Koovalloor

Koovalloor Koovalloor ... a beautiful village in Kothamangalam Taluk, Ernakulam Dist, Kerala, India

"തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കൈയ്യടിക്കുന്നത്..."  എന്റെ വരികള്‍ അല്ലെങ്കിലും ഇന്നിങ്ങനെ പറയാനാണ് ...
08/05/2024

"തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കൈയ്യടിക്കുന്നത്..."

എന്റെ വരികള്‍ അല്ലെങ്കിലും ഇന്നിങ്ങനെ പറയാനാണ് തോന്നുന്നത്.. ജയിച്ചവരേയും എല്ലാത്തിനും A+ കിട്ടിയവരെയും കുറച്ചു കാണുന്നതല്ല. എല്ലാത്തിനും A+ കിട്ടാത്തവര്‍ എന്തോ കുറവുള്ളവര്‍ ആണെന്ന തോന്നല്‍ അവര്‍ക്ക് അടക്കം ഉണ്ടെന്നു കണ്ടപ്പോള്‍ ഇങ്ങനെ പറയണം എന്ന് തോന്നി ... എല്ലാവര്ക്കും ആശംസകള്‍

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ സോങ്ങും ട്രെയിലറും ഒക്കെ കണ്ട് സന്തോഷത്തോടെ കാത്തിരുന്ന്  ആദ്യ ദിനം തന്നെ കണ്ട സിനിമയാണ്. ...
05/05/2024

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ സോങ്ങും ട്രെയിലറും ഒക്കെ കണ്ട് സന്തോഷത്തോടെ കാത്തിരുന്ന് ആദ്യ ദിനം തന്നെ കണ്ട സിനിമയാണ്.

എന്നാല്‍ അന്ന് മുതല്‍ അതിലെ കോപ്പിയടി വിവാദവും ആയി ബന്ധപ്പെട്ട് മിക്കവാറും വാര്‍ത്തകളും വീഡിയോകളും കാണുകയും ആ സിനിമ ആദ്യ ദിവസം തന്നെ കാണുകയും ചെയ്തതില്‍ നിന്നും മനസിലായ ഒരു കാര്യം. ഒരേ ത്രെഡ് ഉള്ള എത്രയോ സിനിമകൾ ഇതിനു മുമ്പ് റിലീസായിട്ടുണ്ട്.. ഒരേ ആശയങ്ങൾ, പ്രത്യേകിച്ചും ജന ശ്രദ്ധ ആകർഷിച്ച സാമൂഹിക വിഷയങ്ങൾ, ഒന്നിലധികം പേരുടെ മനസിൽ വരിക എന്നതിൽ അത്ഭുതപെടാനുമില്ല. എന്നാല്‍ നിഷാദ് കോയ വളരെ നല്ല രീതിയില്‍ എഴുതിവച്ച ഒരു പ്ലോട്ട് എടുത്ത് കോപ്പി ആണെന്ന് തോന്നിക്കാതിരിക്കാന്‍ ഏച്ചു കെട്ടി ഏച്ചു കെട്ടി നല്ല ബോര്‍ ആക്കി വച്ചിട്ടുണ്ട്. കോവിഡും, ആടുഫാമും ഒക്കെ ചേര്‍ന്ന് അവിയല്‍ സ്ക്രിപ്റ്റ്. മലാല ക്ലൈമാക്സോക്കെ എഴുതാന്‍ കാണിച്ച ധൈര്യം സമ്മതിക്കണം. നല്ല പ്ലോട്ടും, ആളെ പറ്റിക്കാനും കക്കാനുമുള്ള കഴിവും ഉണ്ടായാല്‍ മാത്രം പോരാ എഴുതി ഫലിപ്പിക്കാന്‍ കുറച്ചു കഴിവും കൂടി വേണം എന്ന് തെളിയിച്ച സിനിമ. നിവിന്‍ ഇതില്‍ നിരപരാധി ആണെന്ന് തോന്നുന്നു.

എന്തായാലും ഈ ടീം തന്നെ നിഷാദ് കൊകോയയോട് ആ കഥ വാങ്ങി സിനിമയാക്കിയിരുന്നു എങ്കില്‍ ( കഥ കൊടുക്കാന്‍ തയ്യാറായിരുന്നു എന്ന് നിഷാദ് പറയുന്നുണ്ട്) നല്ല ഒരു സിനിമ ആയേനെ മലയാളി ഫ്രം ഇന്ത്യ ... ഇതിപ്പോ കട്ടെടുത്ത് പുട്ടിയിട്ടപ്പോള്‍ ആര്‍ക്കും ഇല്ലാതെ ആയിപ്പോയി ആ കഥ ....



Nishad Koya
Listin Stephen
Nivin Pauly
Dijo Jose Antony

10/03/2024
ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ വിസ്മയം തീര്‍ക്കുമെന്ന് ട്രെയിലര്‍ പറയുന്നു... കാത്തിരുപ്പിന് ദൈര്‍ഘ്യം കൂടുന്നു ....   NB: ഞ...
11/02/2024

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ വിസ്മയം തീര്‍ക്കുമെന്ന് ട്രെയിലര്‍ പറയുന്നു... കാത്തിരുപ്പിന് ദൈര്‍ഘ്യം കൂടുന്നു ....

NB: ഞാനുണ്ടാക്കിയ ഒരു സിമ്പിള്‍ പോസ്റ്റര്‍

കേരളത്തില്‍ ആദ്യമായി ഒരു യുവജന നേതാവിനെ അക്രമ സമരം ചെയ്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു, കോടതി ജാമ്യം കൊടുത്തില്ല ...
09/01/2024

കേരളത്തില്‍ ആദ്യമായി ഒരു യുവജന നേതാവിനെ അക്രമ സമരം ചെയ്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു, കോടതി ജാമ്യം കൊടുത്തില്ല എന്ന നിലയില്‍ ആണ് മാധ്യമങ്ങളിലെ ആഘോഷം. സ്വാതന്ത്ര്യ സമരത്തില്‍ അറസ്റ്റ് ആകുന്ന പോലെയാണ് അവതരണം. 😊

പിന്നെ അറസ്റ്റ് ചെയ്‌താല്‍ ധൈര്യമായി ജയിലില്‍ പോകും എന്ന് ഗീര്‍വാണം മുഴക്കിയ കുണുവാവ ഇന്ന് കിടന്നു കരയുന്നു... നട്ടെല്ല് തകര്‍ന്നിരിക്കുന്നു എന്ന് ... ആ നിലവിളി ശബ്ദം ഇടൂ 😂😂

ഹനുമാൻ ട്രൈലര്‍ വന്നു..തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് ഹന...
19/12/2023

ഹനുമാൻ ട്രൈലര്‍ വന്നു..

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് ഹനുമാന്‍ . കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ പ്രശാന്തിന്റെ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്.

ദേശീയത, മതം എന്നിവ സമം ചേര്‍ന്ന സ്ഥിരം ഇന്ത്യന്‍ ബിഗ്‌ ബജറ്റ് ആക്ഷന്‍ സിനിമകളുടെ സൊ കോള്‍ഡ് ഫോര്‍മുലയില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്നാണ് ട്രൈലറില്‍ നിന്നും മനസിലാകുന്നത്. ട്രൈലറില്‍ തന്നെ ഗ്രാഫിക്സുകള്‍ ചിലത് ഗംഭീര ഫീല്‍ തരുമ്പോള്‍ ചിലത് തീരെ നിലവാരം ഇല്ലാതെയും ഫീല്‍ ചെയ്തു. ബാക്കി സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എന്താകും എന്ന് നോക്കാം.

തെലുഗു, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്‌, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് എന്നീ ഭാഷകളില്‍ ഇറങ്ങുന്നത് കൊണ്ട് ഇത് പാന്‍ ഇന്ത്യന്‍ സിനിമയല്ല പാന്‍ വേള്‍ഡ് സിനിമയെന്നാണ് അണിയറക്കാര്‍ പറയേണ്ടി ഇരുന്നത്.

പേടിക്കാതങ്ങോട്ട് വെടി വയ്‌ക്കേട്ടാ... 😆😆
13/12/2023

പേടിക്കാതങ്ങോട്ട് വെടി വയ്‌ക്കേട്ടാ... 😆😆

05/09/2023

യാ ഹിന്ദി എന്ന് വിളിച്ച അറബികൾ ഇനി നീട്ടി വിളിക്കും
"യാ ഭാരതീ "...

മൊത്തം ഫേക്ക് പ്രൊഫൈലുകൾ ആണ് ഇടതു പക്ഷത്തിനു വേണ്ടിയെന്ന രൂപേണ സനത് ജയസൂര്യയുടെ പേജിൽ കമന്റ് ഇടുന്നത് എന്ന് മനസ്സിലാക്കാ...
01/09/2023

മൊത്തം ഫേക്ക് പ്രൊഫൈലുകൾ ആണ് ഇടതു പക്ഷത്തിനു വേണ്ടിയെന്ന രൂപേണ സനത് ജയസൂര്യയുടെ പേജിൽ കമന്റ് ഇടുന്നത് എന്ന് മനസ്സിലാക്കാൻ ആ പേജിൽ ചുമ്മാ ഒന്ന്‌ സ്ക്രോൾ ചെയ്‌താൽ മതിയാകും. അല്ലേൽ കോൺഗ്രസ് സംഘ പരിവാരങ്ങളും ... ക്ലിക്ക് ബൈറ്റിനു വേണ്ടി അതറിഞ്ഞിട്ടും വർത്തയാക്കുന്ന മാപ്രകളും മാമാ മാധ്യമങ്ങളും 🤮

എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ .. രേഖയിലെ പ്രകടനത്തിന് പകരം വക്കാൻ ആളില്ലാ .. Vincy Aloshious . ജനപ്രിയതക്ക് ഒര...
21/07/2023

എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ .. രേഖയിലെ പ്രകടനത്തിന് പകരം വക്കാൻ ആളില്ലാ .. Vincy Aloshious . ജനപ്രിയതക്ക് ഒരു കേസും കൊടുക്കണ്ട . പടയിലെ കഥക്ക് അവാർഡ് കിട്ടിയ നാട്ടുകാരനായ കമാൽ കെ. എം ന് അഭിനന്ദനങ്ങൾ .

പക്ഷെ ഒരു സംശയം ഉള്ളത് നൻ പകൽ നേരത്തെ അഭിനയത്തെ കണ്ടു അവാർഡ് കൊടുത്ത ജൂറി റോഷാക്കിലെ പ്രകടനം കാണാതെ പോയത്‌ മനസിലാകുന്നേ ഇല്ല . നൻപകലിലെ വേഷപ്പകർച്ചയേക്കാൾ ലെയറുകൾ രോഷാക്കിൽ മമ്മുക്ക ചെയ്തുവച്ചത് ഇന്നും മറക്കാൻ പറ്റുന്നില്ല .

പിന്നെ അവാർഡിൽ രാഷ്ട്രീയം പറയുന്ന മലരുകളോട് നമസ്കാരം പോലും പറയുന്നില്ല . 😁

നടന വിസ്മയത്തിന് "അവള്‍" ടീമിന്റെ ആദരാഞ്ജലി ... 🌷🌷 #അവള്‍
22/02/2022

നടന വിസ്മയത്തിന് "അവള്‍" ടീമിന്റെ ആദരാഞ്ജലി ... 🌷🌷

#അവള്‍

ഇന്നാണ് ..  #അവള്‍
18/02/2022

ഇന്നാണ് ..

#അവള്‍

Address

Koovalloor P. O, Pallarimangalam, Ernakulam (Dist)
Kothamangalam
686671

Alerts

Be the first to know and let us send you an email when Koovalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share