത്ത് സ്ഥിതിച്ചെയ്യുന്ന മനോഹരമായ ഒരു മൂന്നു നില കെട്ടിടം. അതാണ് പേട്ട ഗവ. ഹെർമിറ്റേജ്.
നാഷണൽ ഫൗണ്ടേഷൻ ഫോർ ടീച്ചേഴ്സ് വെൽഫെയർ (NFTW) ൻ്റെ കീഴിൽ ,കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1999ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഇ .കെ.നായനാർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചതാണ്. മക്കളും മറ്റും വിദേശത്തായതിനാലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഒറ്റപ്പെട്ട് വീട്ടിൽ കഴിയേണ്ടി വരുന്ന വൃദ്ധരായ അധ്യാപകർക്ക് ഈ സ്ഥാപനം വലിയൊരാശ്വാസമാണ്. വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ ഇവിടെ താമസിക്കാം. ദമ്പതികളാണെങ്കിൽ ഒരാളെങ്കിലും അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച ആളായിരിക്കണം. താമസത്തിനുള്ള മുറികൾ, ഡൈനിംഗ് ഹാൾ, ലൈബ്രറി, പ്രയർ ഹാൾ, റിക്രിയേഷൻ ഹാൾ മുതലായ സൗകര്യങ്ങളെല്ലാമുണ്ട്. കുളിക്കാൻ ആവശ്യമെങ്കിൽ ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവുമുണ്ട്.
മുറി വാടക,ഭക്ഷണച്ചെലവ്, കറൻറ് ചാർജ്, വെള്ളക്കരം, സെക്യൂരിറ്റി,ക്ലീനിംഗ്സ്റ്റാഫ് എന്നിവരുടെ ശമ്പളം മുതലായവ ഇവിടെ താമസിക്കുന്നവരിൽ നിന്നാണ് ഈടാക്കുന്നത്.
ബാത്ത് റൂം അറ്റാച്ച്ഡ് സിംഗിൾ റൂമിന് ഒരു മാസത്തെ വാടക 200 രൂപയാണ്. ഡബിൾ റൂം 300 രൂപ.
മുറിയിൽ സ്വയം ഭക്ഷണം ഉണ്ടാക്കാൻ അനുവാദമില്ല. യഥാസമയം നല്ല നിലവാരമുള്ള ഭക്ഷണം ഹെർമിറ്റേജിൽത്തന്നെപാകം ചെയ്തത് ലഭിക്കും ഒരു ദിവസത്തെ ഭക്ഷണത്തിന് 148 രൂപയാണ് ഈടാക്കുന്നത്.
(അതിരാവിലെ ഒരു ചായ, ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളോടെ പ്രഭാത ഭക്ഷണം,
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണ്. വൈകുന്നേരം ചായയും ലഘുഭക്ഷണവും രാത്രി കഞ്ഞിയോ ദോശയോ ചപ്പാത്തിയോ.
മീൻകറി നിത്യവും ഉണ്ട്. എന്നാൽ ഇറച്ചിക്കറി ആഴ്ചയിൽ ഒരുദിവസം മാത്രം. ഇതാണ് ഭക്ഷണത്തിൻ്റെ ഏകദേശ രൂപം)
മാസാവസാനമാണ് പണം നൽകേണ്ടത്.
പ്രവേശനം ലഭിക്കുന്നവർ 7500 രൂപ അഡ്വാൻസായി നൽകണം. താമസം അവസാനിപ്പിക്കുന്ന അവസരത്തിൽ ഈ തുക തിരികെ ലഭിക്കും.
അപേക്ഷാഫാറം ഹെർമിറ്റേജിൽ നിന്ന് നേരിട്ടു വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് മാനേജരുമായി ബന്ധപ്പെടുക. ഫോൺ നമ്പർ താഴെ കൊടുത്തിരിക്കുന്നു.
(റിട്ടയേഡ് ,ഹയർ സെക്കണ്ടറി അധ്യാപകനായ ശ്രീ.കേശവൻകുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. ഫോൺ നമ്പർ: 9496204847 )
വിരമിച്ച അധ്യാപകരിലേക്ക് ഈ സന്ദേശം കൈമാറണേ.