CPIM Kavunda Branch

CPIM Kavunda Branch Official Page for CPIM Kavunda Branch Committee

04/04/2026

ഒറ്റപ്പാലം നിയോജക മണ്ഡലം ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് പ്രേംകുമാറിന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് കരിമ്പുഴ ലോക്കലിൽ സംഘടിപ്പിച്ച റാലി സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി സഖാവ് ഇ എൻ എസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

പ്രിയരേ,നാളെ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിൽ LDF സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. കഴിഞ്ഞ 5 വർഷക്കാലം വികസന...
20/03/2026

പ്രിയരേ,

നാളെ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിൽ LDF സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. കഴിഞ്ഞ 5 വർഷക്കാലം വികസനത്തിന്റെയും ക്ഷേമത്തിന്റെയും വിസ്മയകരമായ മുന്നേറ്റങ്ങളാണ് നമുക്ക് സാധ്യമാക്കാനായത്. തുടങ്ങിയവ പൂർത്തിയാക്കുവാനും, പുതിയവ ആരംഭിക്കുവാനും, നമ്മുടെ നാടിൻറെ എല്ലാ മേഖലയിലുമുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന
എന്നെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മറ്റാരുണ്ട്, LDF അല്ലാതെ…
10/03/2026

മറ്റാരുണ്ട്, LDF അല്ലാതെ…

എൽഡിഎഫ് 3.0
10/03/2026

എൽഡിഎഫ് 3.0

ബഹുമാന്യരെ,റിബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട്‌പെരിന്തൽമണ്ണ സംസ്ഥാനപാതയുടെ മുണ്ടൂർ മുതൽ തുത വരെയ...
10/02/2026

ബഹുമാന്യരെ,

റിബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട്‌പെരിന്തൽമണ്ണ സംസ്ഥാനപാതയുടെ മുണ്ടൂർ മുതൽ തുത വരെയുള്ള 36.80 കി.മി നീളത്തിലുള്ള ഭാഗം പ്രളയാധിഷ്‌ഠിത റോഡായി പുനർ നിർമ്മിക്കുന്നതിന് സർക്കാർ 364.17 കോടി രൂപക്ക് ഭരണാനുമതി നൽകുകയും ടി നിർമ്മാണം ഹൈദരാബാദ് ആസ്ഥാനമായ M/S KMC CONSTRUCTIONS PVT. LTD എന്ന കമ്പനി ഏറ്റെടുക്കുകയും 23.01.2023 ന് പ്രവൃത്തി ആരംഭിക്കുകയും ഇപ്പോൾ 2026 ഫെബ്രുവരി മാസത്തിൽ പ്രവൃത്തിപൂർത്തികരിക്കുയും ചെയ്തിട്ടുള്ളതാണ്. നിലവിലുണ്ടായിരുന്ന 2വരി പാത സ്ഥലമേറ്റെടുക്കാതെ തന്നെ നിലവിലുള്ള റോഡ്‌പുറമ്പോക്ക് ഉപയോഗിച്ച് 4 വരി പാതയായി പുനർനിർമ്മിക്കുകയുമാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കിയിട്ടുള്ളത്. സ്ഥലം ലഭ്യമായ 80% ഭാഗത്തും 4 വരിക്കുള്ള നിർമ്മാണംപൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. മലമ്പുഴ കോങ്ങാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നീ നിയോജക മണ്ഡലങ്ങളിലുടെ കടന്നുപോകുന്നഈ സ്വപ്‌ന പദ്ധതി കേരള പൊതുമരാമത്ത് വകുപ്പ് കെ എസ്.ടിപി വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ പൂർത്തീകരിച്ച വിവരം ഏവരയും സന്തോഷത്തോടെ അറിയിക്കുന്നു.

ഈ സ്വ‌പ്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി മാസം 11-തീയ്യതി വൈകിട്ട് 5 മണിക്ക് കടമ്പഴിപ്പുറം ഗവൺമെൻ്റ് ആശുപത്രി പരിസരത്ത് വച്ച് നടത്തപ്പെടുകയാണ്. ബഹുമാനപ്പെട്ട മലമ്പുഴ എംഎൽഎ ശ്രീ. എ പ്രഭാകരൻ, കോങ്ങാട് MLA ശ്രീമതി കെ ശാന്തകുമാരി. ഒറ്റപ്പാലം എംഎൽഎ ശ്രീ. കെ പ്രേംകുമാർ, ഷൊർണൂർ എംഎൽഎ ശ്രീ. പി മമ്മിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് ഓൺലൈൻ അധ്യക്ഷതയിൽ ആദരണീയനായ കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു. ജനപ്രതിനിധികൾ. രാഷ്ട്രീയകക്ഷി പ്രതിനിധികൾ. ഉദ്യോഗസ്ഥർ അടക്കം പങ്കെടുക്കുന്ന സന്തോഷവേളയിൽ പങ്കെടുക്കുവാൻ എല്ലാ ജനങ്ങളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു

Address

Kavunda
Kottappuram
679513

Alerts

Be the first to know and let us send you an email when CPIM Kavunda Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kavunda Branch:

Share