25/10/2017
ഒന്നല്ല; ആറുവട്ടം !!!
"ഒരു വട്ടമല്ല. ആറ് വട്ടം മേഴ്സി പെറ്റീഷൻ കൊടുത്തു, സവർക്കർ " അഡ്വക്കേറ്റ് J R പത്മകുമാർ ഏറെ അഭിമാനിക്കാനുണ്ടെന്ന ഭാവത്തിൽ ചാനൽ ചർച്ചയിൽ ഇരുന്നു പറഞ്ഞ വാക്കുകളാണിത്.
'എന്തിനാണ് മേഴ്സി പെറ്റീഷൻ കൊടുത്തത്, ജയിലിന് പുറത്തിറങ്ങി ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ.' അതാണ് അദ്ദേഹം നൽകിയ വിശദീകരണം. അവർത്തിച്ചാവർത്തിച്ചുള്ള നുണകളിലൂടെ ചരിത്രത്തെ പൊതുമനസ്സിൽ മാറ്റിയെഴുതുക എന്ന കുടിലതന്ത്രത്തിന്റെ ഭാഗം മാത്രമായിരന്നു അത്. ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ...
1911, ജൂലൈ 4 ന് ആണ് സവർക്കർ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ എത്തുന്നത്.
1911, ആഗസ്റ്റ് 30ന് ആദ്യ മേഴ്സി പെറ്റീഷൻ സമർപ്പിക്കപ്പെട്ടു. എന്നാലത് 1911 സെപ്റ്റംബർ 3ന് തള്ളിക്കളയുക ആണുണ്ടായത്.
1913, നവംബർ 14ന് രണ്ടാമത്തെ മേഴ്സി പെറ്റീഷൻ സവർക്കർ സമർപ്പിച്ചു. ഇതിലാണ്, ആദ്യമായി ബ്രിട്ടീഷ് ഗവൺമെന്റ്നെ സേവിക്കുവാൻ ഉള്ള സന്നദ്ധത സവർക്കർ അറിയിച്ചത്. അതും തള്ളപ്പെടുകയാണ് ഉണ്ടായത്.
1917, ഫെബ്രുവരിയിൽ മൂന്നാമത്തെ മെഴ്സി പെറ്റീഷൻ സമർപ്പിക്കപ്പെട്ടു. അതും
1920, മാർച്ച് 30ന് നാലമത്തെ മേഴ്സി പെറ്റീഷൻ സമർപ്പിക്കപ്പെട്ടു. " The undersigned most humbly begs that he should be given a last chance to submit his case" എന്ന മുഖവുരയോട് കൂടി തുടങ്ങിയ ലെറ്റർ അവസാനിക്കുമ്പോൾ സവർക്കർ സവർക്കറെ തന്നെ വിശേഷിപ്പിക്കുന്നത് നിങ്ങളുടെ ഏറ്റവും അനുസരണയുള സേവകൻ എന്നാണ്..
എന്തായാലും, മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ പ്രമാണം. ആവർത്തിച്ചാവർത്തിച്ചുള്ള മേഴ്സി പെറ്റീഷനുകൾക്ക് ഫലമുണ്ടായി.
1921ൽ സവർക്കറെ ആൻഡമാനിൽ നിന്ന് രത്നഗിരി ജയിലിലേക്ക് മാറ്റി.
1924 ൽ ഒരു രാഷ്ട്രീയ പ്രവർത്തനവും നടത്തില്ലെന്നും, രത്നഗിരി ജില്ലയിൽ തന്നെ ഉണ്ടായിരിക്കും എന്നിങ്ങിനെയുള്ള ഉറപ്പിൻമേൽ സവർക്കർ ജയിൽ മോചിതനായി.