Darussalam Randathani - ശാന്തിഭവനം രണ്ടത്താണി

  • Home
  • India
  • Kottakkal
  • Darussalam Randathani - ശാന്തിഭവനം രണ്ടത്താണി

Darussalam Randathani - ശാന്തിഭവനം രണ്ടത്താണി തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവർക്കും നിരാലംബര്‍ക്കും ഒരു അഭയകേന്ദ്രം

01/01/2026
20/03/2025

*പുഴക്കുട്ടികൾ...*

പ്രിയ സുഹൃത്ത് മുഖ്താർ ഉദരംപൊയിലിൻ്റെ _പുഴക്കുട്ടി_ ഹൃദ്യമായ ഒരു വായനാനുഭവമാണ്.

കണ്ണുനനയാതെ വായിച്ചു തീർക്കാനാവാത്ത വിധം അനാഥ ജീവിതങ്ങളുടെ
തീക്ഷ്ണാനുഭവങ്ങളുടെ
ഇരുണ്ട ഇടനാഴികളിലൂടെ ഒരു യാത്ര

_തനിക്ക് ഉപ്പയും ഉമ്മയും ആരുമില്ലെന്നും ഒരു വല്ലിമ്മമാത്രമാണുണ്ടായിരുന്നതെന്നുമാണ് ഇർഷാദ് കൂട്ടുകാരോട് പറയുന്നത്_

_വല്ലിമ്മപുഴയിൽതിരുമ്പിക്കുളിച്ച്കൊണ്ടിരിക്കുമ്പോൾഒഴുകിയൊഴുകിവരികയായിരുന്നുവത്രേ.._
_നൈൽ നദിയിലൂടെ മൂസാ നബി ഒഴുകി വന്ന പോലെ..._

വല്ലിമ്മ കൂടി മരിച്ച് ആരുമില്ലാതായതോടെ അവനെ എല്ലാവരും *പുഴക്കുട്ടി* എന്ന് വിളിച്ചു...

ഇർഷാദ് പറയുന്നത് നുണയാണെന്നും അവൻ്റെ ഉപ്പയുംഉമ്മയുംതെറ്റിപ്പിരിഞ്ഞെന്നും രണ്ടാളും വേറെ കല്യാണം കഴിച്ച്സുഖമായി ജീവിച്ചിരിപ്പുണ്ടെന്നും നാലു കൊല്ലമായി അനാഥാലയത്തിയിലുള്ള ശരീഫിന് മാത്രമറിയാവുന്ന സത്യമാണ്...!

ധാരാളം കഥകൾ പറഞ്ഞുതന്നിരുന്ന വല്ലിമ്മയെക്കുറിച്ച് മാത്രമറിയാമായിരുന്ന
ഇർഷാദിനെ അന്വേഷിച്ച് ഒരിക്കലും ആരും വരാറില്ല...
ഒരവധിക്കാലത്തും അവന് പോകാനൊരിടവുമില്ല ...

ജീവിതാനുഭവങ്ങളിൽ
_മുഖ്താറിൻ്റെ_ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളെക്കാൾ
ഉള്ളുലക്കുന്ന വേദനയുടെ കഥകൾ പറയുന്ന കുരുന്നുകളെ സ്നേഹ വലയംകൊണ്ട് പൊതിഞ്ഞു നിൽക്കുന്ന
ഒരിടം ഇവിടെയുണ്ട്....

*രണ്ടത്താണി ശാന്തി ഭവനം*...

അവിടെയുള്ള കുരുന്നുകൾ ഇനിയും എഴുതപ്പെടാതെ പോയ കഥകളിലെ കഥാപാത്രങ്ങളായി നിങ്ങളുടെ ഉള്ളിൽ നിറയും...

ഒരിക്കലെങ്കിലും കുടുംബത്തോടും കുട്ടികളോടുമൊപ്പം
ശാന്തിഭവനം സന്ദർശിച്ചിട്ടുണ്ടെങ്കിൽ ...

ക്ഷണിക്കുകയാണ്...
യാത്രയുടെ ഒരു മാത്ര
ഈസ്നേഹാങ്കണത്തിലൂടെ, സന്ദർശകരെ മുഴുവൻ പ്രിയപ്പെട്ടവരായി കാണുന്ന കുരുന്നുകളിലൂടെ ലോകത്തിലൂടെ ഒന്ന് വന്നെങ്കിൽ....

നാഥൻ തുണക്കട്ടെ
_സുഹൈൽ സാബിർ_
_രണ്ടത്താണി_

14/01/2025

15 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ഇന്ന് മുതൽ (13/1/25) രണ്ടത്താണി ശാന്തിഭവനിൽ
ശാന്തിഭവനത്തിൻ്റെ രണ്ടാം ഘട്ടത്തെ സഹായിക്കാം
1Sqr feet - 2000 രൂപ
GP:9446296126

*ശാന്തി ഭവന്* *സഹായവുമായി**iK!DS School*ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി Y's Educators നു കീഴിലുള്ള iK!DS International Sc...
04/11/2024

*ശാന്തി ഭവന്* *സഹായവുമായി*
*iK!DS School*

ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി Y's Educators നു കീഴിലുള്ള iK!DS International School, Randathani, Varanakkara and HomeSchool സ്ഥാപനങ്ങളിൽ നിന്നായി രണ്ടത്താണി ശാന്തി ഭവന് വേണ്ടി സ്വരൂപിച്ച ഒരു ലക്ഷം രൂപ iK!DS ഡയറക്ടർ യാസർ മൊയ്തീൻ ശാന്തി ഭവനം സെക്രട്ടറി എം അബ്ദുൾ നാസറിന് കൈമാറി. രണ്ടത്താണി മസ്ജിദു റഹ്മാനിയ കമ്മിറ്റി പ്രസിഡന്റ് വി ടി അബ്ദുസമദ് കോയ തങ്ങൾ, വാരണാക്കര എം.ഐ സ്കൂൾ കമ്മിറ്റി മെമ്പർ കരീം സാഹിബ്, റഹ്മാനി സ്കൂൾ പ്രിൻസിപ്പാൾ നിബ്രാസ് അമീന്‍, വിവിധ iK!DS സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മയ്യേരി മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ മമ്മാത്തുട്ടി ഹജ്ജുമ്മ രണ്ടത്താണി ശാന്തി ഭവനം സന്ദർശിച്ചു. ശാന്തിഭവനത്തിൻ്റെ രണ്ട...
13/10/2024

മയ്യേരി മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ മമ്മാത്തുട്ടി ഹജ്ജുമ്മ രണ്ടത്താണി ശാന്തി ഭവനം സന്ദർശിച്ചു. ശാന്തിഭവനത്തിൻ്റെ രണ്ടാം ഘട്ടത്തിനായി ബിൽഡിംഗ് നിർമ്മാണത്തിൻ്റെ ഫണ്ടിലേക്ക് തൻ്റെ ഒരു സ്വർണ്ണാഭരണം സംഭാവനയായി നൽകുവാനാണ് വയോവൃദ്ധയായ അവർ ശാന്തിഭവനിലെത്തിയത് തൻ്റെ മക്കളായ മുഹമ്മദ് കുട്ടി ഹാജി അബ്ദുൽ ഹമീദ് മുജീബ് റഹ്മാൻ ഷാഹിദ ടീച്ചർ ഷാഫിൻ ,ഫിൽസ എന്നിവരും കൂടെയുണ്ടായിരുന്നു
സെറിബൽ പാൾസി, ഓട്ടിസം, തുടങ്ങിയ രോഗങ്ങൾ ബാധിച്ചു പാവപെട്ട വീടുകളിലെ കുട്ടികളെ ഏറ്റെടുക്കുന്ന പദ്ധതിയാണ് രണ്ടാം ഘട്ടം. 16000 സ്കൊയർഫീറ്റ് വരുന്ന ഒരു കെട്ടിടം നിർമ്മിക്കണം 1 സ്കൊയർഫീറ്റിന് 2000 രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

02/10/2024

*ശാന്തി ഭവനം രണ്ടത്താണി____ സ്വന്തം ചോരക്കുവേണ്ടി ആയുസ്സ് മുഴുവൻ കാത്തിരിക്കുന്ന എത്ര ഭാര്യ-ഭർത്താക്കന്മാരാണ് നമുക്ക് ചുറ്റുമുള്ളത്. അതേസമയം സ്വന്തമായി ദൈവം നൽകിയ കുരുന്നുകളെ വേരോടെ കുപ്പത്തൊട്ടിയിലും അമ്മത്തൊട്ടിലുകളിലും ആശുപത്രി പരിസരങ്ങളിലും ഉപേക്ഷിക്കുന്ന എത്ര അച്ഛനമ്മമാരാണ് നമുക്ക് ചുറ്റിലും.അതിനുള്ള തെളിവാണീ മക്കൾ.ഒരുപാട് സഹോദരി സഹോദരന്മാരടങ്ങുന്ന ഒരു മനോഹരമായ ലോകം.സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തവർക്ക് കൈതാങ്ങായി നിലകൊള്ളുന്ന മഹത്തായ സ്ഥാപനം.ഇവിടം സന്ദർശിക്കുന്ന ഓരോ മനുഷ്യനും തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ കോറിയിടുന്ന ഒരു ചോദ്യമുണ്ട് “ എങ്ങനെ ഈ മക്കളെ ഇങ്ങനെ ഉപേക്ഷിക്കാൻ കഴിയുന്നു “ എന്ന്. അത് തോന്നിപോകുന്നത് സ്വാഭാവികം.ഓരോ കാഴ്ചയും അത് നമ്മുടെ കണ്ണ് നനക്കാതിരിക്കില്ല. ആരുമില്ലാത്തവർക്ക് പടച്ചോനുണ്ടെന്ന് പറയാറില്ലേ….സത്യമാണെന്ന് ഇവിടം നന്നായി മനസിലാക്കിത്തരും ഓരോ മക്കളുടെ മുഖത്ത് നോക്കുമ്പോഴും അത് ഓർമ്മ വരും.നമ്മുടെയൊക്കെ വീട്ടുകാർ നമ്മളെ ചീത്തപറയുമ്പോൾ നമ്മൾ പറയാറുള്ള സ്ഥിരം സംസാരമെന്താ? “ഞാനെവിടെങ്കിലും പോവാ എനിക്ക് ഇവിടം മടുത്തു”അങ്ങനെ പറയുന്നവരൊക്കെ ഒന്നിവിടെ വരണം ഇവിടെ അൽപനേരം കണ്ണോടിക്കണം.ജീവിതത്തിൽ ബന്ധങ്ങളുടെ വിലയും അതില്ലാത്തതിന്റെ ശൂന്യതയും അതറിയാൻ ഇതിലും നല്ല സ്ഥലം മറ്റൊന്നില്ല സുഹൃത്തേ🥹____ this is the most unforgettable memories ever 🫡🥲*___ SHIFANA THOTTATHIL

26/07/2024

രണ്ടത്താണി ശാന്തിഭവനത്തിലേക്ക് രണ്ട് പേർ കൂടി വന്നു 17 വയസ് പ്രായമുള്ള ഒരു പെൺകുട്ടി
1 മാസം പ്രായമുള്ള ഒരു ആൺകുട്ടി
26/7/24
GPNo:9446296126

03/07/2024

5 വയസ് പ്രായമുള്ള ഒരു പെൺകുട്ടി ഇന്ന് മുതൽ (3/7/24) രണ്ടത്താണി ശാന്തിഭവനിൽ

Address

SHANTHI BHAVANAM, POOVANCHINA, RANDATHANI P. O
Kottakkal
676510

Telephone

+919446296126

Website

Alerts

Be the first to know and let us send you an email when Darussalam Randathani - ശാന്തിഭവനം രണ്ടത്താണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Darussalam Randathani - ശാന്തിഭവനം രണ്ടത്താണി:

Share