DYFI Mittayitheruvu

DYFI Mittayitheruvu this property belongs to dyfi

18/12/2020

ഈ നാട് തോൽക്കാൻ ഈ പ്രസ്ഥാനം സമ്മതിക്കില്ല. Dyfi

മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ, കപട മുഖങ്ങളെ തകർത്തെറിയൂ...ഇടതുപക്ഷത്തോടൊപ്പം.. ബാലുമാഷിനൊപ്പംVote 4 LDF
07/12/2020

മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ, കപട മുഖങ്ങളെ തകർത്തെറിയൂ...
ഇടതുപക്ഷത്തോടൊപ്പം.. ബാലുമാഷിനൊപ്പം
Vote 4 LDF

07/11/2020
🙏
15/10/2020

🙏

ഇന്ന് ബാജി റൗതിന്റെ രക്തസാക്ഷിത്വ ദിനമാണ്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരെന്നത് നമ്...
12/10/2020

ഇന്ന് ബാജി റൗതിന്റെ രക്തസാക്ഷിത്വ ദിനമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരെന്നത് നമ്മളിതുവരെ കേട്ടിട്ടില്ലല്ലോ?
ഇല്ല, കേള്‍ക്കില്ല. കാരണം ലളിതമാണ്. അദ്ദേഹം ഒരു ആദിവാസിയാണ്. എവിടെയാണ് ബാജിറാവുവിന്റെ ജന്മസ്ഥലം? ഒഡീഷയിലെ ഡെങ്കനാല്‍ ജില്ലയിലെ നീലകണ്ഠപൂര്‍. ഏപ്പോഴാണ് അദ്ദേഹം രക്തസാക്ഷിയായത്?
പന്ത്രണ്ടാമത്തെ വയസ്സില്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെന്നോ?
എന്താണദ്ദേഹം ചെയ്തത്?

സ്വാതന്ത്ര സമരസേനാനികളെ അറസ്റ്റ് ചെയ്യാനെത്തിയ ബ്രിട്ടീഷ് സൈന്യത്തെ തോണികടത്താന്‍ വിസമ്മതിച്ചു എന്നതായിരുന്നു ബാജി റൗതിന്റെ കുറ്റം. പോലീസുകാരുടെ ഭീഷണികള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വശംവദനാകാതെ തന്റെ നിലപാടില്‍ ഉറച്ചു നിന്നു ബാജിറൗത്. ഒടുവില്‍ പോലീസുകാരന്റെ ബയണറ്റിന്റെ അടിയേറ്റ് അദ്ദേഹം അവശനായി വീണു. വീഴുന്നതിനിടയിലും പോലീസുകാരനെ തന്റെ കയ്യിലുള്ള കത്തികൊണ്ട് ആക്രമിക്കാന്‍ മടിച്ചില്ല ബാജി. ഈ സമയത്തിനിടയില്‍ ബഹളം വെച്ച് ആളെ കൂട്ടുകയും സ്വാതന്ത്ര സമര സേനാനികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു കൊച്ചു ബാജി റൗത്. ബാജി റൗതിന്റെ മൃതദേഹം ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്ന് സംസ്‌കരിച്ചത്. 1938 ഒക്ടോബര്‍ 11ന് ആയിരുന്നു ആ സംഭവം.

06/10/2020

സഖാവ് സനൂബിന് സ്വന്തമായി 5സെന്റ് ഭൂമിയും ഒരു വീടുമുണ്ട് അത്‌ ആരോരുമില്ലാത്ത വേലായുധേട്ടനാണ്...
വേലായുദേട്ടന്റെ മരണ ശേഷം പാർട്ടിക്ക്...
അവന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് അതിന്റെ നോമിനി അടുത്ത വീട്ടിലെ ഫാത്തിമ താത്തയുടെ മകൾ ലിയ......
ഒരു ഇൻഷുറൻസ് ഉണ്ട്, നോമിനി തൊട്ട് അടുത്ത വീട്ടിലെ സരസ്വതി ചേച്ചിയുടെ വയ്യാത്ത ഒരു മകനായ ശ്യാമിനും.....

സഖാവേ നീ പൂകുന്നിടത്താണ് വസന്തം.

Dyfi

പോയപ്പോൾ കുടുംബത്തിന് പോയി എന്നാണ് പറയാൻ വന്നതെങ്കിൽ സനൂപിന് മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ല എന്നിട്ടും ഒരു നാട് അവിടെ കരയ...
05/10/2020

പോയപ്പോൾ കുടുംബത്തിന് പോയി എന്നാണ് പറയാൻ വന്നതെങ്കിൽ സനൂപിന് മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ല എന്നിട്ടും ഒരു നാട് അവിടെ കരയുന്നുണ്ട് എന്നറിയുക.😔

അവനെല്ലാം സഖാക്കൾ മാത്രം ആയിരുന്നു..❤️

തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ...
05/10/2020

തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കൾ.

ചൊവ്വന്നൂർ
മേഖലാ ജോയിൻറ് സെക്രട്ടറി
സഖാവ് പി യു സനൂപിനെ
ആർ എസ് എസ് ക്രിമിനലുകൾ അരും കൊല ചെയ്തു.ജീവൻ നഷ്ടപ്പെടുന്നതിനു മണിക്കൂറുകൾ മുൻപും പ്രിയ സഖാവ് കർമ്മ നിരതനായിരുന്നു.

താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത,ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ,അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു.
പക്ഷേ രക്ത ദാഹികളായ ബിജെപിക്കാർ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.

അല്പം മുൻപ് ഡിവൈഎഫ്ഐ
തൃശൂർ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു.ഹൃദയ പൂർവ്വം പൊതിച്ചോർ വിതരണം ഇന്നും മുടങ്ങില്ല.നിശ്ചയിച്ചത് പോലെ തന്നെ നടക്കും.

സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ,ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകും.

പതിവ് പോലെ തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വം കൗണ്ടർ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല.അതേ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിലോ,മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ
അപ്പോൾ സനൂപ് ഉണ്ടാകും.

കരൾ പിളർക്കുന്ന വേദന, ഒരു
കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ.
ഒരു മാസത്തിന്റെ ഇടവേളയിൽ കൊടിമരത്തിൽ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു.

പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും.
കർമ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നിൽ കരുതലോടെ, വർഗീയതയ്‌ക്കെതിരായ സമരമായി, ഡിവൈഎഫ്ഐ ഉണ്ടാകും.

A ARahim

01/10/2020

Address

Mittayitheruvu
Koppam
679307

Website

Alerts

Be the first to know and let us send you an email when DYFI Mittayitheruvu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share