IRW Kerala

IRW Kerala DISASTER MANAGEMENT VOLUNTEER CORPS IRW marked its presence by providing skilled volunteering services at calamities and mishaps since its inception.

നിലവിളികൾക്കും സങ്കടക്കാഴ്ചകൾക്കുമിടയിൽ നിന്ന് ഒരു  നിശബ്ദ സേവനത്തിൻ്റെ നേർചിത്രം! 🥀നിറയെ യാത്രക്കാരുമായി, ഉല്ലാസ നിമിഷങ...
20/04/2026

നിലവിളികൾക്കും സങ്കടക്കാഴ്ചകൾക്കുമിടയിൽ നിന്ന് ഒരു നിശബ്ദ സേവനത്തിൻ്റെ നേർചിത്രം! 🥀

നിറയെ യാത്രക്കാരുമായി, ഉല്ലാസ നിമിഷങ്ങളിൽ നിന്ന് വാൽപ്പാറ ചുരത്തിന്റെ ആഴങ്ങളിലേക്ക്
പതിച്ച ആ യാത്രാ വാഹനത്തോടൊപ്പം ചിതറി ഇല്ലാതായിപ്പോയത് ഒരു കൂട്ടം മനുഷ്യരുടെ , സ്വപ്നങ്ങളായിരുന്നു... പതിമൂന്നാം വളവിൽ നിന്ന് വാഹനത്തോടൊപ്പം പലവട്ടം മലക്കം മറിഞ്ഞ് പാറകളിൽ തട്ടി തകർന്ന് താഴെ ഒമ്പതാം വളവിലെ റോഡിൽ പതിച്ച ചേതനയറ്റ ആ ശരീരങ്ങൾ ദാരുണമായ നൊമ്പര കാഴ്ചയായി മാറി. പോസ്റ്റ്മോർട്ടം ടേബിളിലെ ശീതളതയിൽ നിന്നും പുറത്തേക്കെത്തുമ്പോൾ ആ ദൃശ്യം പ്രിയപ്പെട്ടവർക്കെന്നല്ല , ആർക്കും സഹിക്കാനാകാത്തതായിരുന്നു.

അപകട വിവരം ലഭിച്ച ഉടൻ തന്നെ ചിറ്റൂരിലും സമീപപ്രദേശങ്ങളിലുമുള്ള IRW വളണ്ടിയർ മാരോടൊപ്പം രക്ഷാപ്രവർത്തനങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കും ആവശ്യമായ സജ്ജീകരണങ്ങളും, ചില മരണങ്ങൾ അപ്പോൾ തന്നെ സ്ഥിരീകരിച്ചതിനാൽ മൃതദേഹസംസ്കരണത്തിന് ആവശ്യമായ തുണികളും മറ്റുമായി പുറപ്പെട്ടു. അതോടൊപ്പം
പാലക്കാട് ജില്ലയിലെ മുഴുവൻ IRW വളണ്ടിയർമാരെയും സജ്ജരായി നിൽക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു ...

അപ്പോഴേക്കും അപകടത്തിൽപ്പെട്ട എല്ലാവരെയും പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചെറിയ പരിക്കുകളുള്ള ഒരു കുട്ടി ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയുമായിരുന്നു.
മരണപ്പെട്ട ഒമ്പത് പേരെ ഉടൻ തന്നെ മോർച്ചറിയിലേക്ക് മാറ്റി.
ആശുപത്രി പരിസരം അർദ്ധരാത്രിയിലും രാഷ്ട്രീയ- സാമൂഹിക പ്രവർത്തകരും ജനപ്രതിനിധികളും മാധ്യമപ്രവർത്തരും പരിസര പ്രദേശങ്ങളിലെ മലയാളികളുൾപ്പെടെയുള്ളവരെയും കൊണ്ട് നിറഞ്ഞിരുന്നു.

വിവരമറിഞ്ഞ് ആശുപത്രിയിൽ ഓടിയെത്തിയ ബഹു: കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം ഇടപെട്ട് തമിഴ്നാട് സർക്കാരുമായി സഹകരിച്ച് രാത്രി തന്നെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തമിഴ്നാട് സർക്കാർ ആംബുലൻസുകളിൽ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനം ചെയ്തിട്ടുള്ളതായി പറഞ്ഞു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ശുദ്ധിയാക്കി പാക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സമീപത്തെ മദ്രസ ഹാളിൽ ഒരുക്കാം എന്ന് കമ്മിറ്റി അറിയിച്ചെങ്കിലും
വനിതാ വളണ്ടിയർമാരുടെ അഭാവം ഒരു പ്രശ്നമായി.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ IRW വഴി വനിതാ വളണ്ടിയർമാരെ ഉടൻ എത്തിക്കാമെന്ന് ഉറപ്പു നൽകുകയും ശേഷം ആറ് വനിതാ വളണ്ടിയർമാർ കൂടി രാത്രി ഒരുമണിയോടു കൂടി എത്തിച്ചേരുകയും ചെയ്തു...

പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ മൃതദേഹങ്ങൾ അതിദാരുണമായ അപകടത്തിന്റെ തീഷ്ണത വ്യക്തമാക്കുന്നതായിരുന്നെങ്കിലും ദുരന്തനിവാരണ രംഗത്തും സേവന മേഖലയിലും പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ IRW വളണ്ടിയർമാർ, മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും ആ വേദന കടിച്ചമർത്തി അങ്ങേയറ്റത്തെ അനുതാപത്തോടെയും ആദരവോടെയും പവിത്രതയോടെയുമാണ് തങ്ങളുടെ ഉറ്റവരെ എന്നപോലെ ആ ശരീരങ്ങളെ ശുദ്ധിയാക്കി അന്ത്യ യാത്രക്കായി തയ്യാറാക്കിയത്.
12 വയസ്സുകാരനായ ഹിഷാം മോൻ, അവൻ്റെ ഉമ്മ സുഹറ ടീച്ചർ ,ആശ ടീച്ചർ, ഹെഡ്മിസ്ട്രസ് അജിത ടീച്ചർ, കാഴ്ച പരിമിതിയുള്ള മജീദ് മാഷ്, അദ്ദേഹത്തിൻ്റെ ഭാര്യ റുഖിയ, റംല ടീച്ചർ, ഷക്കീല ടീച്ചർ, സാജിത , ഇങ്ങനെ ആ ഒമ്പത് പേരെയും തൂവെള്ള തുണിയിൽ പൊതിഞ്ഞ വർ ആംബുലൻസുകളിലേക്ക് മാറ്റി.

അന്തരീക്ഷത്തിൽ ദുഃഖം കനം തിങ്ങി നിന്ന ആ രാത്രിയുടെ അന്ത്യയാമങ്ങളിൽ എൻ്റെ സഹപ്രവർത്തകർ നിർവഹിച്ച നിശബ്ദ സേവനം , ആ മഹാദൗത്യം, തീർച്ചയായും വാക്കുകളിൽ ഒതുക്കാനാവുന്ന ഒന്നല്ല..
പ്രപഞ്ചനാഥനോടുള്ള പ്രാർത്ഥനയല്ലാതെ മറ്റൊന്നും അവർക്ക് പകരം നൽകാനില്ല ... നാഥൻ്റെ പ്രീതിയല്ലാതെ മറ്റൊന്നും അവർ ആഗ്രഹിക്കുന്നില്ലെന്നതും മനം നിറക്കുന്ന ഒരു യാഥാർത്യമാണല്ലോ ...

ജഗദ്‌നിയന്താവ് ഏവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആപത്തുകളിൽ നിന്നും അവൻ എല്ലാവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ...

അന്തരീക്ഷത്തിൽ സുബഹി ബാങ്ക് മുഴങ്ങുമ്പോൾ അവസാന കർമ്മങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു ...
പുലർച്ചെ 5:45 ന് പൊള്ളാച്ചി പള്ളി ഇമാമിൻ്റെ നേതൃത്വത്തിൽ രണ്ടാമത്തെ കൂട്ട മയ്യത്ത് നമസ്കാരവും കഴിഞ്ഞ് രാവിലെ ആറുമണിക്ക് എല്ലാവരെയും നാട്ടിലേക്ക് ആംബുലൻസുകളിൽ യാത്രയാക്കുമ്പോൾ, മനസ്സാക്ഷി മരവിക്കുന്ന കാഴ്ചകൾക്കിടയിൽ അതുവരെ പിടിച്ചുനിന്ന എല്ലാവരും അറിയാതെ വിതുമ്പിപ്പോയി...
ആത്മനിയന്ത്രണത്തോടെ അതുവരെ കാര്യങ്ങൾ നിർവഹിച്ച ധൈര്യശാലികളായ ആ സന്നദ്ധ പ്രവർത്തകർ ഒരു വേള എല്ലാ വികാരവിചാരങ്ങളുമുള്ള സാധാരണ മനുഷ്യരായി.

പൊതുദർശനം നടന്ന പാങ്ങിലും മറ്റ് സന്നദ്ധ പ്രവർത്തകർക്കൊപ്പം കൈകോർത്ത്, ആവശ്യമായ സേവനങ്ങൾ ചെയ്യാനായി മലപ്പുറം ജില്ലയിലെ IRW പ്രവർത്തകർ എത്തിയിരുന്നു..

മരണത്തിന്റെ മരവിപ്പിനിടയിലും സ്നേഹത്തിന്റെ ചൂട് പകരുന്ന പ്രിയ സഹപ്രവർത്തകരെ ...

നിങ്ങൾ പകർന്നു നൽകിയത് കേവലം സേവനമല്ല; നമ്മെ വേദനയിലാഴ്ത്തി കടന്നുപോയവരോടുള്ള ആദരവാണ് .... നമ്മുടെ ബാധ്യതയാണ്....
അവരുടെ കുടുംബാംഗങ്ങളോടുള്ള ഐക്യദാർഢ്യവും ചേർന്നുനിൽക്കലും ചേർത്തു പിടിക്കലുമാണ്....
വേദനയിൽ മുങ്ങിയവർക്കുള്ള പ്രത്യാശയുടെ വെളിച്ചമാണ്....

ശിഹാബുദ്ദീൻ ചിറ്റൂർ,
ജനറൽ കൺവീനർ,
ഐഡിയൽ റിലീഫ് വിംഗ് കേരള ( IRW )

*IRW ട്രാവൽ ഹെല്പ് ഡസ്ക്*നിലവിലെ സാഹചര്യത്തിൽ വിദേശത്ത്  നിന്നും ബെംഗളൂരു എയർപോർട്ട് വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവ...
07/04/2026

*IRW ട്രാവൽ ഹെല്പ് ഡസ്ക്*

നിലവിലെ സാഹചര്യത്തിൽ വിദേശത്ത് നിന്നും
ബെംഗളൂരു എയർപോർട്ട് വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബെംഗളൂരുവിൽ താമസത്തിനോ തുടർ യാത്രക്കോ മാർഗ നിർദേശങ്ങൾ നൽകുന്നതിനായി
*"IRW ൻ്റെ ട്രാവൽ ഹെല്പ് ഡെസ്ക് "* സജ്ജീകരിച്ചിട്ടുണ്ട് .

*TRAVEL HELP DESK*

Hamsa Kunju - +91 83109 33634

Shaheer Moosa - +91 9845123396

Haneef Kuttyadi - +91 8553283335

Shahir. C. P - +91 7022033943

*IRW KERALA, BENGALURU*

22/02/2026

ചുട്ടുപൊള്ളുന്ന പാറക്കെട്ടുകൾക്കിടയിലെ കഠിനമായ ഓരോ മലകയറ്റവും, ആഴങ്ങളിലേക്കുള്ള ഓരോ ഇറക്കവും കരുത്തരായ ഈ IRW (Ideal Relief Wing - Kerala) വോളൻ്റിയർമാർക്ക് കേവലം സാഹസികത മാത്രമായിരുന്നില്ല; മറിച്ച് പ്രകൃതി ദുരന്തങ്ങളിൽ കുടുങ്ങിപ്പോകുന്ന ജീവിതങ്ങൾക്ക് ഒരു കൈത്താങ്ങായി മാറാനുള്ള തയ്യാറെടുപ്പായിരുന്നു.

മൂവാറ്റുപുഴ പൊയാലി മലയിൽ ഐഡിയൽ റിലീഫ് വിങ് (IRW) കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന 'മൗണ്ടൻ റെസ്ക്യൂ ട്രെയിനിംഗ് ക്യാമ്പ്' എല്ലാം കൊണ്ടും ആവേശകരമായിരുന്നു.

പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീനത്ത് അസീസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വാർഡ് മെമ്പർ ഇ.എച്ച്. നജീബ് ഉദ്ഘാടന വേളയിലും പിന്നീട് ക്യാമ്പ് സന്ദർശിച്ചും ആശംസകൾ നേർന്നു. IRW സംസ്ഥാന ലീഡർ ഷിഹാബുദ്ദീൻ് ചിറ്റൂർ , ഗവ. ബോഡി അംഗം മുഹമ്മദ് താഹ , ജില്ലാ ലീഡർ നിഷാദ്, മൗണ്ടൻ റസ്ക്യൂ സ്പെഷ്യൽ ടീം ലീഡർ സൈഫ് ഇബ്നു അസ്ലം, റിസോഴ്സ് പേഴ്സൺ അഫ്താബ് എന്നിവർ നേതൃത്വം നൽകി.

വിളിച്ചു പറയാതെ ദുരന്തങ്ങൾ പൊടുന്നനെ ഇരച്ചെത്തുമ്പോൾ, തീർച്ചയായും, കഠിനപ്രയത്നത്താൽ കരുത്തരായ ഈ ഐ.ആർ.ഡബ്ല്യു വോളണ്ടിയർമാർ രക്ഷാ ദൗത്യവുമായി എന്നും എപ്പോഴും മുൻപന്തിയിൽ തന്നെയുണ്ടാകും എന്നതുറപ്പാണ്!

​ Muvattupuzha

21/02/2026

കൈകോർത്താൽ ഒഴിവാക്കാം വൻ ദുരന്തങ്ങൾ:
Kerala Police ഔദ്യോഗിക Facebook​ പേജിൽ പങ്ക് വെച്ച ഈ വീഡിയോ ശ്രദ്ധിക്കൂ... യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ഒരു ബസ്സിന് തീപിടിച്ചപ്പോൾ പകച്ചുനിൽക്കാതെ, അടുത്തുണ്ടായിരുന്ന കടകളിലും മറ്റും സൂക്ഷിച്ചിരുന്ന ഫയർ എക്‌സ്റ്റിംഗുഷറുകൾ കൃത്യമായി ഉപയോഗിച്ച് തീ അണച്ച ആ നാട്ടുകാർ നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്. അപകടം നടന്ന ആദ്യ നിമിഷങ്ങളിൽ ഇടപെടുന്ന സാധാരണക്കാരായ 'ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്' ആണ് പലപ്പോഴും മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ദൂരം നിശ്ചയിക്കുന്നത്.
​എന്താണ് ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിന്റെ പ്രസക്തി? 🛡️
​അപകടം നടന്നാലുടൻ ഫയർഫോഴ്‌സോ ആംബുലൻസോ എത്താൻ എടുക്കുന്ന ആ 'ഗോൾഡൻ അവർ' (Golden Hour) വളരെ നിർണ്ണായകമാണ്. ആ സമയത്ത് അവിടെയുള്ള സാധാരണക്കാർക്ക് ചില അടിസ്ഥാന കാര്യങ്ങൾ അറിയാമെങ്കിൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാം.
​📍 ഈ വീഡിയോയിൽ നമ്മൾ കണ്ട പ്രധാന കാര്യങ്ങൾ:
1. ​ഉപകരണങ്ങളുടെ അറിവ്: ഫയർ എക്‌സ്റ്റിംഗുഷർ സ്ഥാപിച്ചതുകൊണ്ട് മാത്രം കാര്യപ്പമില്ല, അത് പ്രവർത്തിപ്പിക്കാൻ (PASS method - ഇത് ചിത്രരൂപത്തിൽ താഴെ കൊടുത്തിട്ടുണ്ട്) അറിഞ്ഞിരിക്കണം.
2. ​സമചിത്തത: പരിഭ്രാന്തരാകാതെ ശാസ്ത്രീയമായി ഇടപെട്ടാൽ അപകടത്തിന്റെ ആക്കം കുറയ്ക്കാം.
3. ​പരിശീലനത്തിന്റെ ഫലം: ഐ.ആർ.ഡബ്ല്യു (IRW) കേരള പോലെ രക്ഷാപ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും മറ്റും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് നൽകുന്ന പരിശീലനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ എത്രത്തോളം ഫലപ്രദമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

നമുക്ക് എന്ത് ചെയ്യാം? 🤔
1. ​പരിശീലനം നേടുക: അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം, സി.പി.ആർ (CPR), മുങ്ങിമരണങ്ങളിൽ നൽകേണ്ട പ്രഥമശുശ്രൂഷ എന്നിവയിൽ അടിസ്ഥാന അറിവ് നേടുക.
2. ​സന്നദ്ധരാവുക: നിങ്ങളുടെ പ്രദേശത്തെ രക്ഷാപ്രവർത്തന ഗ്രൂപ്പുകളിൽ പങ്കാളികളാവുക.
3. ലഭ്യമായ അറിവുകൾ മറ്റുള്ളവർക്ക് ​കൂടി ലഭ്യമാക്കുക: ഉപകരണങ്ങൾ കാണുമ്പോൾ അത് എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ചുറ്റുമുള്ളവർക്കും പറഞ്ഞുകൊടുക്കുക.
​അപകടങ്ങൾ മുൻകൂട്ടി കാണാൻ നമുക്ക് കഴിയില്ല, പക്ഷേ അവയെ പ്രതിരോധിക്കാൻ നമുക്ക് സ്വയം സജ്ജരാകാം. ശാസ്ത്രീയമായ അറിവും ആത്മവിശ്വാസവുമുള്ള ഒരു ജനതയ്ക്ക് മാത്രമേ സുരക്ഷിതമായ ഒരു നാട് കെട്ടിപ്പടുക്കാൻ കഴിയൂ.
​അഭിനന്ദനങ്ങൾ ആ ധീരരായ നാട്ടുകാർക്കും, അവർക്ക് കരുത്തായ പരിശീലകർക്കും! 👏

21/02/2026

ശ്രദ്ധിക്കുക!

സൂപ്പർ ഹീറോ സിനിമകളിൽ കാണുന്നതുപോലെയുള്ള ആക്ഷൻ രംഗങ്ങളാണോ ഇതെന്ന് ചോദിച്ചാൽ, ഏതാണ്ട് അതുപോലെ തന്നെ! പക്ഷേ ഇത് സിനിമയല്ല,...
05/02/2026

സൂപ്പർ ഹീറോ സിനിമകളിൽ കാണുന്നതുപോലെയുള്ള ആക്ഷൻ രംഗങ്ങളാണോ ഇതെന്ന് ചോദിച്ചാൽ, ഏതാണ്ട് അതുപോലെ തന്നെ! പക്ഷേ ഇത് സിനിമയല്ല, യഥാർത്ഥ ജീവിതത്തിൽ മനുഷ്യരെ സഹായിക്കാൻ വേണ്ടിയുള്ള കഠിന പരിശീലനമാണ്.
നമ്മുടെ കൊച്ചു കേരളം പ്രളയത്തിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ചു നിന്നപ്പോൾ കണ്ട ആ ആവേശമുണ്ടല്ലോ; ആരെന്ന് പോലും അറിയാത്തവർക്കായി ജീവൻ പണയപ്പെടുത്തി ഇറങ്ങിത്തിരിച്ച മനുഷ്യസ്നേഹം. ആ സ്നേഹത്തിൻ്റെ കൈകളാണ് രക്ഷാപ്രവർത്തന മേഖലയിൽ നൂതന വിദ്യകൾ സ്വായത്തമാക്കി ഇവിടെ പൊയാലി മലയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നത്.
​മൂവാറ്റുപുഴയിലെ മനോഹരമായ പൊയാലി മലയിലും സമീപത്തെ ത്രിവേണി സംഗമം എന്നറിയപ്പെടുന്ന പുഴക്കരയിലുമായിരുന്നു IRW സ്പെഷ്യൽ മൗണ്ടൻ റെസ്ക്യൂ ടീമിൻ്റെ കഴിഞ്ഞ രണ്ട് ദിവസങ്ങൾ.
✅ റോപ്പ് റെസ്ക്യൂ ടെക്നിക്കുകൾ, ആങ്കറിംഗ്, റാപ്പലിംഗ്,ജുമാറിംഗ് തുടങ്ങിയ അത്യാധുനിക രക്ഷാപ്രവർത്തന രീതികൾ.
✅ ദുരന്തമുഖങ്ങളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സിപ്‌ലൈനുകൾ സ്വയം നിർമ്മിച്ച് സ്ട്രെച്ചറുകൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം.
✅ ബിൽഡിംഗ് റെസ്ക്യൂ മുതൽ റിവർ ക്രോസിങ് വരെ നീളുന്ന ആവേശം.

അതോടൊപ്പം പ്രകൃതിയെ മറക്കാതെ ഒരു കൈ സഹായവും! 🌿

​മലഞ്ചെരിവുകളിൽ നിന്ന് താഴേക്ക് റാപ്പലിംഗ് ചെയ്യുമ്പോഴും, ഇരച്ചു പായുന്ന പുഴയ്ക്ക് കുറുകെ ടൈറോലിയൻ ട്രാവേഴ്സ് നിർമ്മിക്കുമ്പോഴും അവർക്ക് ലക്ഷ്യം ഒന്നേയുണ്ടായിരുന്നുള്ളൂ – കഠിന പരിശീലനത്തിലൂടെ നേടുന്ന വൈദഗ്ധ്യവുമായി ദുരന്തമുഖങ്ങളിൽ പ്രത്യാശയുടെ പൊൻകിരണങ്ങളായെത്തി വിലപ്പെട്ട ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയണം!

ചുട്ടുപൊള്ളുന്ന പാറക്കെട്ടുകൾക്കിടയിലെ കഠിനമായ ഓരോ മലകയറ്റവും, ആഴങ്ങളിലേക്കുള്ള ഓരോ ഇറക്കവും അവർക്ക് കേവലം സാഹസികത മാത്രമായിരുന്നില്ല; മറിച്ച് പ്രകൃതി ദുരന്തങ്ങളിൽ കുടുങ്ങിപ്പോകുന്ന ജീവിതങ്ങൾക്ക് ഒരു കൈത്താങ്ങായി മാറാനുള്ള തയ്യാറെടുപ്പായിരുന്നു.

കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മൂവാറ്റുപുഴ പൊയാലി മലയിൽ ഐഡിയൽ റിലീഫ് വിങ് (IRW) കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന 'മൗണ്ടൻ റെസ്ക്യൂ ട്രെയിനിംഗ് ക്യാമ്പ്' വിജയകരമായി പൂർത്തിയായി.

പരിശീലനത്തോടൊപ്പം തന്നെ പൊയാലി മലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി ശുചീകരണ പ്രവർത്തനങ്ങളിലും ഐ.ആർ.ഡബ്ല്യൂ വോളന്റിയർമാർ പങ്കാളികളായി. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീനത്ത് അസീസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വാർഡ് മെമ്പർ ഇ.എച്ച്. നജീബ് ഉദ്ഘാടന വേളയിലും പിന്നീട് ക്യാമ്പ് സന്ദർശിച്ചും ആശംസകൾ നേർന്നു. IRW സംസ്ഥാന ലീഡർ ഷിഹാബുദ്ദീൻ് ചിറ്റൂർ , ഗവ. ബോഡി അംഗം മുഹമ്മദ് താഹ , ജില്ലാ ലീഡർ നിഷാദ്, മൗണ്ടൻ റസ്ക്യൂ സ്പെഷ്യൽ ടീം ലീഡർ സൈഫ് ഇബ്നു അസ്ലം, റിസോഴ്സ് പേഴ്സൺ അഫ്താബ് എന്നിവർ നേതൃത്വം നൽകി.

വിളിച്ചു പറയാതെ ദുരന്തങ്ങൾ പൊടുന്നനെ ഇരച്ചെത്തുമ്പോൾ, തീർച്ചയായും, കഠിനപ്രയത്നത്താൽ കരുത്തരായ ഈ ഐ.ആർ.ഡബ്ല്യു വോളണ്ടിയർമാർ രക്ഷാ ദൗത്യവുമായി എന്നും എപ്പോഴും മുൻപന്തിയിൽ തന്നെയുണ്ടാകും എന്നതുറപ്പാണ്!

കേരളത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് IRW പ്രവർത്തകർ സേവന മേഖലയിൽ കർമ്മ നിരതരാകാത്ത ഒരു ദിവസം പോലും കഴിഞ്ഞ് പോകുന്നില്ല എന...
23/01/2026

കേരളത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് IRW പ്രവർത്തകർ സേവന മേഖലയിൽ കർമ്മ നിരതരാകാത്ത ഒരു ദിവസം പോലും കഴിഞ്ഞ് പോകുന്നില്ല എന്നത് ഒരു യാഥാർത്യമായിരിക്കെ തന്നെ, സേവനത്തെ ഉയർത്തിക്കാണിച്ച് ആവശ്യക്കാരൻ്റെ അഭിമാനത്തെയും നിസ്സഹായതയെയും ചൂഷണം ചെയ്യരുതെന്ന ആദർശ ബന്ധിതമായ കാർക്കശ്യത്താൽ, ഹൃദയഹാരികളായ പല അനുഭവങ്ങളും കഥകളും അധികമാരും അറിയാറില്ല എന്നതാണ് വാസ്തവം.
ഈയിടെ, നിലമ്പൂർ ഭാഗത്ത്
നിസ്വാർത്ഥമായ ഒരു സേവന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു Ideal Relief Wing (IRW ) വോളൻ്റിയറുടെ ഹൃദയസ്പർശിയായ സേവന അനുഭവം നാം ചെറുതായിക്കാണുന്ന ഒരു നന്മ പോലും പലർക്കും എത്ര മാത്രം വിലപ്പെട്ടതാണെന്ന് മനസിലാക്കിത്തരുന്ന ഒരുത്തമോദാഹരണമാണ്..
ഒരു IRW വോളണ്ടിയറുടെ ഡയറിക്കുറിപ്പിൽ നിന്ന് ..

"നിലമ്പൂർ തൊണ്ടിയിലുള്ള ഒരു അമ്മച്ചിയുടെ വീട് വൃത്തിയാക്കാനും വൈറ്റ് വാഷ് ചെയ്യാനുമാണ് IRW നിലമ്പൂർ യൂണിറ്റിലെ വോളൻ്റിയർമാർ ഇന്നലെ (18/01/26) അവിടെ എത്തിയത്.
അമ്മച്ചിക്ക് ഒരു മകനേയുള്ളൂ. അവനാകട്ടെ, അരക്കു താഴെ തളർന്നു കിടപ്പിലുമാണ്. അമ്മച്ചിയാണ് ആകെ തുണ. വീട് വൃത്തിയാക്കാൻ വേറെ ആരുമില്ല.
അങ്ങനെയാണ് വിവരമറിഞ്ഞ IRW ടീം അവിടെ സേവന പ്രവർത്തനത്തിനായി എത്തുന്നത്.
പുരുഷ വനിത വളണ്ടിയർമാർ രാവിലെ ആരംഭിച്ച് ഉച്ചയോടെ സേവനം പൂർത്തിയാക്കി. അമ്മച്ചിയുടെ സന്തോഷം വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു. പ്രവർത്തകർ യാത്ര പറഞ്ഞു പോരുമ്പോൾ അമ്മച്ചിക്ക് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കണം എന്ന ആഗ്രഹവും അതിനിടെ നടന്നു. എന്നാൽ പിന്നീട് കേൾക്കുന്നത് നശ്വര സുഖാനുഭൂതികളുടെ ഈ ലോകം വിട്ട് അനശ്വരമായ പരലോകത്തേക്ക് അവർ യാത്രയായി എന്നാണ്...
​"ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാൻ മരണത്തിന്റെ മാലാഖയെത്തുന്ന സമയത്ത്, ആ വീട് മനോഹരമായി ഒരുക്കി വെക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടായിരിക്കണം.
​തന്റെ വേദനകൾക്കിടയിലും, തനിക്ക് തണലാകേണ്ട മകന് സ്വയം താങ്ങായി മാറിയ കരുത്തുറ്റ മാതാവായിരുന്നു അവർ.
​ഒടുവിൽ ആ യാത്ര കഴിഞ്ഞു... ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ എല്ലാം വൃത്തിയാക്കി വെച്ച്, ഒരുങ്ങിക്കൊണ്ടാണ് ആ അമ്മമ്മ വിടവാങ്ങിയത്. അന്ത്യയാത്ര ചൊല്ലാൻ നാടുമുഴുവൻ ആ വീട്ടിലേക്കൊഴുകുമ്പോൾ, അവിടെയുള്ള ഓരോ വസ്തുവിലും ആ അമ്മയുടെ കരുതലും ഞങ്ങളുടെ സേവനത്തിന്റെ സ്പർശവുമുണ്ടായിരുന്നു.
​പ്രയാസങ്ങളിലും പ്രതിസന്ധികളിലും മകന് തണലായി നിന്ന ആ മാതാവിന്റെ മരണാനന്തര ജീവിതം സമാധാനപൂർണ്ണമാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു... സഹായത്തിനർഹരായ
​മനുഷ്യരെ ചേർത്തു പിടിക്കാൻ, നമുക്ക് അവസരം നൽകുന്ന നാഥൻ അത്യുദാരനാണ്. IRW വോളണ്ടിയർമാരുടെ ഈ സമർപ്പണം അവൻ സ്വീകരിക്കട്ടെ.

കേരളത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് IRW പ്രവർത്തകർ സേവന മേഖലയിൽ കർമ്മ നിരതരാകാത്ത ഒരു ദിവസം പോലും കഴിഞ്ഞ് പോകുന്നില്ല എന...
23/01/2026

കേരളത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് IRW പ്രവർത്തകർ സേവന മേഖലയിൽ കർമ്മ നിരതരാകാത്ത ഒരു ദിവസം പോലും കഴിഞ്ഞ് പോകുന്നില്ല എന്നത് ഒരു യാഥാർത്യമായിരിക്കെ തന്നെ, സേവനത്തെ ഉയർത്തിക്കാണിച്ച് ആവശ്യക്കാരൻ്റെ അഭിമാനത്തെയും നിസ്സഹായതയെയും ചൂഷണം ചെയ്യരുതെന്ന ആദർശ ബന്ധിതമായ കാർക്കശ്യത്താൽ, ഹൃദയഹാരികളായ പല അനുഭവങ്ങളും കഥകളും അധികമാരും അറിയാറില്ല എന്നതാണ് വാസ്തവം.
ഈയിടെ, നിലമ്പൂർ ഭാഗത്ത്
നിസ്വാർത്ഥമായ ഒരു സേവന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു Ideal Relief Wing (IRW ) വോളൻ്റിയറുടെ ഹൃദയസ്പർശിയായ സേവന അനുഭവം നാം ചെറുതായിക്കാണുന്ന ഒരു നന്മ പോലും പലർക്കും എത്ര മാത്രം വിലപ്പെട്ടതാണെന്ന് മനസിലാക്കിത്തരുന്ന ഒരുത്തമോദാഹരണമാണ്..

ഒരു IRW വോളണ്ടിയറുടെ ഡയറിക്കുറിപ്പിൽ നിന്ന് ..

"നിലമ്പൂർ തൊണ്ടിയിലുള്ള ഒരു അമ്മച്ചിയുടെ വീട് വൃത്തിയാക്കാനും വൈറ്റ് വാഷ് ചെയ്യാനുമാണ് IRW നിലമ്പൂർ യൂണിറ്റിലെ വോളൻ്റിയർമാർ ഇന്നലെ (18/01/26) അവിടെ എത്തിയത്.
അമ്മച്ചിക്ക് ഒരു മകനേയുള്ളൂ. അവനാകട്ടെ, അരക്കു താഴെ തളർന്നു കിടപ്പിലുമാണ്. അമ്മച്ചിയാണ് ആകെ തുണ. വീട് വൃത്തിയാക്കാൻ വേറെ ആരുമില്ല.
അങ്ങനെയാണ് വിവരമറിഞ്ഞ IRW ടീം അവിടെ സേവന പ്രവർത്തനത്തിനായി എത്തുന്നത്.

പുരുഷ വനിത വളണ്ടിയർമാർ രാവിലെ ആരംഭിച്ച് ഉച്ചയോടെ സേവനം പൂർത്തിയാക്കി. അമ്മച്ചിയുടെ സന്തോഷം വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു. പ്രവർത്തകർ യാത്ര പറഞ്ഞു പോരുമ്പോൾ അമ്മച്ചിക്ക് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കണം എന്ന ആഗ്രഹവും അതിനിടെ നടന്നു. എന്നാൽ പിന്നീട് കേൾക്കുന്നത് നശ്വര സുഖാനുഭൂതികളുടെ ഈ ലോകം വിട്ട് അനശ്വരമായ പരലോകത്തേക്ക് അവർ യാത്രയായി എന്നാണ്...

​"ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാൻ മരണത്തിന്റെ മാലാഖയെത്തുന്ന സമയത്ത്, ആ വീട് മനോഹരമായി ഒരുക്കി വെക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടായിരിക്കണം. ആ മഹത്തായ ദൗത്യം ഭംഗിയായി പൂർത്തിയാക്കാൻ ഞങ്ങളെ തിരഞ്ഞെടുത്ത സർവ്വേശ്വരനോട് നന്ദി പറയുന്നു."
​ഓശാനപ്പെരുന്നാൾ ദിവസം കൊണ്ടു വന്ന കുരുത്തോലകൾ പൊടിതട്ടി സൂക്ഷിക്കാൻ അവ ഞങ്ങളെ ഏൽപ്പിക്കുമ്പോൾ ആ അമ്മമ്മയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷമായിരുന്നു. "ഇത് വീട്ടിനുള്ളിൽ സൂക്ഷിച്ചു വെക്കേണ്ടതാണ്" എന്നവർ സ്നേഹത്തോടെ ഓർമ്മിപ്പിച്ചു.
​ശാരീരിക അവശതകൾക്കിടയിലും ഞങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ആ അമ്മ മറന്നില്ല. "മക്കളെ, നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും ഉണ്ടാക്കിത്തരാം" എന്ന് ഇടയ്ക്കിടെ അവർ പറയുന്നുണ്ടായിരുന്നു. തന്റെ വേദനകൾക്കിടയിലും, തനിക്ക് തണലാകേണ്ട മകന് സ്വയം താങ്ങായി മാറിയ കരുത്തുറ്റ മാതാവായിരുന്നു അവർ.
​ഒടുവിൽ ആ യാത്ര കഴിഞ്ഞു... ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ എല്ലാം വൃത്തിയാക്കി വെച്ച്, ഒരുങ്ങിക്കൊണ്ടാണ് ആ അമ്മമ്മ വിടവാങ്ങിയത്. അന്ത്യയാത്ര ചൊല്ലാൻ നാടുമുഴുവൻ ആ വീട്ടിലേക്കൊഴുകുമ്പോൾ, അവിടെയുള്ള ഓരോ വസ്തുവിലും ആ അമ്മയുടെ കരുതലും ഞങ്ങളുടെ സേവനത്തിന്റെ സ്പർശവുമുണ്ടായിരുന്നു.
​പ്രയാസങ്ങളിലും പ്രതിസന്ധികളിലും മകന് തണലായി നിന്ന ആ മാതാവിന്റെ മരണാനന്തര ജീവിതം സമാധാനപൂർണ്ണമാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു... സേവനത്തിന്റെ പാതയിൽ ഇതുപോലെയുള്ള നിമിഷങ്ങൾ ഞങ്ങളെ കൂടുതൽ വിനീതരാക്കുന്നു. സഹായത്തിനർഹരായ
​മനുഷ്യരെ ചേർത്തു പിടിക്കാൻ, നമുക്ക് അവസരം നൽകുന്ന നാഥൻ അത്യുദാരനാണ്. IRW വോളണ്ടിയർമാരുടെ ഈ സമർപ്പണം അവൻ സ്വീകരിക്കുമാറാകട്ടെ.

പത്തിരിപ്പാലമൗണ്ട് സീന കോളേജ്നാഷണൽ സർവ്വീസ് സ്കീം - NSSയൂണിറ്റ് സംഘടിപ്പിച്ച ദശദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി ദുരന്ത നിവ...
30/12/2025

പത്തിരിപ്പാല
മൗണ്ട് സീന കോളേജ്
നാഷണൽ സർവ്വീസ് സ്കീം - NSS
യൂണിറ്റ് സംഘടിപ്പിച്ച ദശദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി ദുരന്ത നിവാരണ / ലഘൂകരണ വിഷയത്തിൽ Irw Kerala ഡിസാസ്റ്റർ മാനേജ്മെൻ്റ്
ട്രെയിനർ ബശീർ ശർഖി
വിവിധ തരം രക്ഷാപ്രവർത്തനങ്ങളിൽ ക്യാമ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി. കോളേജ് പ്രിൻസിപ്പൾ ഡോ. ഇസ്മായിൽ, NSS ൻ്റെ ചുമതലയുള്ള ഡോ. രാഹുൽ എന്നിവർ പങ്കെടുത്തു.

വേങ്ങര കിളിനകോട് ജി.എൽ.പി.എസിൽ  നടക്കുന്ന പി.പി.ടി.എം.വൈ. എച്ച്.എസ്.എസ് ചേറൂരിന്റെ സപ്തദിന സഹവാസ ക്യാമ്പിനിടെ നടന്ന ദുരന...
29/12/2025

വേങ്ങര കിളിനകോട് ജി.എൽ.പി.എസിൽ നടക്കുന്ന പി.പി.ടി.എം.വൈ. എച്ച്.എസ്.എസ് ചേറൂരിന്റെ സപ്തദിന സഹവാസ ക്യാമ്പിനിടെ നടന്ന ദുരന്തനിവാരണ പരിശീലനത്തിൽ നിന്ന് ...
IRW സെക്രട്ടറി ( ഫിനാൻസ്)
ഫൈസൽ പക്കിയൻ പരിശീലനത്തിന് നേതൃത്വം നൽകി.

വിവിധതരം ജീവൻ രക്ഷാ രീതികളെ കുറിച്ചുള്ള പ്രായോഗിക പരിശീലന പരിപാടി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം ആയിരുന്നു. ദുരന്തബാധിത സ്ഥലങ്ങളിൽ പാലിക്കേണ്ട മുൻ കരുതലുകളും പ്രായോഗിക രീതികളും കുട്ടികൾ നേരിട്ട് പരിശീലിച്ചു. അദ്ധ്യാപകരായ അബ്ദുൽ ഹമീദ് കെ ടി ഹംസ പുള്ളാട്ട്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റാഷിദ് തോട്ടശ്ശേരി, വളണ്ടിയർ ലീഡർമാരായ ശിബിൽ, ഹിബ .കെ .ടി എന്നിവർ സംസാരിച്ചു

സേവനവഴിയിലെ പുതിയ പോരാളികൾ! 🛡️ഐഡിയൽ റിലീഫ് വിംഗ് (IRW) 2025 ബാച്ച് വോളന്റിയർ ട്രെയിനിംഗ് ക്യാമ്പിന് തുടക്കമായി. ശിഹാബ് പ...
21/12/2025

സേവനവഴിയിലെ പുതിയ പോരാളികൾ! 🛡️
ഐഡിയൽ റിലീഫ് വിംഗ് (IRW) 2025 ബാച്ച് വോളന്റിയർ ട്രെയിനിംഗ് ക്യാമ്പിന് തുടക്കമായി. ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്ത മൂന്നാം ഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർ ഇനി IRW-ന്റെ കരുത്തായി മാറും.
ഡിസംബർ 21 ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി പി. മുജീബ് റഹ്മാൻ പുതിയ വോളന്റിയർമാർക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്യും.

"സ്വാതന്ത്ര്യം തന്നെയമൃതംസ്വാതന്ത്ര്യം തന്നെ ജീവിതംപാരതന്ത്ര്യം മാനികള്‍ക്കുമൃതിയെക്കാള്‍ ഭയാനകം "
15/08/2025

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം "

Address

Ideal Relief Wing
Kottakkal
676503

Alerts

Be the first to know and let us send you an email when IRW Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IRW Kerala:

Share