ABVP Poovattoor UNIT

ABVP Poovattoor UNIT ജ്ഞാനം ... ശീലം... ഏകത ... പരിഷത്തിൻ സവിശേഷ?

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണം; സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സർക്കാർ പിഎം...
22/06/2025

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണം; സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട്
സംസ്ഥാന വ്യാപകമായി ABVP നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നത്. ഇതിന് ഉദാഹരമാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ ABVP സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം. 50 ഓളം വരുന്ന പാർട്ടി ഗുണ്ടകൾ പോലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പോലീസ്. ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം ABVP സമരങ്ങൾക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് നാളെ (23-06-2025) ന് സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു. കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ "പി. എം. ശ്രീ" യിൽ ഒപ്പ് വയ്ക്കും വരെ ABVP സമരം തുടരും.

KTU വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക, പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ...
17/06/2025

KTU വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക, പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു. ദേശീയ നിർവാഹക സമിതി അംഗം ദിവ്യപ്രസാദ് , സംസ്ഥാന ജോ.സെക്രട്ടറിമാരായ എസ്.അക്ഷയ്, ഗോകുൽ കൃഷ്‌ണൻ, ആർ. അശ്വതി എന്നിവർ പങ്കെടുത്തു. പ്രവർത്തകർക്കെതിരെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. പോലീസിന്റെ അക്രമത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.

എബിവിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ പ്രിയ അനുജൻ വൈശാഖിനും കുഞ്ഞനുജനായ ഈശ്വര പ്രസാദിനും എന്റെ എല്ലാവിധ ...
29/12/2024

എബിവിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ പ്രിയ അനുജൻ വൈശാഖിനും കുഞ്ഞനുജനായ ഈശ്വര പ്രസാദിനും എന്റെ എല്ലാവിധ ആശംസകളും. അടുത്തൊരു വർഷം മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ.

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ കലാ പ്രതിഭകൾക്കും ആസ്വാദകർക്കും കൈത്താങ്ങായി എബിവിപി ഹെൽപ്പ് ഡെസ്ക്.
30/11/2024

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ കലാ പ്രതിഭകൾക്കും ആസ്വാദകർക്കും കൈത്താങ്ങായി എബിവിപി ഹെൽപ്പ് ഡെസ്ക്.

ഈ വർഷത്തെ ABVP യിലെ  ആകെ അംഗത്വം  55,12,470  ആണ്. എക്കാലത്തേയും ഏറ്റവും വലിയ സംഖ്യ.  കഴിഞ്ഞ വർഷം ഇത്  50 ലക്ഷം കടന്നിരുന...
22/11/2024

ഈ വർഷത്തെ ABVP യിലെ ആകെ അംഗത്വം 55,12,470 ആണ്. എക്കാലത്തേയും ഏറ്റവും വലിയ സംഖ്യ. കഴിഞ്ഞ വർഷം ഇത് 50 ലക്ഷം കടന്നിരുന്നു. ഇത്തവണ 55 ലക്ഷവും കടന്ന് ABVP, ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയെന്ന ഖ്യാതി ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുന്നു..



18/11/2024

സ്വാഗതം

വയനാട് മേപ്പാടിയിലെ ദുരിത ബാധിത ഭൂമിയിൽ സേവന നിരതരായി ABVP-Students For Seva പ്രവർത്തകർ
05/08/2024

വയനാട് മേപ്പാടിയിലെ ദുരിത ബാധിത ഭൂമിയിൽ സേവന നിരതരായി ABVP-Students For Seva പ്രവർത്തകർ

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട പ്രെയപെട്ടവർക്ക് ആദരാജ്ഞലികൾ🌹
30/07/2024

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട പ്രെയപെട്ടവർക്ക്
ആദരാജ്ഞലികൾ🌹

ആശംസകൾ
01/07/2024

ആശംസകൾ

മൂന്ന് പതിറ്റാണ്ട് ചങ്ക് പറിച്ചു കൊടുത്ത പ്രസ്ഥാനം ........ എ. ബി. വി. പി ....... ആ പ്രസ്ഥാനം പകർന്നു നൽകിയ കരുത്തിലാണ് ...
30/06/2024

മൂന്ന് പതിറ്റാണ്ട് ചങ്ക് പറിച്ചു കൊടുത്ത പ്രസ്ഥാനം ........ എ. ബി. വി. പി ....... ആ പ്രസ്ഥാനം പകർന്നു നൽകിയ കരുത്തിലാണ് ജീവിത വിജയത്തിന് അടിത്തറ പാകിയത്...... ധീരമായി ഏത് വെല്ലുവിളികളെ നേരിടാനും, തളരാതെ പിടിച്ചു നിൽക്കാനും ആത്മവിശ്വാസം തന്ന പ്രസ്ഥാനം ...... ആ ഗംഗാപ്രവാഹം തലമുറകളായി ഒഴുകുന്നു......... അനർഗളമായി തന്നെ........ കാലമെത്ര പിന്നിട്ടാലും സിരകളിൽ അഗ്നി പടർത്തും ഈ പ്രസ്ഥാനം ........

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം...സെക്രട്ടറിയേറ്റിന്  മുന്നിലെ ABVP ഉപവാസസമരത്തിന്  ഐക്യദാർഢ്യവുമായി ബി...
02/03/2024

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം...

സെക്രട്ടറിയേറ്റിന് മുന്നിലെ ABVP ഉപവാസസമരത്തിന്
ഐക്യദാർഢ്യവുമായി ബിജെപി ഇൻഡലക്ച്വൽസെൽ കോ കൺവീനർ യുവരാജ് ഗോകുൽ സമരവേദിയിൽ ..

സംസ്ഥാനത്തെ ITI കളിലെ ശനിയാഴ്ച പരിശീലനദിവസം ഒഴിവാക്കണം എന്ന ആവശ്യമായി ABVP പ്രതിനിധി സംഘം സംസ്ഥാന തൊഴിൽ-പൊതുവിദ്യാഭ്യാസ ...
02/03/2024

സംസ്ഥാനത്തെ ITI കളിലെ ശനിയാഴ്ച പരിശീലനദിവസം ഒഴിവാക്കണം എന്ന ആവശ്യമായി ABVP പ്രതിനിധി സംഘം സംസ്ഥാന തൊഴിൽ-പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ നേരിൽ കണ്ടു. ഈ വിഷയത്തിൽ എല്ലാ ശനിയാഴ്ചയും ABVP ITIകളിൽ പഠിപ്പുമുടക്ക് സമരം നടത്തി വരുകയായിരുന്നു. ദിവസങ്ങളായി വിദ്യാർത്ഥികൾ നേരിൽ കാണാൻ ശ്രമിച്ചിട്ടും ഫോൺ പോലും എടുക്കാത്ത ITI ഡയറക്ടറെ ഉടൻ വിളിക്കുകയും വേണ്ട രീതിയിൽ പരിഗണിച്ചു മുന്നോട്ട് പോകാമെന്നു ഉറപ്പ് നൽകി. ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തുണേരി ദേശീയ നിർവാഹക സമിതി അംഗം യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്.

Address

POOVATTOOR
Kottarakara
���

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Website

Alerts

Be the first to know and let us send you an email when ABVP Poovattoor UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share