Kottakkal Police

Kottakkal Police kottakal police official face book page

7 വയസ്സുകാരിയായ രക്തബന്ധുവായ പെണ്‍കുട്ടിയെ പലതവണ ഗുരുതരമായ അന്തഃപ്രവേശിത ലൈംഗികാതിക്രമം നടത്തിയ 56 വയസ്സുകാരനായ പ്രതിയെ ...
11/06/2024

7 വയസ്സുകാരിയായ രക്തബന്ധുവായ പെണ്‍കുട്ടിയെ പലതവണ ഗുരുതരമായ അന്തഃപ്രവേശിത ലൈംഗികാതിക്രമം നടത്തിയ 56 വയസ്സുകാരനായ പ്രതിയെ 140 വര്‍ഷം കഠിന തടവും, 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

7 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ രക്ത ബന്ധുവായ പ്രതി, അതിജീവിത 2018 ല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2020 ജനുവരി അവസാന ആഴ്ച്ച വരേയുള്ള സമയങ്ങളില്‍ പലപ്പോഴായി ടിയാന്‍റെ വീട്ടിലെ ബെഡ് റൂമില്‍ വെച്ച് ഗുരുതരമായ അന്തഃപ്രവേശിത ലൈംഗികാതിക്രമം ചെയ്ത കാര്യത്തിന് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത Cr. 209/2023 കേസില്‍ പ്രതിയായ --------- എന്നയാളെ 140 വര്‍ഷം കഠിന തടവിനും, 9.75 ലക്ഷം രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 5 മാസവും അധിക തടവിനും ശിക്ഷിച്ചു.

പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെതന്നെ വിചാരണ നടത്തണമെന്ന പോലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ (Custodial Trial) ഈ കേസ്സില്‍ ബഹുമാനപ്പെട്ട മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് ശ്രീ. അഷ്‌റഫ്‌ എ.എം. ആണ് ശിക്ഷ വിധിച്ചത്.

HAPPY ONAM TO ALL
30/08/2020

HAPPY ONAM TO ALL

ജാഗ്രത തുടരുക
23/08/2020

ജാഗ്രത തുടരുക

We have to win ...
21/08/2020

We have to win ...

19/08/2020
നല്ലവരായ മുഴുവൻ നാട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..
16/08/2020

നല്ലവരായ മുഴുവൻ നാട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..

നിയന്ത്രണങ്ങൾ ശക്തമാക്കി കോട്ടക്കൽ പോലീസ് ...മാസ്ക് ധരിക്കാതെയും സാമൂഹികാകലം പാലിക്കാതെയും പുറത്തിറങ്ങുന്നവർക്കെതിരെ ശക്...
12/08/2020

നിയന്ത്രണങ്ങൾ ശക്തമാക്കി കോട്ടക്കൽ പോലീസ് ...
മാസ്ക് ധരിക്കാതെയും
സാമൂഹികാകലം പാലിക്കാതെയും പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ് ...
ഒഴിച്ച് കൂടാനാവാത്ത ആവശ്യങ്ങൾക്ക് പുറത്തിങ്ങുന്നവർ റേഷൻ കാർഡ് കൈവശം കരുതേണ്ടതാണ് ..

12/08/2020

കോട്ടക്കൽ മുനിസിപ്പാലിറ്റി നിലവിൽ കണ്ടൈൻമെൻ്റ് സോൺ ആയതിനാൽ കർശന നിയന്ത്രണം ഉണ്ടായിരിക്കും എല്ലാവരും സഹകരിക്കുക

04/05/2020

Kottakkal police

10/08/2019

കോട്ടക്കൽ പോലീസ് നിങ്ങളോടൊപ്പമുണ്ട്. .. ഒരിക്കൽ കൂടി നമ്മൾ ഒരു മഹാപ്രളയത്തെ മുന്നിൽ കണ്ട് നിൽക്കുകയാണ്.പ്രകൃതിദുരന്തങ്ങളെ ഇല്ലായ്മ ചെയ്യുവാൻ നമുക്കാവില്ലെങ്കിലും അതിനെ നേരിടുന്നതിനും അതിജീവിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.അടിസ്ഥാന രഹിതവും സമൂഹത്തിൽ ഭയപ്പാടുണ്ടാക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നത് തന്നെ പ്രധാനം. പ്രളയം കണ്ട് രസിക്കാനുള്ളതല്ല, കർമ്മനിരതരാകാനുളളതാണെന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം.കുട്ടികളുമായി പുഴകളും തോടുകളും വെള്ളക്കെട്ടുകളും സന്ദർശിക്കാതിരിക്കുക.ഇത് അപകടം ക്ഷണിച്ചു വരുത്തും എന്നു മാത്രമല്ല രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നു കൂടി മനസ്സിലാക്കുക. സർക്കാർ തലത്തിലും അല്ലാതെയും പ്രളയത്തെ നേരിടാൻ സുസജ്ജമായ സംവിധാനങ്ങളുണ്ട്‌. മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ഒരു പാട് സുമനസ്സുകളുടെ ചിട്ടയായ പ്രവർത്തനങ്ങളുണ്ട്. ഭയപ്പെടാതിരിക്കുക, അതോടൊപ്പം ഭയപ്പെടുത്താതെയും .നിങ്ങളാരും ഒറ്റപ്പെട്ടു പോകുന്നില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. കോട്ടക്കൽ പോലീസ് നിങ്ങളോടൊപ്പമുണ്ട്...

Address

KOTTAKKAL
Kottakkal
676503

Telephone

04832742253

Website

Alerts

Be the first to know and let us send you an email when Kottakkal Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category