27/06/2026
പ്രിയപ്പെട്ടവരെ,
പെരുമണ്ണ ക്ലാരി മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പാർട്ടി എന്നെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി നിയോഗിച്ചിരിക്കുകയാണ്.
ഇതുവരെ എനിക്കൊപ്പം നിന്ന് പിന്തുണയും സഹകരണവും നൽകിയ എല്ലാ നേതാക്കൾക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഈ പുതിയ ഉത്തരവാദിത്തവും ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും നിർവഹിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും വിലപ്പെട്ട പിന്തുണയും സഹകരണവും സ്നേഹവും എപ്പോഴും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...