തൃത്താല ബ്ലോക്ക് പഞ്ചായത്ത്

  • Home
  • India
  • koottanad
  • തൃത്താല ബ്ലോക്ക് പഞ്ചായത്ത്

തൃത്താല ബ്ലോക്ക് പഞ്ചായത്ത് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഇൻഫർമേഷൻസ് ....

തൃത്താല ബ്ലോക്ക് പഞ്ചായത്ത് യൂത്ത് സമ്മിറ്റ് -2025  ശ്രദ്ദേയമായി.തൃത്താല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച യൂത്ത് സമ്മിറ്...
25/10/2025

തൃത്താല ബ്ലോക്ക് പഞ്ചായത്ത് യൂത്ത് സമ്മിറ്റ് -2025 ശ്രദ്ദേയമായി.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷയായി. പങ്കാളിത്തം കൊണ്ടും യുവപ്രതിഭാ സംഗമവും കൊണ്ട് യൂത്ത് സമ്മിറ്റ് ശ്രദ്ദേയമായിരുന്നു. മെഗാ തൊഴിൽ മേളയും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുപതിൽ അധികം കമ്പനികൾ മേളയിൽ പങ്കെടുത്തു.
2024-25 കാലയളവിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 40 യുവ പ്രതിഭകളെ യൂത്ത് സമ്മിറ്റിൻ്റെ ഭാഗമായി അനുമോദിച്ചു.
നാഗലശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ ,ബ്ലോക്കം ഗങ്ങളായ കൃഷ്ണകുമാർ മാഷ് പ്രിയ പി.വി, ഷെറീന ടീച്ചർ, കെ.റവാഫ് ,എം.ടി ഗീത, ബാവ മാളിയേക്കൽ, ധന്യ സുരേന്ദ്രൻ, കെ അനീഷ്, കുബ്റ ഷാജഹാൻ സെക്രട്ടറി കെ.കെ ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.

25/10/2025
ബ്ലോക്ക് പരിധിയിലെ വിവിധ സ്ക്കൂളുകളിലായി 13  പുതിയ ടോയ്ലറ്റ് കോപ്ലക്സുകൾ കുട്ടികൾക്കായി സമർപ്പിച്ച് തൃത്താല ബ്ലോക്ക് പഞ്...
19/10/2025

ബ്ലോക്ക് പരിധിയിലെ വിവിധ സ്ക്കൂളുകളിലായി 13 പുതിയ ടോയ്ലറ്റ് കോപ്ലക്സുകൾ കുട്ടികൾക്കായി സമർപ്പിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത്

16/10/2025

ഒരു സന്തോഷം പങ്കുവെക്കട്ടെ ❤️

തൃത്താല ബ്ലോക്ക് പഞ്ചായത്ത 2024-25 , 2025-26 ബഹുവർഷ പദ്ധതിയിൽ SC ഫണ്ട്
12 ലക്ഷം രൂപ വകയിരുത്തി കാരേങ്കാട് നഗർ സമഗ്ര വികസനം യാദ്ധാർത്യമായിരിക്കുന്നു. 2022-23 വർഷത്തിൽ SC ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയിൽ പ്രദേശത്തേക്ക് റീ ടാറിങ്ങ് നടത്തിയിരുന്നു. ഇരുചക്ര വാഹനം മാത്രം വന്നിരുന്ന 7 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീടുകളിലെക്ക് ആവിശ്വനുസരണം ഇനി ഏതു വാഹനവും എത്തുന്ന രീതിയിൽക്കൂടിയാണ് ഈ പദ്ധതി ഉപക്കാരപ്രദമാവുക. പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റെ അഡ്വ: വി പി റജീന ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.
കെ. അനീഷ് പട്ടിത്തറ ബ്ലോക്ക് മെമ്പർ

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട്  നഗർ സമഗ്ര വികസനം  ഉദ്ഘാടനം നടത്തി...തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട് നഗർ സ...
15/10/2025

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട് നഗർ സമഗ്ര വികസനം ഉദ്ഘാടനം നടത്തി...

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട് നഗർ സമഗ്ര വികസനം പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു.
വാർഡ് മെമ്പൻ എ.കെ നന്ദകുമാർ അധ്യക്ഷനായിരുന്നു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25, 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടത്തിയത്.
ബ്ലോക്ക് മെമ്പർ കെ.അനീഷ്, കെ രാമചന്ദ്രൻ ,എ.പി ചാത്തപ്പൻ, പി സുമിത്ത് കുമാർ ,നിഷ എന്നിവർ സംസാരിച്ചു.

ബാസ്ക്കറ്റ് ബോൾ മൽസരം വിജയികൾ തൃത്താല ഗ്രാമ പഞ്ചായത്ത്.തൃത്താല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം - 2025
15/10/2025

ബാസ്ക്കറ്റ് ബോൾ മൽസരം വിജയികൾ തൃത്താല ഗ്രാമ പഞ്ചായത്ത്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം - 2025

തടത്തിൽ നഗർ സമഗ്ര വികസനം ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട...
09/10/2025

തടത്തിൽ നഗർ സമഗ്ര വികസനം ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിൽ നവീകരിച്ച മുടവനൂർതടത്തിൽ നഗർ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.
തൃത്താല ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ശ്രീമതി പി.കെ. ജയയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എകൃഷ്ണകുമാർ വാർഡ് മെമ്പർ പി.പി.വിജേഷ് എന്നിവർ ആശംസകളർപ്പിച്ചു. എം. ഉമാശങ്കർ സ്വാഗതവും പ്രേമാദേവി നന്ദിയും പറഞ്ഞു.

എം.ടിയുടെ നാട്ടിൽ അരുണോദയം വായനശാലക്ക്  പുതിയ കെട്ടിടമൊരുക്കി തൃത്താല ബ്ലോക്ക് പഞ്ചായത്ത്....തൃത്താല ബ്ലോക്ക് പഞ്ചായത്ത്...
09/10/2025

എം.ടിയുടെ നാട്ടിൽ അരുണോദയം വായനശാലക്ക് പുതിയ കെട്ടിടമൊരുക്കി തൃത്താല ബ്ലോക്ക് പഞ്ചായത്ത്....

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കൂടല്ലൂർ അരുണോദയം വായനശാലക്ക് നിർമ്മിച്ച് നൽകിയ പുതിയ കെട്ടിടം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷയായിരുന്നു. ഷൊർണ്ണൂർ എം.എൽ എ പി. മമ്മിക്കുട്ടി മുഖ്യാതിഥിയായി.

തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ വാർഷിക പദ്ധതികളിലുൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ബ്ലോക്ക് മെമ്പർ എം.ടി ഗീത,ആനക്കര പഞ്ചായത്ത് മെമ്പർമാരായ പി.കെ ബാലചന്ദ്രൻ ,ടി.സാലിഹ്, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ സി.പി ചിത്രഭാനു, എം.കെ പ്രദീപ് ,കെ.ജനാർദ്ദനൻ ബീന കെ ചന്ദ്രൻ,എം ടി രവീന്ദ്രൻ ,എം ടി സുരേഷ് എന്നിവർ സംസാരിച്ചു.

ഇന്ന് വൈകിട്ട് 5 മണിക്ക് നാടിന് സമർപ്പിക്കും
08/10/2025

ഇന്ന് വൈകിട്ട് 5 മണിക്ക് നാടിന് സമർപ്പിക്കും

കൂടല്ലൂർ ഹൈസ്ക്കൂളൽ പെൺകുട്ടികൾക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയ വിശ്രമമുറിയുടെ ഉദ്ഘാടനം ....
08/10/2025

കൂടല്ലൂർ ഹൈസ്ക്കൂളൽ പെൺകുട്ടികൾക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയ വിശ്രമമുറിയുടെ ഉദ്ഘാടനം ....

Address

Koottanad

Telephone

+918281040206

Website

Alerts

Be the first to know and let us send you an email when തൃത്താല ബ്ലോക്ക് പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share