09/04/2025
വായിക്കാതെ പോകരുതേ
'കാവിമുക്ക് ബ്രദേഴ്സ്'
നാടറിഞ്ഞ നാടിനെ അറിഞ്ഞ ഒരുപറ്റം യുവാക്കാളുടെ കൂട്ടായ്മ . ചുരുങ്ങിയകാലംകൊണ്ട് സമീപ ദേശങ്ങളിലെല്ലാം കേട്ട് പതിഞ്ഞ പേര് .ഉത്സവം ,ഓണം ,വിഷു, റാസ , എല്ലാ ആഘോഷങ്ങളിലും കൊറോണ പ്രളയം ,മഴക്കെടുതി എന്നീ ഘട്ടങ്ങളിൽ സേവന പ്രവർത്തനങ്ങളുമായി മുൻപന്തിയിലുണ്ട് കാവിമുക്കും കാവിമുക്കിലെപിള്ളാരും , ഇതൊന്നും ഈ നാട്ടാർക്ക് പരിചയമുള്ളകാര്യങ്ങളാണ്. ഇനി പുതിയൊരുകാര്യംകൂടെ ഞങ്ങളെ സ്നേഹിക്കുന്ന , അംഗീകരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരോടും അഭ്യുദയകാംക്ഷികളോടും കൂടായി പങ്കുവയ്ക്കട്ടെ .
കാവിമുക്കിൻ്റെ നെടുംതൂണായ ഞങ്ങളുടെ ഗുരുസ്ഥാനീയനായ ഞങ്ങളിലൊരാളായ ഹരി ചേട്ടൻ ഞങ്ങളെ വിട്ടുപോയകാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ.
നന്മകളാൽ സമ്പന്നമായ ജീവിതകാലഘട്ടത്തെ നാടിന് നൽകിയിട്ടാണ് അദ്ദേഹം പോയത്. വരും തലമുറകൾ നന്മയുടെ വിളനിലമാകണമെന്ന് അദ്ദേഹം ലക്ഷ്യം കണ്ടത് . ആ ലക്ഷ്യത്തിന് ജീവൻ നൽകുകയാണ് പിൻമുറക്കാരായ ഞങ്ങളുടെ കടമ .ലഹരി വിമുക്തമായഒരു തലമുറ ഈ നാടിന് വേണം അതിനായി ബൗദ്ധിക തലം മെച്ചപ്പെടാൻ വായിക്കാനും PSC പഠിക്കാനും അക്ഷരം പഠിക്കാനും ഒരു വായനാ കേന്ദ്രവും കളിയിടങ്ങൾ ലഹരി കേന്ദ്രങ്ങളാകുമ്പോൾ ഓൺലൈൻ കളികൾ ബാല്യം കവരുമ്പോൾ വോളിബോളും ഫുഡ് ബോളും ഷട്ടിലും ക്രിക്കറ്റും ഒപ്പം ചെസ്സും ലൂഡോ യും ക്യാരമ്സുകളിയും ഒക്കെ ആയി ഒരു ക്ലബ്ബും അതിനായി കെട്ടിടവും ഒക്കെ ആയി കാവിമുക്ക് ബ്രദേഴ്സ് വരുന്നു.
സ്വ . ഹരികുമാർ സ്മാരക സാംസ്കാരിക കേന്ദ്രവും & റീഡിംഗ് റൂമും , കാവി മുക്ക് ബ്രദേഴ്സ് ക്ലബ്ബും .
ഇതിനെല്ലാം സമ്പത്ത് ഒരു ഘടകമാണ്.
എന്തിനും ഏതിനും ഗ്രൂപ്പിലെ ഒരു മെസ്സേജിനു മറുപടിയായി സമ്പത്ത് എത്തിക്കുന്ന മുതിർന്ന തലതൊട്ടപ്പൻ ടീംസ് . എന്നാൽ ഇത്തവണ അവരെ ശല്യം ചെയ്യാതെ പണം കണ്ടെത്തണം .അറിയാവുന്ന പണി വെടിപ്പായി ചെയ്യുകയാണല്ലോ അതിന് ഉത്തമം . കണിയാപൊയ്ക ഉത്സവത്തിന് രണ്ട് കരയുടെ എടുപ്പ് കുതിരയെ ചെളി കണ്ടത്തിലൂടെ മുകളിൽ എത്തിച്ചും
തൃക്കടവൂരപ്പൻ്റെ ഉത്സവത്തിന് 12 മണിക്കൂർ നീണ്ടുനിന്ന എടുപ്പ് ഉത്സവത്തിൽ എതിരേറ്റ് കുതിരയെ NH ൽ എടുത്തും സമ്പാദിച്ചത് 60000 രൂപയോളം ഈ തുകയിൽ ഭക്ഷണത്തിനായി തുച്ഛമായ തുക മാറ്റി ബാക്കി പണം ലക്ഷ്യ പൂർത്തീകരണത്തിന് . അതെ രണ്ട് മുറി കെട്ടിടം വാടകയ്ക്ക് എടുത്ത് ഒന്ന് വായനശാലയും അലമാര നിറയെ പുസ്തകങ്ങളും വാങ്ങി നിറച്ചും
ക്ലബ്ബിലേക്ക് ആവശ്യമായ Sports ഐറ്റംസും. ഏതാനം ദിവസങ്ങൾക്കകം ഞങ്ങൾ വരുന്നു കാത്തിരിപ്പിൽ നിരാശ നൽകാതെ ഒട്ടെറെ പുതുമകളുമായി പുതിയ ദൗത്യവുമായി
തുടർ അറിയിപ്പുകൾ വരും ദിനങ്ങളിൽ
സ്നേഹപൂർവം
കാവിമുക്ക് ബ്രദേഴ്സ്.🧡