AMAI Malappuram

AMAI Malappuram organisation

01/04/2026

All are welcome to attend our Expo on 18th & 19th April

27/02/2026
26/02/2026

*മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന പൊതുജനാരോഗ്യത്തിന് ഭീഷണി:* *എ എം എ ഐ*

കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (IRIA) ഉദ്ഘാടന വേദിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ വലിയ അരാജകത്വം സൃഷ്ടിക്കുന്നതാണ്. ശാസ്ത്രീയമായ ചികിത്സാരീതികളെ ഇകഴ്ത്തുകയും വ്യാജവൈദ്യത്തെ മഹത്വവൽക്കരിക്കുന്ന നിലപാടുകൾ സർക്കാർ തിരുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

നിയമപരമായി എല്ലാ മെഡിക്കൽ ബിരുദവും അഞ്ചര വർഷത്തെ വൈദ്യ വിദ്യാഭ്യാസ പഠനം കൊണ്ട് രോഗികളെ ചികിത്സിക്കാൻ പര്യാപ്തമാണെന്നെന്നിക്കെ ആയുർവേദ ഡോക്ടർമാർ കേവലം അഞ്ചര വർഷത്തെ ആയുർവേദ പഠനം കൊണ്ട് ഒന്നും നേടുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമാണ്. ആയുർവേദ പഠനം കേവലം ബിരുദം മാത്രമല്ല, അതിനു ശേഷം പി.ജി, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്സുകൾ അടക്കം വിപുലമായ ഗവേഷണങ്ങളിലൂടെയും നിരന്തരമായ നവീകരണത്തിലൂടെയുമാണ് ആയുർവേദ ഡോക്ടർമാർ കടന്നുപോകുന്നത്. അതുകൂടാതെ നിരന്തരം തുടർ വിദ്യാഭ്യസ പരിപാടികളിലൂടെ (സി എം ഇ) സ്വയം നവീകരിച്ചു കൊണ്ടാണ് ആയുർവേദ ഡോക്ടർമാർ പ്രാക്ടീസ് രംഗത്ത് നിലനിൽക്കുന്നത്. ഔഷധ നിർമ്മാണം അവയുടെ ശാസ്ത്രീയമായ തിരിച്ചറിയൽ, സുരക്ഷിതമായ ഔഷധ പ്രയോഗം എന്നിവയിലെല്ലാം തുടർ പരിശീലനം അനിവാര്യമാണ്. കേരളത്തിൻ്റെ ആരോഗ്യ രംഗത്ത് നിർണ്ണായക പങ്ക് വഹിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ സംഭാവനകളെ ആകെ തമസ്കരിച്ചുകൊണ്ട്, മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും ശാസ്ത്രസമൂഹത്തോടുള്ള അനാദരവുമാണ്.

എതാനും ചില ചികിത്സകരുടെ അനുഭവങ്ങളാണ് എപ്പോഴും മുഖ്യമന്ത്രി ഉദാഹരിക്കുന്നത്. എന്നാൽ അവരുടെ മറവിൻ നാട്ടിലെ ആയിരക്കണക്കിന് വ്യാജചികിത്സകർ നാട്ടുചികിത്സയുടെ പേരിൻ സംഘടനകൾ ഉണ്ടാക്കി നടത്തുന്ന ചികിത്സാ തട്ടിപ്പുകൾക്ക് പിന്തുണ നൽകുന്നതാണ് ഈ സമീപനം. ഇത്തരക്കാരുടെ ശാസ്ത്രീയ ചികിത്സാ നിഷേധവും മന്ത്രവാദ ചികിന്ധയും മൂലം നിരവധി മരണങ്ങൾ കണ്ടിട്ടും ഇത്തരം സമീപനം സ്വീകരിക്കുന്നത് നിരുത്തരവാദപരമാണ്.
ശാസ്ത്രീയമായ രോഗനിർണ്ണയമോ ചികിത്സാ പരിജ്ഞാനമോ ഇല്ലാത്ത വ്യാജ ചികിത്സകരെ ഗ്ലോറിഫൈ ചെയ്യുന്നത് കേരളത്തിലെ ആരോഗ്യമേഖലയെ തകിടം മറിക്കുന്നതാണ്.

ആയുർവേദത്തെ ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കാൻ IRIA പോലുള്ള സ്ഥാപനങ്ങൾ തുറക്കുമ്പോൾ തന്നെ, മറുഭാഗത്ത് അശാസ്ത്രീയമായ പ്രവണതകളെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല.

അംഗീകൃത യോഗ്യതയില്ലാത്തവരുടെ പ്രാക്ടീസ് നിലവിലെ കേന്ദ്ര-സംസ്ഥാന നിയമങ്ങളും സുപ്രീം കോടതി ഉത്തരവുകളും കർശനമായി വിലക്കിയിട്ടുള്ളതാണ്. KSMP Act 2021, NCISM Act 2020, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് തുടങ്ങിയ നിയമങ്ങൾ നിലനിൽക്കെ, അവയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ നിലപാടുകളിൽ നിന്നും ഭരണകൂടം പിന്തിരിയണം.

ഇത്തരം തെറ്റായ പ്രവണതകളെ നിയമപരമായും സംഘടനാപരമായും പ്രതിരോധിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.

*പ്രസിഡന്റ് / ജനറൽ സെക്രട്ടറി*
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)

07/12/2025

ALLEGRA 2025

16/10/2025
16/10/2025

Vachadi Choorma Upanaha - Knee Osteoarthritis ന് ഫലപ്രമെന്ന CCRAS ൻ്റെ ഗവേഷണം - വിശദ റിപ്പോർട്ട് ആപ്തയിൽ

✋ STOP VIOLENCE AGAINST MEDICAL PROFESSIONALSആരോഗ്യ പ്രവർത്തകർക്കു നേരെ ഉയരുന്ന അതിക്രമങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി...
09/10/2025

✋ STOP VIOLENCE AGAINST MEDICAL PROFESSIONALS

ആരോഗ്യ പ്രവർത്തകർക്കു നേരെ ഉയരുന്ന അതിക്രമങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കുക.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)

07/10/2025

മലയാള സിനിമയിൽ ജഗതി ശ്രീകുമാറിനോളം വ്യാജ വൈദ്യന്മാരെ കൃത്യമായി അവതരിപ്പിച്ച മറ്റൊരു നടനുണ്ടെന്ന് തോന്നുന്നില്ല. പഴയ കാലത്ത്
തെരുവായിരുന്നു അവരുടെ തട്ടകമെങ്കിൽ ഇന്ന് സോഷ്യൽ മീഡിയയായെന്ന് മാത്രം..
ചോദിക്കാനും പറയാനും ആരുമില്ലാത്തതോണ്ട്, വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുമന്ന പോലെ , തട്ടിപ്പും തരികിടയും കൈവശമുണ്ടായാൽ സോഷ്യൽ മീഡിയയിൽവ്യാജ വൈദ്യനാകാൻ എളുപ്പവുമാണ്.

കരുനാഗപ്പള്ളിയിലെ റീൽസ് വൈദ്യന് കണ്ണൂരും ഫാൻസുണ്ടാകുന്നത് സ്വാഭാവികമായി.
ഇത്തരം തട്ടിപ്പുകാരുടെ വലയിലേക്ക് ഞാനാദ്യം ഞാനാദ്യമെന്ന മട്ടിൽ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികൾ വന്നു വീഴുന്നുമുണ്ട്. ഇതുപോലെ രോഗം മാറില്ല എന്നതും കവിഞ്ഞ് മാനം പോകുന്ന വാർത്തകളും അപൂർവ്വം പേരെ പുറത്ത് പറയൂ എന്നത് വ്യാജന്മാരുടെ മറ്റൊരു പ്രിവിലേജാണ്..

നാട്ടു വൈദ്യമെന്നൊക്കെയുള്ള
പല പേരിൽ അവതരിക്കുന്ന വ്യാജ ചികിത്സകർക്ക് പിൻവാതിൽ വഴി അംഗീകാരം കൊടുക്കുന്ന നടപടികൾക്കെതിരെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ആയുർവേദ ചികിത്സകരുടെ സംഘടനയായ AMAl നിരന്തര പോരാട്ടത്തിലാണ്..

#വ്യാജവൈദ്യംനാടിനാപത്ത്




https://www.facebook.com/share/p/175H152xJi/
05/10/2025

https://www.facebook.com/share/p/175H152xJi/

സ്വന്തം വൈദ്യശാസ്ത്രത്തെ മാത്രമറിയുക എന്നതിനപ്പുറം മറ്റ് ശാസ്ത്രങ്ങളെ കൂടി മനസ്സിലാക്കുകയും അർഹിക്കുന്ന ആദരവ് നൽകുകയും ചെയ്യണമെന്ന് അനുശാസിക്കുന്ന നൈതികതയാണ് ആയുർവേദത്തിനുള്ളത്.

എല്ലാ അറിവുകളും ജനനന്മക്കായി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം മനുഷ്യ സ്നേഹികളായവരുടെ ലക്ഷ്യം.

നിർഭാഗ്യവശാൽ , വെല്ലുവിളികളുടെയും വാഗ്വാദങ്ങളുടെയും വിദ്വേഷവാക്കുകളുടെയും
വിഹാര വേദിയായി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ മാറിയ കാലത്താണ് നാം ജീവിക്കുന്നത്. വൈദ്യശാസ്ത്ര വിഷയങ്ങളും
ആ കുത്തൊഴുക്കിൽത്തന്നെയാണ്
സംവാദങ്ങൾക്കപ്പുറത്ത് വിവാദങ്ങൾ തന്നെ ലക്ഷ്യമാക്കുന്നവരുണ്ടെന്ന് വെളിവായിട്ടുണ്ട്.

അത്തരമൊരു സാഹചര്യത്തിലാണ്, ആയുർവേദത്തെപ്പറ്റി , കേരളത്തിലെ പ്രശസ്തനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കോട്ടയം ഗവ: മെഡിക്കൽ കോളേജിൻ്റെ സൂപ്രണ്ടുമായ ഡോ: ടി കെ ജയകുമാർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നത്.

എന്ത് കാര്യം തീരുമാനിക്കുമ്പോഴും സമൂഹത്തിലെ അവസാനത്തെ മനുഷ്യനുപകാരപ്പെടുമോ എന്നു ചിന്തിക്കുക എന്ന് പഠിപ്പിച്ച രാഷ്ട്ര പിതാവുള്ള രാജ്യത്ത്
നമുക്ക് കൂടുതൽ കൂടുതൽ സഹവർത്തിത്വത്തോടെ മുന്നോട്ട് പോകാം
വൈദ്യത്തിലും
വിജ്ഞാനത്തിലും ...





10/09/2025

More than just a striking bloom, this flower is packed with wellness benefits.
- Rich in natural anthocyanin pigment
- Supports heart health
- Powerful antioxidant & antiviral
- Helps manage allergies & diabetes improve memory, act as an antidepressant, reduce stress, provide sedation, ease anxiety, and induce a calming effect.
A true gift from nature—blending beauty with healing power.


09/08/2025

ഇന്നത്തെ ആഹാരമാണ് നാളത്തെ ശരീരം എന്ന കാഴ്ച്ചപ്പാടാണ് ആയുർവേദ ശാസ്ത്രത്തിനുള്ളത്.

ആഹാരത്തിലെ മികവ് കൊണ്ട് ആരോഗ്യവും അതേ ആഹാരത്തിൽ വരുന്ന പിഴവിനാൽ രോഗവും സംഭവിക്കുന്നു എന്നു കൂടി ആയുർവേദം സമർത്ഥിക്കുന്നു.

ആഘോഷമായി മാറിയ ആഹാര രീതികൾ, സമീകൃതവും ആരോഗ്യകരവും എന്നതിനേക്കാൾ രുചി , കാഴ്ച്ച, ട്രെൻഡ് എന്നിവക്കൊപ്പം സഞ്ചരിക്കുന്ന ശീലത്തിനാണ് പ്രിയമേറി വരുന്നത്. അതോടൊപ്പം തന്നെ അത്യാവശ്യമായ മൂലകങ്ങളും വൈറ്റമിനുകളും സപ്ലിമെൻ്റായി കഴിച്ചു കൊണ്ടിരിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നു..
മുമ്പ് സപ്ലിമെൻ്റുകൾ അത്യാവശ്യമായി വരുന്ന ഘട്ടങ്ങളിൽ ചികിത്സകർ , വ്യക്ത്യധിഷ്ഠിതമായി ( personalised ) ആയി നിർദ്ദേശിക്കുക എന്നിടത്ത് നിന്നും സ്വയം തെരഞ്ഞെടുക്കുക എന്നതിലേക്ക് മാറി.
സ്ഥാനത്തും അസ്ഥാനത്തുമുള്ള ഈ സപ്ലിമെൻ്റ് തീറ്റ അനാരോഗ്യ പ്രവണതയാണ്,
മാത്രവുമല്ല കോടികൾ മറിയുന്ന വിപണിയുമാണ് സപ്ലിമെൻ്റുകളുടേത് എന്നുമറിയണം.

ആഹാരത്തിനെ സപ്ലിമെൻ്റ്കൾ കൊണ്ട് പകരം വയ്ക്കാനാവില്ല എന്നത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു..

ആഹാരം മഹൗഷധം എന്നാണ് ആയുർവേദത്തിൻ്റെ ആപ്തവാക്യം..





Address

Kottakkal

Telephone

+919447716672

Website

Alerts

Be the first to know and let us send you an email when AMAI Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AMAI Malappuram:

Share

Category