Kothamangalam Municipality

Kothamangalam Municipality Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kothamangalam Municipality, Government Organization, Kothamangalam, Kotamangalam.

14/03/2026
06/03/2026
നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നൽ നൽകി കോതമംഗലം നഗരസഭ ബജറ്റ്കോതമംഗലം നഗരസഭയുടെ 2026-27 വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ...
06/03/2026

നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നൽ നൽകി കോതമംഗലം നഗരസഭ ബജറ്റ്
കോതമംഗലം നഗരസഭയുടെ 2026-27 വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സൺ ശ്രീ. പ്രിൻസ് വർക്കി അവതരിപ്പിച്ചു. 71671100/- രൂപ മുന്നിരിപ്പും 830547800/- രൂപ വരവും 847663900 ചിലവും കണക്കാക്കി 54555000/- രൂപ നീക്കിയിരിപ്പുമുളള ബഡ്ജറ്റാണ് കൌൺസിൽ പാസ്സാക്കിയത്.
ലൈഫ് പദ്ധതിക്ക് നഗരസഭാ വിഹിതമായി ഒരു കോടി രൂപ, ടൗൺഹാൾ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ, പൊതു ശ്മശാനത്തിൻറെ ലാൻഡ്സ്കേപ്പിംഗ് പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയും വകയിരുത്തി. നഗരസഭ പരിധിക്കുള്ളിലെ താമസക്കാരായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും പിന്നോക്ക വരുമാനക്കാരായ തദ്ദേശവാസികൾക്കും ക്രിമേഷനും ആമ്പുലൻസ് സൌകര്യവും സൗജന്യമായി നൽകുന്നതാണ്. വിവിധ കുടിവെള്ള പദ്ധതികൾക്കായി ഒരുകോടി രൂപ, ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൻറെ കാലപ്പഴക്കം മൂലം പൊളിച്ചുമാറ്റി തൽസ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നതിന് ആറ് കോടി രൂപ, മുൻ വർഷങ്ങളിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കിയ കരാറുകാർക്ക് കൊടുത്തു തീർക്കുവാനുളള തുക 70 ലക്ഷം രൂപ, ഓഫീസ് നവീകരണത്തിനായി 1.5 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. എബിസി സെൻറർ ആരംഭിക്കുന്നതിനും തെരുവുനായ ആക്രമണങ്ങളിൽ നിന്നും സംരക്ഷണത്തിനായി ഷെൽറ്റർ സംവിധാനം ഒരുക്കുന്നതിനും 25 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്കൂളുകളുടെ നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും 85 ലക്ഷം രൂപ വകയിരുത്തി. കൂടാതെ കാർഷീക, ഉത്പാദന മേഖലകളിൽ 1.27 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികൾക്കും ക്യാൻസർ രോഗികൾക്കും ചികിത്സാ ധനസഹായം നൽകുന്നതും ഉൾപ്പെടെയുളള താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപ, വെണ്ടുവഴി വെൽനസ് സെൻററിന് സ്ഥലം വാങ്ങുന്നതിന് 30 ലക്ഷം രൂപ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി 14 ലക്ഷം രൂപ, ഐസിയു സൌകര്യമുളള അത്യാധുനിക ആംബുലൻസ് വാങ്ങുന്നതിന് 25 ലക്ഷം രൂപ, ശുചിത്വ നഗരം, സീവേജ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് എന്നിവ സ്ഥാപിക്കുന്നതിന് ഡിപിആർ തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ എന്നിങ്ങനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പൻമുടിയുടെ സാദ്ധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി കോതമംഗലത്തെ ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ, കായിക മേഖലയുടെ ഉന്നമനത്തിനായി രാമല്ലൂർ, കറുകടം, പുതുപ്പാടി എന്നിവിടങ്ങളിൽ സ്ഥലം വാങ്ങി മിനി സ്റ്റേഡിയം നിർമ്മാണത്തിന് ഒന്നരക്കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ തനത് ഫണ്ടിൽ നിന്നും വകയിരുത്തിയിട്ടുണ്ട്.
കൂടാതെ പുറമ്പോക്ക് നിവാസികൾക്ക് സ്ഥലവും വീടും നൽകുന്നതിന് പദ്ധതിക്കായും തുക മാറ്റി വച്ചിട്ടുണ്ട്. കാർഷീക, പാർപ്പിട, കുടിവെളള, കായീക, ആരോഗ്യ മേഖലകൾക്കും ശുചിത്വ മാലിന്യ സംസ്കരണത്തിനും തുല്യ പ്രാധാന്യം നൽകി പ്രദേശിക സാമ്പത്തിക വികസനത്തിനാണ് 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഊന്നൽ നൽകുന്നതെന്ന് വൈസ് ചെയർപേഴ്സൺ ശ്രീ. പ്രിൻസ് വർക്കി ബജറ്റവതരണത്തിൽ വ്യക്തമാക്കി. കൌൺസിൽ യോഗം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ഭാനുമതി രാജു അദ്ധ്യക്ഷത വഹിച്ചു.

കോതമംഗലം നഗരസഭയുടെ 2026-27 വർഷത്തെ വാർഷീക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ചെയർപേഴ്സൺ ശ്രീമതി. ഭാനുമതി രാജ...
25/02/2026

കോതമംഗലം നഗരസഭയുടെ 2026-27 വർഷത്തെ വാർഷീക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ചെയർപേഴ്സൺ ശ്രീമതി. ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു. വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും നാടിൻ്റെ നാളെയുടെ ആവശ്യങ്ങൾക്കുതകും വിധവും നടപ്പിലാക്കാനാണ് നഗരസഭാ കൗൺസിൽ ആഗ്രഹിക്കുന്നത് എന്നും വികസിത രാജ്യങ്ങളിലെ നഗരങ്ങളുടെ നിലവാരത്തിലേക്ക് നമ്മുടെ നഗരസഭയെ ഉയർത്തുന്നതിനാവശ്യമായ ഇടപെടൽ നടത്തുന്നതിനാണ് വരുന്ന 5 വർഷങ്ങളിൽ നഗരസഭാ കൗൺസിൽ ലക്ഷ്യമിടുന്നത് എന്നും ശ്രീമതി. ഭാനുമതി രാജു തൻറെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അയ്യപ്പൻമുടിയുടെ സാദ്ധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി കോതമംഗലത്തെ ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും പുഴകളേയും, തോടുകളേയും, മറ്റ് ജല സ്രോതസ്സുകളെയുമെല്ലാം മാലിന്യമുക്തമാക്കുകയും, വീണ്ടെടുക്കുകയും, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ടുകൾ നേടിയെടുക്കാനും, പൊതു സ്വകാര്യ മൂലധന നിക്ഷേപ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താനും കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് ബഹു. ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
കോതമംഗലം നഗരസഭ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ശ്രീ. പ്രിൻസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. കാർഷീക, പാർപ്പിട, കുടിവെളള, കായീക, ആരോഗ്യ മേഖലകൾക്കും ശുചിത്വ മാലിന്യ സംസ്കരണത്തിനും പ്രദേശിക സാമ്പത്തിക വികസനത്തിനുമാണ് 2026-27 സാമ്പത്തിക വർഷം ഊന്നൽ നൽകുന്നതെന്ന് ശ്രീ. പ്രിൻസ് വർക്കി തൻറെ അദ്ധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആബിദ ടീച്ചർ പദ്ധതി അവതരണം നടത്തി. തുടർന്ന് നടന്ന ചർച്ച ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ. പി ആർ അജി നയിച്ചു. ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സിന്ധു ജിജോ, മരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ജോർജ് അമ്പാട്ട്, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ആഷ്ലി ജോസഫ് എന്നിവർ ആശംസയർപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. അനീപ് ജോർജ് സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി ശ്രീ. ശ്രീചിത്ത് സി നന്ദിയും പറഞ്ഞു. നഗരസഭ കൌൺസിലർമാർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വാർഡ് സഭാ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവവും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്...
09/02/2026

വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവവും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെ കോതമംഗലം നഗരസഭ സംഘടിപ്പിച്ച 'ഇക്കോസെൻസ്' ശുചിത്വ പഠനോൽസവം ശ്രീമതി ഭാനുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഹരിതസേന സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള പ്രശസ്‌തി പത്ര വിതരണം നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി ഭാനുമതി ടീച്ചർ വിതരണം ചെയ്‌തു. സെന്റ് അഗസ്റ്റിൻ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പ്രിൻസ് വർക്കി മികച്ച സ്‌കൂൾ ന്നുള്ള അവാർഡ് സമ്മാനിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺശ്രീമതി സിന്ധു ജിജോ, വാർഡ് കൗൺസിലർമാരായ ശ്രീമതി സിനി തോമസ്, ശ്രീ മാജോ മാത്യു, ക്ലീൻ സിറ്റി മാനേജർ ശ്രീമതി ഷെജി കെ.എസ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് വി വി, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവ് എം കുമാർ, നവീൻ പി ബി, ബിന്ദു രാമചന്ദ്രൻ, സെന്റ് അഗസ്റ്റിൻ ഗേൾസ് എച്ച്.എസ്.എസ് പ്രധാനാധ്യാപിക സിസ്റ്റര് റിനി മരിയ, ശുചിത്വ മിഷൻ YP ആഷ്‌ന ബഷീർ, KSWMP എഞ്ചിനീയർ അഞ്ജലി എ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


ഭാവി തലമുറയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) കോതമ...
09/02/2026

ഭാവി തലമുറയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) കോതമംഗലം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്കൂൾ തല മത്സരങ്ങൾ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഭാനുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സെന്റ് അഗസ്റ്റിൻ ഗേൾസ് hss ൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും നിർവ്വഹിച്ചു.

മാലിന്യമുക്ത നഗരം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വിദ്യാർത്ഥികൾക്കും യുവതലമുറയ്ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഭാനുമതി ടീച്ചർ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

നഗരസഭാ വൈസ് ചെയർമാൻ ശ്രീ. പ്രിൻസ് വർക്കി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ‌ൺ ശ്രീമതി. സിന്ധു ജിജോ, വാർഡ് കൗൺസിലർമാരായ ശ്രീമതി സിനി തോമസ്, ശ്രീ മാജോ മാത്യു, ക്ലീൻ സിറ്റി മാനേജർ ശ്രീമതി. ഷെജി കെ.എസ്, ഹെൽത്ത് ഇൻസ്പെക്‌ടർ സുരേഷ് വി വി,KSWMP സോഷ്യൽ എക്സ്പെർട്ട് ശ്രീ. അജിത് കെ.കെ. ഹെൽത്ത് ഇൻസ്പെക്‌ടർമായ സജീവ് എം കുമാർ, നവീൻ പി ബി, ബിന്ദു രാമചന്ദ്രൻ സെന്റ് അഗസ്റ്റിൻ ഗേൾസ് എച്ച്.എസ്.എസ് പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ആഷ്‌ന ബഷീർ, KSWMP SWM എഞ്ചിനീയർ അഞ്ജലി എ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

06/02/2026



06/11/2025

Address

Kothamangalam
Kotamangalam
686691

Website

Alerts

Be the first to know and let us send you an email when Kothamangalam Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share