03/06/2026
ഭരണമാറ്റം ഉണ്ടായതിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായത്. ഈ രീതി തിരുത്തിയേ പറ്റൂ. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് സ്ഥലമാറ്റങ്ങൾ നടത്തുന്നത്. രണ്ടായിരത്തോളം ജീവനക്കാരെയാണ് ഈ ചുരുങ്ങിയ കാലയളവിൽ സ്ഥലം മാറ്റിയത്. ഗുരുതരമായി രോഗം ബാധിച്ചവർ, റിട്ടയർ ചെയ്യാൻ മാസങ്ങൾ മാത്രമുള്ളവർ, സ്ത്രീകൾ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ ഉള്ളവർ തുടങ്ങിയവരെ തലങ്ങളും വിലങ്ങും സ്ഥലമാറ്റി. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. സർക്കാർ അധികാരത്തിൽ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും.
സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്