DYFI ചീക്കോട് മേഖല

DYFI ചീക്കോട് മേഖല DYFI ചീക്കോട് മേഖല കമ്മറ്റി
അരീക്കോട് ബ്ലോക്ക്
മലപ്പുറം ജില്ല

കൊണ്ടോട്ടി നിയോജക മണ്ഡലം LDF സ്ഥാനാർത്ഥിസ:ഡോക്ടർ.പി.ജിജിയെചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത്  വിജയിപ്പിക്ക...
19/03/2026

കൊണ്ടോട്ടി നിയോജക മണ്ഡലം
LDF സ്ഥാനാർത്ഥി
സ:ഡോക്ടർ.പി.ജിജിയെ
ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

Dr. P JIJI
DrJiji Abhayam

വികസനത്തിന്റെ 'കൊണ്ടോട്ടി മോഡൽ'; യു.ഡി.എഫിനെ പരസ്യമായി വെല്ലുവിളിക്കുന്നു! കൊണ്ടോട്ടി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ എൽ....
14/03/2026

വികസനത്തിന്റെ 'കൊണ്ടോട്ടി മോഡൽ'; യു.ഡി.എഫിനെ പരസ്യമായി വെല്ലുവിളിക്കുന്നു!

കൊണ്ടോട്ടി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ എൽ.ഡി.എഫ് സർക്കാരിന്റെ 10 വർഷത്തെ വികസന വിപ്ലവങ്ങളിൽ ചിലത് താഴെ നൽകാം.

കിഫ്ബിയെ (KIIFB) നിയമസഭയിൽ 'മലർപ്പൊടിക്കാരന്റെ സ്വപ്നം' എന്ന് പരിഹസിച്ച 'Below Average' എം.എൽ.എ ടി.വി. ഇബ്രാഹിമിന് പോലും നിഷേധിക്കാനാവാത്ത സത്യങ്ങൾ!

1. ഗതാഗത വിപ്ലവം -പാലങ്ങളും റോഡുകളും.

• എളമരം പാലം: ചാലിയാറിന് കുറുകെ കിഫ്ബി വഴി യാഥാർത്ഥ്യമാക്കിയ വികസന വിപ്ലവം.

• കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ്: 122 കോടി രൂപ ചെലവഴിച്ചുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണം.

• കൊണ്ടോട്ടി കെ.എസ്.ആർ.ടി.സി ടർമിനൽ: 33 കോടിയുടെ അത്യാധുനിക ബസ് സ്റ്റേഷൻ.

• ഗ്രാമീണ റോഡുകൾ: കുന്നിത്തകടവ്, പാലക്കൂടത്ത്, വാഴക്കാട്-പൊന്നാട് 3 കോടി തുടങ്ങി മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും BM & BC നിലവാരത്തിലേക്ക് ഉയർത്തി.

2. വിദ്യാഭ്യാസ മേഖലയിലെ കുതിച്ചുചാട്ടം.

• കൊണ്ടോട്ടി ഗവ. കോളേജ്: 12 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ.

• ജി.വി.എച്ച്.എസ്.എസ് മേലങ്ങാടി: കിഫ്ബി വഴി 5 കോടിയുടെ ഹൈടെക് കെട്ടിടം.

• വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ: കിഫ്ബി വഴി 5 കോടി രൂപയുടെ സമുച്ചയം.

• വാഴക്കാട് സർക്കാർ ഐ.ടി.ഐ (IHRD): 5.21 കോടിയുടെ പദ്ധതി.

• മറ്റ് സ്കൂളുകൾ: ഓമാനൂർ സ്കൂൾ 3 കോടി, ചീക്കോട് യു.പി സ്കൂൾ 1.75 കോടി, മുതുവല്ലൂർ സ്കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്.

3. കുടിവെള്ളവും പാർപ്പിടവും.

• ജലജീവൻ മിഷൻ: 378 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി.

• ചീക്കോട് കുടിവെള്ള പദ്ധതി: 108 കോടി രൂപ.

• ലൈഫ് മിഷൻ: ഭവനരഹിതർക്കായി 400 ൽ കൂടുതൽ വീടുകൾ കോടിയിലധികം 16 കോടിയോളം വരുന്ന സാമ്പത്തിക സഹായം.

4. ആരോഗ്യവും പൊതുജന സേവനവും.

• താലൂക്ക് ആശുപത്രി: ഡയാലിസിസ് സെന്റർ 7.8 കോടി,
ഐസൊലേഷൻ വാർഡ് 1 കോടി).

• സി.എച്ച്.സി വികസനം: കൊണ്ടോട്ടി 2.4 കോടി,
പൊന്നാട് (ഓമാനൂർ)സി എച്ച് സി സ്റ്റാഫ് ക്വാർട്ടേഴ്സ് 2 കോടി.
ഐസൊലേഷൻ വാർഡ് 1 കോടി

• സ്മാർട്ട് വില്ലേജ് ഓഫീസുകൾ: ചീക്കോട്, വാഴക്കാട്, കൊണ്ടോട്ടി, വാഴയൂർ വില്ലേജ് ഓഫീസുകൾക്കായി 44 ലക്ഷം വീതം.

ഈ ലിസ്റ്റ് അപൂർണ്ണമാണ്, നേരിട്ട് ലഭിച്ച വിവരങ്ങൾ മാത്രമാണിത്.!

"ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ച കാലത്ത് കൊണ്ടോട്ടി മണ്ഡലത്തിന് നേരിട്ട് ലഭിച്ച ഇതുപോലെയുള്ള 5 പ്രധാന വികസന ഫണ്ടുകൾ പറയാൻ നിങ്ങൾക്ക് സാധിക്കുമോ എന്റെ UDF സുഹൃത്തുക്കളെ ..?"

ഈ മാറ്റങ്ങളെ കാണാതെ പോകാനാവില്ല ,കൊണ്ടോട്ടി മാറുകയാണ്, ഇത് എൽ.ഡി.എഫ് സർക്കാരിന്റെ ഉറപ്പാണ്.!

കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ, DYFI ചീക്കോട് മേഖല   #യൂത്ത്_മാർച്ച് നാളെ വൈകിട്ട് 7:00 PM
10/03/2026

കേന്ദ്രസർക്കാറിന്റെ തൊഴിൽ
നിഷേധത്തിനെതിരെ,

DYFI ചീക്കോട് മേഖല
#യൂത്ത്_മാർച്ച്

നാളെ വൈകിട്ട് 7:00 PM

കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ, DYFI ചീക്കോട് മേഖല   #യൂത്ത്_മാർച്ച് മാർച്ച് 11 ബുധൻ
09/03/2026

കേന്ദ്രസർക്കാറിന്റെ തൊഴിൽ
നിഷേധത്തിനെതിരെ,

DYFI ചീക്കോട് മേഖല
#യൂത്ത്_മാർച്ച്

മാർച്ച് 11 ബുധൻ

SSLC പരീക്ഷ എഴുതുന്ന  എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ 💐പരീക്ഷയെ പേടിയോടെയല്ല,  ആത്മവിശ്വാസ...
04/03/2026

SSLC പരീക്ഷ എഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ 💐

പരീക്ഷയെ പേടിയോടെയല്ല, ആത്മവിശ്വാസത്തോടെയും
പുഞ്ചിരിയോടെയും നേരിടുക.

എല്ലാ കൊച്ചുകൂട്ടുകാർക്കും മികച്ച വിജയം ആശംസിക്കുന്നു.
𝐀𝐥𝐥 𝐭𝐡𝐞 𝐁𝐞𝐬𝐭...❤️✌🏻

കനൽവഴികൾ പിന്നിട്ട് നമ്മൾ വീണ്ടും ഉദിക്കുന്നു! ആ കറുത്ത രാത്രിയെ ആർക്കാണ് മറക്കാൻ കഴിയുക? പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ,...
28/02/2026

കനൽവഴികൾ പിന്നിട്ട് നമ്മൾ വീണ്ടും ഉദിക്കുന്നു!

ആ കറുത്ത രാത്രിയെ ആർക്കാണ് മറക്കാൻ കഴിയുക? പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ, ചൂരൽമലയും മുണ്ടക്കൈയും മണ്ണടിഞ്ഞപ്പോൾ നമ്മൾ ഓരോരുത്തരും വിതുമ്പുകയായിരുന്നു.
നഷ്ടപ്പെട്ടത് പ്രിയപ്പെട്ടവരെ മാത്രമല്ല, ആയുഷ്കാലത്തെ സമ്പാദ്യം മുഴുവനുമായിരുന്നു. പക്ഷേ, അവിടെ നമ്മൾ തളർന്നു വീണില്ല. ലോകം മുഴുവൻ കൈകോർത്ത് നിന്നപ്പോൾ, മലയാളി എന്ന ഒരൊറ്റ വികാരത്തിൽ നമ്മൾ പൊരുതി ജയിക്കുകയായിരുന്നു.

ഇന്ന് ഈ ചിത്രങ്ങൾ കാണുമ്പോൾ കണ്ണുനിറയുന്നത് സങ്കടം കൊണ്ടല്ല, മറിച്ച് അഭിമാനം കൊണ്ടാണ്. ഇതാ, ആ മണ്ണിൽ പുതിയ സ്വപ്നങ്ങൾ വിരിയുകയാണ്. തകർന്നുപോയ ഓരോ വീടിനും പകരമായി, അതിനേക്കാൾ കരുത്തോടെ പുതിയൊരു ടൗൺഷിപ്പ് ഉയർന്നു കഴിഞ്ഞു.

ഇത് വെറുമൊരു കെട്ടിടമല്ല
ഇത് നമ്മൾ ഒന്നിച്ച് നിന്നതിന്റെ അടയാളമാണ്, ഇത് തോറ്റുകൊടുക്കാത്ത ഒരു ജനതയുടെ പോരാട്ടവീര്യമാണ്.
ഈ ഓരോ ചുവരിലും ഉള്ളത് പരസ്പരം താങ്ങായ ആയിരക്കണക്കിന് മനുഷ്യരുടെ സ്നേഹമാണ്.

സന്ധ്യാനേരത്തെ ഈ വെളിച്ചം പുതിയൊരു പുലരിയുടെ സൂചനയാണ്. ഇനിയൊരു ദുരന്തത്തിനും തകർക്കാൻ കഴിയാത്തവിധം, സ്നേഹത്തിന്റെ അടിത്തറയിൽ പണിത ഈ വീടുകളിലേക്ക് നമ്മുടെ സഹോദരങ്ങൾ തിരിച്ചെത്തുകയാണ്.
നമ്മുടെ വയനാട് വീണ്ടും ചിരിക്കുകയാണ്... പഴയതിനേക്കാൾ ഭംഗിയോടെ, കരുത്തോടെ!

5 വർഷം കഴിയേണ്ടി വന്നുപ്രവർത്തി ആരംഭിക്കാൻ..കഷ്ടം യുഡിഎഫെ 🤮
26/02/2026

5 വർഷം കഴിയേണ്ടി വന്നു
പ്രവർത്തി ആരംഭിക്കാൻ..

കഷ്ടം യുഡിഎഫെ 🤮

ഓമാനൂർ (പൊന്നാട്)സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കെട്ടിട നിർമാണത്തിനു വേണ്ടി ആർദ്രം പദ്ധതിയുടെ ഭാഗമായി ഒന്നാം പിണറായി സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.,
ഇന്ന് കെട്ടിട നിർമ്മാണത്തിനുള്ള ഭരണാനുമതിയും ലഭിച്ചിരിക്കുന്നു.
ആരോഗ്യമേഖലയിലെ സർക്കാരിന്റെ ഇടപെടൽ ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്..
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ നമ്മുടെ ആശുപത്രിയിൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിക്കുകയും സായാഹ്ന ഒപി ആരംഭിക്കുകയും ചെയ്തിരിക്കുന്നു..

ഓമാനൂർ പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതും വി എസ് കേരളം ഭരിച്ച കാലയളവിലാണ്..

ഭരണവും ആവശ്യത്തിന് മന്ത്രിമാരും എംഎൽഎയും ഉണ്ടായിട്ടും യുഡിഎഫിന് ശരിയാക്കാൻ കഴിയാത്തത് എൽഡിഎഫ് ഭരണകാലത്ത് ശരിയായിരിക്കുന്നു..

ഇതുകൊണ്ടൊക്കെ തന്നെയാണ് നമ്മൾ ഉറപ്പായത്..

പിണറായി വിജയനും എൽഡിഎഫ് സർക്കാരിനും അഭിവാദ്യങ്ങൾ..❤

DYFI യുടെ ഇടപെൽ വിജയം കണ്ടു.ഓമാനൂർ ഗവ: CHC ഹോസ്പിറ്റലിലെ ക്വാർട്ടേഴ്സ് കെട്ടിടത്തിന് നാളെആരോഗ്യ വകുപ്പ് മന്ത്രി തറക്കല്ല...
26/02/2026

DYFI യുടെ ഇടപെൽ വിജയം കണ്ടു.

ഓമാനൂർ ഗവ: CHC ഹോസ്പിറ്റലിലെ ക്വാർട്ടേഴ്സ് കെട്ടിടത്തിന് നാളെ
ആരോഗ്യ വകുപ്പ് മന്ത്രി തറക്കല്ലിടും.
🏥❤️
________________________________

പൊന്നാട് സ്ഥിതിചെയ്യുന്ന ഓമാനൂർ ഗവൺമെന്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 'ആർദ്രം' മിഷന്റെ ഭാഗമായി അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ 40 ലക്ഷം രൂപ അനുവദിച്ച് തുടക്കമിട്ട സ്റ്റാഫ് ക്വാർട്ടേഴ്‌സ് ബിൽഡിംഗിന്റെ നിർമ്മാണത്തിന്, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ 2021 ഇപ്പോഴത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നേരിട്ട് ഇടപ്പെട്ട് 2 കോടി രൂപയാക്കി വർധിപ്പിച്ച് ഭരണാനുമതി നൽകിയിരുന്നു.

എന്നാൽ നാളിതുവരെയായിട്ടും കൊണ്ടോട്ടി MLA യോ ഹോസ്പിറ്റലിന്റെ നിർവഹണ ചുമതയുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്തോ, ചീക്കോട് പഞ്ചായത്ത് ഭരണ സമിതിയോ ഒരു ഇടപെടലും നടത്താതെ ബിൽഡിങ്ങിന്റെ നിർമാണ പ്രവർത്തി ബോധപൂർവ്വം വൈകിപ്പിക്കുകയാണുണ്ടായത്.

2021 ൽ ഭാരണാനുമതി ലഭിച്ചിട്ടും 5 വർഷത്തിനിപ്പുറം നിർമാണ പ്രവർത്തി പോലും ആരംഭിക്കാത്തതിന്റെ കാരണം തിരക്കി ബഹു: ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും
DYFI ചീക്കോട് മേഖല കമ്മറ്റി നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിലാണ് നിസാരമായ കാരണം പറഞ് ബിൽഡിങ്ങിന്റെ നിർമാണം വൈകിപ്പിക്കുന്നത് മനസ്സിലായത്.
ക്വാർട്ടേഴ്സ് നിർമ്മിക്കേണ്ട നിർദ്ഷ്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വളരെ ചെറിയൊരു സാങ്കേതിക കാര്യം പോലും പരിഹരിക്കാൻ തയ്യാറാവാതെ (മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജിയിലേക്ക് റോയൽറ്റിയായി നൽകേണ്ട നിസാര തുക നൽകാതെ) , ആശുപത്രിയുടെ വികസനത്തിന് തുരങ്കം വെക്കുകയാണ് ഇവർ ചെയ്തത്.

ഇക്കാര്യങ്ങൾ ഗൗരമായി പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലും ജില്ലാ മെഡിക്കൽ ഓഫീസറേയും കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ക്വാർട്ടേഴ്സിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ആരംഭിക്കുന്നത്.

UDF ഭരണ കാലത്ത് തിരിഞ്ഞു പോലും നോക്കാത്ത ആശുപത്രിയിലേക്കാണ് LDF സർക്കാർ അധികാരത്തിൽ വന്നത് മുതൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ദതികൾ നടപ്പിൽ വരുത്തുന്നത്.

കഴിഞ്ഞ പത്ത് വർഷങ്ങളിലായി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇടതുപക്ഷസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.
ഇതിൽ അരിശം പൂണ്ട യുഡിഎഫിന്റെ MLA മാരും ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും എങ്ങിനെയെല്ലാമാണോ ഇത്തരം വികസന പദ്ധതികൾക്ക് തുരങ്കം വെക്കാൻ സാധിക്കുമോ എന്ന ഗവേഷണം നടത്തി കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയും തങ്ങളുടെ മണ്ഡലത്തിലും പഞ്ചായത്തിലും നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന പിന്തിരിപ്പൻ തീരുമാനത്തെ ജനം തിരിച്ചറിയുക തന്നെ ചെയ്യും.

ഇതിനിടയിൽ,..
ഞാൻ മെമ്പർ ആയത് കൊണ്ടാണ് ക്വാർട്ടേഴ്സിന്റെ നിർമാണം ആരംഭിക്കുന്നത് എന്ന് മേനി പറഞ്ഞ് "എട്ടുകാലി മമ്മൂഞ്ഞി" കളിക്കുന്നവർ തന്റെ മുൻഗാമിയായ മെമ്പറെ അപഹസിക്കുകയല്ലേ ചെയ്യുന്നത് എന്ന് കൂടി ഈ വേളയിൽ പറയാതെ വയ്യ..

14/02/2026

പ്രതിപക്ഷ നേതാവേ..
നുണ പറയുമ്പോൾ 2011 -16 കാലത്തെ യുഡിഎഫ് മന്ത്രി സഭയിലുണ്ടായിരുന്ന ആരോടെങ്കിലും ആരായാമായിരുന്നു. എങ്കിൽ നുണയൻ എന്ന പേര് വരില്ലായിരുന്നു.

ബംഗ്ലാദേശിൽ ബിഎൻപിക്ക് വൻ വിജയം; ജമാഅത്തെ ഇസ്ലാമിക്ക് കനത്ത പ്രഹരം! 🇧🇩ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ 15 വർഷത്തിന് ശേഷം വലിയൊര...
13/02/2026

ബംഗ്ലാദേശിൽ ബിഎൻപിക്ക് വൻ വിജയം; ജമാഅത്തെ ഇസ്ലാമിക്ക് കനത്ത പ്രഹരം! 🇧🇩

ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ 15 വർഷത്തിന് ശേഷം വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ, ജമാഅത്തെ ഇസ്ലാമിയുടെ കനത്ത വെല്ലുവിളിയെ നിഷ്പ്രഭമാക്കിക്കൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധികാരം തിരിച്ചുപിടിച്ചു. വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ ജമാഅത്തെ ഇസ്ലാമിയെ ബഹുദൂരം പിന്നിലാക്കിയാണ് താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സഖ്യം കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുന്നത്. ബിഎൻപിക്ക് 181 സീറ്റുകൾ ലഭിച്ചപ്പോൾ, ജമാഅത്തെ ഇസ്ലാമിക്ക് കേവലം 61 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അവാമി ലീഗിന്റെ അഭാവത്തിൽ ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലായിരുന്നു പ്രധാന പോരാട്ടമെങ്കിലും, ഫലം വന്നപ്പോൾ ജമാഅത്തിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഹസീന വിരുദ്ധ പ്രക്ഷോഭം നയിച്ച വിദ്യാർത്ഥികളുടെ എൻസിപി പാർട്ടിയും ജമാഅത്തെ ഇസ്ലാമി മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും ജനവിധി അവർക്കും അനുകൂലമായില്ല. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ബിഎൻപി ചെയർമാൻ താരിഖ് റഹ്‌മാൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതോടെ ബിഎൻപിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ബംഗ്ലാദേശിൽ ചുമതലയേൽക്കും.

ഒമാനൂർ മൃഗാശുപത്രിയുടെ അത്യാധുനിക മന്ദിരം ഇന്ന് നാടിന് സമർപ്പിക്കുന്നു!നാടിന്റെ വികസനക്കുതിപ്പിന് പുതിയ കരുത്തേകിക്കൊണ്ട...
12/02/2026

ഒമാനൂർ മൃഗാശുപത്രിയുടെ അത്യാധുനിക മന്ദിരം ഇന്ന് നാടിന് സമർപ്പിക്കുന്നു!

നാടിന്റെ വികസനക്കുതിപ്പിന് പുതിയ കരുത്തേകിക്കൊണ്ട്, മൃഗസംരക്ഷണ-ക്ഷീര മേഖലയുടെ ആധുനികവൽക്കരണത്തിനായി എൽ.ഡി.എഫ് സർക്കാർ നിർമ്മിച്ച പുതിയ മൃഗാശുപത്രി മന്ദിരം യാഥാർത്ഥ്യമായിരിക്കുന്നു. കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി, സംസ്ഥാന സർക്കാർ അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ച് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് ഈ മന്ദിരം പൂർത്തിയാക്കിയിരിക്കുന്നത്.

പഞ്ചായത്തിന്റെ വികസന ഭൂപടത്തിൽ സുപ്രധാനമായ ഈ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (2026 ഫെബ്രുവരി 13, വെള്ളി) വൈകുന്നേരം 3.30-ന് ഒമാനൂർ കച്ചേരിതടത്തിൽ വെച്ച് ബഹുമാനപ്പെട്ട മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചൂറാണി നിർവ്വഹിക്കുന്നു. ചീക്കോട് പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ കർഷകർക്കും മൃഗസ്നേഹികൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഗ്രാമീണ മേഖലയിൽ തന്നെ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. നമ്മുടെ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ഉണർവ് നൽകുന്ന ഈ നേട്ടം ഏവർക്കും അഭിമാനകരമാണ്. ഏവരും ഈ വികസന ആഘോഷത്തിൽ പങ്കാളികളാവുക! 🤝✨

Kerala Model 🚢          ⛴️
24/01/2026

Kerala Model 🚢

⛴️

Address

Edavannappara
Kondotty
673645

Website

Alerts

Be the first to know and let us send you an email when DYFI ചീക്കോട് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share