പള്ളിമേപ്പുറം സഖാക്കൾ

പള്ളിമേപ്പുറം സഖാക്കൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പള്ളിമേപ്പുറം സഖാക്കൾ, Political organisation, Kadangode, Talappilly, Koottanad (Vattenad).

08/04/2026


08/04/2026

പ്രിയപ്പെട്ടവരേ,
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ 'എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് ആന്ധ്രയിലെ പഴയ എബിവിപി സംസ്ഥാന പ്രസിഡണ്ടും ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഢി പറഞ്ഞിരിക്കുകയാണ്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സംഘി രാഷ്ട്രീയമുള്ള ഒരു കോൺഗ്രസുകാരൻ കേരളത്തിൽ വന്ന് നമ്മുടെ മുഖ്യമന്ത്രിയെ തീർത്തുകളയും എന്ന് വെല്ലുവിളിക്കുമ്പോൾ കേരളം മിണ്ടാതിരിക്കുകയാണോ ?
ഇത് ഒരു നേതാവിന്റെയോ പാർട്ടിയുടേയോ മുന്നണിയുടെയോ വിഷയമല്ല. മറ്റൊരു പാർട്ടിയിൽ പെട്ട ഒരാൾക്കെതിരെയാണെങ്കിലും ഇങ്ങനെയൊരു അപമാനത്തിന് ഞാൻ പ്രതിഷേധിച്ചേനെ...
നമ്മളിൽ പലർക്കും പിണറായിയോട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പക്ഷെ 'നീ പോ മോനേ വിജയാ' എന്നും 'എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്നുമൊക്കെ പറയാൻ രേവന്ത് റെഡ്ഢി ആരാണ് ? തെലങ്കാനയിൽ നിന്നും അഴിമതി നടത്തി കടത്തിയ പൊതു പണമാണ് ഇവിടെ കോൺഗ്രസ്സും യു ഡി എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് എന്ന ഔദ്ധത്യമാണ് രേവന്ത് കാണിക്കുന്നത്. ആ പണം മാധ്യമങ്ങൾക്കാണ് കിട്ടിയത്. പ്രചാരണ കോലാഹലത്തിനുള്ള ഉപകരണങ്ങൾക്കും കനഗോലുവിനുമാണ് പണം പോയത്. അയാളുടെ പണം പറ്റാത്ത നമ്മൾ മിണ്ടാതിരിക്കണോ ? അയാളുടെ അഹങ്കാരം വകവെച്ചു കൊടുക്കണോ ?
ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിൽ മുസ്ലിം ലീഗ് നേതാവ് മുനവ്വറലി തങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ട്. സാദിഖലി തങ്ങൾക്കെതിരെ ആരോപണം ഉണ്ടായപ്പോൾ സി പി ഐ എം ഉൾപ്പടെയുള്ള എൽ ഡി എഫ് മാന്യമായി പ്രതികരിച്ചു എന്ന്. ഒരു ഇടത് ഹാൻഡിലും അത് തൊട്ടില്ല എന്ന്.
പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് ഭീഷണിയുടെ കടൽ കടന്നു വന്നവനാണ്. തലയ്ക്ക് കോടികൾ വിലയിട്ടപ്പോഴും അദ്ദേഹം കുലുങ്ങിയിട്ടില്ല .
പക്ഷെ,നമ്മൾ ഇത് സഹിക്കണോ ? തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് അയക്കുന്ന ഔദ്യോഗിക കത്ത് നമ്മൾ ഓരോരുത്തർക്കുമുള്ളതാണ്. നമ്മളെയാണ് രേവന്ത് തെറി പറഞ്ഞിരിക്കുന്നത്.

08/04/2026
08/04/2026
08/04/2026

Address

Kadangode, Talappilly
Koottanad (Vattenad)
680584

Telephone

+916282793614

Website

Alerts

Be the first to know and let us send you an email when പള്ളിമേപ്പുറം സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share