DYFI Koodalloor

DYFI Koodalloor സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം.. ��

23/12/2025

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വെറും 5% വോട്ട് കുറഞ്ഞപ്പോൾ തന്നെ നാട്ടിൽ നടന്ന കാര്യങ്ങൾ..

1. ലത്തീൻ സഭക്ക് കൊച്ചി മേയർ ആകണം എന്നു തിട്ടൂരം
2. പള്ളി പൊളിക്കുന്നെ എന്ന ഡോഗ് വിസിൽ മുസ്ലിം ലീഗ് വക
3. സ്വാമിയെ ശരണം അയ്യപ്പ എന്നു സത്യപ്രതിജ്ഞ ചെയ്തു UDF കൗണ്സിലർ
4. ബിജെപി കാർ സത്യപ്രതിജ്ഞ സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ ഗണഗീതം പാടുന്നു
5. കൊച്ചി കോർപറേഷനിൽ ഡെപ്യുട്ടി മേയർ സ്ഥാനം വേണം എന്ന് മുസ്ലിം ലീഗ്
6. തിരുവനന്തപുരം കോർപറേഷൻ മത്സ്യ - മാംസ മുക്തം ആക്കണം എന്ന് ട്വിറ്ററിൽ ചിലർ..
7. പാലക്കാട് പുതുശ്ശേരിയിൽ കരോൾ പാടുന്ന സംഘത്തിന് നേരെ ബിജെപി - ആർഎസ്എസ് ആക്രമണം..
8. ബംഗ്ലാദേശി എന്നാരോപിച്ചു രാം നാരായണൻ എന്ന ഒരു ചത്തിസ്ഗഡ് കാരനെ പാലക്കാട് വാളയാറിൽ സംഘികൾ ആള്കൂട്ട വിചാരണക്ക് ഒടുവിൽ തല്ലി കൊന്നു..

ഞങ്ങളുടെ അഭാവത്തിൽ നിങ്ങൾക്ക് മനസ്സിലാകും ഇടതുപക്ഷത്തിന്റെ വില.. ‼️

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

14/12/2023

ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് Pinarayi Vijayan കുറവിലങ്ങാട് നവ കേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

നവകേരള സദസ്സ് കുറവിലങ്ങാട്ഇതിനൊക്കെ ആര് വരാൻ ? ഇത്രയും പേര് പോരേ...വന്നത് കേരളത്തിൻ്റെ മന്ത്രിമാരാണ് നമ്മൾ വിശ്വസിക്കുന്...
14/12/2023

നവകേരള സദസ്സ് കുറവിലങ്ങാട്

ഇതിനൊക്കെ ആര് വരാൻ ?
ഇത്രയും പേര് പോരേ...

വന്നത് കേരളത്തിൻ്റെ മന്ത്രിമാരാണ് നമ്മൾ വിശ്വസിക്കുന്ന നമ്മുടെ മന്ത്രിമാർ

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.. ❤️
07/09/2022

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.. ❤️

മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രിയ സഖാവ് എം ബി രാജേഷിന് അഭിവാദ്യങ്ങൾ.. 🚩...
06/09/2022

മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രിയ സഖാവ് എം ബി രാജേഷിന് അഭിവാദ്യങ്ങൾ.. 🚩❤️

03/09/2022

കെ. സുരേന്ദ്രന്റെ മകന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ബന്ധു നിയമനം; വിശദമായ അന്വേഷണം നടത്തുക: ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ കെ.എസിന്റെ നിയമനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. കെ.സുരേന്ദ്രന്റെ മകന്റെ യോഗ്യതയായ ബി.ടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം ഒഴിവു സൃഷ്ടിച്ചാണ് ഒരു ലക്ഷം രൂപയോളം മാസ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് നിയമനം നടത്തിയിരിക്കുന്നത്.

കെ.സുരേന്ദ്രന്റെ മകനോടൊപ്പം ജോലിക്കായി അപേക്ഷിച്ച പരീക്ഷയുടെ നടപടി ക്രമങ്ങളിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർഥികൾ പരീക്ഷ കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച വിവരങ്ങൾ ആരായുമ്പോൾ കൃത്യമായ വിവരം RGCB നൽകുന്നില്ലെന്നാണ് മറ്റ് ഉദ്യോഗാർഥികൾ പരാതി പറയുന്നത്.

ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി.ടെക് മെക്കാനിക്കൽ/ഇൻസ്‌ട്രുമെന്റെഷൻ ബിരുദം അടിസ്ഥാന യോഗ്യതയാക്കി മാറ്റി. മറ്റ് ഒഴിവുകളുടെ കൂട്ടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് വേണ്ടി മാത്രം ഒരു തസ്തിക സൃഷ്ടിച്ച് പരീക്ഷയും അഭിമുഖവും നടത്തി മറ്റ് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയിൽ RGCB ചെയ്തിരിക്കുന്നത്.

കെ.സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ നിയമനത്തെ സംബന്ധിച്ച ദുരൂഹതയിൽ വിശദമായ അന്വേഷണം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ലഹരിക്കെതിരെ DYFI ജനകീയ കവചം..
31/08/2022

ലഹരിക്കെതിരെ DYFI ജനകീയ കവചം..

വിപ്ലവസൂര്യൻ ഏർണസ്റ്റോ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച്‌ (60) അന്തരിച്ചു. അഭിഭാഷകനായിരുന്ന കാമിലോ ഗുവേര മാർച്ച് ചെഗു...
31/08/2022

വിപ്ലവസൂര്യൻ ഏർണസ്റ്റോ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച്‌ (60) അന്തരിച്ചു.

അഭിഭാഷകനായിരുന്ന കാമിലോ ഗുവേര മാർച്ച് ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു.

വെനിസുല സന്ദർശനത്തിനിടയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം..

വിപ്ലവ പോരാളികളുടെ ഊർജ്ജമായ ചെ ഗുവേരയുടെ മകനും അദ്ദേഹത്തിന്റെ ആശയ പ്രചാരകനുമായ കാമിലോ ഗുവേരക്ക് അന്ത്യാഭിവാദ്യങ്ങൾ ...

സി ഐ റ്റി യു ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ്  (CITU) കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഡി വൈ എഫ് ഐ കിടങ്ങ...
31/08/2022

സി ഐ റ്റി യു ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് (CITU) കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഡി വൈ എഫ് ഐ കിടങ്ങൂർ മേഖലാ കമ്മിറ്റി സെക്രട്ടറിയും അയർക്കുന്നം ബ്ലോക്ക് കമ്മിറ്റി അംഗവുമായ സഖാവ് ചന്ദ്രാജി വി. സി ക്ക് ഡി വൈ എഫ് ഐ കൂടല്ലൂർ യൂണിറ്റിന്റെ ഹൃദയാഭിവാദ്യങ്ങൾ.. 🚩💪

വിപ്ലവാഭിവാദ്യങ്ങൾ 🚩വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പ്രിയ സഖാവ് അഖിൽദേവ്നും  സഖാവ് ശ്യാമക്കും ഡിവൈഎഫ്ഐ കൂടല്ലൂർ യൂണിറ്റി...
18/08/2022

വിപ്ലവാഭിവാദ്യങ്ങൾ 🚩

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പ്രിയ സഖാവ് അഖിൽദേവ്നും സഖാവ് ശ്യാമക്കും ഡിവൈഎഫ്ഐ കൂടല്ലൂർ യൂണിറ്റിന്റെ വിവാഹമംഗളാശംസകൾ.

സ്വാതന്ത്ര്യദിന ആശംസകൾ
14/08/2022

സ്വാതന്ത്ര്യദിന ആശംസകൾ

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽപെൺകുട്ടികൾഅതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് .   വലിയ ഞെട്ടല...
10/08/2022

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ
പെൺകുട്ടികൾഅതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് .
വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും കേരള സമൂഹം കേട്ടത്.
ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമായിരുന്നു സൂര്യ പ്രിയ.
സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും
ഭാവിയിൽ നേതൃപരമായി
സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ
പെൺകുട്ടിയെയാണ്
പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് ...
വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും
അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ് .
നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവത്കരിക്കണം.
പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഈ ബോധം വളർത്താൻ ചിന്താശേഷിയുള്ള യുവ സമൂഹം ആവശ്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകൾ തുടർന്നു കൊണ്ടിരിക്കാം..
കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാൻ സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ട് ...
വിട ...സഖാവ് സൂര്യ പ്രിയാ..✊🏿️

അന്ത്യാഭിവാദ്യങ്ങൾ ✊🏿️🚩

Address

Koodalloor
686587

Website

Alerts

Be the first to know and let us send you an email when DYFI Koodalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share